Quoteഅന്തരിച്ച ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ സ്മരണാര്‍ത്ഥം സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി
Quote'ചിത്രകൂടത്തിലേക്ക് വരുന്നത് എനിക്ക് വലിയ സന്തോഷമാണ്'
Quote'സന്യാസിമാരുടെ പ്രവര്‍ത്തനത്താല്‍ ചിത്രകൂടത്തിന്റെ മഹത്വവും പ്രാധാന്യവും ശാശ്വതമായി നിലനില്‍ക്കുന്നു'
Quote'നമ്മുടെ രാഷ്ട്രം നിരവധി മഹാന്മാരുടെ നാടാണ്, അവര്‍ തങ്ങളുടെ വ്യക്തിത്വത്തെ മറികടക്കുകയും മഹത്തായ നന്മയ്ക്കായി പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുന്നു'
Quote'ഒരാളുടെ വിജയവും സമ്പത്തും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ത്യാഗം'
Quote'അരവിന്ദ് ഭായിയുടെ പ്രവര്‍ത്തനവും വ്യക്തിത്വവും അറിഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ ദൗത്യവുമായി ഞാന്‍ വൈകാരിക ബന്ധം വളര്‍ത്തിയെടുത്തു'
Quote'ഇന്ന്, രാജ്യം ആദിവാസി സമൂഹങ്ങളുടെ ഉന്നമനത്തിനായി സമഗ്രമായ സംരംഭങ്ങള്‍ ഏറ്റെടുക്കുന്നു'

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ചിത്രകൂടത്തില്‍, അന്തരിച്ച ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ ശതാബ്ദി ജന്മദിനാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റ് 1968ല്‍ പരംപൂജ്യ രഞ്ചോദ്ദാസ്ജി മഹാരാജാണ് സ്ഥാപിച്ചത്. ശ്രീ അരവിന്ദ് ഭായ് മഫത്ലാല്‍ പരംപൂജ്യ രഞ്ചോദ്ദാസ്ജി മഹാരാജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ട്രസ്റ്റ് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുന്‍നിര സംരംഭകരില്‍ ഒരാളായിരുന്നു ശ്രീ അരവിന്ദ് ഭായ് മഫത്ലാല്‍, രാജ്യത്തിന്റെ വളര്‍ച്ചയുടെ ഗാഥയില്‍ ഒരു പ്രധാന പങ്ക് വഹിച്ചു.

ശ്രീരാമന്റെയും സീതാദേവിയുടെയും ലക്ഷ്മണന്റെയും വാസസ്ഥലമായാണ് ചിത്രകൂടത്തെ സന്യാസിമാര്‍ വിശേഷിപ്പിച്ചതെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശ്രീ രഘുബീര്‍ ക്ഷേത്രത്തിലും ശ്രീരാം ജാങ്കി ക്ഷേത്രത്തിലും അല്‍പസമയം മുമ്പ് ദര്‍ശനവും പൂജയും നടത്തിയതിനെ കുറിച്ച് ശ്രീ മോദി പരാമര്‍ശിച്ചു. ഹെലികോപ്റ്റര്‍ വഴി ചിത്രകൂടത്തിലേക്കുള്ള യാത്രയ്ക്കിടെ കാമത്ഗിരി പര്‍വതത്തെ ആദരിക്കുന്നതിനെക്കുറിച്ചും പരമപൂജ്യ രഞ്ചോദാസ്ജി മഹാരാജിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെയും ജാനകിയുടെയും ദര്‍ശനം, സന്യാസിമാരുടെ മാര്‍ഗനിര്‍ദേശം, ശ്രീരാമ സംസ്‌കൃത മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഈ അവസരത്തില്‍ നടത്തിയ ശ്രദ്ധേയമായ പ്രകടനം എന്നിവയില്‍ പ്രധാനമന്ത്രി മോദി വളരെയധികം സംതൃപ്തി രേഖപ്പെടുത്തി. ഈ അനുഭവം അതിശയകരവും വാക്കുകള്‍ക്കപ്പുറവുമാണെന്ന് അദ്ദേഹം പറഞ്ഞു. പരേതനായ ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ ശതാബ്ദി ജന്മദിനാഘോഷം എല്ലാ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി സംഘടിപ്പിച്ചതിന് ശ്രീ സദ്ഗുരു സേവാ സംഘം ട്രസ്റ്റിന് അദ്ദേഹം നന്ദി പറഞ്ഞു. ഉദ്ഘാടനം ചെയ്യപ്പെട്ട ജാങ്കികുണ്ഡ് ചികിത്സാശാലയുടെ പുതിയ വിഭാഗം ലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് പുതിയ ജീവിതം നല്‍കുമെന്നും ദരിദ്രരെ സേവിക്കുന്ന ആചാരം വരും നാളുകളില്‍ കൂടുതല്‍ വ്യാപ്തി നേടുമെന്നു ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അന്തരിച്ച ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ ബഹുമാനാര്‍ത്ഥം ഒരു സ്മരണിക സ്റ്റാമ്പ് പുറത്തിറക്കിയതിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു, ഇത് വളരെയധികം സംതൃപ്തിയുടെയും അഭിമാനത്തിന്റെയും നിമിഷമാണ്.
 

|

ശ്രീ അരവിന്ദ് മഫത്ലാലിന്റെ പ്രവര്‍ത്തനങ്ങള്‍ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. വിവിധ ഓസാധ്യതകള്‍ ഉണ്ടായിരുന്നിട്ടും ശതാബ്ദി വേദിയായി ചിത്രകൂടത്തെ തിരഞ്ഞെടുത്തതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

സന്യാസിമാരുടെ പ്രവര്‍ത്തനത്താല്‍ അനശ്വരമാക്കപ്പെട്ട ചിത്രകൂടത്തിന്റെ മഹത്വവും പ്രാധാന്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഒപ്പം പരമപൂജ്യ രഞ്ചോദ്ദാസ്ജി മഹാരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ വ്യക്തിജീവിതം പകരുന്ന പ്രചോദനം അനുസ്മരിക്കുകയും ചെയ്തു. പരമപൂജ്യ രഞ്ചോദ്ദാസ്ജി മഹാരാജിന്റെ മഹത്തായ യാത്രയും പ്രധാനമന്ത്രി ഓര്‍ത്തെടുത്തു. ഈ പ്രദേശം ഏതാണ്ട് പൂര്‍ണ്ണമായും വനങ്ങളാല്‍ മൂടപ്പെട്ടിരുന്ന ഏഴ് പതിറ്റാണ്ട് മുമ്പത്തെ കാത്തു താന്‍ നടത്തിയ സാമൂഹിക സേവനത്തിന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പരമപൂജ്യ രഞ്ചോദ്ദാസ്ജി മഹാരാജ് ഇപ്പോഴും മനുഷ്യരാശിയെ സേവിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രകൃതിക്ഷോഭത്തില്‍ പരമപൂജ്യ രഞ്ചോദ്ദാസ്ജി മഹാരാജിന്റെ പ്രവര്‍ത്തനങ്ങളും അനുസ്മരിച്ചു. 'സ്വാര്‍ഥതയ്ക്കപ്പുറം സാര്‍വ്വലൗകികതയിലേക്ക് പോകുന്ന മഹാത്മാക്കള്‍ക്ക് ജന്മം നല്‍കുന്നത് നമ്മുടെ രാഷ്ട്രത്തിന്റെ ഗുണമാണ്', പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

പരമപൂജ്യ രഞ്ചോദ്ദാസ്ജി മഹാരാജിന്റെ മാര്‍ഗനിര്‍ദേശപ്രകാരം തന്റെ ജീവിതം സമര്‍പ്പിക്കുകയും സേവനത്തിനായുള്ള ദൃഢനിശ്ചയം കൈക്കൊള്ളുകയും ചെയ്ത അരവിന്ദ് മഫത്ലാലിന്റെ ജീവിതം വിശുദ്ധരുടെ കൂട്ടായ്മയുടെ മഹത്വത്തിന്റെ ഉദാഹരണമായി ശ്രീ മോദി ഉദ്ധരിച്ചു. ഈ അവസരത്തില്‍ അരവിന്ദ് ഭായിയുടെ പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അരവിന്ദ് ഭായിയുടെ അര്‍പ്പണബോധവും കഴിവും അനുസ്മരിച്ച് ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ ആദ്യത്തെ പെട്രോകെമിക്കല്‍ പദ്ധതി സ്ഥാപിച്ചത് അദ്ദേഹമാണെന്ന് ഓര്‍മിപ്പിച്ചു. വ്യവസായത്തിനും കൃഷിക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് പ്രധാനമന്ത്രി മോദി അടിവരയിട്ടു. പരേതനായ ശ്രീ മഫത്ലാല്‍ പരമ്പരാഗത തുണി വ്യവസായത്തിന്റെ മഹത്വം പുനരുജ്ജീവിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. തന്റെ സംഭാവനകള്‍ക്ക് ആഗോളതലത്തില്‍ അദ്ദേഹം അംഗീകരിക്കപ്പെട്ടുവെന്നു പ്രധാനമന്ത്രി പറഞ്ഞു.
 

|

'ഒരാളുടെ വിജയമോ സമ്പത്തോ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ത്യാഗം', അരവിന്ദ് ഭായ് മഫത്ലാല്‍ അത് ഒരു ദൗത്യമായിക്കണ്ടു തന്റെ ജീവിതത്തിലുടനീളം പ്രവര്‍ത്തിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീ സദ്ഗുരു സേവാ ട്രസ്റ്റ്, മഫത്ലാല്‍ ഫൗണ്ടേഷന്‍, രഘുബീര്‍ മന്ദിര്‍ ട്രസ്റ്റ്, ശ്രീ രാംദാസ് ഹനുമാന്‍ ജി ട്രസ്റ്റ്, ജെ ജെ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ്, ബ്ലൈന്‍ഡ് പീപ്പിള്‍ അസോസിയേഷന്‍, ചാരു താര ആരോഗ്യ മണ്ഡല് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇതേ തത്ത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കി. 'അല്ലെങ്കില്‍ സേവനം. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം വിളമ്പുകയും ലക്ഷക്കണക്കിന് സന്യാസിമാര്‍ക്ക് പ്രതിമാസ റേഷന്‍ സജ്ജീകരിക്കുകയും ചെയ്യുന്ന ശ്രീ രഘുബീര്‍ മന്ദിറിനെ അദ്ദേഹം പരാമര്‍ശിച്ചു. ആയിരക്കണക്കിന് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലും ലക്ഷക്കണക്കിന് രോഗികളുടെ ചികില്‍സ ഉറപ്പാക്കുന്നതിലും ജാങ്കി ചികിത്സാശാലയില്‍ ഗുരുകുലം നല്‍കിയ സംഭാവനകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കുന്ന ഇന്ത്യയുടെ ശക്തിയുടെ തെളിവാണിത്, ശ്രീ മോദി പറഞ്ഞു. ഗ്രാമീണ വ്യവസായ മേഖലയിലെ സ്ത്രീകള്‍ക്ക് നല്‍കുന്ന പരിശീലനവും അദ്ദേഹം എടുത്തുപറഞ്ഞു.

സദ്ഗുരു നേത്ര ചികിത്സാലയം രാജ്യത്തും വിദേശത്തുമുള്ള മികച്ച നേത്ര ആശുപത്രികളില്‍ ഒന്നാണെന്നതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, 12 കിടക്കകളുള്ള ആശുപത്രിയില്‍ നിന്ന് പ്രതിവര്‍ഷം 15 ലക്ഷം രോഗികളെ ചികിത്സിക്കുന്ന കേന്ദ്രത്തിലേക്കുള്ള പുരോഗതി എടുത്തുപറഞ്ഞു. ഓര്‍ഗനൈസേഷന്‍ കാശിയില്‍ നടത്തുന്ന സ്വസ്ഥ ദൃഷ്ടി സമൃദ്ധ് കാശി കാമ്പയിനിനെക്കുറിച്ച് സംസാരിക്കവെ, വാരണാസിയിലും പരിസരത്തുമുള്ള 6 ലക്ഷത്തിലധികം ആളുകള്‍ക്കു ശസ്ത്രക്രിയകളും അതോടൊപ്പം നേത്ര ചികില്‍സാ ക്യാമ്പ് സന്ദര്‍ശനങ്ങളും ഉള്‍പ്പെടെ വീടുതോറുമുള്ള പരിശോധന നടത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. ചികിത്സ പ്രയോജനപ്പെടുത്തിയ എല്ലാവരുടെയും പേരില്‍ സദ്ഗുരു നേത്ര ചകിത്സലയ്ക്ക് നന്ദി ശ്രീ മോദി നന്ദി പറഞ്ഞു.
 

|

സേവനം ചെയ്യുന്നതിനു  വിഭവങ്ങള്‍ പ്രധാനമാണെങ്കിലും സമര്‍പ്പണമാണ് പരമപ്രധാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രവര്‍ത്തിക്കുകയെന്ന ശ്രീ അരവിന്ദിന്റെ സവിശേഷതയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ഗോത്രവര്‍ഗ മേഖലയായ ഭിലോദ, ദാഹോദ് എന്നിവയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുകയും ചെയ്തു. സേവനത്തിനും എളിമയ്ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആവേശവും ശ്രീ മോദി വിവരിച്ചു. 'അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും വ്യക്തിത്വവും ഞാന്‍ അറിഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ ദൗത്യവുമായി ഞാന്‍ വൈകാരിക ബന്ധം വളര്‍ത്തിയെടുത്തു', ശ്രീ മോദി പറഞ്ഞു.

നാനാജി ദേശ്മുഖിന്റെ ജോലിസ്ഥലമാണ് ചിത്രകൂടമെന്നും ആദിവാസി സമൂഹത്തെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ എല്ലാവര്‍ക്കും വലിയ പ്രചോദനമാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു. ആ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന് ഗോത്ര സമൂഹത്തിന്റെ ക്ഷേമത്തിനായി രാജ്യം സമഗ്രമായ ശ്രമങ്ങള്‍ നടത്തുകയാണെന്നും ബിര്‍സ മുണ്ട ഭഗവാന്റെ ജന്മവാര്‍ഷികത്തില്‍ ജന്‍ ദേശീയ ഗൗരവ് ദിവസ് ആഘോഷിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആദിവാസി സമൂഹത്തിന്റെ സംഭാവനയും പൈതൃകവും പ്രകീര്‍ത്തിക്കാന്‍ ആദിവാസി മ്യൂസിയങ്ങളുടെ വികസനം, ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, വന്‍ സമ്പദ നിയമം പോലുള്ള നയപരമായ തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ''ആദിവാസി സമൂഹത്തെ ആശ്ലേഷിക്കുന്ന ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹവും ഞങ്ങളുടെ ഈ ശ്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അനുഗ്രഹം സാഹോദര്യമുള്ളതും വികസിതവുമായ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കും,'' അദ്ദേഹം പറഞ്ഞു.
 

|

മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ വിശാദ് പി മഫത്ലാല്‍, ശ്രീ രഘുബീര്‍ മന്ദിര്‍ ട്രസ്റ്റ് ട്രസ്റ്റി ശ്രീ രൂപാല്‍ മഫത്ലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Click here to read full text speech

  • ravindra Pratap Singh December 28, 2023

    जय हो
  • Mala Vijhani December 06, 2023

    Jai Hind Jai Bharat!
  • Mahendra singh Solanki Loksabha Sansad Dewas Shajapur mp November 14, 2023

    नमो नमो नमो
  • satyaprakash sahu October 28, 2023

    नमो नमो!
  • kiran devi October 28, 2023

    आदरणीय प्रधानमंत्री जी सादर प्रणाम सर जी आप के सारे काम महान सरहानीय है।
  • Mr manoj prajapat October 28, 2023

    हर हर महादेव हर हर भारत महान
  • Jyothsna Bharath October 28, 2023

    Sir/Madam whoever checks this please I want to complain about Facebook in Rashtradharma blog and namo blogs they are putting nude pictures of women and it's very disturbing please try to control them in all other forwards there will be an option of complaining but in these fake blogs no option in rashtradharma I use to follow because many unknown facts of our not so famous Patriots were forwarded but now only womens' unwanted photos I didn't know whom to contact so have put in this
  • Umakant Mishra October 28, 2023

    namo namo
  • Sathiaraj Palavesamuthu October 28, 2023

    வாழ்த்துக்கள்
  • Arun Potdar October 28, 2023

    अभिनंदन
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman

Media Coverage

Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
India will always be at the forefront of protecting animals: PM Modi
March 09, 2025

Prime Minister Shri Narendra Modi stated that India is blessed with wildlife diversity and a culture that celebrates wildlife. "We will always be at the forefront of protecting animals and contributing to a sustainable planet", Shri Modi added.

The Prime Minister posted on X:

"Amazing news for wildlife lovers! India is blessed with wildlife diversity and a culture that celebrates wildlife. We will always be at the forefront of protecting animals and contributing to a sustainable planet."