"ഒരു വർഷത്തിനുള്ളിൽ, ചോദ്യം ' എന്തിന് ഇന്ത്യയിൽ നിക്ഷേപിക്കുന്നത്' എന്നതിൽ നിന്ന് 'എന്തുകൊണ്ട് ഇന്ത്യയിൽ നിക്ഷേപിച്ചു കൂട ' എന്നതിലേക്ക് മാറി"
"ഇന്ത്യയുടെ കഴിവുകളുമായി തങ്ങളുടെ സ്വപ്നങ്ങളെ വിന്യസിക്കുന്നവരെ ഇന്ത്യ നിരാശരാക്കില്ല"
"ജനാധിപത്യം, ജനസംഖ്യാശാസ്‌ത്രം, ലാഭവിഹിതം എന്നിവ ഇന്ത്യയിലെ ബിസിനസുകളെ ഇരട്ടിയും മൂന്നിരട്ടിയുമാക്കും"
" ആരോഗ്യമോ, കൃഷിയോ, ലോജിസ്റ്റിക്‌സോ ആകട്ടെ, സ്‌മാർട്ട് ടെക്‌നോളജി ഉപയോഗത്തിന്റെ വീക്ഷണത്തിനായി ഇന്ത്യ പ്രവർത്തിക്കുന്നു"
“ലോകത്തിന് വിശ്വസനീയമായ ഒരു വിതരണ ശൃംഖല ആവശ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തേക്കാൾ വിശ്വസനീയമായ പങ്കാളി ആരാണ്?
"ഇന്ത്യ സെമികണ്ടക്ടർ നിക്ഷേപത്തിനുള്ള മികച്ച കണ്ടക്ടറായി മാറുകയാണ്"
"ഇന്ത്യ അതിന്റെ ആഗോള ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കുന്നു, സൗഹൃദ രാജ്യങ്ങളുമായി സമഗ്രമായ ഒരു മാർഗ്ഗരേഖയിൽ പ്രവർത്തിക്കുന്നു"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ സെമിക്കോൺ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്തു. 'ഇന്ത്യയുടെ സെമികണ്ടക്ടർ  ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കൽ ' എന്നതാണ് സമ്മേളനത്തിന്റെ വിഷയം. സെമികണ്ടക്ടർ  രൂപകൽപ്പന, നിർമ്മാണം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്ന ഇന്ത്യയുടെ സെമികണ്ടക്ടർ  തന്ത്രവും നയവും ഇത് മുന്നോട്ടു വയ്ക്കുന്നു .

 

ചടങ്ങിൽ വ്യവസായ പ്രമുഖർ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ജിയോപൊളിറ്റിക്‌സ്, ആഭ്യന്തര രാഷ്ട്രീയം, സ്വകാര്യ രഹസ്യ ശേഷി എന്നിവ സെമികണ്ടക്ടർ ഉൽപ്പാദനത്തിൽ പങ്കാളിയാകാൻ ഇന്ത്യയ്ക്ക് അനുകൂലമായി യോജിപ്പിച്ചതായി SEMI പ്രസിഡന്റും സിഇഒയുമായ ശ്രീ അജിത് മിനോച്ച പറഞ്ഞു. മൈക്രോണിന്റെ നിക്ഷേപം ഇന്ത്യയിൽ ചരിത്രം സൃഷ്‌ടിക്കുകയാണെന്നും മറ്റുള്ളവർക്ക് അത് പിന്തുടരാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അർദ്ധചാലക ആവാസവ്യവസ്ഥയെ മനസ്സിലാക്കുന്ന നേതൃത്വമാണ് ഇപ്പോഴത്തെ സംവിധാനത്തെ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെമികണ്ടക്ടർ രംഗത്ത്  ഏഷ്യയിലെ അടുത്ത ഉല്പാദനകേന്ദ്രം ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 എഎംഡിയുടെ  എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും  , ചീഫ് ടെക്‌നിക്കൽ  ഓഫീസറുമായ  മാർക്ക് പേപ്പർമാസ്റ്റർ, അടുത്തിടെ വൈറ്റ് ഹൗസിൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച്    എഎംഡി  സിഇഒ അനുസ്മരിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ എഎംഡി ഏകദേശം 400 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എഎംഡി അതിന്റെ ഗവേഷണ-വികസന ശേഷി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ തങ്ങളുടെ  ഏറ്റവും വലിയ ഡിസൈൻ സെന്റർ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ ശക്തമായ കാഴ്ചപ്പാടോടെ ആഗോള സെമികണ്ടക്ടർ  വ്യവസായത്തിൽ കേന്ദ്ര പങ്ക് വഹിക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് സെമികണ്ടക്ടർ പ്രൊഡക്റ്റ് ഗ്രൂപ്പ് അപ്ലൈഡ് മെറ്റീരിയൽസ് പ്രസിഡന്റ് ഡോ.പ്രബു രാജ പറഞ്ഞു. “ഇത് ഇന്ത്യയുടെ തിളങ്ങാനുള്ള സമയമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു. ഒരു കമ്പനിക്കോ രാജ്യത്തിനോ ഈ മേഖലയിലെ വെല്ലുവിളികളെ ഒറ്റയ്ക്ക് മറികടക്കാനാവില്ല. ഈ മേഖലയിൽ സഹകരണപരമായ പങ്കാളിത്തത്തിനുള്ള സമയമാണിത്. ഈ പുതിയ സഹകരണ മാതൃക നമുക്ക് ഈ മേഖലയിൽ ഒരു ഉത്തേജകമാകാൻ കഴിയും, അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഇന്ത്യയുടെ സെമികണ്ടക്ടർ ദർശനത്തിൽ  ഞങ്ങളെ വിലപ്പെട്ട പങ്കാളിയായി പരിഗണിച്ചതിന് ഞാൻ നിങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇന്ത്യ ഒടുവിൽ സെമികണ്ടക്ടറുകളിൽ  നിക്ഷേപിക്കുന്നത് കാണുന്നത് ശരിക്കും സന്തോഷകരമാണെന്ന് കാഡൻസ് പ്രസിഡന്റും സിഇഒയുമായ ശ്രീ അനിരുദ്ധ് ദേവ്ഗൺ പറഞ്ഞു. മുഴുവൻ ആവാസവ്യവസ്ഥയിലും ഗവണ്മെന്റ് സർക്കാർ നിക്ഷേപം നടത്തുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

ഇന്ത്യയുടെ സിലിക്കൺ വാലിക്ക് അനുയോജ്യമായ സ്ഥലമാണ് ഗുജറാത്തെന്നാണ് വിദഗ്ധർ കരുതുന്നതെന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ ശ്രീ അനിൽ അഗർവാൾ പറഞ്ഞു. ഇന്ത്യയിലെ യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് അദ്ദേഹം എടുത്തുപറഞ്ഞു. “കഴിഞ്ഞ ദശകത്തിൽ ഇന്ത്യ എങ്ങനെ രൂപാന്തരപ്പെട്ടുവെന്ന് ഞങ്ങൾ കണ്ടു, യുവ ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ ശരിക്കും ഉയർന്നതാണ്."

ഇന്ത്യയെ ആഗോള സെമികണ്ടക്ടർ കേന്ദ്രമാക്കി മാറ്റാനുള്ള ആഗോള കാഴ്ചപ്പാടിന് മൈക്രോൺ ടെക്‌നോളജിയുടെ പ്രസിഡന്റും സിഇഒയുമായ ശ്രീ സഞ്ജയ് മെഹ്‌റോത്ര പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. ഗുജറാത്ത് സംസ്ഥാനത്ത് ഒരു സെമികണ്ടക്ടർ അസംബ്ലിയും മെമ്മറി ടെസ്റ്റ് സൗകര്യവും സ്ഥാപിച്ചതിൽ അഭിമാനം പ്രകടിപ്പിച്ച  മെഹ്‌രോത്ര, വരും വർഷങ്ങളിൽ സമൂഹത്തിൽ 15,000 അധിക തൊഴിലവസരങ്ങൾക്കൊപ്പം ഏകദേശം 5,000 തൊഴിലവസരങ്ങളും ഈ പദ്ധതി സൃഷ്ടിക്കുമെന്ന് പറഞ്ഞു. സംസ്ഥാനത്ത് സെമികണ്ടക്ടർ വ്യവസായം സ്ഥാപിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ  നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ദൃഢമായ ഫലങ്ങൾ സൃഷ്ടിക്കുന്ന നവീകരണത്തിന്റെയും ബിസിനസ് വളർച്ചയുടെയും സാമൂഹിക പുരോഗതിയുടെയും പരിതസ്ഥിതി പരിപോഷിപ്പിക്കുന്നതിൽ പ്രധാനമന്ത്രി നൽകിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. “ഡിജിറ്റൽ ഇന്ത്യയും മേക്ക് ഇൻ ഇന്ത്യയും ഒരു യഥാർത്ഥ പരിവർത്തന ഊർജ്ജം സൃഷ്ടിക്കുന്നു, അത് നല്ല പുരോഗതിയിലേക്ക് നയിക്കും,” അദ്ദേഹം പറഞ്ഞു.

 

ഫോക്‌സ്‌കോൺ ചെയർമാൻ  യംഗ് ലിയു, തായ്‌വാൻ സെമികണ്ടക്ടർ വ്യവസായത്തിന്റെ ആവേശത്തെ എടുത്തുകാണിച്ചു, ഇത് പരാതിപ്പെടാതെ കഠിനാധ്വാനം ചെയ്യാനുള്ള കഴിവാണ്, അതേ ഉത്സാഹം  ഇന്ത്യയിലും പ്രയോഗിക്കാമെന്ന് പറഞ്ഞു. ഇന്ത്യൻ ഗവൺമെന്റിന്റെ ഉയർന്ന 'പറയുന്നതു -ചെയ്യുക' അനുപാതത്തെ പരാമർശിച്ച്, നിരവധി വർഷങ്ങൾക്ക് മുമ്പ് തായ്‌വാൻ ചെയ്തതുപോലെ വിശ്വാസത്തിന്റെയും വെല്ലുവിളികളെ തരണം ചെയ്യാൻ ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെയും പ്രാധാന്യം ലിയു അടിവരയിട്ടു. അർദ്ധചാലക വ്യവസായത്തെ നയിക്കാനുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ  ഇച്ഛാശക്തിയിലും നിശ്ചയദാർഢ്യത്തിലും ലിയു ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു. "ഐടി ഇന്ത്യയെയും തായ്‌വാനെയും പ്രതിനിധീകരിക്കുന്നു", പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് ലിയു പറഞ്ഞു, അർദ്ധചാലക വ്യവസായത്തിൽ തായ്‌വാൻ ഇന്ത്യയുടെ ഏറ്റവും വിശ്വാസയോഗ്യമായ, ആശ്രയിക്കാവുന്ന   പങ്കാളിയായിരിക്കുമെന്ന് ഉറപ്പുനൽകി.

വിദഗ്ധരും വ്യവസായ പ്രമുഖരും പരസ്പരം കാണുകയും പങ്കിടുകയും ചെയ്യുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പോലെയാണ് സെമിക്കോൺ പോലുള്ള പരിപാടികളെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “നമ്മുടെ ബന്ധത്തിന്റെ സമന്വയത്തിന് ഇത് പ്രധാനമാണ്,” പ്രധാനമന്ത്രി പറഞ്ഞു. വേദിയിൽ ഒരുക്കിയ പ്രദർശനം കണ്ട ശ്രീ മോദി, ഈ മേഖലയിലെ നവീകരണത്തിലും ഊർജത്തിലും ആഹ്ളാദം  പ്രകടിപ്പിച്ചു. എല്ലാവരോടും, പ്രത്യേകിച്ച് യുവതലമുറയോട്   പ്രദർശനം സന്ദർശിക്കാനും പുതിയ സാങ്കേതികവിദ്യയുടെ ശക്തി മനസ്സിലാക്കാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

കഴിഞ്ഞ വർഷം സെമിക്കോണിന്റെ ആദ്യ പതിപ്പിലെ പങ്കാളിത്തം അനുസ്മരിച്ചുകൊണ്ട്, സെമികണ്ടക്ടർ  വ്യവസായത്തിൽ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് അക്കാലത്ത് ഉയർന്നുവന്ന ചോദ്യങ്ങൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. ഒരു വർഷത്തിനുള്ളിൽ, ചോദ്യം ' എന്തിന് ഇന്ത്യയിൽ നിക്ഷേപിക്കുന്നു ' എന്നതിൽ നിന്ന് 'എന്തുകൊണ്ട് ഇന്ത്യയിൽ നിക്ഷേപിച്ചു കൂട ' എന്നതിലേക്ക്  മാറിയെന്ന് അദ്ദേഹം അടിവരയിട്ടു. "വ്യവസായ പ്രമുഖരുടെ പരിശ്രമം മൂലം ദിശാപരമായ മാറ്റമുണ്ടായി", ഇന്ത്യയിൽ അവരുടെ വിശ്വാസം പ്രകടമാക്കിയതിന് അവരെ അഭിനന്ദിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. വ്യവസായ പ്രമുഖർ ഇന്ത്യയുടെ അഭിലാഷങ്ങളും കഴിവും അവരുടെ സ്വന്തം ഭാവിയും സ്വപ്നങ്ങളുമായി കൂട്ടിയിണക്കിയെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ത്യ നിരാശപ്പെടുത്തുന്നില്ല", അദ്ദേഹം ആക്രോശിച്ചു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ അവസരങ്ങളുടെ സമൃദ്ധിക്ക് അടിവരയിടുന്ന ശ്രീ മോദി, രാജ്യത്തിന്റെ ജനാധിപത്യവും ജനസംഖ്യാശാസ്‌ത്രവും ലാഭവിഹിതവും ഇന്ത്യയിലെ ബിസിനസുകളെ ഇരട്ടിയാക്കുമെന്നും മൂന്നിരട്ടിയാക്കുമെന്നും പറഞ്ഞു.

 

ക്രമാതീതമായുള്ള മാറ്റത്തെ  കുറിച്ചുള്ള മൂറിന്റെ നിയമം പരാമർശിച്ചു കൊണ്ട് , ഇന്ത്യയുടെ ഡിജിറ്റൽ, ഇലക്‌ട്രോണിക് ഉൽപ്പാദന മേഖലയിലും അതേ വിസ്മയകരമായ വളർച്ചയാണ് നാം കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഇലക്ട്രോണിക് നിർമ്മാണത്തിൽ ഇന്ത്യയുടെ പങ്ക് പലമടങ്ങ് വർദ്ധിച്ചതായി അദ്ദേഹം അറിയിച്ചു. 2014 ൽ ഇന്ത്യയുടെ ഇലക്ട്രോണിക് നിർമ്മാണം 30 ബില്യൺ ഡോളറിൽ താഴെയായിരുന്നു, അത് ഇന്ന് 100 ബില്യൺ ഡോളർ കടന്നിരിക്കുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ ഇലക്ട്രോണിക്സ്, മൊബൈൽ ഉപകരണങ്ങളുടെ കയറ്റുമതി ഇരട്ടിയായി. 2014 ന് ശേഷമുള്ള ഇന്ത്യയിലെ സാങ്കേതിക വികാസങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, 2014 ന് മുമ്പ് ഇന്ത്യയിൽ രണ്ട് മൊബൈൽ നിർമ്മാണ യൂണിറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പ്രധാനമന്ത്രി അറിയിച്ചു, എന്നാൽ ഇന്ന് അത് 200 കടന്നിരിക്കുന്നു. രാജ്യത്തെ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചതായും അദ്ദേഹം അറിയിച്ചു 6 കോടിയിൽ നിന്ന് 80 കോടിയായപ്പോൾ ഇന്റർനെറ്റ് കണക്ഷനുകളുടെ എണ്ണം 25 കോടിയിൽ നിന്ന് 85 കോടിയായി ഉയർന്നു. ഈ സ്ഥിതിവിവരക്കണക്കുകൾ പരാമർശിച്ചുകൊണ്ട്, ഇത് ഇന്ത്യയുടെ പുരോഗതിയെ മാത്രമല്ല, രാജ്യത്തെ വളരുന്ന ബിസിനസുകളുടെ സൂചകവുമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സെമികോൺ വ്യവസായത്തിന്റെ ക്രമാതീതമായ  വളർച്ചയുടെ ലക്ഷ്യത്തിൽ ഇന്ത്യയുടെ നിർണായക പങ്ക് ശ്രീ മോദി എടുത്തുകാട്ടി.

"ലോകം ഇന്ന്  നാലാം തലമുറ  വ്യാവസായിക  വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്നു", ലോകത്തിലെ ഏതൊരു വ്യാവസായിക വിപ്ലവത്തിനും അടിസ്ഥാനം ആ പ്രത്യേക മേഖലയിലെ ജനങ്ങളുടെ അഭിലാഷങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "പണ്ടത്തെ വ്യാവസായിക വിപ്ലവങ്ങളും അമേരിക്കൻ സ്വപ്നവും ഒരേ ബന്ധമായിരുന്നു", നാലാം തലമുറ  വ്യാവസായിക വിപ്ലവവും ഇന്ത്യൻ അഭിലാഷങ്ങളും തമ്മിൽ സാമ്യം വരച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭിലാഷങ്ങളാണ് ഇന്ത്യയുടെ വികസനത്തിന് പിന്നിലെ ചാലകശക്തിയെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം വളരെ വേഗത്തിൽ കുറഞ്ഞുവരുന്നത് രാജ്യത്ത് ഒരു നവ-മധ്യവർഗത്തിന്റെ ആവിർഭാവത്തിലേക്ക് നയിക്കുന്നതായി പറയുന്ന സമീപകാല റിപ്പോർട്ടിനെ അദ്ദേഹം സ്പർശിച്ചു. സാങ്കേതിക സൗഹൃദ സ്വഭാവവും സാങ്കേതികവിദ്യ സ്വീകരിക്കാനുള്ള ഇന്ത്യൻ ജനതയുടെ വ്യഗ്രതയും ചൂണ്ടിക്കാട്ടി, കുറഞ്ഞ ഡാറ്റാ നിരക്കുകൾ, ഗുണനിലവാരമുള്ള ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ , ഗ്രാമങ്ങളിലെ തടസ്സമില്ലാത്ത വൈദ്യുതി വിതരണം എന്നിവ ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ ഉപഭോഗം വർധിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “അത് ആരോഗ്യമോ കൃഷിയോ ലോജിസ്റ്റിക്‌സോ ആകട്ടെ, സ്‌മാർട്ട് ടെക്‌നോളജി ഉപയോഗത്തിന്റെ വീക്ഷണത്തിനായി ഇന്ത്യ പ്രവർത്തിക്കുന്നു,” ശ്രീ മോദി പറഞ്ഞു. അടിസ്ഥാന ഗൃഹോപകരണങ്ങൾ ഉപയോഗിക്കാത്തവരും പരസ്പരം ബന്ധിപ്പിച്ച സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കാൻ പോകുന്നവരും ഇന്ത്യയിൽ ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുപോലെ, ഒരു പ്രത്യേക വിദ്യാർത്ഥി സമൂഹം മുമ്പ് സൈക്കിൾ ഉപയോഗിച്ചിട്ടുണ്ടാകില്ല, എന്നാൽ ഇന്ന് അവർ സ്മാർട്ട് ഇലക്ട്രിക് ബൈക്കുകൾ ഉപയോഗിക്കുന്നതാണ് പ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. "ഇന്ത്യയിലെ വളർന്നുവരുന്ന നവ-മധ്യവർഗം ഇന്ത്യൻ അഭിലാഷങ്ങളുടെ ശക്തികേന്ദ്രമായി മാറിയിരിക്കുന്നു", പ്രധാനമന്ത്രി പറഞ്ഞു. ചിപ്പ് നിർമ്മാണ വ്യവസായം അവസരങ്ങൾ നിറഞ്ഞ ഒരു വിപണിയാണെന്ന് അദ്ദേഹം അടിവരയിട്ടു, നേരത്തെ ആരംഭിക്കുന്നവർക്ക് മറ്റുള്ളവരെക്കാൾ മികച്ച നേട്ടം ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

പകർച്ചവ്യാധിയുടെയും ,  റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെയും പാർശ്വഫലങ്ങളെ പരാമർശിച്ച്, ലോകത്തിന് വിശ്വസനീയമായ ഒരു വിതരണ ശൃംഖല ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെക്കാൾ വിശ്വസനീയമായ പങ്കാളിയാകാൻ ആർക്കാണ് കഴിയുക", അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുള്ള ആഗോള വിശ്വാസത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സുസ്ഥിരവും ഉത്തരവാദിത്തമുള്ളതും പരിഷ്‌കരണാധിഷ്ഠിതവുമായ ഗവൺമെന്റുള്ളതിനാൽ നിക്ഷേപകർ ഇന്ത്യയെ വിശ്വസിക്കുന്നു. എല്ലാ മേഖലകളിലും അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ വ്യവസായത്തിന് ഇന്ത്യയിൽ വിശ്വാസമുണ്ട്. ഇവിടെ സാങ്കേതികവിദ്യ വളരുന്നതിനാൽ ടെക് മേഖല ഇന്ത്യയിൽ വിശ്വസിക്കുന്നു. ഞങ്ങൾക്ക് ഒരു വലിയ പ്രതിഭയുള്ളതിനാൽ അർദ്ധചാലക വ്യവസായം ഇന്ത്യയെ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു. “നൈപുണ്യമുള്ള എഞ്ചിനീയർമാരും ഡിസൈനർമാരും ഞങ്ങളുടെ ശക്തിയാണ്. ലോകത്തിലെ ഏറ്റവും ഊർജസ്വലവും ഏകീകൃതവുമായ വിപണിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇന്ത്യയിൽ വിശ്വാസമുണ്ട്. മേക്ക് ഇൻ ഇന്ത്യ എന്ന് ഞങ്ങൾ നിങ്ങളോട് പറയുമ്പോൾ, അതിൽ നമുക്ക് ഇന്ത്യക്ക് വേണ്ടി ഉണ്ടാക്കാം, ലോകത്തിന് വേണ്ടി നിർമ്മിക്കാം എന്നതും ഉൾപ്പെടുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ അതിന്റെ ആഗോള ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും സൗഹൃദ രാജ്യങ്ങളുമായി സമഗ്രമായ ഒരു റോഡ് മാപ്പിൽ പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഇന്ത്യ ഊർജ്ജസ്വലമായ സെമികണ്ടക്ടർ ആവാസവ്യവസ്ഥ നിർമ്മിക്കുന്നത്. അടുത്തിടെ ദേശീയ ക്വാണ്ടം മിഷൻ അംഗീകരിച്ചു. കൂടാതെ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ബില്ലും പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുകയാണ്. ഒരു സെമികണ്ടക്ടർ  ആവാസ  വ്യവസ്ഥ  സൃഷ്ടിക്കുന്നതിനുള്ള എഞ്ചിനീയറിംഗ് പാഠ്യപദ്ധതി നവീകരിക്കുന്നു. ഇന്ത്യയിൽ സെമികണ്ടക്ടറുകളെ   കുറിച്ചുള്ള കോഴ്‌സുകൾ ലഭ്യമാകുന്ന 300-ലധികം പ്രമുഖ കോളേജുകൾ കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു. ചിപ്‌സ് ടു സ്റ്റാർട്ടപ്പ് പ്രോഗ്രാം എൻജിനീയർമാരെ സഹായിക്കും. “അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം ഡിസൈൻ എഞ്ചിനീയർമാർ നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ വളർന്നുവരുന്ന സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റം സെമികണ്ടക്ടർ മേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻസുലേറ്ററുകളിലൂടെയല്ല, കണ്ടക്ടറുകളിലൂടെ ഊർജം കടന്നുപോകാൻ കഴിയുന്ന ഒരു കണ്ടക്ടറിന്റെയും ഇൻസുലേറ്ററിന്റെയും സാമ്യം നൽകിക്കൊണ്ട്, സെമികണ്ടക്ടർ    വ്യവസായത്തിന് ഒരു നല്ല ഊർജ്ജ ചാലകമാകാൻ ഇന്ത്യ ഓരോ ചെക്ക്ബോക്സിലും ടിക്ക് ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയ്ക്ക് ആവശ്യമായ വൈദ്യുതിയുടെ നിർണായകമായ ആവശ്യകത ചൂണ്ടിക്കാട്ടി, കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ സൗരോർജ്ജ സ്ഥാപിത ശേഷി 20 മടങ്ങ് വർധിച്ചിട്ടുണ്ടെന്നും 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി എന്ന പുതിയ ലക്ഷ്യം അവസാനത്തോടെ കൈവരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ ദശകത്തിന്റെ. സോളാർ പിവി മൊഡ്യൂളുകൾ, ഗ്രീൻ ഹൈഡ്രജൻ, ഇലക്‌ട്രോലൈസറുകൾ എന്നിവയുടെ ഉത്പാദനത്തിനായി സ്വീകരിച്ച പ്രധാന നടപടികളെക്കുറിച്ചും അദ്ദേഹം സ്പർശിച്ചു. ഇന്ത്യയിൽ നടക്കുന്ന നയപരിഷ്കാരങ്ങൾ അർദ്ധചാലക ആവാസവ്യവസ്ഥയുടെ നിർമ്മാണത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം അടിവരയിട്ടു. പുതിയ നിർമ്മാണ വ്യവസായത്തിന് പ്രാബല്യത്തിൽ വന്ന നിരവധി നികുതി ഇളവുകളെക്കുറിച്ചും അദ്ദേഹം അറിയിച്ചു, കൂടാതെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്ക്, മുഖമില്ലാത്തതും തടസ്സമില്ലാത്തതുമായ നികുതി പ്രക്രിയ, പുരാതന നിയമങ്ങൾ നിർത്തലാക്കൽ, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള അനുസരണം, പ്രത്യേക പ്രോത്സാഹനങ്ങൾ എന്നിവ എടുത്തുകാട്ടി. സെമികണ്ടക്ടർ വ്യവസായം. ഈ തീരുമാനങ്ങളും നയങ്ങളും ഇന്ത്യ അർദ്ധചാലക വ്യവസായത്തിന് ചുവന്ന പരവതാനി വിരിക്കുന്നു എന്ന വസ്തുതയുടെ പ്രതിഫലനമാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു. “പരിഷ്കാരത്തിന്റെ പാതയിൽ ഇന്ത്യ മുന്നേറുമ്പോൾ പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. സെമികണ്ടക്ടർ നിക്ഷേപത്തിനുള്ള മികച്ച കണ്ടക്ടറായി ഇന്ത്യ മാറുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള വിതരണ ശൃംഖല, അസംസ്കൃത വസ്തുക്കൾ, പരിശീലനം ലഭിച്ച മനുഷ്യശേഷി, യന്ത്രങ്ങൾ എന്നിവയുടെ ആവശ്യങ്ങൾ ഇന്ത്യ മനസ്സിലാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “സ്വകാര്യ കമ്പനികളുമായി ഞങ്ങൾ അടുത്ത് പ്രവർത്തിച്ച മേഖല പുതിയ ഉയരങ്ങളിൽ എത്തി. അത് ബഹിരാകാശ മേഖലയായാലും ജിയോസ്പേഷ്യൽ മേഖലയായാലും നമുക്ക് എല്ലായിടത്തും മികച്ച ഫലങ്ങൾ ലഭിച്ചു”, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ എടുത്ത നിർണായക തീരുമാനങ്ങളെക്കുറിച്ചും അദ്ദേഹം അറിയിച്ചു. സെമികോൺ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള വർദ്ധിച്ച പ്രോത്സാഹനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇന്ത്യയിൽ സെമികണ്ടക്ടർ നിർമാണ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് സാങ്കേതിക സ്ഥാപനങ്ങൾക്ക് 50 ശതമാനം സാമ്പത്തിക സഹായം നൽകുമെന്ന് അദ്ദേഹം വിശദീകരിച്ചു. “രാജ്യത്തിന്റെ സെമികണ്ടക്ടർ മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് ഞങ്ങൾ തുടർച്ചയായി നയ പരിഷ്‌കരണങ്ങൾ നടത്തിവരുന്നു,” ശ്രീ മോദി പറഞ്ഞു.

‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഇന്ത്യയുടെ ജി 20 പ്രമേയം പ്രതിഫലിപ്പിച്ചുകൊണ്ട്, ഇന്ത്യയെ സെമികണ്ടക്ടർ നിർമാണ കേന്ദ്രമാക്കി മാറ്റുന്നതിനു പിന്നിലും ഇതേ മനോഭാവമാണ് പ്രയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ നൈപുണ്യം , ശേഷി , കഴിവ് എന്നിവയിൽ നിന്ന് ലോകം മുഴുവൻ പ്രയോജനം നേടണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോള നന്മയ്ക്കും മെച്ചപ്പെട്ട ലോകത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ സാധ്യതകൾ വർധിപ്പിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ സംരംഭത്തിലെ പങ്കാളിത്തത്തെയും നിർദ്ദേശങ്ങളെയും ചിന്തകളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ഓരോ ഘട്ടത്തിലും ഇന്ത്യാ ഗവൺമെന്റ് അവരോടൊപ്പം നിൽക്കുമെന്ന് വ്യവസായ പ്രമുഖർക്ക് ഉറപ്പ് നൽകുകയും ചെയ്തു. പ്രസംഗം അവസാനിപ്പിച്ച്, ചുവപ്പുണ് കോട്ടായിൽ  നിന്നുള്ള തന്റെ പ്രസംഗം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ഇതാണ് സമയം. ഇതാണ് ശരിയായ സമയം. ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ”.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ, കാഡൻസ് സിഇഒ ശ്രീ അനിരുദ്ധ് ദേവ്ഗൺ, ഫോക്‌സ്‌കോൺ ചെയർമാൻ ശ്രീ യംഗ് ലിയു , വേദാന്ത ചെയർമാൻ ശ്രീ അനിൽ അഗർവാൾ, മൈക്രോൺ സിഇഒ, ശ്രീ സഞ്ജയ് മെഹ്‌റോത്ര, എഎംഡിയുടെ സിടിഒ, മാർക്ക് പാപ്പർമാസ്റ്റർ, സെമികണ്ടക്ടർ പ്രൊഡക്ട്‌സ് ഗ്രൂപ്പ് എഎംഎടി പ്രസിഡന്റ് ശ്രീ പ്രഭു രാജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

'ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു' എന്നതാണ് സമ്മേളനത്തിന്റെ വിഷയം. വ്യവസായം, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ആഗോള പ്രമുഖരെ ഒരുമിച്ച് കൊണ്ടുവരാൻ ഇത് ലക്ഷ്യമിടുന്നു. ഇത് ഇന്ത്യയുടെ സെമികണ്ടക്ടർ തന്ത്രവും നയവും പ്രദർശിപ്പിക്കുന്നു, അത് ഇന്ത്യയെ സെമികണ്ടക്ടർ രൂപകൽപ്പന, നിർമ്മാണം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നു. മൈക്രോൺ ടെക്‌നോളജി, അപ്ലൈഡ് മെറ്റീരിയൽസ്, ഫോക്‌സ്‌കോൺ, സെമി, കാഡൻസ്, എഎംഡി തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തിന് സെമിക്കോൺഇന്ത്യ 2023 സാക്ഷ്യം വഹിക്കും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India's manufacturing sector showed robust job creation, December PMI at 56.4

Media Coverage

India's manufacturing sector showed robust job creation, December PMI at 56.4
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister greets on the occasion of Urs of Khwaja Moinuddin Chishti
January 02, 2025

The Prime Minister, Shri Narendra Modi today greeted on the occasion of Urs of Khwaja Moinuddin Chishti.

Responding to a post by Shri Kiren Rijiju on X, Shri Modi wrote:

“Greetings on the Urs of Khwaja Moinuddin Chishti. May this occasion bring happiness and peace into everyone’s lives.