ത്രിപുരയിലെ കുമാർഘട്ടിൽ ഉൾട്ടാ രഥയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് ധനസഹായം ശ്രീ മോദി പ്രഖ്യാപിച്ചു.
പിഎംഒ ട്വീറ്റുകളുടെ ഒരു ത്രെഡിൽ പ്രധാനമന്ത്രി പറഞ്ഞു;
"കുമാർഘട്ടിൽ ഉൾട്ടാ രഥയാത്രയ്ക്കിടെയുണ്ടായ അപകടം ദുഃഖകരമാണ്. ഈ ദുരന്തത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്: പ്രധാനമന്ത്രി നരേന്ദ്രമോദി."
"ത്രിപുരയിലുണ്ടായ അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർ എഫിൽ നിന്ന് 2 ലക്ഷം രൂപ ധനസഹായം നൽകും. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി നരേന്ദ്രമോദി"
The mishap during the Ulta Rath Yatra at Kumarghat is saddening. Condolences to those who have lost their loved ones in this mishap. May the injured recover soon. The local administration is providing all possible assistance to those affected: PM @narendramodi
— PMO India (@PMOIndia) June 28, 2023