ബഹുമാന്യ ചാൻസലർ ഷോൾസ്,
ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ,
മാധ്യമ സുഹൃത്തുക്കളെ,

നമസ്കാരം!

ഗുട്ടൻ ടാഗ്! (ശുഭ ദിനം )

ഒന്നാമതായി, ഇന്ത്യയിലെത്തിയ ചാൻസലർ ഷോൾസിനും അദ്ദേഹത്തിൻ്റെ സംഘത്തിനും ഊഷ്മളമായ സ്വാഗതം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്നാം തവണയും നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്.

കഴിഞ്ഞ രണ്ട്-മൂന്ന് ദിവസത്തെ പ്രവർത്തനങ്ങളിൽ നിന്ന് ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ വ്യാപ്തി നിങ്ങൾക്ക് കണക്കാക്കാം. ഇന്ന് രാവിലെ, ജർമ്മൻ വ്യവഹാരത്തിനായുള്ള ഏഷ്യാ പസഫിക് കോൺഫറൻസിനെ അഭിസംബോധന ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു.

എൻ്റെ മൂന്നാം ഊഴത്തിലെ ആദ്യ ഐജിസി  അല്പം മുമ്പ് അവസാനിച്ചു. ഇപ്പോൾ, ഞങ്ങൾ സിഇഒ ഫോറം സമ്മേളനം കഴിഞ്ഞു വന്നതേയുള്ളൂ. അതേസമയം, ജർമ്മൻ നാവികസേനയുടെ കപ്പലുകൾ ഗോവയിൽ തുറമുഖ സന്ദർശനങ്ങൾ നടത്തുന്നുണ്ട്. കായിക ലോകവും ഒട്ടും പിന്നിലല്ല-നമ്മുടെ ഹോക്കി ടീമുകൾക്കിടയിൽ സൗഹൃദ മത്സരങ്ങളും നടക്കുന്നുണ്ട്.

സുഹൃത്തുക്കളെ,

ചാൻസലർ ഷോൾസിൻ്റെ നേതൃത്വത്തിൽ നമ്മുടെ പങ്കാളിത്തം പുതിയ ചലനാത്മകതയും ദിശാബോധവും കൈവരിച്ചിട്ടുണ്ട്. ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം സമഗ്രമായി നവീകരിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമുള്ള  രൂപരേഖയായ ജർമ്മനിയുടെ "ഫോക്കസ് ഓൺ ഇന്ത്യ"(ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക) നീക്കത്തിന് ഞാൻ ചാൻസലർ ഷോൾസിനെ അഭിനന്ദിക്കുന്നു.

ഇന്ന്, നവീകരണവും സാങ്കേതികവിദ്യയും സംബന്ധിച്ച ഞങ്ങളുടെ മാർഗ്ഗരേഖയ്ക്ക് സമാരംഭം കുറിച്ചു.  നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, നൈപുണ്യ വികസനം, നൂതനത്വം എന്നിവയ്‌ക്കുള്ള ഒരു സമ്പൂർണ ഗവണ്മെന്റ് സമീപനത്തിനും ധാരണയായിട്ടുണ്ട്. ഇത് നിർമ്മിത ബുദ്ധി, സെമികണ്ടക്ടറുകൾ, ശുദ്ധ ഊർജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും. സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ ആഗോള വിതരണ മൂല്യ ശൃംഖല കെട്ടിപ്പടുക്കുന്നതിനും ഇത് സഹായിക്കും.

 

സുഹൃത്തുക്കളെ,

പ്രതിരോധ, സുരക്ഷാ മേഖലകളിലെ വർദ്ധിച്ചുവരുന്ന സഹകരണം നമ്മുടെ ആഴത്തിലുള്ള പരസ്പര വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. രഹസ്യ വിവരങ്ങളുടെ കൈമാറ്റം സംബന്ധിച്ച കരാർ ഈ ദിശയിലുള്ള ഒരു പുതിയ ചുവടുവെപ്പാണ്. ഇന്ന് ഒപ്പുവച്ച പരസ്പര നിയമ സഹായ ഉടമ്പടി തീവ്രവാദത്തെയും വിഘടനവാദ ഘടകങ്ങളെയും ചെറുക്കാനുള്ള നമ്മുടെ സംയുക്ത ശ്രമങ്ങൾക്ക് കൂടുതൽ കരുത്ത് പകരും.

ഇരു രാജ്യങ്ങളും ഹരിതവും സുസ്ഥിരവുമായ വളർച്ചയ്ക്കുള്ള തങ്ങളുടെ പരസ്പര പ്രതിബദ്ധതയിൽ നിരന്തരം പ്രവർത്തിക്കുന്നു. ഇന്ന്, ഞങ്ങളുടെ ഹരിതവും സുസ്ഥിരവുമായ വികസന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുമ്പോൾ, ഗ്രീൻ അർബൻ മൊബിലിറ്റി പങ്കാളിത്തത്തിൻ്റെ രണ്ടാം ഘട്ടത്തെക്കുറിച്ച് ഞങ്ങൾ ധാരണയിലെത്തി. കൂടാതെ, ഹരിത  ഹൈഡ്രജൻ രൂപരേഖയും പുറത്തിറക്കിയിട്ടുണ്ട്.

സുഹൃത്തുക്കളെ,

യുക്രൈനിലും പശ്ചിമേഷ്യയിലും തുടരുന്ന സംഘർഷങ്ങൾ ഇരു രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്ന വിഷയമാണ്. യുദ്ധം കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ എല്ലായ്‌പ്പോഴും വാദിക്കുന്നു,  സമാധാനം പുനഃസ്ഥാപിക്കുന്നതിന് സാധ്യമായ എല്ലാ സംഭാവനകളും നൽകാൻ തയ്യാറുമാണ്.

ഇന്തോ-പസഫിക് മേഖലയിലെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി നാവിക സ്വാതന്ത്ര്യം ഉറപ്പാക്കാനും നിയമവാഴ്ച പാലിക്കാനും ഇരുകൂട്ടർക്കും സമ്മതമാണ്.

ഇരുപതാം നൂറ്റാണ്ടിൽ സൃഷ്ടിക്കപ്പെട്ട ആഗോള വേദികൾക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സാധിക്കുന്നില്ലെന്നും ഞങ്ങൾ അംഗീകരിക്കുന്നു. ഐക്യരാഷ്ട്ര രക്ഷാ സമിതി  ഉൾപ്പെടെ വിവിധ ബഹുമുഖ സ്ഥാപനങ്ങളിൽ പരിഷ്കാരങ്ങൾ ആവശ്യമാണ്.

 

ഈ ദിശയിലെ ഇന്ത്യയുടെയും  ജർമ്മനിയുടെയും  സജീവ സഹകരണം  തുടരും.

സുഹൃത്തുക്കളെ,

ജനങ്ങൾ തമ്മിലുള്ള അടുപ്പം നമ്മുടെ ബന്ധത്തിൻ്റെ ഒരു പ്രധാന സ്തംഭമാണ്. ഇന്ന്, നൈപുണ്യ വികസനത്തിലും തൊഴിൽ വിദ്യാഭ്യാസത്തിലും ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഐഐടി ചെന്നൈയും ഡ്രെസ്‌ഡൻ യൂണിവേഴ്‌സിറ്റിയും തമ്മിൽ ഒരു കരാറും ഒപ്പുവെച്ചിട്ടുണ്ട്, ഇത് നമ്മുടെ വിദ്യാർത്ഥികളെ ഇരട്ട ബിരുദ പ്രോഗ്രാം പ്രയോജനപ്പെടുത്താൻ സഹായിക്കും.

ഇന്ത്യയുടെ യുവപ്രതിഭകൾ ജർമ്മനിയുടെ പുരോഗതിക്കും സമൃദ്ധിക്കും സംഭാവന ചെയ്യുന്നു. ഇന്ത്യയ്ക്കായി ജർമ്മനി പുറത്തിറക്കിയ "സ്‌കിൽഡ് ലേബർ സ്ട്രാറ്റജി" ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ജർമ്മനിയുടെ വികസനത്തിന് സംഭാവന നൽകാൻ ഞങ്ങളുടെ യുവ പ്രതിഭകൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യൻ പ്രതിഭകളുടെ ശേഷിയിലും കഴിവിലും ഉള്ള വിശ്വാസത്തിന് ചാൻസലർ ഷോൾസിനെ ഞാൻ അഭിനന്ദിക്കുന്നു.

ആദരണീയ ചാൻസലർ ഷോൾസ്, 

നിങ്ങളുടെ ഇന്ത്യാ സന്ദർശനം നമ്മുടെ പങ്കാളിത്തത്തിന് പുതിയ ആക്കം, ഊർജ്ജം, ഉത്സാഹം എന്നിവ നൽകി. നമ്മുടെ പങ്കാളിത്തത്തിന് കൃത്യമായ വ്യക്തതയുണ്ടെന്നും ഭാവി ശോഭനമാണെന്നും എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.

ജർമ്മൻ ഭാഷയിൽ, Alles klar, Alles gut!

വളരെ നന്ദി.
ഡാങ്കെ ഷോൺ.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."