“ഗവണ്മെന്റിന്റെ നയങ്ങളുടെയും തീരുമാനങ്ങളുടെയും ഗുണപരമായ ഫലം ഇന്ന് അത് ഏറ്റവും ആവശ്യമുള്ളിടത് ദൃശ്യമാണ്”
“ഇന്നു ജനങ്ങൾ ഗവണ്മെന്റിനെ തടസമായി കാണുന്നില്ല; മറ‌ിച്ച്, പുതിയ അവസരങ്ങൾക്കുള്ള ഉത്തേജകമായാണു ജനങ്ങൾ നമ്മുടെ ഗവണ്മെന്റിനെ കാണുന്നത്. തീർച്ചയായും, സാങ്കേതികവിദ്യ ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്”
“പൗരന്മാർക്ക് അവരുടെ കാഴ്ചപ്പാടുകൾ സുഗമമായി ഗവണ്മെന്റിനെ അറിയിക്കാനും പ്രതിവിധ‌ികൾ ഉടൻ നേടാനും കഴിയും”
“ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം, ഞങ്ങൾ ഇന്ത്യയിൽ ആധുനിക ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നു”
“നിർമിതബുദ്ധിവഴി പരിഹരിക്കാൻ കഴിയുന്ന സമൂഹത്തിലെ ഇത്തരം 10 പ്രശ്നങ്ങൾ നമുക്കു തിരിച്ചറിയാൻ കഴ‌‌ിയുമോ”
“ഗവണ്മെന്റും ജനങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ അഭാവം അടിമത്ത മനോഭാവത്തിന്റെ ഫലമാണ്”
“സമൂഹവുമായുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിന് ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളിൽനിന്നു നാം പഠിക്കേണ്ടതുണ്ട്”

‘സാങ്കേതികവിദ്യയിലൂടെ ജീവിതം സുഗമമാക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി, ബജറ്റ് അവതരണത്തിനുശേഷം ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളിൽ അഞ്ചാമത്തേതാണ് ഇത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ പതിവായി പൗരന്മാരെ ശാക്തീകരിക്കുകയാണെന്നു സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഓരോ ബജറ്റും സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങളുടെ ജീവിതം സുഗമമക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ, സാങ്കേതികവിദ്യയ്ക്കും ജീവിതസൗകര്യങ്ങൾക്കുമാണു മുൻഗണന നൽകുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

മുൻ ഗവണ്മെന്റുകളുടെ മുൻഗണനകളിലെ വൈരുധ്യങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഒരു പ്രത്യേക വിഭാഗം ജനങ്ങൾ എപ്പോഴും ഗവണ്മെന്റിന്റെ ഇടപെടലിനായി കാത്തിരുന്നത് എങ്ങനെയെന്നും ജനങ്ങൾക്കു ഗുണം ചെയ്യുമെന്നു പ്രതീക്ഷിച്ചിരുന്നത് എങ്ങനെയെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ഈ സൗകര്യങ്ങളുടെ അഭാവത്തിലാണ് അവർ ജീവിതം മുഴുവൻ ചെലവഴിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്നോട്ടു പോകാൻ ആഗ്രഹിച്ചിരുന്നെങ്കിലും, ഗവണ്മെന്റ് ഇടപെടൽ സൃഷ്ടിച്ച സമ്മർദങ്ങളും തടസങ്ങളും കാരണം താഴേയ്ക്കു വലിച്ചിഴക്കപ്പെട്ട മറ്റൊരു വിഭാഗത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവിച്ച മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ജീവിതം ലളിതമാക്കുകയും ജീവിത സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുമ്പോൾ ഏറ്റവും ആവശ്യമുള്ള സാഹചര്യങ്ങളിൽ നയങ്ങളും അവയുടെ ഗുണപരമായഫലങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ഗവണ്മെന്റ് ഇടപെടൽ കുറഞ്ഞുവെന്നും പൗരന്മാർ ഗവണ്മെന്റിനെ തടസമായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം, സാങ്കേതികവിദ്യ വലിയ പങ്കുവഹിക്കുമ്പോൾ അതിനായുള്ള ഉത്തേജകമായാണു പൗരന്മാർ ഗവണ്മെന്റിനെ നോക്കിക്കാണുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഒരു രാജ്യം, ഒരു റേഷൻ കാർഡ്, ജാം (ജൻ ധൻ-ആധാർ-മൊബൈൽ) ത്രിത്വം, ആരോഗ്യ സേതു, കോവിൻ ആപ്ലിക്കേഷൻ, റെയിൽവേ റിസർവേഷൻ, പൊതു സേവന കേന്ദ്രങ്ങൾ എന്നിവയുടെ ഉദാഹരണങ്ങൾ നൽകിയ പ്രധാനമന്ത്രി ഇക്കാര്യത്തിൽ സാങ്കേതികവിദ്യയുടെ പങ്കു വിശദീകരിച്ചു. ഈ തീരുമാനങ്ങളിലൂടെ ഗവണ്മെന്റ് പൗരന്മാരുടെ ജീവിതം സുഗമമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു.

ചർച്ചകൾ എളുപ്പമാവുകയും ജനങ്ങൾക്കു വേഗത്തിലുള്ള തീരുമാനങ്ങൾ ലഭിക്കുകയും ചെയ്യുന്നതിനാൽ ഗവണ്മെന്റുമായുള്ള ആശയവിനിമയം സുഗമമാകുന്നതിനെക്കുറിച്ചുള്ള ജനവികാരവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആദായനികുതി സംവിധാനവുമായി ബന്ധപ്പെട്ട പരാതികൾ സമ്പർക്കരഹിതമായി പരിഹരിച്ചതിന്റെ ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇപ്പോൾ നിങ്ങളുടെ ആവലാതികൾക്കും പ്രതിവിധികൾക്കും ഇടയിൽ വ്യക്തികളില്ല, സാങ്കേതികവിദ്യ മാത്രമേയുള്ളൂ” - അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആഗോള നിലവാരത്തിലെത്തുന്നതിനും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ചു കൂട്ടായി ചിന്തിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. “ഒരു പടി കൂടി മുന്നോട്ടു പോയി, ഗവണ്മെന്റുമായുള്ള ചർച്ചകൾ കൂടുതൽ ലഘൂകരിക്കാൻ കഴിയുന്ന മേഖലകൾ നമുക്കു തിരിച്ചറിയാൻ കഴിയും” - അദ്ദേഹം കൂട്ടിച്ചേർത്തു.

കർമയോഗി ദൗത്യത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, കൂടുതൽ പൗരകേന്ദ്രീകൃതമാകുക എന്ന ലക്ഷ്യത്തോടെയാണു ഗവണ്മെന്റ് ജീവനക്കാർക്കു പരിശീലനം നൽകുന്നതെന്ന് അറിയിച്ചു. പരിശീലന പ്രക്രിയ പതിവായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. പൗരന്മാരിൽ നിന്നുള്ള പ്രതികരണത്തെ അടിസ്ഥാനമാക്കിയുള്ള പരിഷ്കരണങ്ങളിലൂടെ ഗണ്യമായ പുരോഗതിക്കു സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനം മെച്ചപ്പെടുത്തുന്നതിന്, വേഗത്തിൽ പ്രതികരണം സമർപ്പിക്കാൻ കഴിയുന്ന സംവിധാനം സൃഷ്ടിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു.

സാങ്കേതികവിദ്യ എല്ലാവർക്കും നൽകുന്ന തുല്യ അവസരങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, സാങ്കേതികവിദ്യയിൽ ഗവണ്മെന്റ് വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും പറഞ്ഞു. ആധുനിക ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം, ഡിജിറ്റൽ അടിസ്ഥാനസൗകര്യ നേട്ടങ്ങൾ എല്ലാവരിലേക്കും തുല്യമായി എത്തുന്നുവെന്നു ഗവണ്മെന്റ് ഉറപ്പാക്കുന്നു. ചെറുകിട വ്യവസായികൾക്കും വഴിയോര കച്ചവടക്കാർക്കും വരെ ഗവണ്മെന്റ് സംഭരണത്തിൽ സാന്നിധ്യം നൽകുന്ന ജിഇഎം പോർട്ടലിനെക്കുറിച്ചു സംസാരിച്ചുകൊണ്ട് അദ്ദേഹം ഇതു വിശദീകരിച്ചു. അതുപോലെ, ഉൽപ്പന്നങ്ങൾ വാങ്ങുന്ന വിവിധ സ്ഥലങ്ങളിലുള്ളവരുമായി ബന്ധപ്പെടാൻ ‘ഇ-നാം’ കർഷകരെ അനുവദിക്കുന്നു.

5ജ‌ി, നിർമിതബുദ്ധി എന്നിവയും വ്യവസായം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, കൃഷി എന്നിവയിൽ അവ ചെലുത്തുന്ന സ്വാധീനവും പരാമർശിക്കവേ, ഏതാനും ലക്ഷ്യങ്ങൾ നിശ്ചയിക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. സാധാരണക്കാരുടെ ക്ഷേമത്തിനായി ഈ സാങ്കേതികവിദ്യകൾ വിന്യസിക്കാൻ കഴിയുന്ന വഴികളെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകളെക്കുറിച്ചും അദ്ദേഹം ചോദിച്ചു. “നിർമ‌ിതബുദ്ധിവഴി പരിഹരിക്കാൻ കഴിയുന്ന സമൂഹത്തിലെ അത്തരം 10 പ്രശ്നങ്ങൾ നമുക്കു തിരിച്ചറിയാനാകുമോ?” - അദ്ദേഹം ആരാഞ്ഞു.

ഗവണ്മെന്റിലെ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ രേഖകൾ സൂക്ഷിക്കാനും ഗവണ്മെന്റ് ഏജൻസികളുമായി പങ്കിടാനും കഴിയുന്ന സ്ഥാപനങ്ങൾക്കായുള്ള ഡിജിലോക്കർ സേവനങ്ങളെക്കുറിച്ചു പരാമർശിച്ചു. ഈ സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള വഴികൾ തേടാൻ അദ്ദേഹം നിർദേശിച്ചു. അതുവഴി കൂടുതൽ പേർക്ക് അവയിൽനിന്നു പ്രയോജനം നേടാനാകും.

കഴിഞ്ഞ ഏതാനും വർഷങ്ങളായി, എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതിനു നിരവധി സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, എംഎസ്എംഇകൾ അഭിമുഖീകരിക്കുന്ന തടസങ്ങൾ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു. വ്യവസായത്തിന്റെ കാര്യത്തിൽ സമയം പണമാണെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ചെറുകിട സംരംഭങ്ങൾക്കു ചട്ടങ്ങൾ പാലിക്കൽ ചെലവു കുറയ്ക്കുന്നതിനും അതുവഴി സമയം ലാഭിക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിലുണ്ടായിരുന്ന നാൽപതിനായിരത്തിലധികം ചട്ടങ്ങൾ പാലിക്കലുകൾ ഗവണ്മെന്റ് അവസാനിപ്പിച്ചതിനാൽ അനാവശ്യമായ ഇത്തരം ചട്ടങ്ങൾ പാലിക്കലുകളുടെ പട്ടിക തയ്യാറാക്കാനുള്ള ശരിയായ സമയമാണിതെന്ന് അദ്ദേഹം നിർദേശിച്ചു.

“ഗവൺമെന്റും ജനങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ അഭാവം അടിമത്തമനോഭാവത്തിന്റെ ഫലമാണ്” -  നിസാര തെറ്റുകൾ കുറ്റകരമല്ലാതാക്കുകയും എംഎസ്എംഇകൾക്കു വായ്പയ്ക്കായി ഈടുനിൽക്കുന്ന സംവിധാനമായി മാറുകയും ചെയ്ത്, ഗവൺമെന്റ് പൗരന്മാരുടെ വിശ്വാസം വീണ്ടെടുത്തുവെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗവൺമെന്റിനും പൗരന്മാർക്കും ഇടയിൽ വിശ്വാസം വളർത്തുന്നതിനായി മറ്റു രാജ്യങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചു പറഞ്ഞ അദ്ദേഹം ലോകമെമ്പാടുമുള്ള മികച്ച സമ്പ്രദായങ്ങളിൽ നിന്ന് അനുഭവജ്ഞാനം സ്വന്തമാക്കുന്നതിനും ഊന്നൽ നൽകി.

സാങ്കേതിക വിദ്യയുടെ പങ്ക് എടുത്തുകാട്ടിയ പ്രധാനമന്ത്രി, പൂർത്തിയാക്കിയ ഉൽപ്പന്നത്തിന് ആഗോള വിപണി പിടിച്ചെടുക്കാൻ സാങ്കേതികവിദ്യ സഹായിക്കുമെന്നു ചൂണ്ടിക്കാട്ടി. ഇന്റർനെറ്റിലും ഡിജിറ്റൽ സാങ്കേതികവിദ്യയിലും മാത്രം ഒതുങ്ങരുതെന്നും അദ്ദേഹം നിർദേശിച്ചു. ബജറ്റിന്റെയോ ഏതെങ്കിലും ഗവണ്മെന്റ് നയത്തിന്റെയോ വിജയം അത് എത്ര നന്നായി തയ്യാറാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ സഹകരണത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പ്രതിഭാധനരായ യുവാക്കൾ, വൈദഗ്ധ്യമുള്ള മനുഷ്യശേഷി, ഗ്രാമങ്ങളിൽ സാങ്കേതികവിദ്യ സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവയെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, അതു പരമാവധി പ്രയോജനപ്പെടുത്താനുള്ള വഴികൾ കണ്ടെത്തണമെന്നു നിർദേശിക്കുകയും ചെയ്തു. “ബജറ്റ് പരമാവധി പ്രയോജനപ്പെടുത്താൻ എങ്ങനെ സാധിക്കുമെന്നു നിങ്ങൾ ചർച്ച ചെയ്യണം” - പ്രധാനമന്ത്രി ഉപസംഹരിച്ചു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet extends One-Time Special Package for DAP fertilisers to farmers

Media Coverage

Cabinet extends One-Time Special Package for DAP fertilisers to farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister greets on the occasion of Urs of Khwaja Moinuddin Chishti
January 02, 2025

The Prime Minister, Shri Narendra Modi today greeted on the occasion of Urs of Khwaja Moinuddin Chishti.

Responding to a post by Shri Kiren Rijiju on X, Shri Modi wrote:

“Greetings on the Urs of Khwaja Moinuddin Chishti. May this occasion bring happiness and peace into everyone’s lives.