വികാസ് ഭാരത് സങ്കല്‍പ് യാത്ര സര്‍ക്കാരിന്റെ യാത്ര മാത്രമല്ല, രാജ്യത്തിന്റെ യാത്ര കൂടിയായി മാറിയിരിക്കുന്നു'
'ദരിദ്രരും കര്‍ഷകരും സ്ത്രീകളും യുവാക്കളും ശാക്തീകരിക്കപ്പെടുമ്പോള്‍ രാജ്യം ശക്തമാകും'
'സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുളള ഒരു ഗുണഭോക്താവ് പോലും ഒഴിവാക്കപ്പെടരുത് എന്നതാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ പ്രധാന ലക്ഷ്യം'
'കര്‍ഷകരുടെ എല്ലാ ബുദ്ധിമുട്ടുകളും ലഘൂകരിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തി'

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വികസിത് ഭാരത് സങ്കല്‍പ് യാത്രാ ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വി ബി എസ് വൈ അടുത്തിടെ 50 ദിവസം പൂര്‍ത്തിയാക്കിയതായും ഏകദേശം 11 കോടി ആളുകളിലേക്ക് എത്തിച്ചേർന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "വികസിത് ഭാരത് സങ്കല്‍പ് യാത്ര സര്‍ക്കാരിന്റെ മാത്രമല്ല രാജ്യത്തിന്റെ യാത്രയായി മാറിയിരിക്കുന്നു" അദ്ദേഹം പറഞ്ഞു. മോദിയുടെ ഉറപ്പിന്റെ വാഹനം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാനായി കാത്തിരുന്ന പാവപ്പെട്ടവരുടെ ജീവിതത്തില്‍ ഇന്ന് അര്‍ത്ഥവത്തായ മാറ്റങ്ങൾ കാണുന്നു. സര്‍ക്കാര്‍ ഗുണഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തുകയും ആനുകൂല്യങ്ങള്‍ ക്രിയാത്മകമായി നല്‍കുകയും ചെയ്യുന്നു. "മോദിയുടെ ഉറപ്പിന്റെ വാഹനത്തിനൊപ്പം സര്‍ക്കാര്‍ ഓഫീസുകളും ജനപ്രതിനിധികളും ജനങ്ങളിലേക്കെത്തുന്നു" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

'മോദിയുടെ ഗ്യാരണ്ടി'യെക്കുറിച്ചുള്ള ആഗോള ചര്‍ച്ചയെ പരാമര്‍ശിച്ച്, ഗ്യാരണ്ടിയുടെ രൂപരേഖകളെക്കുറിച്ചും ഒരു മിഷന്‍ മോഡില്‍ ഗുണഭോക്താവിലേക്ക് എത്തിച്ചേരുന്നതിന്റെ  യുക്തിയെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറയുകയും വികസിത് ഭാരതിന്റെ പ്രമേയവും പദ്ധതിയുടെ സമ്പൂര്‍ണ കവറേജും തമ്മിലുള്ള ബന്ധത്തിന് അടിവരയിടുകയും ചെയ്തു. നിരവധി തലമുറകളായി ദരിദ്രരും യുവാക്കളും സ്ത്രീകളും കര്‍ഷകരും നടത്തുന്ന പോരാട്ടത്തെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ''മുന്‍ തലമുറ ജീവിച്ചിരുന്നതുപോലെ ഇന്നത്തെയും ഭാവിയിലെയും തലമുറകള്‍ ജീവിക്കേണ്ടതില്ലെന്നാണ് ഞങ്ങളുടെ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. ചെറിയ ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കഷ്ടപ്പാടില്‍ നിന്ന് രാജ്യത്തെ വലിയൊരു ജനതയെ കരകയറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍, ഞങ്ങള്‍ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇവയാണ് രാജ്യത്തെ ഏറ്റവും വലിയ നാല് ജാതികള്‍. ദരിദ്രരും കര്‍ഷകരും സ്ത്രീകളും യുവാക്കളും ശാക്തീകരിക്കപ്പെടുമ്പോള്‍ രാജ്യം ശക്തമാകും." പ്രധാനമന്ത്രി വിശദീകരിച്ചു.

സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുളള ഒരു ഗുണഭോക്താവ് പോലും വിട്ടുപോകരുത് എന്നതാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. യാത്ര ആരംഭിച്ചതിന് ശേഷം ഉജ്ജ്വല കണക്ഷനുകള്‍ക്കായി 12 ലക്ഷം പുതിയ അപേക്ഷകളും സുരക്ഷാ ബീമാ യോജന, ജീവന്‍ ജ്യോതി യോജന, പിഎം സ്വനിധി എന്നിവയ്ക്ക് ലക്ഷക്കണക്കിന് അപേക്ഷകളും ലഭിച്ചതായി അദ്ദേഹം അറിയിച്ചു.

വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഗുണഫലങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, 1 കോടി ടിബി ചെക്കപ്പുകളും 22 ലക്ഷം സിക്കിള്‍ സെല്‍ ചെക്കപ്പുകളും ഉള്‍പ്പെടെ 2 കോടിയിലധികം ആളുകളുടെ ആരോഗ്യ പരിശോധനകള്‍ ഇതുവരെ നടത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരുകള്‍ വെല്ലുവിളിയായി കണക്കാക്കിയിരുന്ന പാവപ്പെട്ടവരുടെയും ദളിതരുടെയും ദരിദ്രരുടെയും ആദിവാസികളുടെയും പടിവാതില്‍ക്കല്‍ ഇന്ന് ഡോക്ടര്‍മാര്‍ എത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, പാവപ്പെട്ടവര്‍ക്ക് സൗജന്യ ഡയാലിസിസ്, ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ എന്നിവ നല്‍കുന്ന ആയുഷ്മാന്‍ യോജനയും അദ്ദേഹം എടുത്തുപറഞ്ഞു. 'രാജ്യത്തുടനീളം നിര്‍മ്മിച്ച ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ ഗ്രാമങ്ങളുടെയും പാവപ്പെട്ടവരുടെയും വലിയ ആരോഗ്യ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

രാജ്യത്തെ സ്ത്രീ ശാക്തീകരണത്തില്‍ ഗവണ്‍മെന്റ് ചെലുത്തുന്ന സ്വാധീനവും മുദ്ര യോജന വഴിയുള്ള വായ്പ ലഭ്യതയും പ്രധാനമന്ത്രി മോദി എടുത്തുകാണിക്കുകയും, ബാങ്ക് മിത്രകള്‍, പശു സഖികള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിങ്ങനെ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 10 കോടി സ്ത്രീകള്‍ വനിതാ സ്വയം സഹായ സംഘങ്ങളില്‍ ചേര്‍ന്നിട്ടുണ്ടെന്നും അവിടെ അവര്‍ക്ക് 7.5 ലക്ഷം കോടി രൂപയിലധികം നല്‍കിയിട്ടുണ്ടെന്നും ശ്രീ മോദി അറിയിച്ചു. ഇതുമൂലം നിരവധി സഹോദരിമാര്‍ ലഖ്പതി ദീദിയായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ വിജയത്തെ പരാമര്‍ശിച്ചുകൊണ്ട്, ലഖ്പതി ദിദികളുടെ എണ്ണം 2 കോടിയായി വര്‍ധിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ ക്യാംപെയിനിനെക്കുറിച്ചും വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ സമയത്ത് ഒരു ലക്ഷത്തോളം ഡ്രോണുകള്‍ പ്രദര്‍ശിപ്പിച്ച നമോ ഡ്രോണ്‍ ദീദി പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് മിഷന്‍ മോഡില്‍ പുതിയ സാങ്കേതിക വിദ്യകളുമായി പൊതുജനങ്ങളെ ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം മാത്രമാണ് നല്‍കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഇതിന്റെ വ്യാപ്തി മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും, പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.


മുന്‍ സര്‍ക്കാരുകളുടെ കാലത്ത് , കാര്‍ഷിക നയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന ചര്‍ച്ചകളുടെ വ്യാപ്തി ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും മാത്രമായിരുന്നുവെന്നും കര്‍ഷകരുടെ വിവിധങ്ങളായ ദൈനംദിന പ്രശ്നങ്ങളെ അവഗണിച്ചിരുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''കര്‍ഷകരുടെ എല്ലാ ബുദ്ധിമുട്ടുകളും ലഘൂകരിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തി,'' പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി ഓരോ കര്‍ഷകനും കുറഞ്ഞത് 30,000 രൂപ കൈമാറുന്നതിനെ കുറിച്ചും സംഭരണ സൗകര്യങ്ങളുടെ വര്‍ദ്ധനവ്, ഭക്ഷ്യ സംസ്‌കരണ വ്യവസായനുള്ള ഉത്തേജനം എന്നിവയെക്കുറിച്ചും PACS, FPO പോലുള്ള സംഘടനകളുമായി കാര്‍ഷിക മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും ശ്രീ മോദി സംസാരിച്ചു.  തുവര പരിപ്പ് ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിന് നേരിട്ട് വില്‍ക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ പദ്ധതിയുടെ വ്യാപ്തി മറ്റ് പയറുവര്‍ഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "പയറുവര്‍ഗ്ഗങ്ങള്‍ വാങ്ങാന്‍ വിദേശത്തേക്ക് അയക്കുന്ന പണം രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനാണ് ഞങ്ങളുടെ ശ്രമം", അദ്ദേഹം പറഞ്ഞു.

 

പ്രസംഗം ഉപസംഹരിക്കവേ, പൂര്‍ണ്ണ സമര്‍പ്പണത്തോടെ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രാദേശിക ഭരണകൂടം ഉള്‍പ്പടെയുള്ള വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ഷോ നടത്തുന്ന ടീമിന്റെ പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. "ഈ മനോഭാവത്തില്‍ ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ നാം നമ്മുടെ കടമകള്‍ നിര്‍വഹിക്കണം", പ്രധാനമന്ത്രി മോദി പറഞ്ഞു.

പശ്ചാത്തലം

2023 നവംബര്‍ 15-ന് ആരംഭിച്ചത് മുതല്‍, രാജ്യത്തുടനീളമുള്ള വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി പതിവായി ആശയവിനിമയം നടത്തിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ (നവംബര്‍ 30, ഡിസംബര്‍ 9, ഡിസംബര്‍ 16, ഡിസംബര്‍ 27) നാല് തവണ ആശയവിനിമയം നടന്നു. കൂടാതെ, കഴിഞ്ഞ മാസം വാരണാസി സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ (ഡിസംബര്‍ 17 മുതല്‍ 18 വരെ) വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്തി.

ഈ സ്‌കീമുകളുടെ പ്രയോജനങ്ങള്‍ ലക്ഷ്യമിട്ട എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികളുടെ സമ്പൂര്‍ണത കൈവരിക്കുന്നതിന് രാജ്യത്തുടനീളം വികസിത് ഭാരത് സങ്കല്‍പ് യാത്ര നടത്തുന്നു.

2024 ജനുവരി 5-ന് വികസിത് ഭാരത് സങ്കല്‍പ് യാത്ര ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു, യാത്രയില്‍ പങ്കെടുത്തവരുടെ എണ്ണം 10 കോടി കവിഞ്ഞു. യാത്ര ആരംഭിച്ച് 50 ദിവസങ്ങള്‍ക്കുള്ളില്‍ എത്തിയ ഈ മികച്ച സംഖ്യ, വികസിത് ഭാരതിന്റെ കാഴ്ചപ്പാടിലേക്ക് രാജ്യത്തുടനീളമുള്ള ആളുകളെ ഒന്നിപ്പിക്കാനുള്ള യാത്രയുടെ വലിയ സ്വാധീനത്തെയും സമാനതകളില്ലാത്ത കഴിവിനെയും സൂചിപ്പിക്കുന്നു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi