Quote''തലമുറകള്‍ക്ക് സ്‌നേഹവും വികാരവും സമ്മാനിച്ച ലതാ ദീദിയില്‍ നിന്ന് ഒരു സഹോദരിയുടെ സ്‌നേഹം ലഭിച്ചതിനേക്കാള്‍ വലിയ ഭാഗ്യം മറ്റെന്തുണ്ട്''
Quote''ഈ പുരസ്‌ക്കാരം ഞാന്‍ എല്ലാ രാജ്യവാസികള്‍ക്കുമായി സമര്‍പ്പിക്കുന്നു. ലതാ ദീദി ജനങ്ങളുടേതായതിനാല്‍, അവരുടെ പേരില്‍ എനിക്ക് ലഭിച്ച ഈ പുരസ്‌കാരവും ജനങ്ങള്‍ക്കുള്ളതാണ്''
Quote''സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ അവര്‍ ഇന്ത്യക്ക് ശബ്ദം നല്‍കി, ഈ 75 വര്‍ഷത്തെ രാജ്യത്തിന്റെ യാത്രയും അവരുടെ ശബ്ദവുമായി ബന്ധപ്പെട്ടതാണ്''
Quote''ലതാ ജി സംഗീതത്തെ ആരാധിച്ചിരുന്നു, എന്നാല്‍ അവരുടെ ഗാനങ്ങളിലൂടെ ദേശസ്‌നേഹത്തിന്റെയും ദേശീയ സേവനത്തിന്റെയും പ്രചോദനവും നേടുന്നു''
Quote'' ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതിന്റെ ശ്രുതിമധുരമായ സാക്ഷാത്കാരം പോലെയായിരുന്നു ലതാ ജി''
Quote''ലതാജിയുടെ സപ്തസ്വരങ്ങള്‍ രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. ആഗോളതലത്തിലും, അവര്‍ ഇന്ത്യയുടെ സാംസ്‌കാരിക അംബാസഡറായിരുന്നു''

മുംബൈയില്‍  ഇന്ന്  നടന്ന മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഈ അവസരത്തില്‍ പ്രധാനമന്ത്രിക്ക് പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌ക്കാരം സമ്മാനിച്ചു. ഭാരതരത്‌ന ലതാ മങ്കേഷ്‌കറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം എല്ലാ വര്‍ഷവും രാഷ്ട്രനിര്‍മ്മാണത്തിനായുള്ള മാതൃകാപരമായ സംഭാവനകള്‍ക്ക് നല്‍കുന്ന ഒരു വ്യക്തിക്ക് നല്‍കും. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോഷിയാരി, മങ്കേഷ്‌കര്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തനിക്ക് സംഗീതത്തെക്കുറിച്ച് ആഴത്തിലുള്ള അറിവില്ലെങ്കിലും സാംസ്‌കാരിക ആസ്വാദത്തില്‍, സംഗീതം ഒരു സാധനയും ഒരു വികാരവുമാണെന്നാണ് തോന്നുതെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി സംസാരം ആരംഭിച്ചത്. ''അവ്യക്തമായതിനെ പ്രകടിപ്പിക്കുന്നത് വാക്കാണ്. പ്രകടിപ്പിക്കുന്നതില്‍ ഊര്‍ജവും ബോധവും നിറയ്ക്കുന്ന ഒന്നാണ് നാദം. ബോധത്തെ വികാരങ്ങളാലും വൈകാരികാനുഭവങ്ങളാലും നിറയ്ക്കുകയും സൃഷ്ടിയുടെയും സംവേദനക്ഷമതയുടെയും പരമമായതലത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതാണ് സംഗീതം '' എന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു, സംഗീതത്തിന് നിങ്ങളില്‍ വീര്യവും മാതൃവാത്സല്യവും നിറയ്ക്കാന്‍ കഴിയും. രാജ്യസ്‌നേഹത്തിന്റെയും കര്‍ത്തവ്യബോധത്തിന്റെയും പരകോടിയിലേക്ക് ഒരാളെ എത്തിക്കാന്‍ അതിന് കഴിയും. ''സംഗീതത്തിന്റെ ഈ കഴിവും ശക്തിയും ലതാ ദീദിയുടെ രൂപത്തില്‍ കാണാന്‍ കഴിഞ്ഞതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്'', അദ്ദേഹം പറഞ്ഞു. ''എനിക്ക് ലതാ ദീദി സ്വര സാമ്രാജ്യവും എന്റെ മൂത്ത സഹോദരിയും ആയിരുന്നു. തലമുറകള്‍ക്ക് സ്‌നേഹത്തിന്റെയും വൈകാരികതയു ടെയും സമ്മാനം നല്‍കിയ ലതാ ദീദിയില്‍ നിന്ന് ഒരു സഹോദരിയുടെ സ്‌നേഹം ലഭിച്ചതിനേക്കാള്‍ വലിയ ഭാഗ്യം മറ്റെന്തുണ്ട്''  വ്യക്തിപരമായി ഓര്‍മ്മകള്‍ ചൂണ്ടിക്കാട്ടികൊണ്ട് ശ്രീ മോദി പറഞ്ഞു,

പുരസ്‌കാരങ്ങള്‍ സ്വീകരിക്കുകയെന്നത് തനിക്ക് പൊതുവെ അത്ര ആനന്ദപ്രദമായ കാര്യമല്ല, എന്നാല്‍ മങ്കേഷ്‌കര്‍ കുടുംബം വിളിക്കുകയും ലതാ ദീദിയെ പോലെയുള്ള ഒരു മൂത്ത സഹോദരിയുടെ പേരിലുള്ള പുരസ്‌കാരം നല്‍കുകയും ചെയ്യുമ്പോള്‍ അത് അവരുടെ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ഇത്  വേണ്ടെന്ന് പറയാന്‍ എനിക്ക് എളുപ്പം കഴിയില്ല. ഈ പുരസ്‌ക്കാരം ഞാന്‍ എല്ലാ രാജ്യവാസികള്‍ക്കും സമര്‍പ്പിക്കുന്നു. ലതാ ദീദി ജനങ്ങളുടേതായതിനാല്‍, അവരുടെ പേരില്‍ എനിക്ക് നല്‍കിയ ഈ പുരസ്‌കാരവും ജനങ്ങള്‍ക്കുള്ളതാണ'', പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി  വ്യക്തിപരമായ നിരവധി  സംഭവങ്ങള്‍ വിവരിക്കുകയും സാംസ്‌കാരിക ലോകത്തിന് ലതാ ദീദിയുടെ മഹത്തായ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ''നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിലാണ് ലതാജിയുടെ ഭൗതികയാത്ര പൂര്‍ത്തിയായത്. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ അവര്‍ ഇന്ത്യയ്ക്ക് ശബ്ദം നല്‍കി, രാജ്യത്തിന്റെ ഈ 75 വര്‍ഷത്തെ യാത്രയും അവരുടെ ശബ്ദവുമായി ബന്ധപ്പെട്ടതാണ്'', പ്രധാനമന്ത്രി പറഞ്ഞു.

മങ്കേഷ്‌കര്‍ കുടുംബത്തിന്റെ രാജ്യസ്‌നേഹത്തിന്റെ ഇഴയടുപ്പത്തെപ്പറ്റി പ്രധാനമന്ത്രി സംസാരിച്ചു. ''പാട്ടിനൊപ്പം ലതാ ദീദിയുടെ ഉള്ളിലുണ്ടായിരുന്ന ദേശസ്‌നേഹത്തിന്റെ ബോധത്തിന്റെ ഉറവിടം അവരുടെ പിതാവായിരുന്നു ''അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് ഷിംലയില്‍ ബ്രിട്ടീഷ് വൈസ്രോയിയുടെ ഒരു പരിപാടിയില്‍ വീര്‍ സവര്‍ക്കര്‍ എഴുതിയ ഒരു ഗാനം ദിനനാഥ് ജി പാടിയ സംഭവം ശ്രീ മോദി വിവരിച്ചു. ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് വീര്‍ സവര്‍ക്കര്‍ ആ ഗാനം എഴുതിയത്. ദേശസ്‌നേഹത്തിന്റെ വികാരം തന്റെ കുടുംബത്തിന് പാരമ്പര്യമായി പകര്‍ന്നു നല്‍കിയത്  ദീനാനാഥ്  ജിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലതാജി സംഗീതത്തെ തന്റെ ആരാധനയാക്കി എന്നാല്‍ അവരുടെ പാട്ടുകളിലൂടെ ദേശസ്‌നേഹവും രാജ്യസേവനവും പ്രചോദനം നേടി.

'' ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നതിന്റെ ശ്രുതിമധുരമായ സാക്ഷാത്കാരം പോലെയായിരുന്നു ലതാ ജി'' ലതാ ദീദിയുടെ മഹത്തായ ജീവിതഗതിയെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 30-ലധികം ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകള്‍ അവര്‍ പാടി. അത് ഹിന്ദിയിലോ മറാത്തിയിലോ സംസ്‌കൃതതത്തിലോ മറ്റ് ഇന്ത്യന്‍ ഭാഷകളിലോ ആകട്ടെ, അവരുടെ സ്വരം എല്ലായിടത്തും ഒരുപോലെയായിരുന്നു. ''സംസ്‌കാരത്തില്‍ നിന്ന് വിശ്വാസത്തിലേക്ക്, കിഴക്ക് നിന്ന് പടിഞ്ഞാറുവരെ, വടക്ക് നിന്ന് തെക്ക് വരെ, ലതാജിയുടെ സപ്തസ്വരങ്ങള്‍ രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. ആഗോളതലത്തിലും അതുണ്ടായി; അവര്‍ ഇന്ത്യയുടെ സാംസ്‌കാരിക അംബാസഡറായിരുന്നു''. ശ്രീ മോദി തുടര്‍ന്നുപറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ പ്രദേശങ്ങളിലെയും ആളുകളുടെ മനസ്സില്‍ അവർ  രൂഢമൂലമാണ്. ഭാരതീയതയ്‌ക്കൊപ്പം സംഗീതം എങ്ങനെ അനശ്വരമാകുമെന്ന് അവര്‍ കാണിച്ചുതന്നു, പ്രധാനമന്ത്രി പറഞ്ഞു. കുടുംബത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി സ്പര്‍ശിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വികസനം എന്നാല്‍ എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികാസം എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം(സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്) എന്നിവയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടെയും ക്ഷേമം എന്ന 'വസുദൈവ കുടുംബകം' എന്ന തത്വശാസ്ത്രവും ഈ പദ്ധതി ഉള്‍ക്കൊള്ളുന്നു. കേവലം ഭൗതികമായ കഴിവുകള്‍ കൊണ്ട് അത്തരമൊരു വികസന സങ്കല്‍പ്പം കൈവരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇതിന് ആത്മീയ ബോധം വളരെ പ്രധാനമാണ്. അതുകൊണ്ടാണ് യോഗ, ആയുര്‍വേദം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ഇന്ത്യ നേതൃത്വം നല്‍കുന്നത്. ''നമ്മുടെ ഇന്ത്യന്‍ സംഗീതവും ഇന്ത്യയുടെ ഈ സംഭാവനയുടെ ഒരു പ്രധാന ഭാഗമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, നമുക്ക് ഈ പൈതൃകത്തെ അതേ മൂല്യങ്ങളോടെ നിലനിര്‍ത്തുകയും, അതിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യാം, അതിനെ ലോകസമാധാനത്തിന്റെ ഒരു മാധ്യമമാക്കി മാറ്റാം'', പ്രധാനമന്ത്രി ഉപസംഹരിച്ചു.

 

 

 

 

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'New India's Aspirations': PM Modi Shares Heartwarming Story Of Bihar Villager's International Airport Plea

Media Coverage

'New India's Aspirations': PM Modi Shares Heartwarming Story Of Bihar Villager's International Airport Plea
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 7
March 07, 2025

Appreciation for PM Modi’s Effort to Ensure Ek Bharat Shreshtha Bharat