നേപ്പാളിലെ ഭൂചലനത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യ നേപ്പാളിലെ ജനങ്ങളോട് ഐക്യദാർഢ്യപ്പെടുന്നുവെന്നും സാധ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖപ്രാപ്തിയുണ്ടാകട്ടെ എന്നും അദ്ദേഹം പ്രത്യാശിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
'നേപ്പാളിലെ ഭൂചലനത്തെത്തുടർന്നുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും അഗാധമായ ദുഃഖമുണ്ട്. ഇന്ത്യ നേപ്പാളിലെ ജനങ്ങളോട് ഐക്യദാർഢ്യപ്പെടുന്നു. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണ്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ ചിന്തകൾ. പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ.'
Deeply saddened by loss of lives and damage due to the earthquake in Nepal. India stands in solidarity with the people of Nepal and is ready to extend all possible assistance. Our thoughts are with the bereaved families and we wish the injured a quick recovery. @cmprachanda
— Narendra Modi (@narendramodi) November 4, 2023