കൊറോണാ വൈറസുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും ഇക്കാര്യത്തില്‍ ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിക്കുന്നതിന് ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജന്‍ ഔഷധി ഗുണഭോക്താക്കളുമായി നടത്തിയ ആശയവിനിമത്തില്‍ പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. കൈകൊടുക്കുന്നത് ഒഴിവാക്കിയിട്ട് മറ്റുള്ളവരെ 'നമസ്‌തേയി'ലൂടെ അഭിവാദ്യം ചെയ്യാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
വിദഗ്ധരായ ഡോക്ടര്‍മാരുടെ ടീമുകളിലൂടെ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇത് പരക്കുന്നത് തടയുന്നതിനായി എല്ലാതരം പ്രയത്‌നങ്ങളും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രധാനമന്ത്രി മോദി പൗരന്മാരോട് പിന്തുടരാന്‍ ആവശ്യപ്പെട്ട ലളിതമായ കാര്യങ്ങള്‍ താഴെപ്പറയുന്നു:
വലിയ ആള്‍ക്കുട്ടങ്ങളില്‍ നിന്നും കഴിയുന്നത്ര മാറിനില്‍ക്കുക.
സോപ്പുപയോഗിച്ച് കൈകള്‍ ശരിയായി കഴുകുക.
നിങ്ങളുടെ മുഖം, മൂക്ക്, വായ എന്നിവിടങ്ങളില്‍ തുടരെ തൊടുന്നത് ഒഴിവാക്കുക.
നിങ്ങള്‍ തുടര്‍ച്ചയായി തുമ്മുകയോ, ചുമയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ നിങ്ങളെ പരിശോധിപ്പിക്കുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുള്ളികള്‍ മറ്റുള്ളവരിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പുവരുത്തണം.
മുഖാവരണങ്ങള്‍, കൈയുറകള്‍ എന്നിവ ധരിക്കുകയും മറ്റുള്ളവരില്‍ നിന്ന് അകലംപാലിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
മുഖാവരണം ധരിച്ചിരിക്കുകയാണെങ്കില്‍ വൃത്തിയുള്ള കൈകള്‍ കൊണ്ടുമാത്രം അത് ക്രമീകരിക്കുക.