2021-22 സാമ്പത്തിക വർഷത്തിൽ 1 ലക്ഷം കോടി രൂപയുടെ വാർഷിക സംഭരണം കൈവരിച്ചതിന് ഗവൺമെന്റ് ഇ മാർക്കറ്റ്‌പ്ലെയ്‌സിനെ (ജിഇഎം) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ജിഇഎം പ്ലാറ്റ്‌ഫോം എംഎസ്എംഇകളെ പ്രത്യേകിച്ചും ശാക്തീകരിക്കുന്നുണ്ടെന്നും ഓർഡർ മൂല്യത്തിന്റെ 57% എംഎസ്എംഇ മേഖലയിൽ നിന്നാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Iഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
ഒറ്റ വർഷത്തിനുള്ളിൽ ജെം ഇന്ത്യ 1 ലക്ഷം കോടി രൂപയുടെ ഓർഡർ മൂല്യം കൈവരിച്ചു എന്നറിയുന്നതിൽ സന്തോഷമുണ്ട്! മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് ഗണ്യമായ വർദ്ധനവാണ്. ജിഇഎം പ്ലാറ്റ്‌ഫോം പ്രത്യേകിച്ചും എംഎസ്എംഇകളെ ശാക്തീകരിക്കുന്നു, ഓർഡർ മൂല്യത്തിന്റെ 57% എംഎസ്എംഇ മേഖലയിൽ നിന്നാണ് വരുന്നത്."
Happy to know that @GeM_India has achieved order value of Rs 1 Lakh Crore in a single year! This is a significant increase from previous years. The GeM platform is especially empowering MSMEs, with 57% of order value coming from MSME sector. pic.twitter.com/ylzSezZsjG
— Narendra Modi (@narendramodi) March 24, 2022