സാഹിബ്‌സാദമാരുടെ മാതൃകാപരമായ ധൈര്യത്തെക്കുറിച്ച് പൗരന്മാരെ അറിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനുമായി രാജ്യത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കുന്നു
''ഭാരതീയതയെ സംരക്ഷിക്കാന്‍ എന്തും ചെയ്യാനുള്ള ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ് വീര്‍ ബാല്‍ ദിവസ്'
''മാതാ ഗുജ്രി, ഗുരു ഗോവിന്ദ് സിംഗ്, നാല് സാഹിബ്‌സാദമാര്‍ എന്നിവരുടെ ധീരതയും ആദര്‍ശങ്ങളും ഓരോ ഇന്ത്യക്കാരനും ഇപ്പോഴും കരുത്ത് പകരുന്നു''
''അടിച്ചമര്‍ത്തുന്നവരെ നാം ഇന്ത്യക്കാര്‍ മാന്യമായി നേരിട്ടുന്നു''
''നമ്മുടെ പൈതൃകത്തില്‍ ഇന്ന്, നമുക്ക് അഭിമാനം തോന്നുമ്പോള്‍, ലോകത്തിന്റെ കാഴ്ചപ്പാടും മാറിയിരിക്കുന്നു''
'' അതിന്റെ ജനങ്ങളിലും അതിന്റെ കാര്യശേഷികളിലും പ്രചോദനങ്ങളിലും ഇന്നത്തെ ഇന്ത്യയ്ക്ക് വിശ്വാസമുണ്ട്''
''ലോകം മുഴുവന്‍ ഇന്ത്യയെ ഇന്ന് അവസരങ്ങളുടെ നാടായി അംഗീകരിക്കുന്നു''
'' ഇന്ത്യയുടെ ഏറ്റവും മികച്ച സാദ്ധ്യതകളുടെ മഹത്തായ പ്രകടനമായിരിക്കും വരാനിരിക്കുന്ന 25 വര്‍ഷങ്ങള്‍''
''നാം പഞ്ചപ്രണിനെ പിന്തുടരുകയും നമ്മുടെ ദേശീയ സ്വഭാവം ശക്തിപ്പെടുത്തുകയും വേണം''
''നമ്മുടെ യുവശക്തിക്ക് വരാനിരിക്കുന്ന 25 വര്‍ഷങ്ങള്‍ വലിയ അവസരങ്ങള്‍ നല്‍കും''
''നമ്മുടെ യുവ ജനങ്ങള്‍ വികസിത ഇന്ത്യക്ക് വേണ്ടി വലിയ പ്രവർത്തിക്കണം. ഒരു സുഹൃത്തെന്ന നിലയില്‍ ഗവണ്‍മെന്റ് അവരോടൊപ്പം ഉറച്ചുനില്‍ക്കും''
''യുവജനതയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള വ്യക്തമായ മാര്‍ഗ്ഗരേഖയും കാഴ്ചപ്പാടും ഗവണ്‍മെന്റിനുണ്ട്''

'വീര്‍ ബാല്‍ ദിവസി'നെ അടയാളപ്പെടുന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ അഭിസംബോധന ചെയ്തു. കുട്ടികള്‍ അവതരിപ്പിച്ച സംഗീതത്തിനും മൂന്ന് ആയോധന കലകളുടെ പ്രദര്‍ശനത്തിനും ശ്രീ മോദി സാക്ഷ്യം വഹിച്ചു. ഈ അവസരത്തില്‍ ഡല്‍ഹിയില്‍ യുവജനങ്ങളുടെ മാര്‍ച്ച്പാസ്റ്റ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.


വീര്‍ സാഹിബ്‌സാദമാരുടെ അനശ്വര ത്യാഗങ്ങളെ രാജ്യം സ്മരിക്കുകയാണെന്നും അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്  അമൃത് കാലത്ത് വീര്‍ ബാല്‍ ദിവസിന്റെ പുതിയ അദ്ധ്യായം ഇന്ത്യയ്ക്കായി വികസിക്കുകയാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വീര്‍ സാഹിബ്‌സാദയുടെ വീരഗാഥകള്‍ ആചരിച്ച ആദ്യ വീര്‍ ബാല്‍ ദിവസ് ആഘോഷങ്ങള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. ''ഭാരതീയതയുടെ സംരക്ഷണത്തിനായുള്ള ഒരിക്കലും മരിക്കില്ല എന്ന മനോഭാവത്തിന്റെ പ്രതീകമാണ് വീര്‍ ബാല്‍ ദിവസ്. ധീരതയുടെ ഉന്നതിയില്‍ എത്തുമ്പോള്‍ പ്രായം പ്രശ്‌നമല്ലെന്ന് ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു'', പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. സിഖ് ഗുരുക്കളുടെ പൈതൃകത്തിന്റെ ആഘോഷമായി ഇതിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും അദ്ദേഹത്തിന്റെ നാല് വീര്‍ സാഹിബ്‌സാദമാരുടെയും ധീരതയും ആദര്‍ശങ്ങളും ഇന്നും ഓരോ ഇന്ത്യക്കാരനും ധൈര്യം പകരുന്നതായും പറഞ്ഞു. ''സമാനതകളില്ലാത്ത ധൈര്യത്തോടെയുള്ള ധീരഹൃദയരെ പ്രസവിച്ച അമ്മമാര്‍ക്കുള്ള ദേശീയ ശ്രദ്ധാഞ്ജലിയാണ് വീര്‍ ബാല്‍ ദിവസ്'', ബാബ മോത്തി റാം മെഹ്‌റയുടെ കുടുംബം നടത്തിയ ത്യാഗത്തെയും ദിവാന്‍ തോഡര്‍മലിന്റെ സമര്‍പ്പണത്തെയും സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഗുരുക്കളോടുള്ള ഈ യഥാര്‍ത്ഥ ഭക്തി, രാജ്യത്തോടുള്ള ഭക്തിയുടെ ജ്വാല ജ്വലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

വീര്‍ബാല്‍ ദിവസുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് യു.എസ്.എ, യു.കെ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, യു.എ.ഇ, ഗ്രീസ് എന്നീ രാജ്യങ്ങളും സാക്ഷ്യം വഹിച്ചതിലൂടെ വീര്‍ബാല്‍ ദിവസ് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ആഘോഷിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ ചരിത്രം മറക്കാനാകില്ലെന്ന് ചാംകൗര്‍, സിര്‍ഹിന്ദ് യുദ്ധങ്ങളുടെ സമാനതകളില്ലാത്ത ചരിത്രം അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ക്രൂരതയെയും സ്വേച്ഛാധിപത്യത്തെയും ഇന്ത്യക്കാര്‍ എങ്ങനെയാണ് അന്തസ്സോടെ നേരിട്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


നമ്മുടെ പൈതൃകത്തിന് നാം അര്‍ഹമായ ബഹുമാനം നല്‍കാന്‍ തുടങ്ങിയ സമയത്തു മാത്രമാണ് ലോകവും നമ്മുടെ പൈതൃകത്തെ ശ്രദ്ധിച്ചതെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ''നാം ഇന്ന് നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കുമ്പോള്‍ ലോകത്തിന്റെ കാഴ്ചപ്പാടും മാറിയിരിക്കുന്നു'', അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഇന്ത്യ അടിമത്തത്തിന്റെ മനോഭാവം വെടിയുന്നതിലും രാജ്യത്തിന്റെ കാര്യശേഷികളിലും പ്രചോദനങ്ങളിലും ജനങ്ങളിലും പൂര്‍ണ വിശ്വാസം പ്രകടിപ്പിക്കുന്നതിലും ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു. ''സാഹിബ്‌സാദമാരുടെ ത്യാഗം ഇന്നത്തെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രചോദനത്തിന്റെ കാര്യമാണ്''. അതുപോലെ, ഭഗവാന്‍ ബിര്‍സ മുണ്ടയുടെയും ഗോവിന്ദ് ഗുരുവിന്റെയും ത്യാഗം രാജ്യത്തെ മുഴുവനും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

 

ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള നാടായാണ് ഇന്ത്യയെ ലോകം കണക്കാക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമ്പദ്‌വ്യവസ്ഥ, ശാസ്ത്രം, ഗവേഷണം, കായികം, നയതന്ത്രം തുടങ്ങിയ ആഗോള പ്രശ്‌നങ്ങളില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. അതിനാല്‍ ചുവപ്പുകോട്ടയില്‍ നിന്ന് നടത്തിയ ''യഹി സമയ് ഹേ സഹി സമയ് ഹേ'' (ഇതാണ് ശരിയായ സമയം) എന്ന തന്റെ ആഹ്വാനം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ''ഇത് ഇന്ത്യയുടെ സമയമാണ്, അടുത്ത 25 വര്‍ഷം ഇന്ത്യയുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുശപ്പടും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചപ്രണിനെ  പിന്തുടരേണ്ടതിന്റെ ആവശ്യകതയ്ക്ക് ഉന്നല്‍നല്‍കിയ അദ്ദേഹം ഒരു നിമിഷം പോലും പാഴാക്കരുതെന്നും പറഞ്ഞു.


നീണ്ടകാലത്തിന് ശേഷം കടന്നുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.  അമൃത് കാലത്ത് , ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടത്തെ നിര്‍ണ്ണയിക്കുന്ന ഒന്നിലധികം ഘടകങ്ങള്‍ ഒരുമിച്ച് വന്നിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ യുവശക്തിയെക്കുറിച്ച് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇന്ന് രാജ്യത്ത് സ്വാതന്ത്ര്യസമരകാലത്തെ അപേക്ഷിച്ച് യുവജനങ്ങളുടെ എണ്ണം കൂടുതലാണെന്നും അറിയിച്ചു. ഇന്നത്തെ യുവതലമുറയ്ക്ക് രാജ്യത്തെ സങ്കല്‍പ്പിക്കാനാവാത്ത ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസവും പ്രകടിപ്പിച്ചു. എല്ലാ തടസ്സങ്ങളും മറികടന്ന് അറിവ് തേടിയ നചികേതന്‍, ചെറുപ്പത്തില്‍ തന്നെ ചക്രവ്യൂഹത്തെ ഏറ്റെടുത്ത അഭിമന്യു, ധ്രുവനും അദ്ദേഹത്തിന്റെ തപസ്സും, വളരെ ചെറുപ്പത്തില്‍ തന്നെ ഒരു സാമ്രാജ്യം നയിച്ച മൗര്യ രാജാവ് ചന്ദ്രഗുപ്തന്‍, ഏകലവ്യനും ഗുരു ദ്രോണാചാര്യരോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധവും, ഖുദിറാം ബോസ്, ബാതുകേശ്വര്‍ ദത്ത്, കനകലത ബറുവ, റാണി ഗൈഡിന്‍ലിയു, ബാജി റൗട്ട് തുടങ്ങി രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച നിരവധി ദേശീയ നായകരെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.

 

''വരാനിരിക്കുന്ന 25 വര്‍ഷം നമ്മുടെ യുവജനങ്ങള്‍ക്ക് വലിയ അവസരങ്ങള്‍ കൊണ്ടുവരികയാണ്. ഏത് പ്രദേശത്തോ സമൂഹത്തിലോ ജനിച്ചാലും ഇന്ത്യയിലെ യുവജനങ്ങള്‍ക്ക്, പരിധിയില്ലാത്ത സ്വപ്‌നങ്ങളുണ്ട്. ഈ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഗവണ്‍മെന്റിന് കൃത്യമായ രൂപരേഖയും വ്യക്തമായ കാഴ്ചപ്പാടും ഉണ്ട്''. പ്രധാനമന്ത്രി വ്യക്തതയോടെ ഇവയ്ക്ക് ഊന്നല്‍ നല്‍കി. ദേശീയ വിദ്യാഭ്യാസ നയം, 10,000 അടല്‍ ടിങ്കറിംഗ് ലാബുകള്‍, ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം എന്നിവ സാദ്ധ്യമാക്കുന്നത് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം ഇത് വിശദീകരിച്ചു. യുവജനങ്ങള്‍, എസ്.എസ്/എസ്.ടി, പിന്നോക്ക സമുദായങ്ങള്‍ എന്നിവരില്‍ നിന്നുള്ള 8 കോടി പുതിയ സംരംഭകര്‍ മുദ്ര യോജനയിലൂടെ ഉയര്‍ന്നുവന്നതും അദ്ദേഹം പരാമര്‍ശിച്ചു.

 

സമീപകാല അന്താരാഷ്ട്ര മത്സരങ്ങളിലെ ഇന്ത്യന്‍ കായികതാരങ്ങളുടെ വിജയം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, മിക്ക കായികതാരങ്ങളും ഗ്രാമീണ മേഖലയിലെ ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും ചൂണ്ടിക്കാട്ടി. അവരുടെ വീടുകള്‍ക്ക് സമീപം മികച്ച കായിക-പരിശീലന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുകയും സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുകയും ചെയ്യുന്ന ഖേലോ ഇന്ത്യ സംഘടിതപ്രവര്‍ത്തനത്തിന് ഈ വിജയങ്ങളുടെ ക്രെഡിറ്റ് അദ്ദേഹം നല്‍കി. യുവജനങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കിയതിന്റെ ഫലമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.


മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുക എന്ന സ്വപ്‌നത്തിന്റെ അര്‍ത്ഥം പ്രധാനമന്ത്രി വിശദീകരിച്ചു. ഇത് യുവജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും മികച്ച ആരോഗ്യം, വിദ്യാഭ്യാസം, അവസരങ്ങള്‍, ജോലി, ജീവിത ഗുണനിലവാരം, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം എന്നിവയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളെ വികസിത് ഭാരതിന്റെ സ്വപ്‌നങ്ങളും പ്രതിജ്ഞയുമായി ബന്ധിപ്പിക്കുന്നതിന് രാജ്യവ്യാപകമായി നടക്കുന്ന സംഘടിതപ്രവര്‍ത്തനത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി യുവ പ്രേക്ഷകരോട് പറഞ്ഞു. മൈ-ഭാരത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹം എല്ലാ യുവജനങ്ങളേയും ക്ഷണിച്ചു. '' രാജ്യത്തെ യുവ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും വേണ്ടിയുള്ള ഒരു വലിയ സ്ഥാപനമായി ഈ വേദി ഇപ്പോള്‍ മാറുകയാണ്'', അദ്ദേഹം പറഞ്ഞു.

 

ജീവിതത്തില്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ കൈവരിക്കുന്നതിന് നിര്‍ണ്ണായകമായതിനാല്‍ തങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് പ്രധാനമന്ത്രി യുവജനങ്ങളെ ഉപദേശിച്ചു. ശാരീരിക വ്യായാമം, ഡിജിറ്റല്‍ ഡിറ്റോക്‌സ്, മാനസിക ക്ഷമത, മതിയായ ഉറക്കം, ഭക്ഷണത്തില്‍ ശ്രീ അന്നയോ ചെറുധാന്യങ്ങളോ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ വെല്ലുവിളികള്‍ പരാമര്‍ശിച്ചുകൊണ്ട് അവര്‍ക്കായി ചില അടിസ്ഥാന നിയമങ്ങള്‍ ഉണ്ടാക്കാനും അവ കര്‍ശനമായി പാലിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരു രാഷ്്രടമെന്ന നിലയിലും സമൂഹമായും ഒരുമിച്ച് നിന്ന് സമൂഹത്തിലെ മയക്കുമരുന്ന് വിപത്തിനെ നേരിടണമെന്നും പ്രധാനമന്ത്രി മോദി  ചെയ്തു. ഗവണ്‍മെന്റിനോടും കുടുംബങ്ങളോടും ഒപ്പം നിന്ന് മയക്കുമരുന്നിനെതിരെ ശക്തമായ സംഘടിത പ്രവര്‍ത്തനം ആരംഭിക്കണമെന്ന് എല്ലാ മതനേതാക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ''കാര്യശേഷിയും കരുത്തുമുള്ള ഒരു യുവശക്തിക്ക് എല്ലാവരുടെയും പ്രയത്‌നം അത്യന്താപേക്ഷിതമാണ്'', നമ്മുടെ ഗുരുക്കന്മാര്‍ നമുക്ക് പകര്‍ന്നുനല്‍കിയ എല്ലാവരുടെയും പ്രയത്‌നം എന്ന ഉപദേശങ്ങള്‍ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിന്‍ ഇറാനി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

പശ്ചാത്തലം
വീര്‍ ബാൽ ദിനം അടയാളപ്പെടുത്തുന്നതിനായി, സാഹിബ്‌സാദമാരുടെ മാതൃകാപരമായ ധീരതയുടെ കഥകള്‍ പൗരന്മാരെ, പ്രത്യേകിച്ച് കൊച്ചുകുട്ടികളെ അറിയിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനുമായി ഗവണ്‍മെന്റ് രാജ്യത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കുന്നു. സാഹിബ്‌സാദമാരുടെ ജീവിതകഥയും ത്യാഗവും വിവരിക്കുന്ന ഡിജിറ്റല്‍ പ്രദര്‍ശനം രാജ്യത്തെ സ്‌കൂളുകളിലും ശിശുസംരക്ഷണ സ്ഥാപനങ്ങളിലും സംഘടിപ്പിക്കും. വീര്‍ ബാല്‍ ദിവസിനെക്കുറിച്ചുള്ള ഒരു ചലച്ചിത്രവും രാജ്യവ്യാപകമായി പ്രദര്‍ശിപ്പിക്കും. അതോടൊപ്പം, മൈഭാരത്, മൈഗവ്, പോര്‍ട്ടലുകള്‍ വഴി ഇന്ററാക്ടീവ് ക്വിസ് പോലുള്ള വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട് .

 

2022 ജനുവരി 9 ന് ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പൂരബ് ദിനത്തില്‍, അദ്ദേഹത്തിന്റെ മക്കളായ ബാബ സൊരാവര്‍ സിംഗ്, ബാബ ഫത്തേഹ് സിംഗ് എന്നീ സാഹിബ്‌സാദകളുടെ രക്തസാക്ഷിത്വത്തോടനുബന്ധിച്ച് ഡിസംബര്‍ 26 വീര്‍ ബാല്‍ ദിവസ് ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s organic food products export reaches $448 Mn, set to surpass last year’s figures

Media Coverage

India’s organic food products export reaches $448 Mn, set to surpass last year’s figures
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds the passing of amendments proposed to Oilfields (Regulation and Development) Act 1948
December 03, 2024

The Prime Minister Shri Narendra Modi lauded the passing of amendments proposed to Oilfields (Regulation and Development) Act 1948 in Rajya Sabha today. He remarked that it was an important legislation which will boost energy security and also contribute to a prosperous India.

Responding to a post on X by Union Minister Shri Hardeep Singh Puri, Shri Modi wrote:

“This is an important legislation which will boost energy security and also contribute to a prosperous India.”