സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും നമ്മുടെ സഹോദരിമാരും പെണ്‍മക്കളും ആണ്‍മക്കളോടൊപ്പം രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവയര്‍പ്പിക്കുന്നതു കാണുമ്പോള്‍, അത് ശ്രീ ശ്രീ ഹരിചന്ദ് ഠാക്കൂറിനെപ്പോലുള്ള മഹത്തായ വ്യക്തികള്‍ക്കുള്ള യഥാര്‍ത്ഥ ആദരാഞ്ജലിയായി തോന്നുന്നു.'
സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് പദ്ധതികള്‍ ജനങ്ങളിലെത്തിക്കുമ്പോള്‍, സബ്കാ പ്രയാസ് രാഷ്ട്രത്തിന്റെ വികസനത്തെ നയിക്കുമ്പോള്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിലേക്കു നാം നീങ്ങുന്നു.
''നമ്മുടെ ഭരണഘടന നമുക്ക് നിരവധി അവകാശങ്ങള്‍ നല്‍കുന്നു. നമ്മുടെ കര്‍ത്തവ്യങ്ങള്‍ സത്യസന്ധമായി നിര്‍വഹിക്കുമ്പോള്‍ മാത്രമേ നമുക്ക് ആ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ.'
'ആരെങ്കിലും എവിടെയെങ്കിലും ഉപദ്രവിക്കപ്പെടുകയാണെങ്കില്‍, തീര്‍ച്ചയായും നിങ്ങളുടെ ശബ്ദം അവിടെ ഉയര്‍ത്തുക. സമൂഹത്തോടും രാജ്യത്തോടും കൂടി നമ്മുടെ കടമയാണ്''
''വെറും രാഷ്ട്രീയ എതിര്‍പ്പിന്റെ പേരില്‍ ആരെങ്കിലും ഒരാളെ അക്രമത്തിലൂടെ ഭയപ്പെടുത്തിയാല്‍ അത് മറ്റുള്ളവരുടെ അവകാശങ്ങളുടെ ലംഘനമാണ്. അതുകൊണ്ട് സമൂഹത്തില്‍ എവിടെയെങ്കിലും അക്രമത്തിന്റെയും അരാജകത്വത്തിന്റെയും മാനസികാവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനെ എതിര്‍ക്കേണ്ടത് നമ്മുടെ കടമയാണ്.'

ശ്രീ ശ്രീഹരിചന്ദ് താക്കൂര്‍ ജിയുടെ 211-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ താക്കൂര്‍ബാരിയിലെ ശ്രീധാം താക്കൂര്‍നഗറില്‍ നടന്ന 2022-ലെ മതുവ ധര്‍മ്മ മഹാമേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി  വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു.

2021 മാര്‍ച്ചിലും 2019 ഫെബ്രുവരിയിലും താക്കൂര്‍നഗര്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ബംഗ്ലാദേശിലെ ഒറക്കണ്ടി താക്കൂര്‍ബാരിയില്‍ പ്രണാമം അര്‍പ്പിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം പ്രധാനമന്ത്രി അനുസ്മരിച്ചു.

ശ്രീ ഹരിചന്ദ് താക്കൂര്‍ ജി അടിത്തറ പാകിയതും ഗുരുചന്ദ് താക്കൂറും ബോറോ മായും കൂടുതല്‍ പരിപോഷിപ്പിച്ചതുമായ മാതുവ പാരമ്പര്യത്തെ വണങ്ങുന്നതിനുള്ള അവസരമാണ് മതുവ ധര്‍മ്മ മഹാമേളയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹത്തായ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോയതിന് തന്റെ സഹമന്ത്രി ശ്രീ. ശന്തനു താക്കൂറിനെ പ്രധാനമന്ത്രി ആദരിച്ചു.

ഏക ഭാരതം, ശ്രേഷ്ഠ ഭാരതത്തിന്റെ പ്രതിഫലനമായാണ് മഹാമേളയെ ശ്രീ മോദി വിശേഷിപ്പിച്ചത്. തുടര്‍ച്ചയായ ഒഴുക്കും തുടര്‍ച്ചയും കാരണം നമ്മുടെ സംസ്‌കാരവും നാഗരികതയും മഹത്തരമാണെന്നും സ്വയം പുനരുജ്ജീവിപ്പിക്കാനുള്ള സ്വാഭാവിക പ്രവണതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മതുവ സമുദായത്തിലെ നേതാക്കളുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി, രാജ്യത്തെ പെണ്‍മക്കള്‍ക്ക് ശുചിത്വവും ആരോഗ്യവും ആത്മവിശ്വാസവും നല്‍കാനുള്ള നവ ഇന്ത്യയുടെ ശ്രമത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. 'സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും നമ്മുടെ സഹോദരിമാരും പെണ്‍മക്കളും ആണ്‍മക്കളോടൊപ്പം രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന ചെയ്യുന്നത് കാണുമ്പോള്‍, അത് ശ്രീ ശ്രീഹരിചന്ദ് താക്കൂര്‍ ജിയെപ്പോലുള്ള മഹത്തായ വ്യക്തികള്‍ക്കുള്ള യഥാര്‍ത്ഥ ആദരാഞ്ജലിയായി തോന്നുന്നു', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'സബ്കാസാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് പദ്ധതികള്‍ ജനങ്ങളിലെത്തിക്കുമ്പോള്‍, സബ്കാ പ്രയാസ് രാഷ്ട്രത്തിന്റെ വികസനത്തിന് നേതൃത്വം നല്‍കുമ്പോള്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിലേക്കു നീങ്ങും'', പ്രധാനമന്ത്രി പറഞ്ഞു. ദൈവിക സ്‌നേഹത്തോടൊപ്പം കര്‍ത്തവ്യത്തിനും ശ്രീ ശ്രീ ഹരിചന്ദ് താക്കൂര്‍ ജി നല്‍കിയ ഊന്നല്‍ അനുസ്മരിച്ചുകൊണ്ട്, പൗരജീവിതത്തിലെ കടമകളുടെ പങ്കിനെപ്പറ്റി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 'രാജ്യത്തിന്റെ വികസനത്തിന് ഈ കര്‍ത്തവ്യബോധം അടിസ്ഥാനമാക്കേണ്ടതുണ്ട്. നമ്മുടെ ഭരണഘടന നമുക്ക് നിരവധി അവകാശങ്ങള്‍ നല്‍കുന്നു. നമ്മുടെ കര്‍ത്തവ്യങ്ങള്‍ സത്യസന്ധമായി നിര്‍വഹിക്കുമ്പോള്‍ മാത്രമേ നമുക്ക് ആ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ', പ്രധാനമന്ത്രി പറഞ്ഞു.

സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള അഴിമതി തുടച്ചുനീക്കുന്നതിന് ബോധവല്‍ക്കരണം നടത്തണമെന്ന് പ്രധാനമന്ത്രി മാതുവ സമൂഹത്തോട് ആഹ്വാനം ചെയ്തു. ''ആരെയെങ്കിലും എവിടെയെങ്കിലും ഉപദ്രവിക്കുകയാണെങ്കില്‍, തീര്‍ച്ചയായും നിങ്ങളുടെ ശബ്ദം അവിടെ ഉയര്‍ത്തുക. സമൂഹത്തോടും രാഷ്ട്രത്തോടും കൂടി നമുക്കു കടമയുണ്ട്'', പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക എന്നത് നമ്മുടെ ജനാധിപത്യപരമായ അവകാശമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ എതിര്‍പ്പ് കാരണം ആരെങ്കിലും അക്രമം കാണിച്ച് ആരെയെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ അത് മറ്റുള്ളവരുടെ അവകാശങ്ങളുടെ ലംഘനമാണ്. അതിനാല്‍ രാഷ്ട്രീയ എതിര്‍പ്പുവെച്ച് ആരെങ്കിലും ആരെയെങ്കിലും ആക്രമിക്കുന്നുണ്ടെങ്കില്‍ അത് അവകാശലംഘനമാണ്. അതിനാല്‍, ഹിംസയോ അരാജകത്വമോ കാട്ടാമെന്ന ചിന്ത സമൂഹത്തില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടതു നമ്മുടെ കടമയാണ്.

ശുചിത്വത്തിനും  പ്രദേശികതയ്ക്കായി ശബ്ദമുയര്‍ത്താനും ആദ്യം രാഷ്ട്രമെന്ന മന്ത്രത്തിനുമായുള്ള ആഹ്വാനം പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage