ന്യൂഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്തംബർ 9ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
യോഗത്തിൽ, ഇരു രാജ്യങ്ങളും തങ്ങളുടെ ജി-20, ജി-7 അധ്യക്ഷതകൾക്കുള്ള മുൻഗണനകളെക്കുറിച്ച്, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിന്റെ ആശങ്കകളും വികസനസ്വപ്നങ്ങളും മുന്നിൽ കൊണ്ടുവരുന്നതിൽ, വർഷത്തിലുടനീളം നടത്തിയ ക്രിയാത്മക സംഭാഷണത്തെ നേതാക്കൾ അംഗീകരിച്ചു.
അടിസ്ഥാനസൗകര്യ വികസനം, സാങ്കേതിക സഹകരണം, നിക്ഷേപം, ഊർജം എന്നിവ ഉൾപ്പെടെ ഇന്ത്യ-ജപ്പാൻ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.
ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപര- ആഗോള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.
Held productive talks with PM @kishida230. We took stock of India-Japan bilateral ties and the ground covered during India's G20 Presidency and Japan's G7 Presidency. We are eager to enhance cooperation in connectivity, commerce and other sectors. pic.twitter.com/kSiGi4CBrj
— Narendra Modi (@narendramodi) September 9, 2023