''ഇന്നത്തെ നിയമനങ്ങൾ 9,000 കുടുംബങ്ങളില്‍ സന്തോഷം കൊണ്ടുവരികയും യു.പിയില്‍ സുരക്ഷിതത്വബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്യും''
''സുരക്ഷയുടെയും തൊഴിലിന്റെയും സംയോജിത ശക്തി യു.പിയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉത്തേജനം നല്‍കിയിട്ടുണ്ട്''
''യുപി പോലീസില്‍ 2017 മുതലുണ്ടായ 1.5 ലക്ഷത്തിലധികം പുതിയ നിയമനങ്ങള്‍ തൊഴിലും സുരക്ഷയും മെച്ചപ്പെടുത്തി''
നിങ്ങള്‍ പോലീസ് സര്‍വീസില്‍ വരുമ്പോള്‍, നിങ്ങള്‍ക്ക് ഒരു 'ദണ്ഡ'(വടി) ലഭിക്കും, എന്നാല്‍ നിങ്ങള്‍ക്ക് ദൈവം ഒരു ഹൃദയം കൂടി തന്നിട്ടുണ്ട്. നിങ്ങള്‍ സംവേദക്ഷമമാകുന്നതോടൊപ്പം സംവിധാനത്തേയും സംവേദക്ഷമമാക്കണം''
''ജനങ്ങള്‍ക്കുള്ള സേവനത്തിന്റെയും കരുത്തിന്റെയും പ്രതിഫലനമാകാന്‍ നിങ്ങള്‍ക്ക് കഴിയും''

ഉത്തര്‍പ്രദേശ്  ഗവണ്‍മെന്റിന്റെ തൊഴില്‍ മേളയെ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. മേളയില്‍, യു.പി പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, നാഗരിക്ക്  പോലീസിലെ തതുല്യതസ്തികകള്‍, പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാര്‍, ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്കന്‍ഡ് ഓഫീസര്‍മാര്‍ എന്നിവരെ നേരിട്ട് നിയമിക്കുന്നതിനുള്ള നിയമന കത്തുകള്‍ നല്‍കി.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മിക്കവാറും എല്ലാ ആഴ്ചകളിലും ഒരു തൊഴില്‍ മേളയെ അഭിസംബോധന ചെയ്യാന്‍ തനിക്ക് അവസരം ലഭിക്കുന്നതിലും ഗവണ്‍മെന്റ് സംവിധാനത്തില്‍ പുതിയ ചിന്തയും കാര്യക്ഷമതയും കൊണ്ടുവരുന്ന പ്രതിഭാധനരായ നിരവധി യുവജനങ്ങളെ രാജ്യത്തിന് തുടര്‍ച്ചയായി ലഭിക്കുന്നതിലും ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

ഒന്‍പതിനായിരം കുടുംബങ്ങള്‍ക്ക് ഇത് സന്തോഷം പ്രദാനം ചെയ്യുമെന്നും സംസ്ഥാനത്തെ പോലീസ് സേനയെ ശക്തിപ്പെടുത്തുന്ന പുതിയ നിയമനങ്ങള്‍ യു.പിയിലെ സുരക്ഷിതത്വബോധം വര്‍ദ്ധിപ്പിക്കുമെന്നും ഇന്നത്തെ യു.പി തൊഴില്‍ മേളയുടെ പ്രത്യേക പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. 2017 മുതല്‍ യു.പി പോലീസില്‍ നടന്ന 1.5 ലക്ഷത്തിലധികം പുതിയ നിയമനങ്ങള്‍ നിലവിലെ ഭരണത്തിന് കീഴില്‍ തൊഴിലും സുരക്ഷയും മെച്ചപ്പെടുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു.

മാഫിയയുടെയും തകര്‍ന്ന ക്രമസമാധാന നിലയുടെയും മുന്‍ പ്രതിച്ഛായയില്‍ നിന്ന് വളരെ വ്യത്യസ്തമായി ഇന്ന് ഉത്തര്‍പ്രദേശ് അതിന്റെ ക്രമസമാധാനത്തിനും വികസന ദിശാബോധത്തിനും അംഗീകാരം നേടിയിരിക്കുകയാണെന്ന് ശ്രീ മോദി തറപ്പിച്ചുപറഞ്ഞു. ഇത് തൊഴില്‍, വ്യാപാരം, നിക്ഷേപം എന്നിവയുടെ പുതിയ അവസരങ്ങളിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വിമാനത്താവളങ്ങള്‍, സമര്‍പ്പിത ചരക്ക് ഇടനാഴി, പുതിയ പ്രതിരോധ ഇടനാഴി, പുതിയ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകള്‍, ആധുനിക ജലപാതകള്‍, തൊഴിലവസരങ്ങള്‍ കൊണ്ടുവരുന്ന മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ പട്ടിക ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. യു.പിയിലാണ് ഏറ്റവും കൂടുതല്‍ അതിവേഗ പാതകളുള്ളതെന്നും ഹൈവേകള്‍ നിരന്തരം വികസിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, സംസ്ഥാനത്തില്‍ കൂടുതല്‍ പദ്ധതികള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. വിനോദസഞ്ചാരത്തിലുള്ള സംസ്ഥാനത്തിന്റെ മുന്നേറ്റം തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയിലെ ആവേശകരമായ പ്രതികരണവും അത് സംസ്ഥാനത്തെ തൊഴിലവസരങ്ങളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതും ശ്രീ മോദി ചൂണ്ടിക്കാട്ടി.

''സുരക്ഷയുടെയും തൊഴിലിന്റെയും സംയോജിത ശക്തി യു.പിയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉത്തേജനം നല്‍കി'', പ്രധാനമന്ത്രി പറഞ്ഞു. മുദ്ര പദ്ധതിക്ക് കീഴില്‍ 10 ലക്ഷം രൂപ വരെയുള്ള ഈടില്ലാത്ത വായ്പകള്‍, ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതി, അഭിവൃദ്ധി പ്രാപിക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ), ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി എന്നിവ അദ്ദേഹം ഉദാഹരിച്ചു.

പുതിയ വെല്ലുവിളികളേയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് പുതിയ നിയമിതരോട് പ്രധാനമന്ത്രി സംസാരിക്കുകയും അവരിലെ പഠിതാവിനെ തങ്ങളില്‍ സജീവമായി നിലനിര്‍ത്താന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. അവരുടെ വ്യക്തിത്വ വികസനം, പുരോഗതി, അറിവ് എന്നിവയില്‍ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കാനും അദ്ദേഹം അവരോട് നിര്‍ദ്ദേശിച്ചു.
''നിങ്ങള്‍ ഈ സേവനത്തിന് വരുമ്പോള്‍, നിങ്ങള്‍ക്ക് പോലീസില്‍ നിന്ന് ഒരു 'ദണ്ഡ' ലഭിക്കും, എന്നാല്‍ ദൈവം നിങ്ങള്‍ക്ക് ഒരു ഹൃദയം കൂടി തന്നിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങള്‍ സംവേദക്ഷമരായിരിക്കുകയും സംവിധാനത്തെ സംവേദക്ഷമമാക്കുകയും ചെയ്യേണ്ടത്'', പുതിയ നിയമിതരോട് പ്രധാനമന്ത്രി പറഞ്ഞു. സ്മാര്‍ട്ട് പോലീസിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി സംവേദനക്ഷമതയും സൈബര്‍ കുറ്റകൃത്യങ്ങള്‍, ഫോറന്‍സിക് സയന്‍സ് തുടങ്ങിയ ആധുനിക മേഖലകളും മെച്ചപ്പെടുത്തുന്ന പരിശീലനത്തെക്കുറിച്ചും അദ്ദേഹം ദീര്‍ഘമായി സംസാരിച്ചു.

സുരക്ഷയുടെയും സമൂഹത്തിന് ദിശാബോധം നല്‍കുന്നതിന്റെയും ഉത്തരവാദിത്തം പുതുതായി നിയമിതരാകുന്നവര്‍ക്ക് ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''ജനങ്ങള്‍ക്കുള്ള സേവനത്തിന്റെയും കരുത്തിന്റെയും പ്രതിഫലനമാകാന്‍ നിങ്ങള്‍ക്ക് കഴിയും'', പ്രധാനമന്ത്രി ഉപസംഹരിച്ചു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet extends One-Time Special Package for DAP fertilisers to farmers

Media Coverage

Cabinet extends One-Time Special Package for DAP fertilisers to farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 2
January 02, 2025

Citizens Appreciate India's Strategic Transformation under PM Modi: Economic, Technological, and Social Milestones