"ഗുർബാനിയിൽ നിന്ന് നമുക്ക് ലഭിച്ച ദിശ പാരമ്പര്യവും വിശ്വാസവും വികസിത ഇന്ത്യയുടെ കാഴ്ചപ്പാടുമാണ്"
"ഓരോ പ്രകാശ് പർവ്വിന്റെയും വെളിച്ചം രാജ്യത്തെ നയിക്കുന്നു"
"ഗുരു നാനാക്ക് ദേവ് ജിയുടെ ചിന്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 130 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന്റെ സത്തയുമായി രാജ്യം മുന്നോട്ട് പോകുന്നു"
"ആസാദി കാ അമൃത് കാലത്തു , രാഷ്ട്രത്തിൻെറ മഹത്വത്തിലും ആത്മീയ സ്വത്വത്തിലും രാജ്യം അഭിമാനബോധം പുനരുജ്ജീവിപ്പിച്ചു"
"പരമമായ കർത്തവ്യബോധം പ്രോത്സാഹിപ്പിക്കുന്നതിനായി, ഈ ഘട്ടം കർത്തവ്യ കാലമായി ആഘോഷിക്കാൻ രാജ്യം തീരുമാനിച്ചു"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ശ്രീ ഗുരുനാനാക്ക് ദേവ് ജിയുടെ 553-ാമത് പ്രകാശ് പർവ്വിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. ഷാളും സിറോപ്പയും വാളും നൽകി പ്രധാനമന്ത്രിയെ ആദരിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഗുരുപുരാബ്, പ്രകാശ് പർവ് എന്നിവയുടെ ശുഭകരമായ അവസരത്തിലും ദേവ് ദീപാവലിയിലും എല്ലാവർക്കും ആശംസകൾ നേർന്നു. ഗുരു ഗോവിന്ദ് സിംഗ് ജിയുടെ 350-ാം പ്രകാശ് പർവ്, ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാമത് പ്രകാശ് പർവ്, ഗുരു നാനാക്ക് ദേവ്ജിയുടെ 550-ാം പ്രകാശോത്സവം തുടങ്ങിയ പ്രധാന പ്രകാശ് പർവുകൾ ആഘോഷിക്കാൻ അവസരം ലഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. "ഈ ശുഭ സന്ദർഭങ്ങളുടെ പ്രചോദനവും അനുഗ്രഹവും നവ ഇന്ത്യയുടെ ഊർജ്ജം വർദ്ധിപ്പിക്കുന്നു... ഓരോ പ്രകാശ് പർവ്വിന്റെയും പ്രകാശം രാജ്യത്തിന്റെ പ്രകാശ സ്രോതസ്സായി പ്രവർത്തിക്കുന്നു", പ്രധാനമന്ത്രി പറഞ്ഞു. സിഖ് സമൂഹം പിന്തുടരുന്ന പ്രകാശ് പർവിന്റെ അർത്ഥം കടമയുടെയും അർപ്പണബോധത്തിന്റെയും രാഷ്ട്രപാതയെ കാണിച്ചുതരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ പുണ്യ അവസരങ്ങളിൽ ഗുരു കൃപ, ഗുർബാനി, ലങ്കാർ കാ പ്രസാദം എന്നിവയോടുള്ള തന്റെ ഭക്തി പ്രധാനമന്ത്രി പ്രകടിപ്പിച്ചു. "ഇത് ആന്തരിക സമാധാനം പ്രദാനം ചെയ്യുക മാത്രമല്ല, അർപ്പണബോധത്തോടെ, ശാശ്വതമായി സേവിക്കാനുള്ള ആഗ്രഹം നിലനിർത്തുകയും ചെയ്യുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുവിന്റെ അധ്യാപനത്തിന്റെ ശാശ്വതമായ പ്രസക്തി അടിവരയിട്ട് പ്രധാനമന്ത്രി പറഞ്ഞു, “ഗുരു ഗ്രന്ഥ സാഹിബിന്റെ രൂപത്തിൽ നമുക്കുള്ള അമൃതിന്റെ മഹത്വം, അതിന്റെ പ്രാധാന്യം സമയത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും പരിധിക്കപ്പുറമാണ്. പ്രതിസന്ധി വലുതാകുമ്പോൾ ഈ പരിഹാരങ്ങളുടെ പ്രസക്തി കൂടുതൽ വർദ്ധിക്കുന്നതും നാം കാണുന്നു. ലോകത്ത് അശാന്തിയുടെയും അസ്ഥിരതയുടെയും കാലഘട്ടത്തിൽ, ഗുരു സാഹിബിന്റെ പഠിപ്പിക്കലുകളും ഗുരു നാനാക്ക് ദേവ് ജിയുടെ ജീവിതവും ഒരു പന്തം പോലെ ലോകത്തിന് ദിശ കാണിക്കുന്നു. നമ്മുടെ ഗുരുക്കൻമാരുടെ ആദർശങ്ങൾ എത്രയധികം നാം ജീവിക്കുന്നുവോ, അത്രയധികം നാം 'ഏക ഭാരത് ശ്രേഷ്ഠ ഭാരതം' എന്ന ബോധം ഉൾക്കൊള്ളുന്നു,  

നമ്മുടെ  ഗുരുക്കന്മാരുടെ മാനവികതയുടെ മൂല്യങ്ങൾക്ക് നാം കൂടുതൽ പ്രാധാന്യം നൽകുന്നുവോ , ഗുരു  ഉദ്ബോധനങ്ങൾ ഉച്ചത്തിലും വ്യക്തവും നൽകുന്നു. സാഹിബുകൾ എല്ലാവരിലും എത്തും.

ഗുരുനാനാക്ക് ദേവ് ജിയുടെ അനുഗ്രഹത്താൽ, കഴിഞ്ഞ 8 വർഷത്തിനിടെ മഹത്തായ സിഖ് പൈതൃകത്തെ സേവിക്കാൻ നമുക്ക് അവസരം ലഭിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീർഥാടകരുടെ സൗകര്യാർത്ഥം ഗോവിന്ദ് ഘട്ടിൽ നിന്ന് ഹേംകുന്ത് സാഹിബിലേക്കുള്ള റോപ്പ് വേയുടെയും ഡൽഹി ഉന വന്ദേ ഭാരത് എക്‌സ്പ്രസിന്റെയും തറക്കല്ലിടൽ അദ്ദേഹം പരാമർശിച്ചു. ഗുരു ഗോവിന്ദ് സിംഗ് ജി, ഡൽഹി കത്ര അമൃത്സർ എക്‌സ്പ്രസ് വേ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ വൈദ്യുതീകരണവും സൗകര്യം വർദ്ധിപ്പിക്കും. 35,000 കോടിയിലധികം രൂപയാണ് ഇതിനായി ഗവണ്മെന്റ്  ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ശ്രമങ്ങൾ സൗകര്യങ്ങൾക്കും വിനോദസഞ്ചാര സാധ്യതകൾക്കും അപ്പുറത്താണ്, ഇത് നമ്മുടെ വിശ്വാസ സ്ഥലങ്ങൾ, സിഖ് പൈതൃകം, സേവനം, സ്നേഹം, ഭക്തി എന്നിവയുടെ ഊർജത്തെക്കുറിച്ചാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

"ഗുരുക്കളുടെ അനുഗ്രഹത്താൽ, ഇന്ത്യ അതിന്റെ സിഖ് പാരമ്പര്യത്തിന്റെ മഹത്വം വർധിപ്പിക്കുകയും പുരോഗതിയുടെ പാതയിൽ മുന്നേറുകയും ചെയ്യുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്", പ്രധാനമന്ത്രി ഉപസംഹരിച്ചു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Andhra Pradesh meets Prime Minister
December 25, 2024

Chief Minister of Andhra Pradesh, Shri N Chandrababu Naidu met Prime Minister, Shri Narendra Modi today in New Delhi.

The Prime Minister's Office posted on X:

"Chief Minister of Andhra Pradesh, Shri @ncbn, met Prime Minister @narendramodi

@AndhraPradeshCM"