‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള വൻകിട പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിന്റെ പ്രതിബദ്ധതയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ലോക്ഹീഡ് മാർട്ടിൻ സിഇഒ ജിം ടെയ്‌ക്‌ലെറ്റ് വ്യാഴാഴ്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
"@LockheedMartin സിഇഒ ജിം ടെയ്‌ക്‌ലെറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ഇന്ത്യ-അമേരിക്ക വ്യോമയാന-പ്രതിരോധ വ്യാവസായിക സഹകരണത്തിലെ പ്രധാന പങ്കാളിയാണു ലോക്ക്ഹീഡ് മാർട്ടിൻ. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള അതിന്റെ പ്രതിബദ്ധതയെ നാം സ്വാഗതം ചെയ്യുന്നു.”- പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു.
CEO of @LockheedMartin, Jim Taiclet met Prime Minister @narendramodi. Lockheed Martin is a key partner in India-US Aerospace and Defence Industrial cooperation. We welcome it's commitment towards realising the vision of 'Make in India, Make for the World.' https://t.co/15PuZ7a8JG
— PMO India (@PMOIndia) July 19, 2024