ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരണമടഞ്ഞവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയായ പിഎംഎൻആർഎഫി ൽ നിന്നും അപകടത്തിൽ മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
"ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ ബസ് അപകടം ഹൃദയഭേദകമാണ്. ദാരുണമായ ഈ വേളയിൽ എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നു: പ്രധാനമന്ത്രി @narendramodi "
ഹിമാചൽ പ്രദേശിലെ ദാരുണമായ ബസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ പ്രധാനമന്ത്രി അനുമതി നൽകി. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും. "
The bus accident in Kullu, Himachal Pradesh is heart-rending. In this tragic hour my thoughts are with the bereaved families. I hope those injured recover at the earliest. The local administration is providing all possible assistance to those affected: PM @narendramodi
— PMO India (@PMOIndia) July 4, 2022
The Prime Minister has approved an ex-gratia of Rs. 2 lakh each from PMNRF for the next of kin of those who have lost their lives due to the tragic bus accident in Himachal Pradesh. The injured would be given Rs. 50,000 each.
— PMO India (@PMOIndia) July 4, 2022