''ഓരോ തലമുറയിലേയും നിരന്തരമായ സ്വഭാവ രൂപീകരണമാണ് എല്ലാ സമൂഹത്തിന്റെയും അടിസ്ഥാനം''
''വെല്ലുവിളികള്‍ എവിടെയൊക്കെയുണ്ടോ പ്രത്യാശയുമായി ഇന്ത്യയുടെ സാന്നിദ്ധ്യമുണ്ട്, എവിടെയൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും പരിഹാരങ്ങളുമായി ഇന്ത്യ മുന്നോട്ട് വരും''
''ഇന്ത്യ ഇന്ന് ലോകത്തിന്റെ പുതിയ പ്രതീക്ഷയാണ്''
''സോഫ്റ്റ്‌വെയര്‍ മുതല്‍ ബഹിരാകാശംവരെ, ഒരു പുതിയ ഭാവിക്കായി തയ്യാറെടുക്കുന്ന രാജ്യമായി നമ്മള്‍ ഉയര്‍ന്നുവരുന്നു''
''നമുക്ക് സ്വയം ഉയരാം, അതേസമയം നമ്മുടെ ഉന്നമനം മറ്റുള്ളവരുടെ ക്ഷേമത്തിനുള്ള മാധ്യമം കൂടിയാകണം''
കാശി ഘട്ടുകള്‍ ശുചീകരിക്കുന്നതിനുള്ള ഒരു നാഗാലാന്‍ഡ് പെണ്‍കുട്ടിയുടെ സംഘടിതപ്രവര്‍ത്തനവും പരാമര്‍ശിച്ചു

വഡോദരയിലെ കരേലിബാഗില്‍ സംഘടിപ്പിക്കുന്ന യുവശിബിരം പരിപാടിയെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്തു. കുന്ദല്‍ധാമിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രവും വഡോദര കരേലിബാഗിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രവും ചേര്‍ന്നാണ് ശിബിരം സംഘടിപ്പിക്കുന്നത്.

ഓരോ തലമുറയുടെയും നിരന്തരമായ സ്വഭാവരൂപീകരണമാണ് ്എല്ലാ സമൂഹത്തിന്റേയും അടിസ്ഥാനമെന്ന് നമ്മുടെ വേദഗ്രന്ഥം നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ നല്ല സംസ്‌കാരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം മാത്രമല്ല, സമൂഹത്തിന്റെയും സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും രാഷ്ര്ടത്തിന്റെയും പുനരുജ്ജീവനത്തിനായുള്ള ഭക്തിനിര്‍ഭരവും സ്വാഭാവികവുമായ സംഘടിതപ്രവര്‍ത്തനം കൂടിയാണ് ഇന്ന് സംഘടിപ്പിച്ചിരുന്നതുപോലെയുള്ള ശിബിരമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഒരു നവ ഇന്ത്യയെ നിര്‍മ്മിക്കാന്‍ കൂട്ടായ പ്രതിജ്ഞയെടുക്കാനും പരിശ്രമങ്ങള്‍ നടത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഒരു പുതിയ സ്വത്വമുള്ളതും, മുന്നോട്ട് നോക്കുന്നതും പുരാതന പാരമ്പര്യങ്ങളുള്ളതുമായ ഒരു നവ ഇന്ത്യ. പുത്തന്‍ ചിന്തയും കാലങ്ങള്‍ പഴക്കമുള്ള സംസ്‌കാരവും ഒരുമിപ്പിച്ചു കൊണ്ടു മുന്നോട്ടുപോകുന്നതും മുഴുവന്‍ മനുഷ്യരാശിക്കും ദിശാബോധം നല്‍കുന്നതുമായ ഒരു നവ ഇന്ത്യ. ''വെല്ലുവിളികളുള്ളിടത്തെല്ലാം പ്രത്യാശയോടെ ഇന്ത്യ നിലകൊള്ളും, എവിടെയൊക്കെ പ്രശ്‌നങ്ങളുണ്ടോ അവിടെയെല്ലാം പരിഹാരങ്ങളുമായി ഇന്ത്യ മുന്നോട്ടുവരും'', പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ പ്രതിസന്ധിക്കിടയില്‍ വാക്‌സിനുകളും മരുന്നുകളും ലോകത്തിന് എത്തിച്ചുകൊടുക്കുന്നത് മുതല്‍, ആഗോള അശാന്തിക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയില്‍ വിതരണ ശൃംഖലകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍ സമാധാനത്തിന് കഴിവുള്ള സ്വാശ്രയ രാഷ്ട്രത്തിന്റെ പങ്കില്‍ വരെ, ഇന്ത്യയാണ് ലോകത്തിന്റെ ഇന്നത്തെ പുത്തന്‍ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മനുഷ്യരാശിക്ക് മുഴുവന്‍ യോഗയുടെ പാത നമ്മള്‍ കാണിച്ചുകൊടുക്കുകയാണെന്നും ആയുര്‍വേദത്തിന്റെ ശക്തി അവര്‍ക്ക് പരിചയപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന്, ജനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിച്ചതിനൊപ്പം ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന ശൈലിയിലും സമൂഹത്തിന്റെ ചിന്തയലും മാറ്റമുണ്ടായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് സംവിധാനമാണ് ഇന്ത്യക്കുള്ളത്, യുവാക്കളാണ് അത് നയിക്കുന്നത്. ''സോഫ്റ്റ്‌വെയറില്‍ നിന്ന് ബഹിരാകാശത്തില്‍ വരെ, പുതിയ ഭാവിക്ക് തയ്യാറുള്ള ഒരു രാജ്യമായി നമ്മള്‍ ഉയര്‍ന്നുവരുകയാണ്. നമ്മളെ സംബന്ധിച്ചിടത്തോളം സംസ്‌കാരം എന്നത് വിദ്യാഭ്യാസം, സേവനം, സംവേദനക്ഷമത എന്നിവയാണ്! നമ്മളെ സംബന്ധിച്ചിടത്തോളം, സംസ്‌കാരം എന്നാല്‍ സമര്‍പ്പണം, നിശ്ചയദാര്‍ഢ്യം, കരുത്ത് എന്നതാണ്! നമുക്ക് സ്വയം ഉയര്‍ത്താം, എന്നാല്‍ നമ്മുടെ ഉന്നമനം മറ്റുള്ളവരുടെ ക്ഷേമത്തിനുള്ള മാധ്യമം കൂടിയാകണം! നമുക്ക് വിജയത്തിന്റെ ഔന്നത്യത്തില്‍ തൊടാം, എന്നാല്‍ നമ്മുടെ വിജയം എല്ലാവരുടെയൂം സേവനത്തിനുള്ള ഉപാധിയുമായിരിക്കണം. ഇതാണ് ഭഗവാന്‍ സ്വാമിനാരായണന്റെ അനുശാസനങ്ങളുടെ സാരാംശം ഇതാണ്, ഇന്ത്യയുടെ സ്വഭാവവും'', പ്രധാനമന്ത്രി പറഞ്ഞു.

വഡോദരയുമായുള്ള തന്റെ ദീര്‍ഘകാല ബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി, തന്റെ വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ആ സ്ഥലത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും പരാമര്‍ശിച്ചു. 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യോടെ വഡോദര ലോകാകര്‍ഷണകേന്ദ്രങ്ങളുടെ അടിത്തറയില്‍ ഒന്നായി മാറി, അതായത് സ്റ്റാച്യൂ ഓഫ് യൂണിറ്റി. അദ്ദേഹം പറഞ്ഞു. അതുപോലെ പാവഗഡ് ക്ഷേത്രവും എല്ലായിടത്തുനിന്നും ആളുകളെ ആകര്‍ഷിക്കുന്നു. വഡോദര നിര്‍മിത മെട്രോ കോച്ചുകള്‍ ആഗോളതലത്തില്‍ ഉപയോഗിക്കുന്നതിനാല്‍ 'സംസ്‌കാര നഗരമായ' വഡോദര ലോകമെമ്പാടും അറിയപ്പെടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു, അതാണ് വഡോദരയുടെ ശക്തി, അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ രാജ്യത്തിനുവേണ്ടി മരിക്കാന്‍ നമുക്ക് അവസരം ലഭിച്ചില്ലെങ്കിലും നമുക്ക് രാജ്യത്തിനുവേണ്ടി ജീവിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2023 ഓഗസ്റ്റ് 15 വരെ, പണമായുള്ള ഇടപാടുകള്‍ നിര്‍ത്തി ഡിജിറ്റല്‍ ഇടപാടുകള്‍ സ്വീകരിക്കാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. നിങ്ങളുടെ ചെറിയ സംഭാവന ചെറുകിട വ്യാപാരികളുടെയൂം കച്ചവടക്കാരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. അതുപോലെ, ശുചിത്വത്തിന് വേണ്ടിയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം തടയുന്നതിനും പോഷകാഹാരക്കുറവ് തടയുന്നതിനുമായി പ്രതിജ്ഞയെടുക്കാമോ.

കാശിയിലെ ഘാട്ടുകള്‍ വൃത്തിയാക്കുന്നതിനായി ഒരു നാഗാലാന്‍ഡ് പെണ്‍കുട്ടി നടത്തിയ സംഘടിതപ്രവര്‍ത്തനത്തേയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. അവള്‍ തനിച്ചാണ് തുടങ്ങിയതെങ്കിലും നിരവധി ആളുകള്‍ ഒപ്പം ചേര്‍ന്നു. ഇത് ദൃഢനിശ്ചയത്തിനുള്ള കരുത്ത് വ്യക്തമാക്കുന്നു. ഇതുപോലെ, രാജ്യത്തെ സഹായിക്കാന്‍ വൈദ്യുതി ലാഭിക്കുക അല്ലെങ്കില്‍ പ്രകൃതിദത്ത കൃഷി സ്വീകരിക്കുക തുടങ്ങിയ ചെറിയ നടപടികള്‍ പ്രയോഗിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi