വഡോദരയിലെ C-295 എയർക്രാഫ്റ്റ് സൗകര്യം ആഗോള ബഹിരാകാശ നിർമ്മാണത്തിൽ വിശ്വസ്ത പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയിൽ നിർമ്മിക്കുന്നു, ലോകത്തിനായി നിർമ്മിക്കുന്നു : പ്രധാനമന്ത്രി
C-295 എയർക്രാഫ്റ്റ് ഫാക്ടറി പുതിയ ഇന്ത്യയുടെ പുതിയ തൊഴിൽ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദന മേഖല പുതിയ ഉയരങ്ങളിലേക്ക് : പ്രധാനമന്ത്രി

ഗുജറാത്തിലെ വഡോദരയിലുള്ള ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) കാമ്പസിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇരു പ്രധാനമന്ത്രിമാരും ചടങ്ങിലെ പ്രദർശനം വീക്ഷിച്ചു.
സ്‌പെയിനിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിൻ്റെ പ്രഥമ ഇന്ത്യാ സന്ദർശനമാണിതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ഇന്ന് പുതിയ ദിശയെലേക്കെത്തുകയാണെന്നും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. സി-295 വിമാനങ്ങൾ നിർമ്മിക്കാനുദ്ദേശിച്ചുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ്  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്' എന്ന ദൗത്യത്തിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എയർബസിൻ്റെയും ടാറ്റയുടെയും മുഴുവൻ ടീമിനും ഈ അവസരത്തിൽ, ശ്രീ മോദി ആശംസകൾ അറിയിച്ചു. അന്തരിച്ച ശ്രീ രത്തൻ ടാറ്റാജിക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.

പുതിയ ഇന്ത്യയുടെ പുതിയ തൊഴിൽ സംസ്‌കാരത്തിൻ്റെ പ്രതിഫലനമാണ് സി 295 വിമാനങ്ങളുടെ നിർമ്മാണശാലയെന്ന്‌ അടിവരയിട്ട പ്രധാനമന്ത്രി, ഇതിലൂടെ രാജ്യത്തെ ഏത് പദ്ധതിയിലും  ആശയത്തിന്റെ തുടക്കം മുതൽ അത് നടപ്പാക്കുന്നത് വരെയുള്ള ഇന്ത്യയുടെ വേഗത കാണാൻ  കഴിയുമെന്നും പറഞ്ഞു. 2022 ഒക്ടോബറിൽ നടന്ന ഫാക്ടറിയുടെ തറക്കല്ലിടൽ ചടങ്ങ് അനുസ്മരിച്ചുകൊണ്ട്, സി 295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള സൗകര്യം ഇപ്പോൾ സജ്ജമായാതായി പ്രധാനമന്ത്രി പറഞ്ഞു. പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലുമുള്ള കണകാക്കനാവാത്ത  കാലതാമസം ഇല്ലാതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വഡോദരയിൽ ബൊംബാർഡിയർ ട്രെയിൻ കോച്ച് നിർമാണ കേന്ദ്രം സ്ഥാപിച്ചത് അനുസ്മരിക്കുകയും റെക്കോർഡ് സമയത്തിനുള്ളിൽ ഉല്പാദനത്തിനായി ഫാക്ടറി സജ്ജമായെന്നും വ്യക്തമാക്കി. "ഈ ഫാക്ടറിയിൽ നിർമ്മിച്ച മെട്രോ കോച്ചുകൾ ഇന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ ഉദ്ഘാടന കേന്ദ്രത്തിൽ നിർമ്മിക്കുന്ന വിമാനങ്ങളും കയറ്റുമതി ചെയ്യപ്പെടുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കാൻ തുടങ്ങുമ്പോൾ തന്നെ, ലക്ഷ്യത്തിലേക്കുള്ള പാത സ്വയം സൃഷ്ടിക്കപ്പെടുന്നുവെന്ന്, വിഖ്യാത സ്പാനിഷ് കവി അൻ്റോണിയോ മച്ചാഡോയെ ഉദ്ധരിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദന ആവാസവ്യവസ്ഥ ഇന്ന് പുതിയ കൊടുമുടികൾ കീഴടക്കുകയാണെന്ന് ചൂണ്ടിക്കാട്ടികൊണ്ട്, 10 വർഷം മുമ്പ് കൃത്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇന്ന് ഈ ലക്ഷ്യസ്ഥാനത്ത് എത്തുക അസാധ്യമായേനെ എന്ന് ശ്രീ മോദി പറഞ്ഞു. ഒരു ദശാബ്ദം മുമ്പ്, പ്രതിരോധ നിർമ്മാണത്തിൻ്റെ മുൻഗണനയും ഐഡൻ്റിറ്റിയും ഇറക്കുമതിയെ കുറിച്ചായിരുന്നുവെന്നും ഇന്ത്യയിൽ പ്രതിരോധ നിർമ്മാണം ഇത്രയും വലിയ തോതിൽ നടക്കുമെന്ന് ആർക്കും സങ്കൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവൺമെൻ്റ് പുതിയ പാതയിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചതായും, ഇന്ത്യക്ക് വേണ്ടി പുതിയ ലക്ഷ്യങ്ങൾ സ്ഥാപിച്ചതായും, അതിൻ്റെ ഫലങ്ങൾ ഇന്ന് പ്രകടമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ശരിയായ പദ്ധതിയും പങ്കാളിത്തവും സാധ്യതകളെ എങ്ങനെ അഭിവൃദ്ധിയിലേക്ക് മാറ്റുമെന്നതിന്റെ ഉദാഹരണമാണ് പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ പരിവർത്തനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ തന്ത്രപരമായ തീരുമാനങ്ങൾ ഊർജ്ജസ്വലമായ ഒരു പ്രതിരോധ വ്യവസായത്തിൻ്റെ വളർച്ചയ്ക്ക്  പ്രചോദനമായെന്ന് അദ്ദേഹം അടിവരയിട്ടു. “ഞങ്ങൾ പ്രതിരോധ ഉൽപ്പാദനത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം വിപുലീകരിച്ചു, പൊതുമേഖലാ യൂണിറ്റുകളെ കൂടുതൽ കാര്യക്ഷമമാക്കി, ഓർഡനൻസ് ഫാക്ടറികളെ ഏഴ് പ്രധാന കമ്പനികളാക്കി പുനഃക്രമീകരിച്ചു, DRDO, HAL എന്നിവയെ ശാക്തീകരിച്ചു,” ശ്രീ മോദി പറഞ്ഞു. ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും പ്രതിരോധ ഇടനാഴികൾ സ്ഥാപിച്ചത് ഈ മേഖലയിലേക്ക് പുതിയ ഊർജം പകർന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഐഡെക്‌സ് (ഇന്നവേഷൻ ഫോർ ഡിഫൻസ് എക്‌സലൻസ്) പദ്ധതിയെ പരാമർശിച്ചുകൊണ്ട് , കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ ഏകദേശം 1,000 പ്രതിരോധ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് ഇത് കാരണമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 30 മടങ്ങ് വർധിച്ചിട്ടുണ്ടെന്നും രാജ്യം ഇപ്പോൾ 100 രാജ്യങ്ങളിലേക്ക് ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നൈപുണ്യത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഊന്നൽ നൽകിയ പ്രധാനമന്ത്രി, എയർബസ്-ടാറ്റ ഫാക്ടറി പോലുള്ള പദ്ധതികൾ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വ്യക്തമാക്കി . ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകൾക്ക് വൻ അവസരങ്ങൾ നൽകിക്കൊണ്ട് 18,000 വിമാന ഭാഗങ്ങളുടെ തദ്ദേശീയ നിർമ്മാണത്തെ ഫാക്ടറി പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ മുൻനിര വിമാന കമ്പനികൾക്ക് വിമാന ഭാഗങ്ങൾ നൽകുന്ന മുൻപന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, പുതിയ എയർക്രാഫ്റ്റ് ഫാക്ടറി ഇന്ത്യയിലെ പുതിയ നൈപുണ്യങ്ങൾക്കും പുതിയ വ്യവസായങ്ങൾക്കും വലിയ ഉത്തേജനം നൽകുമെന്ന് പറഞ്ഞു.

യാത്രാ വിമാനങ്ങളുടെ നിർമ്മാണത്തിനപ്പുറം ഇന്നത്തെ പരിപാടിയെ താൻ ഉറ്റുനോക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.  കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ വ്യോമയാന മേഖലയുടെ അഭൂതപൂർവമായ വളർച്ചയും പരിവർത്തനവും ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഒരേസമയം ഇന്ത്യയെ   വ്യോമയാനത്തിൻ്റെയും എംആർഒ ആധിപത്യത്തിന്റെയും  കേന്ദ്രം  ആക്കുന്നതിന് പ്രവർത്തിച്ചുകൊണ്ട് , രാജ്യത്തെ നൂറുകണക്കിന് ചെറുനഗരങ്ങളിലേക്ക് വ്യോമയാന കണക്റ്റിവിറ്റി നൽകുന്നുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഭാവിയിൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന സിവിൽ എയർക്രാഫ്റ്റിനും ഈ ആവാസവ്യവസ്ഥ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ ഇന്ത്യൻ വിമാന കമ്പനികൾ  1200 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഭാവിയിൽ ഇന്ത്യയുടെയും ലോകത്തിൻ്റെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതുതായി ഉദ്ഘാടനം ചെയ്ത ഫാക്ടറി, സിവിൽ വിമാനങ്ങളുടെ രൂപകൽപ്പന മുതൽ നിർമ്മാണം വരെ ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് ഇതിനർത്ഥമെന്ന് ശ്രീ മോദി പറഞ്ഞു.

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് വഡോദര, അതിനാൽ   രാജ്യത്തിന്റെ ഇത്തരം ശ്രമങ്ങൾക്ക് ഒരു ഉത്തേജകമായി പ്രവർത്തിക്കാൻ വഡോദരക്ക് സാധിക്കുമെന്നും  ശ്രീ മോദി അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിലേക്ക് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന ഒരു ഗതിശക്തി സർവകലാശാലയും വഡോദര നഗരത്തിലുണ്ടെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു. ഔഷധ നിർമ്മാണ മേഖല, എൻജിനീയറിങ്, വലിയ യന്ത്രസാമഗ്രികൾ, രാസ പദാർത്ഥ മേഖലയും പെട്രോകെമിക്കൽസ് മേഖലയും, പവർ ആൻഡ് എനർജി എക്യുപ്‌മെൻ്റ് തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട നിരവധി കമ്പനികൾ വഡോദരയിൽ ഉണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ ഈ പ്രദേശം മുഴുവനും ഇന്ത്യയിലെ വ്യോമയാന നിർമ്മാണത്തിൻ്റെ പ്രധാന കേന്ദ്രമാകാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക വ്യവസായ നയങ്ങൾ രൂപീകരിച്ചതിനും അവ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിനും ഗുജറാത്ത് ഗവൺമെന്റിനെയും, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും അദ്ദേഹത്തിൻ്റെ മുഴുവൻസംഘത്തെയും ശ്രീ മോദി അഭിനന്ദിച്ചു.  വഡോദര ഇന്ത്യയുടെ ഒരു സുപ്രധാന സാംസ്കാരിക നഗരം കൂടിയാണെന്ന് സൂചിപ്പിച്ച ശ്രീ മോദി, സ്പെയിനിൽ നിന്നുള്ള എല്ലാ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞു. "ഇന്ത്യയും സ്പെയിനും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന് വളരെയേറെ പ്രാധാന്യമുണ്ട്", പ്രധാനമന്ത്രി പറഞ്ഞു. ഫാദർ കാർലോസ് വാല്ലെ സ്പെയിനിൽ നിന്ന് ഗുജറാത്തിൽ വന്ന് സ്ഥിരതാമസമാക്കിയെന്നും അദ്ദേഹത്തിന്റെ  ജീവിതത്തിലെ അമ്പത് വർഷം ഇവിടെ ചെലവഴിച്ചെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫാദർ വാല്ലെ തൻ്റെ ചിന്തയിലൂടെയും  രചനകളിലൂടെയും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കിയെന്നും ശ്രീ നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. ഫാദർ വാല്ലെയെ കാണാനുള്ള ഭാഗ്യം തനിക്കും ലഭിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിൻ്റെ മഹത്തായ സംഭാവനകൾക്ക് ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തിന് പദ്മശ്രീ നൽകി ആദരിച്ചുവെന്നും പ്രധാനമന്ത്രി  പറഞ്ഞു.           

യോഗക്ക്  സ്‌പെയിനിൽ വളരെ വലിയ പ്രചാരമാണുള്ളതെന്നും, സ്പാനിഷ് ഫുട്‌ബോളിന് ഇന്ത്യയിലും ഏറെ ആരാധകരുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്നലെ റയൽ മാഡ്രിഡ്, ബാഴ്‌സലോണ ക്ലബ്ബുകൾ തമ്മിൽ നടന്ന ഫുട്‌ബോൾ മത്സരത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, ബാഴ്‌സലോണയുടെ മികച്ച വിജയം ഇന്ത്യയിലും ചർച്ചാ വിഷയമാണെന്നും സ്‌പെയിനിലെന്നപോലെ ഇന്ത്യയിലും ഇരു ക്ലബ്ബുകളുടെയും ആരാധകർക്ക് വലിയ ആവേശമാണെന്നും പറഞ്ഞു. ഇന്ത്യയുടെയും സ്‌പെയിനിൻ്റെയും ബഹുമുഖ പങ്കാളിത്തത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞു, “ ഭക്ഷണമോ സിനിമയോ ഫുട്‌ബോളോ എന്തും ആകട്ടെ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എല്ലായ്‌പ്പോഴും ഞങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്.” 2026-നെ സാംസ്‌കാരികം, വിനോദസഞ്ചാരം,നിർമ്മിത ബുദ്ധി (AI) എന്നിവയുടെ ഇന്ത്യ-സ്പെയിൻ വർഷമായി ആഘോഷിക്കാൻ തീരുമാനിച്ചതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള നിരവധി പുതിയ സംയുക്ത സഹകരണ പദ്ധതികൾക്ക് ഇന്നത്തെ ചടങ്ങ് പ്രചോദനമാകുമെന്ന് തന്റെ പ്രഭാഷണം ഉപസംഹരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. സ്പാനിഷ് വ്യവസായങ്ങളേയും, നൂതന സംരംഭകരേയും, ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനും അതിലൂടെ നമ്മുടെ രാജ്യത്തിൻ്റെ വികസന യാത്രയിൽ പങ്കാളികളാകുന്നതിനും പ്രധാനമന്ത്രി സ്വാഗതം ചെയ്തു.. ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ, രാജ്യരക്ഷ മന്ത്രി ശ്രീ രാജ്നാഥ് സിംഗ്, കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  പശ്ചാത്തലം. C-295 പദ്ധതിക്ക് കീഴിൽ, ആകെ 56 വിമാനങ്ങളാണ് ഡെലിവറി ചെയ്യേണ്ടത്, അതിൽ 16 എണ്ണം സ്പെയിനിൽ നിന്ന് എയർബസ് നേരിട്ട് ഇറക്കുമതി ചെയ്യുന്നു, ബാക്കി 40 എണ്ണം ഇന്ത്യയിൽ നിർമ്മിക്കും. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിനാണ് ഈ 40 വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള ചുമതല. ഇന്ത്യയിൽ സൈനിക വിമാനങ്ങൾക്കായി  സ്വകാര്യ മേഖലയിൽ ആരംഭിച്ച ആദ്യത്തെ ഫൈനൽ അസംബ്ലി ലൈൻ (FAL) ആയി ഈ സംരംഭം മാറും. നിർമ്മാണം മുതൽ സംയോജനം, പരിശോധനകളും-പരീക്ഷണങ്ങളും, യോഗ്യത നൽകൽ, ഡെലിവറി, പരിപാലനം എന്നിവ ഉൾപ്പെടെ  വിമാനത്തിൻ്റെ നിർമ്മാണ ഘട്ടത്തിന്റെയും  പൂർണ്ണമായ പ്രവർത്തനവും ഇതിൽ ഉൾപ്പെടുന്നു. ടാറ്റയെ കൂടാതെ, പ്രതിരോധ മേഖലയിലെ പൊതു മേഖലാ സംരംഭങ്ങളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവയും സ്വകാര്യ മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും. 2022 ഒക്ടോബറിലാണ് വഡോദര ഫൈനൽ അസംബ്ലി ലൈനിന് (FAL) പ്രധാനമന്ത്രി തറക്കല്ലിട്ടത്.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi