2022ലെ കേന്ദ്രബജറ്റ് വിദ്യാഭ്യാസ-നൈപുണ്യ വികസന മേഖലകളില്‍ സൃഷ്ടിച്ച അനുകൂല ഘടകങ്ങളെക്കുറിച്ച് സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധനചെയ്തു. ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാര്‍, നൈപുണ്യവികസനം, ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം എന്നീ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബജറ്റിന് മുമ്പും ശേഷവും ബജറ്റില്‍ പ്രധാനമായും തുക വകയിരുത്തിയിട്ടുള്ള വിഭാഗങ്ങളിലെ പ്രമുഖ വ്യക്തികളുമായി നടത്തുന്ന ചര്‍ച്ചകളുടെ ഭാഗമായാണ് വെബിനാര്‍ സംഘടിപ്പിച്ചത്. രാജ്യത്തെ യുവാക്കള്‍ രാജ്യനിര്‍മാണത്തിന് വഹിക്കേണ്ട പങ്കിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ''രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന യുവജനങ്ങളെ ശാക്തീകരിക്കുന്നത് രാജ്യത്തിന്റെ ഭാവിയെ ശാക്തീകരിക്കലാണ്''അദ്ദേഹം പറഞ്ഞു.
2022ലെ ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ള പ്രധാനപ്പെട്ട അഞ്ചുഘടകങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെ സാര്‍വത്രികമാക്കുകയാണ് ഇതില്‍ ഒന്നാമത്തേത്. ഗുണനിലവാരമുളള വിദ്യാഭ്യാസവും മെച്ചപ്പെട്ട ശേഷിയും എല്ലാവരിലുമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ടാമതായി നൈപുണ്യ വികസനത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. വ്യവസായ മേഖല ആവശ്യപ്പെടുന്ന തരത്തിലുളള മികച്ച വ്യവസായ സമ്പര്‍ക്കങ്ങള്‍ സാധ്യമാക്കുന്ന ഡിജിറ്റല്‍ നൈപുണ്യ വ്യവസ്ഥിതി സൃഷ്ടിക്കുന്നതിനാണ് ഇതിലൂടെ ഊന്നല്‍ നല്‍കുന്നത്. മൂന്നാമതായി നഗരാസൂത്രണത്തിലെ ഇന്ത്യയുടെ പൗരാണികമായ അനുഭവ സമ്പത്തും അറിവും വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. നാലാമതായി വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയര്‍ത്താന്‍ ലക്ഷ്യമിടുന്നു. ഇതില്‍ ആഗോള നിലവാരത്തിലുള്ള സര്‍വകലാശാലകള്‍ രാജ്യത്തേക്ക് വരുന്നതും ഗിഫ്റ്റ് സിറ്റിക്കായുള്ള ഫിന്‍ടെക് അനുബന്ധ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ഉള്‍പ്പെടുന്നു. അഞ്ചാമതായി നിരവധി ഉദ്യോഗാര്‍ത്ഥികള്‍ കടന്നു വരുന്നതും നിലവില്‍ മികച്ച ആഗോള വിപണി ഉള്ളതുമായ ആനിമേഷന്‍ വിഷ്വല്‍ ഇഫക്ട്‌സ് ഗെയിമിംഗ് കോമിക്കിന് (എവിജിവി) ഊന്നല്‍ നല്‍കാന്‍ ലക്ഷ്യമിടുന്നു. ''ഈ ബജറ്റ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്തസ്സത്ത മനസിലാക്കുന്നതിന് വലിയൊരളവില്‍ സഹായിക്കും'' - അദ്ദേഹം വ്യക്തമാക്കി. കോവിഡ് മഹാമാരിക്കാലത്ത് വിദ്യാഭ്യാസ മേഖലയിലുണ്ടായ മുന്നേറ്റത്തിന് കാരണം ഡിജിറ്റല്‍ സമ്പര്‍ക്ക സംവിധാനമാണെന്ന് പറഞ്ഞു. ഡിജിറ്റല്‍ മേഖല രാജ്യത്തെ കൂടുതലായി അടുപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
''രാജ്യത്ത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആധുനികവല്‍ക്കരമാണ് ലക്ഷ്യമിടുന്നത്. രാജ്യം ആ ഘട്ടവും കടന്ന് ഏകീകരണത്തിലേക്ക് സഞ്ചരിക്കുകയാണ്'' - അദ്ദേഹം പറഞ്ഞു. ഇ-വിദ്യ, ഒരു ക്ലാസ് ഒരു ചാനല്‍, ഡിജിറ്റല്‍ ലാബുകള്‍, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ തുടങ്ങിയവ രാജ്യത്തെ യുവജനങ്ങള്‍ക്ക് ഭാവിയിലേക്ക് സഹായകരമാകുന്ന വിധത്തില്‍ ആവിഷ്‌കരിക്കപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ''രാജ്യത്തെ ഗ്രാമീണര്‍, പാവപ്പെട്ടവര്‍, ദളിതുകള്‍, പിന്നോക്ക വിഭാഗങ്ങള്‍, ഗിരിവര്‍ഗക്കാര്‍ തുടങ്ങിയവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമമാണിത്'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപകാലത്ത് പ്രഖ്യാപിക്കപ്പെട്ട ഡിജിറ്റല്‍ സര്‍വകലാശാല, സര്‍വകലാശാലകളിലെ സീറ്റുകളുടെ കുറവെന്ന കാലങ്ങളായുള്ള പ്രശ്‌നത്തെ നേരിടാന്‍ പര്യാപ്തമായ നടപടിയാണെന്ന് പറഞ്ഞു. പദ്ധതിയുമായി ഭാഗമായി വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ മന്ത്രാലയം, യുജിസി, എഐസിടിഇ തുടങ്ങിയവയോട് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തെക്കുറിച്ച് ഓര്‍മ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാദിനത്തില്‍ സംസാരിക്കവേ മാതൃഭാഷയില്‍ വിദ്യാഭ്യാസം നേടുന്നതും കുട്ടികളുടെ മാനസിക വളര്‍ച്ചയുമായുളള ബന്ധത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ മാതൃഭാഷയില്‍ സാങ്കേതിക-മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലുള്ള മികച്ച ഡിജിറ്റല്‍ ഉള്ളടക്കം സൃഷ്ടിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ഉള്ളടക്കം ഇന്‍ര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ടിവി, റേഡിയോ പോലുള്ള മാധ്യമങ്ങളിലൂടെ ലഭ്യമാക്കണം. ആംഗ്യഭാഷയിലും മുന്‍ഗണനാടിസ്ഥാനത്തില്‍ ഇതുപോലുള്ള നടപടികള്‍ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. ''ആത്മനിര്‍ഭര്‍ ഭാരത് ആവശ്യപ്പെടുന്ന ആഗോള തലത്തിലുള്ള മികവിന് ചലനാത്മകമായ നെപുണ്യം ആവശ്യമാണ്'' - അദ്ദേഹം പറഞ്ഞു. തൊഴില്‍ മേഖലയിലെ മാറുന്ന ചുമതലകള്‍ക്കനുസരിച്ച് 'ജനസംഖ്യാപരമായ മെച്ചം' നേടുകയെന്നത് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് ബജറ്റില്‍ നൈപുണ്യ വികസനത്തിനും ഉപജീവനമാര്‍ഗത്തിനുമായി ഡിജിറ്റല്‍ ജൈവസംവിധാനവും ഇ-സ്‌കില്ലിംഗ് ലാബുകളും നിര്‍മിക്കുന്നതിന് തുക വകയിരുത്തിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബജറ്റ് പ്രക്രിയയിലെ സമീപകാല മാറ്റങ്ങള്‍ ബജറ്റ് മാറ്റത്തിനായുള്ള ഉപകരണമായി മാറിയത് എങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ബജറ്റ് ഗുണഭോക്താക്കളോട് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനതലത്തില്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
സമീപ കാലത്ത് ഒരു മാസം മുമ്പേ തന്നെ ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ ഏപ്രില്‍ ആദ്യം മുതല്‍ ഇത് നടപ്പില്‍ വരുത്തുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ബജറ്റ് സാധ്യതകളില്‍ നിന്ന് പരമാവധി നേട്ടം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ബജറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരോട് ആഹ്വാനം ചെയ്തു. ''ആസാദി കാ അമൃത മഹോത്സവത്തിന്റെയും ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും സമയത്ത് അമൃത കാലത്തിന്റെ അടിത്തറ ഒരുക്കുന്നതിനായുള്ള ആദ്യ ബജറ്റാണിത്'' - അദ്ദേഹം പറഞ്ഞു. ബജറ്റ് എന്നത് കണക്കുകളുടെ കളിയല്ല. മറിച്ച് ശരിയായ രീതിയില്‍ നടപ്പിലാക്കിയാല്‍ പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് സമഗ്രമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
हमारी आज की युवा पीढ़ी, देश के भविष्य की कर्णधार है, वही भविष्य के Nation Builders हैं।
— PMO India (@PMOIndia) February 21, 2022
इसलिए आज की युवा पीढ़ी को empowering करने का मतलब है, भारत के भविष्य को empower करना: PM @narendramodi
पांचवा महत्वपूर्ण पक्ष है- AVGC- यानि Animation Visual Effects Gaming Comic, इन सभी में रोजगार की अपार संभावनाएं हैं, एक बहुत बड़ा ग्लोबल मार्केट है: PM @narendramodi
— PMO India (@PMOIndia) February 21, 2022
चौथा अहम पक्ष है- Internationalization : भारत में वर्ल्ड क्लास विदेशी यूनिवर्सिटियां आएं, जो हमारे औद्योगिक क्षेत्र हैं, जैसे GIFT City, वहां FinTech से जुड़े संस्थान आएं, इसे भी प्रोत्साहित किया गया है: PM @narendramodi
— PMO India (@PMOIndia) February 21, 2022
2022 के बजट में Education Sector से जुड़ी पांच बातों पर बहुत जोर दिया गया है।
— PMO India (@PMOIndia) February 21, 2022
पहला - Universalization of Quality Education : हमारी शिक्षा व्यवस्था का विस्तार हो, उसकी क्वालिटी सुधरे और एजुकेशन सेक्टर की क्षमता बढ़े, इसके लिए अहम निर्णय लिए गए हैं: PM @narendramodi
Digital connectivity ही है जिसने वैश्विक महामारी के इस समय में हमारी शिक्षा व्यवस्था को बचाए रखा।
— PMO India (@PMOIndia) February 21, 2022
हम देख रहे हैं कि कैसे भारत में तेजी से digital divide कम हो रहा है।
Innovation हमारे यहां inclusion सुनिश्चित कर रहा है: PM @narendramodi
ई-विद्या हो, वन क्लास वन चैनल हो, डिजिटल लैब्स हों, डिजिटल यूनिवर्सिटी हो, ऐसा एजुकेशनल इंफ्रास्ट्रक्चर युवाओं को बहुत मदद करने वाला है।
— PMO India (@PMOIndia) February 21, 2022
ये भारत के socio-economic setup में गांव हों, गरीब हों, दलित, पिछड़े, आदिवासी, सभी को शिक्षा के बेहतर समाधान देने का प्रयास है: PM
नेशनल डिजिटल यूनिवर्सिटी, भारत की शिक्षा व्यवस्था में अपनी तरह का अनोखा और अभूतपूर्व कदम है।
— PMO India (@PMOIndia) February 21, 2022
मैं डिजिटल यूनिवर्सिटी में वो ताकत देख रहा हूं कि ये यूनिवर्सिटी हमारे देश में सीटों की जो समस्या होती है, उसे पूरी तरह समाप्त कर सकती है: PM @narendramodi
आज विश्व मातृभाषा दिवस भी है।
— PMO India (@PMOIndia) February 21, 2022
मातृभाषा में शिक्षा बच्चों के मानसिक विकास से जुड़ी है।
अऩेक राज्यों में स्थानीय भाषाओं में मेडिकल और टेक्निकल एजुकेशन की पढ़ाई शुरु हो चुकी है: PM @narendramodi