പ്രധാനമന്ത്രിയുടെ സ്മരണികകൾ ലേലം ചെയ്യാനുള്ള ഇപ്പോഴത്തെ ആവേശത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. എല്ലാവരോടും, പ്രത്യേകിച്ച് യുവാക്കളോടും, ലേലം ചെയ്യപ്പെടുന്ന സമ്മാനങ്ങൾ കാണാനും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ സമ്മാനിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാനമന്ത്രിയുടെ മെമന്റോ ലേലത്തോടുള്ള ആവേശത്തിൽ ഞാൻ സന്തുഷ്ടനാണ്. പുസ്‌തകങ്ങൾ മുതൽ കലാസൃഷ്ടികൾ, കപ്പുകൾ, സെറാമിക്‌സ്, പിച്ചള ഉൽപന്നങ്ങൾ തുടങ്ങി വർഷങ്ങളായി എനിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഒരു നിരയാണ് ലേലത്തിന് വെച്ചിരിക്കുന്നത്. “
പ്രധാനമന്ത്രിയുടെ മെമന്റോ ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക നമാമി ഗംഗേ പദ്ധതിക്ക് വിനിയോഗിക്കും. ലേലം ചെയ്യപ്പെടുന്ന സമ്മാനങ്ങൾ കാണാനും നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സമ്മാനമായി നൽകാനും ഞാൻ നിങ്ങളോട്, പ്രത്യേകിച്ച് യുവജനങ്ങളോട് അഭ്യർത്ഥിക്കുന്നു!
I am delighted by the enthusiasm towards the PM Mementoes auction over the last few days. From books to art works, cups and ceramics to brass products, it is a whole range of gifts I have received over the years that are up for auction. https://t.co/3rph9cWlxT pic.twitter.com/liFqLj7EQp
— Narendra Modi (@narendramodi) September 28, 2022