'' ജഗത്ഗുരു ശ്രീ സന്ത് തുക്കാറാം മഹാരാജ് മുതല്‍ ബാബാസാഹേബ് അംബേദ്കര്‍ വരെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ വളരെ സമ്പന്നമായ പാരമ്പര്യം മഹാരാഷ്ര്ടയ്ക്കുണ്ട്''
''എണ്ണമറ്റ ആളുകളുടെ തപസ്യ ഉള്‍പ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ സ്വാതന്ത്ര്യ സമരത്തിലെ ചില സംഭവങ്ങളിലേക്ക് പരിമിതപ്പെടുത്തുന്ന പ്രവണതയുണ്ട്''
'' സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പ്രാദേശികതയില്‍ നിന്ന് ആഗോളത്തിലേക്ക് എന്ന ആത്മാവാണ് നമ്മുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ശക്തി''
'' മഹാരാഷ്ര്ടയിലെ പല നഗരങ്ങളും 21-ാം നൂറ്റാണ്ടില്‍ രാജ്യത്തിന്റെ വളര്‍ച്ചാ കേന്ദ്രങ്ങളാകാന്‍ പോകുകയാണ്''

മുംബൈയിലെ രാജ്ഭവനില്‍ ജല്‍ഭൂഷണ്‍ കെട്ടിടവും വിപ്ലവകാരികളുടെ ഗാലറിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോഷിയാരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഉദ്ധവ് താക്കറെ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്നത്തെഇന്ന് വത് പൂര്‍ണിമയ്ക്കും കബീര്‍ ജയന്തിയ്ക്കും തുടക്കത്തില്‍ തന്നെ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. നിരവധി മേഖലകളില്‍ മഹാരാഷ്ട്ര രാജ്യത്തെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ജഗത്ഗുരു ശ്രീ സന്ത് തുക്കാറാം മഹാരാജ് മുതല്‍ ബാബാസാഹേബ് അംബേദ്കര്‍ വരെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ വളരെ സമ്പന്നമായ പാരമ്പര്യം ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ നിന്ന് സന്ത് സന്ത് ജ്ഞാനേശ്വര്‍ മഹാരാജ്, സന്ത് നാംദേവ്, സന്ത് രാംദാസ്, സന്ത് ചൊഖാമേള എന്നിവര്‍ രാജ്യത്തിന് ഊര്‍ജം പകര്‍ന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മള്‍ സ്വരാജ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഛത്രപതി ശിവാജി മഹാരാജിന്റേയും ഛത്രപതി സംഭാജി മഹാരാജിന്റേയും ജീവിതം ഇന്നും ഓരോ ഇന്ത്യക്കാരനിലും ദേശസ്‌നേഹത്തിന്റെ ബോധം ഊട്ടിയുറപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്ഭവന്റെ വാസ്തുവിദ്യയില്‍ പൗരാണിക മൂല്യങ്ങളും സ്വാതന്ത്ര്യ സമര സ്മരണകളും ഉള്‍പ്പെടുത്തിയതും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്ഭവനെ ലോക്ഭവനാക്കി മാറ്റിയ മനോഭാവത്തെ പ്രശംസിക്കുകയും ചെയ്തു.

അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ചില സംഭവങ്ങളില്‍ ഒതുക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ എണ്ണമറ്റ ആളുകളുടെ തപസ്യ ഉള്‍പ്പെട്ടിരുന്നു, പ്രാദേശിക തലത്തില്‍ നടന്ന നിരവധി സംഭവങ്ങളുടെ കൂട്ടായ സ്വാധീനം ദേശീയവുമായി. മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും ദൃഢനിശ്ചയം ഒന്നുതന്നെയായിരുന്നു, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സാമൂഹികവും കുടുംബപരവും പ്രത്യയശാസ്ത്രപരവുമായ പങ്കുകളും രാജ്യത്തിനകത്തായാലും വിദേശത്തായാലും പ്രസ്ഥാനത്തിന്റെ സ്ഥാനം എന്നിവ പരിഗണിക്കാതെ, ലക്ഷ്യം ഒന്നായിരുന്നു- ഇന്ത്യയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യം. ബാലഗംഗാധര തിലക്, ചാപേക്കര്‍ സഹോദരന്മാര്‍, വാസുദേവ് ബല്‍വന്ത് ഫഡ്ക്, മാഡം ഭികൈജി കാമ എന്നിവരുടെ ബഹുമുഖമായ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്ര്യസമരം പ്രാദേശികമായും ആഗോളതലത്തിലും വ്യാപിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗദര്‍ പാര്‍ട്ടി, നേതാജിയുടെ നേതൃത്വത്തിലുള്ള ആസാദ് ഹിന്ദ് ഫൗജ്, ഇന്ത്യാ ഹൗസ് ഓഫ് ശ്യാംജി കൃഷ്ണ വര്‍മ്മ എന്നിവ ആഗോളതലത്തിലെ സ്വാതന്ത്ര്യ സമരത്തിന്റെ ഉദാഹരണങ്ങളായി അദ്ദേഹം ഉദ്ധരിച്ചു. ''പ്രാദേശികം മുതല്‍ ആഗോളം വരെയുള്ള ഈ മനോഭാവമാണ് നമ്മുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ അടിസ്ഥാനം'', അദ്ദേഹം പറഞ്ഞു.

അറിയപ്പെടാത്ത നായകന്മാരോടുള്ള നിസ്സംഗത വളരെക്കാലമായി തുടര്‍ന്നുവെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ശ്രീ മോദി സ്വയം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് വരെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി ശ്യാംജി കൃഷ്ണ വര്‍മ്മയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്ത്യയിലെത്താന്‍ വളരെ കാലം കാത്തിരുന്നത് എങ്ങനെയായിരുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

മുംബൈ സ്വപ്‌നങ്ങളുടെ നഗരമാണെന്നും എന്നാല്‍, 21-ാം നൂറ്റാണ്ടില്‍ രാജ്യത്തിന്റെ വളര്‍ച്ചാ കേന്ദ്രങ്ങളാകാന്‍ പോകുന്ന ഇത്തരം നിരവധി നഗരങ്ങള്‍ മഹാരാഷ്ട്രയിലുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ചിന്തയോടെ, ഒരു വശത്ത്, മുംബൈയുടെ പശ്ചാത്തല സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും അതേസമയം മറ്റ് നഗരങ്ങളിലും ആധുനിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളുടെ പങ്ക് എന്തായിരുന്നാലും, ദേശീയ പ്രതിജ്ഞകള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഉറപ്പാക്കാന്‍ എല്ലാവരോടും ആവശ്യപ്പെട്ട പ്രധാനമന്ത്രി, ദേശീയ വികസനത്തില്‍ എല്ലാവരുടെയും പ്രയത്‌നം എന്ന തന്റെ ഉദ്‌ബോധനം ആവര്‍ത്തിച്ചു.

1885 മുതല്‍ മഹാരാഷ്ട്ര ഗവര്‍ണറുടെ ഔദ്യോഗിക വസതിയാണ് ജല്‍ഭൂഷണ്‍. അതിന്റെ കാലാവധി പൂര്‍ത്തിയായപ്പോള്‍, അത് പൊളിച്ചുമാറ്റി പകരം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി. 2019 ഓഗസ്റ്റില്‍ ആദരണീയനായ ഇന്ത്യന്‍ രാഷ്ട്രപതിയാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. പഴയ കെട്ടിടത്തിന്റെ എല്ലാ സവിശേഷതകളും പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ സംരക്ഷിച്ചിട്ടുണ്ട്. 2016ല്‍ അന്നത്തെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന ശ്രീ വിദ്യാസാഗര്‍ റാവു രാജ്ഭവനില്‍ ഒരു ബങ്കര്‍ കണ്ടെത്തിയിരുന്നു. മുമ്പ് ബ്രിട്ടീഷുകാര്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും രഹസ്യ സംഭരണിയായി ഉപയോഗിച്ചിരുന്നതാണ് ഇത്. 2019-ല്‍ ബങ്കര്‍ നവീകരിച്ചു. മഹാരാഷ്ട്രയിലെ സ്വാതന്ത്ര്യസമര സേനാനികളുടെയും വിപ്ലവകാരികളുടെയും സംഭാവനകളെ സ്മരിക്കുന്നതിനുവേണ്ടി ഇത്തരത്തിലുള്ള ഒരു മ്യൂസിയമായാണ് ഗാലറി ബങ്കറില്‍ വികസിപ്പിച്ചിരിക്കുന്നത്. വാസുദേവ് ബല്‍വന്ത് ഫഡ്‌കെ, ചാഫേക്കര്‍ സഹോദരന്മാര്‍, സവര്‍ക്കര്‍ സഹോദരങ്ങള്‍, മാഡം ഭികാജി കാമ, വി.ബി. ഗോഗേറ്റ്, 1946-ലെ നാവിക കലാപം തുടങ്ങിയവരുടെ സംഭാവനകള്‍ക്ക് ഇത് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi