യോഗ പരിശീലിക്കുന്നതിനായി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവന്ന ഖത്തറിലെ ദോഹയിലുള്ള ഇന്ത്യന്‍ എംബസിയുടെ മഹത്തായ ശ്രമത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ലോകത്തെ ഒന്നിപ്പിക്കുകയാണ് യോഗ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
'നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി യോഗ ലോകത്തെ ഒന്നിപ്പിക്കുകയാണ്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ യോഗ പരിശീലിപ്പിക്കാനാണ് ദോഹയിലുള്ള ഇന്ത്യന്‍ എംബസിയുടെ മഹത്തായ ശ്രമം.' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Yoga is uniting the world in pursuit of good health and wellness. A great effort by @IndEmbDoha of bringing together people from several nations for practising Yoga. https://t.co/nC7L9pOjLV
— Narendra Modi (@narendramodi) March 26, 2022