ജോഗ്ബാനി-ബിറാത്‌നഗറിലെ രണ്ടാമത്തെ സംയോജിത ചെക്‌പോസ്റ്റ് ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ശര്‍മ ഒലിയുമായിച്ചേര്‍ന്ന് ഇന്ന് നിര്‍വഹിച്ചു. രണ്ട് പ്രധാനമന്ത്രിമാരും വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചടങ്ങില്‍ പങ്കെടുത്തു.
രണ്ടു രാജ്യങ്ങള്‍ക്കും ഇടയിലെ പ്രധാനപ്പെട്ട ഒരു വ്യാപാര പോയിന്റാണ് ജോഗ്ബാനി-ബിറാത്‌നഗര്‍. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ സംയോജിത ചെക്‌പോസ്റ്റ്.
ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലുടനീളം വ്യാപാരവും ജനയാത്രകളും പ്രോല്‍സാഹിപ്പിക്കുന്നതിന് ഇന്ത്യയുടെ സഹായത്തോടെയാണ് ജോഗ്ബാനി-ബിറാത്‌നഗറിലെ രണ്ടാം സംയോജിത ചെക്‌പോസ്റ്റ് നിര്‍മിച്ചത്. നേപ്പാളിന്റെ മുഴുവന്‍ വികസനത്തിലും വിശ്വസ്ത പങ്കാളിയുടെ ചുമതലയാണ് ഇന്ത്യ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ” അയല്‍ബന്ധം ആദ്യം എന്നതാണ് എന്റെ ഗവണ്‍മെന്റിന്റെ നയം. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ബന്ധം അതിന്റെ പ്രധാന ഭാഗമാണ്” അദ്ദേഹം വ്യക്തമാക്കി.
”ഇന്ത്യയും നേപ്പാളും തമ്മിലുള്ളത് ലളിതമായ അയല്‍ബന്ധം മാത്രമല്ലെന്നതും ചരിത്രപരമായും ഭൂമിശാസ്ത്രപരമായും നാം തമ്മില്‍ സംസ്‌കാരം, പ്രകൃതി, കുടുംബങ്ങള്‍, ഭാഷ, വികസനം തുടങ്ങിയ നിരവധി കാര്യങ്ങളിലൂടെ പരസ്പരം ബന്ധിതരാണ് എന്നതും നമ്മുടെ പരസ്പര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു” അദ്ദേഹം പറഞ്ഞു. ” തന്റെ ഗവണ്‍മെന്റ് എല്ലാ സുഹൃദ് രാഷ്ട്രങ്ങളുമായും മികച്ച ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കാനും വ്യാപാര, സാംസ്‌കാരിക, വിദ്യാഭ്യാസ ബന്ധങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനും പ്രതിജ്ഞാ ബദ്ധമാണ്”.
”നേപ്പാളില്‍ റോഡ്, റെയില്‍, വൈദ്യുതി പ്രസരണ ലൈനുകള്‍ എന്നിവയില്‍ പരസ്പര ബന്ധമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ഇന്ത്യ പ്രയത്‌നിക്കുകയാണ്” എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ദുരിതാശ്വാസ,രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം എത്തിയ ഇന്ത്യക്ക് അതില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ സാധിച്ചതായി ഓര്‍മിച്ചു. ”ഇപ്പോള്‍ നേപ്പാളിന്റെ പുനര്‍നിര്‍മാണത്തില്‍ ഞങ്ങളുടെ സുഹൃത്തുക്കളുമായി തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുകയാണ്.”
ഗോര്‍ഘ, നുവാക്കോട്ട് ജില്ലകളില്‍ ഇന്ത്യ നിര്‍മിച്ചുകൊടുക്കുന്ന 50,000 വീടുകളില്‍ 45,000 ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇന്ത്യ നേപ്പാളിനു വേണ്ടി നടത്തുന്ന പ്രയത്‌നങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ കെ പി ശര്‍മ ഒലി നന്ദി അറിയിച്ചു.
सबसे पहले ओली जी और नेपाल में हमारे सभी मित्रों को नववर्ष 2020 की शुभकामनाएं देता हूं: PM @narendramodi pic.twitter.com/Xyg1dc6cb6
— PMO India (@PMOIndia) January 21, 2020
Neighborhood में सारे मित्र देशों के साथ आवागमन को सरल और सुचारू बनाने, और हमारे बीच व्यापार, संस्कृति, शिक्षा, इत्यादि क्षेत्रों में संपर्क को और सुगम बनाने के लिए भारत प्रतिबद्ध है: PM @narendramodi pic.twitter.com/R35y7XR2ao
— PMO India (@PMOIndia) January 21, 2020
भारत और नेपाल कई cross-border connectivity projects जैसे रोड, रेल और transmission lines पर काम कर रहे हैं। हमारे देशों के बीच सीमा के प्रमुख स्थानों पर Integrated Check Posts आपसी व्यापार और आवागमन को बहुत सुविधाजनक बना रही हैं: PM @narendramodi pic.twitter.com/N1fhDPH1TH
— PMO India (@PMOIndia) January 21, 2020
2015 का भूंकप एक दर्दनाक हादसा था। भूकंप जैसी प्राकृत आपदाएं मनुष्य की दृढ़ता और निश्चय की परीक्षा लेती हैं। हर भारतीय को गर्व है कि इस त्रासदी के दुःखद परिणामों का सामना हमारे नेपाली भाइयों और बहनों ने साहस के साथ किया: PM @narendramodi
— PMO India (@PMOIndia) January 21, 2020
यह बहुत संतोष का विषय है कि भारत-नेपाल सहयोग के अंतर्गत पचास हज़ार में से पैतालीस हज़ार घरों का निर्माण हो चुका है। हमारी आशा है कि बाकी घरों का निर्माण भी शीघ्र पूरा होगा। और इन घरों को नेपाली भाइयों और बहनों को जल्दी ही समर्पित किया जा सकेगा: PM @narendramodi
— PMO India (@PMOIndia) January 21, 2020
यह बहुत संतोष का विषय है कि भारत-नेपाल सहयोग के अंतर्गत पचास हज़ार में से पैतालीस हज़ार घरों का निर्माण हो चुका है। हमारी आशा है कि बाकी घरों का निर्माण भी शीघ्र पूरा होगा। और इन घरों को नेपाली भाइयों और बहनों को जल्दी ही समर्पित किया जा सकेगा: PM @narendramodi
— PMO India (@PMOIndia) January 21, 2020
मेरी कामना है कि नए वर्ष में आपके सहयोग और समर्थन से हम अपने संबंधों को और ऊँचाई पर ले जाएं। और यह नया दशक भारत-नेपाल संबंधों का स्वर्णिम दशक बने: PM @narendramodi
— PMO India (@PMOIndia) January 21, 2020