പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ രുദ്രാക്ഷ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവ് 2023ന്റെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്തു. ഉത്തര്‍പ്രദേശില്‍ ഉടനീളം 1115 കോടി രൂപ ചെലവില്‍ നിര്‍മിച്ച 16 അടല്‍ ആവാസീയ വിദ്യാലയങ്ങള്‍ ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കാശി സന്‍സദ് ഖേല്‍ പ്രതിയോഗിതയുടെ രജിസ്‌ട്രേഷനായുള്ള പോര്‍ട്ടലും ശ്രീ മോദി ഉദ്ഘാടനം ചെയ്തു. കാശി സന്‍സദ് സാംസ്‌കാരിക മഹോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. പരിപാടിക്ക് മുമ്പ് അടല്‍ ആവാസിയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.
മഹാദേവന്റെ അനുഗ്രഹത്താല്‍ കാശിയോടുള്ള ആദരവ് തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണെന്നും നഗരത്തിനായുള്ള നയങ്ങള്‍ പുതിയ ഉയരങ്ങളിലെത്തുകയാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജി 20 ഉച്ചകോടിയുടെ വിജയത്തില്‍ കാശിയുടെ സംഭാവനകള്‍ എടുത്തുകാണിച്ച പ്രധാനമന്ത്രി, നഗരം സന്ദര്‍ശിച്ചവര്‍ കാശിയുടെ സേവനവും രുചികളും സംസ്‌കാരവും സംഗീതവും സ്വന്തമാക്കിയെന്നും പരാമര്‍ശിച്ചു. ജി20 ഉച്ചകോടിയുടെ വിജയം മഹാദേവന്റെ അനുഗ്രഹം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
മഹാദേവന്റെ അനുഗ്രഹത്താല്‍ കാശി വികസനത്തിന്റെ അഭൂതപൂര്‍വമായ മാനങ്ങള്‍ കൈവരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാരാണസിയില്‍ ഇന്ന് തറക്കല്ലിട്ട അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തെക്കുറിച്ചും 16 അടല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ സമര്‍പ്പണത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ഉത്തര്‍പ്രദേശിലെ കാശിയിലെ ജനങ്ങളെയും സന്നദ്ധ പ്രവര്‍ത്തകരുടെ കുടുംബങ്ങളെയും അഭിനന്ദിച്ചു.
2014 മുതല്‍ ഈ മണ്ഡലത്തിലെ എംപി എന്ന നിലയില്‍ കാശിയുടെ വികസനം സംബന്ധിച്ചു തനിക്കുള്ള കാഴ്ചപ്പാട് ഒടുവില്‍ യാഥാര്‍ത്ഥ്യമാകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശി സാംസ്‌കാരിക മഹോത്സവത്തിലെ വിപുലമായ പങ്കാളിത്തത്തെ അഭിനന്ദിക്കുകയും മേഖലയിലെ വിവിധ പ്രതിഭകളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇത് മഹോത്സവത്തിന്റെ ആദ്യ പതിപ്പ് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി, ഏകദേശം 40,000 കലാകാരന്മാര്‍ പങ്കെടുത്തതായും ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ ഇതിന് സാക്ഷ്യം വഹിക്കാന്‍ വേദിയില്‍ തടിച്ചുകൂടിയതായും പ്രധാനമന്ത്രി അറിയിച്ചു. കാശി സന്‍സദ് സംസ്‌കൃതിക മഹോത്സവം വരും നാളുകളില്‍ ജനങ്ങളുടെ പിന്തുണയോടെ പുതിയ ഇടം സൃഷ്ടിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായി കാശി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാശിയും സംസ്‌കാരവും ഒരേ ഊര്‍ജ്ജത്തിന്റെ രണ്ട് പേരുകളാണെന്നും ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്ന വിശേഷണം കാശിക്കുണ്ടെന്നും ശ്രീ മോദി പറഞ്ഞു. നഗരത്തിന്റെ എല്ലാ കോണിലും സംഗീതം ഒഴുകുന്നത് സ്വാഭാവികമാണെന്നും ഇത് നടരാജന്റെ നഗരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ കലാരൂപങ്ങളുടെയും ഉറവിടം മഹാദേവനാണെന്ന് അംഗീകരിച്ച പ്രധാനമന്ത്രി, ഭരതമുനിയെപ്പോലുള്ള പ്രാചീന ഋഷിമാരാണ് ഈ കലകളെ വികസിപ്പിച്ച് ഒരു വ്യവസ്ഥ യാഥാര്‍ഥ്യമാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും ഉദ്ധരിച്ച്. കാശിയിലെ എല്ലാം സംഗീതത്തിലും കലകളിലും നിറഞ്ഞതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
നഗരത്തിന്റെ മഹത്തായ ശാസ്ത്രീയ സംഗീത സംസ്‌കാരവും പ്രാദേശിക ഗാനങ്ങളും ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, തബല, ഷെഹ്നായി, സിത്താര്‍, സാരംഗി, വീണ തുടങ്ങിയ സംഗീതോപകരണങ്ങളുടെ സംയോജനമാണ് നഗരമെന്ന് പരാമര്‍ശിച്ചു. നൂറ്റാണ്ടുകളായി ഖ്യാല്‍, തുംരി, ദാദ്ര, ചൈതി, കജ്രി തുടങ്ങിയ സംഗീത ശൈലികളും ഭാരതത്തിന്റെ ശ്രുതിമധുരമായ ആത്മാവിനെ തലമുറകളായി നിലനിര്‍ത്തിയ ഗുരു-ശിഷ്യ പാരമ്പര്യവും വാരണാസി സംരക്ഷിച്ചുവെന്ന് അദ്ദേഹം അടിവരയിട്ടു. തെലിയ ഘരാന, പിയാരി ഘരാന, രാമപുര കബീര്‍ചൗര മുഹല്ലയിലെ സംഗീതജ്ഞര്‍ എന്നിവരെയും പരാമര്‍ശിച്ച പ്രധാനമന്ത്രി, ആഗോളതലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹാന്മാരെ സംഗീതത്തില്‍ വാരണാസി സൃഷ്ടിച്ചിട്ടുണ്ടെന്നും പറഞ്ഞു. വാരണാസിയില്‍ നിന്നുള്ള നിരവധി മികച്ച സംഗീതജ്ഞരുമായി സംവദിക്കാന്‍ അവസരം ലഭിച്ചതിലും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.
ഇന്ന് സമാരംഭിച്ച കാശി സന്‍സദ് ഖേല്‍ പ്രതിയോഗിതയുടെ പോര്‍ട്ടലിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു, അത് ഖേല്‍ പാര്‍ട്ടിയോഗിത്തായാലും കാശി സന്‍സദ് സാംസ്‌കാരിക മഹോത്സവമായാലും കാശിയിലെ പുതിയ പാരമ്പര്യങ്ങളുടെ തുടക്കം മാത്രമാണിതെന്ന്. ഇപ്പോള്‍ കാശി സന്‍സദ് ഗ്യാന്‍ പ്രതിയോഗിതയും സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കാശിയുടെ സംസ്‌കാരം, പാചകരീതി, കല എന്നിവയെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനാണ് ശ്രമം,' അദ്ദേഹം പറഞ്ഞു. കാശിയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിവിധ തലങ്ങളില്‍ കാശി സന്‍സദ് ഗ്യാന്‍ പ്രതിയോഗിത സംഘടിപ്പിക്കും.
കാശിയെക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിവുള്ളവരാണ് നഗരത്തിലെ ജനങ്ങളെന്നും ഓരോ സ്ഥലവാസിയും കാശിയുടെ യഥാര്‍ത്ഥ ബ്രാന്‍ഡ് അംബാസഡറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ അറിവ് ശരിയായ ആശയവിനിമയത്തിലൂടെ പകര്‍ന്നുനല്‍കുന്നതിന് അവരെ സജ്ജരാക്കുന്നതിനായി, നഗരത്തെ ശരിയായി വിവരിക്കാന്‍ കഴിയുന്ന ഗുണനിലവാരമുള്ള ടൂറിസ്റ്റ് ഗൈഡുകളുടെ സംവിധാനം ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി കാശി സന്‍സദ് ടൂറിസ്റ്റ് ഗൈഡ് മത്സരവും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ''എന്റെ കാശിയെക്കുറിച്ച് ലോകം അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു എന്നതിനാല്‍ ഞാന്‍ ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്നു. കാശിയിലെ ടൂറിസ്റ്റ് ഗൈഡുകള്‍ ലോകത്തിലെ ഏറ്റവും ആദരണീയരാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള നിരവധി പണ്ഡിതര്‍ സംസ്‌കൃതം പഠിക്കാന്‍ കാശി സന്ദര്‍ശിക്കുന്നുവെന്ന് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, ഈ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടാണ് 1100 കോടി രൂപ ചെലവില്‍ അടല്‍ ആവാസിയ വിദ്യാലയങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്തതെന്ന് അറിയിച്ചു. ശ്രമിക് ഉള്‍പ്പെടെയുള്ള സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ പെട്ടവരുടെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനാണ് ഈ സ്‌കൂളുകള്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുട്ടികള്‍ക്ക് ഫീസില്ലാതെ ഈ സ്‌കൂളുകളില്‍ പ്രവേശനം നല്‍കും', പ്രധാനമന്ത്രി പറഞ്ഞു. സാധാരണ കോഴ്സുകള്‍ക്ക് പുറമെ സംഗീതം, കല, കരകൗശലവസ്തുക്കള്‍, സാങ്കേതികവിദ്യ, കായികം എന്നിവ പഠിക്കാനുള്ള സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആദിവാസി സമൂഹത്തിനായി ഒരു ലക്ഷം ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ വികസിപ്പിക്കുന്ന കാര്യം പ്രധാനമന്ത്രി പരാമര്‍ശിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഗവണ്‍മെന്റ് ചിന്താഗതിയെ പൂര്‍ണ്ണമായും മാറ്റിമറിച്ചു. സ്‌കൂളുകള്‍ ആധുനികമാവുകയും ക്ലാസുകള്‍ സ്മാര്‍ട്ടാവുകയും ചെയ്യുന്നു,'' അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്തെ ആയിരക്കണക്കിന് സ്‌കൂളുകള്‍ നവീകരിക്കാനുള്ള പ്രധാനമന്ത്രി ശ്രീ കാമ്പയിന്‍ ശ്രീ മോദി എടുത്തുപറഞ്ഞു.
നഗരത്തിനായുള്ള തന്റെ എല്ലാ ശ്രമങ്ങളിലും കാശിയിലെ ജനങ്ങളുടെ പൂര്‍ണ സഹകരണം ലഭിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളുടെ സംരക്ഷണത്തിനായി എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭ്യമായ ബജറ്റിനെ പരാമര്‍ശിച്ചുകൊണ്ട്, പല സംസ്ഥാനങ്ങളും ഈ ഫണ്ട് തിരഞ്ഞെടുപ്പ് അവസരവാദ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ജിയുടെ കീഴില്‍ ഇത് കുട്ടികളുടെ ഭാവിക്കായി ഉപയോഗിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ''എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കാശിയുടെ മഹത്വം ഈ സ്‌കൂളുകളില്‍ നിന്ന് പുറത്തുവരുന്നത് നിങ്ങള്‍ കാണും,'' അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥും ഉത്തര്‍പ്രദേശ് സംസ്ഥാന മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം:
കാശിയുടെ സാംസ്‌കാരിക പ്രസരിപ്പ് ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് കാശി സന്‍സദ് സാംസ്‌കൃതിക മഹോത്സവത്തിന്റെ ആശയരൂപീകരണത്തിലേക്ക് നയിച്ചു. മഹോത്സവത്തില്‍ 17 ഇനങ്ങളിലായി 37,000-ലധികം പേര്‍ പങ്കെടുത്തു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടാനുള്ള അവസരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഉത്തര്‍പ്രദേശില്‍ ഉടനീളം 1115 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 16 അടല്‍ ആവാസീയ വിദ്യാലയം, കൊവിഡ്-19 മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെയും നിര്‍മ്മാണ തൊഴിലാളികളുടെയും അനാഥരുടെയും മക്കള്‍ക്ക് മാത്രമായി ആരംഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയും കുട്ടികളുടെ സമഗ്രമായ വികസനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണു ലക്ഷ്യം. ഓരോ സ്‌കൂളും 10-15 ഏക്കര്‍ വിസ്തൃതിയില്‍ ക്ലാസ് മുറികള്‍, സ്പോര്‍ട്സ് ഗ്രൗണ്ട്, വിനോദ മേഖലകള്‍, മിനി ഓഡിറ്റോറിയം, ഹോസ്റ്റല്‍ കോംപ്ലക്സ്, മെസ്, ജീവനക്കാര്‍ക്കുള്ള റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകള്‍ എന്നിവ സഹിതമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒടുവില്‍ 1,000 വിദ്യാര്‍ത്ഥികള്‍ക്ക് വീതം താമസ സൗകര്യമൊരുക്കാന്‍ ഉദ്ദേശിക്കുന്നു.
बाबा की कृपा से काशी अब विकास के ऐसे आयाम गढ़ रही है, जो अभूतपूर्व हैं। pic.twitter.com/sVatuqxAWk
— PMO India (@PMOIndia) September 23, 2023
2014 में जब मैं यहाँ आया था, तो मैंने जिस काशी की कल्पना की थी, विकास और विरासत का वो सपना अब धीरे-धीरे साकार हो रहा है: PM @narendramodi pic.twitter.com/WsaB5vZQGD
— PMO India (@PMOIndia) September 23, 2023
Varanasi has been a centre of learning for centuries. pic.twitter.com/Sona7VFkYq
— PMO India (@PMOIndia) September 23, 2023
नई राष्ट्रीय शिक्षा नीति के जरिए हमने शिक्षा व्यवस्था की पुरानी सोच को भी बदला है। pic.twitter.com/ThPr6hrdem
— PMO India (@PMOIndia) September 23, 2023