ഔഷധി ദിവസ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറണ്‍സിലൂടെ അഭിസംബോധന ചെയ്തു.ഷില്ലോംഗിലെ നോർത്ത് ഈസ്റ്റേൺ ഇന്ദിരാ ഗാന്ധി റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് മെഡിക്കൽ സയൻസസിൽ (NEIGRIHMS) ആരംഭിച്ചിട്ടുള്ള 7500 -ാമത് ജന്‍ ഔഷധി കേന്ദ്രം ചടങ്ങില്‍ അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം തദവസരത്തില്‍ ആശയവിനിമയവും നടത്തി. ഗുണഭോക്താക്കളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ഔദ്യോഗിക അംഗീകാരവും നല്കി. കേന്ദ്ര മന്ത്രിമാരായ ശ്രീ ഡിവി സദാനന്ദ ഗൗഡ, ശ്രീ മന്‍സുഖ് മാണ്ഡവിയ, ശ്രീ അനുരാഗ് ഥാക്കൂര്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കൂടാതെ മേഖലയ, ഗുജറാത്ത് ഉപ മുഖ്യമന്ത്രിമാരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
സിംല, (ഹിമാചല്‍ പ്രദേശ്) ഭോപ്പാല്‍, (മധ്യപ്രദേശ്), മാരുതി നഗര്‍ (ഗുജറാത്ത്), മാംഗളൂര് (കര്‍ണാടക )എന്നീ അഞ്ച് സ്ഥലങ്ങളിലെ ജന്‍ ഔഷധിമിത്രങ്ങള്‍ കേന്ദ്ര സഞ്ചാലക്മാര്‍ എന്നിവരുമായും പ്രധാന മന്ത്രി ആശവിനിമയം നടത്തി. ഗുണഭോക്താക്കളുമായി സംവദിച്ച പ്രധാനമന്ത്രി അവരോട് ആരോഗ്യകരമായ ജീവിതശൈലി തെരഞ്ഞെടുക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. ചെലവുകള്‍ താങ്ങാന്‍ സാധിക്കുന്നതിനാല്‍ രോഗികള്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ കഴിക്കുകയും തത്ഫലമായി നല്ല ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞു. ജന്‍ ഔഷധി പ്രസ്ഥാനത്തെ പ്രോത്സഹിപ്പിച്ച യുവാക്കളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇപ്പോള്‍ നടന്നു വരുന്ന പ്രതിരോധ കുത്തിവയ്പ് നടപടിയില്‍ അവരുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ജന്‍ ഔഷധിയുടെ പ്രയോജനം എല്ലാവരിലും എത്തിക്കുവാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിങ്ങള്‍ എന്റെ കുടംബമാണ്. നിങ്ങളുടെ രോഗങ്ങള്‍ എന്റെ കുടുംബമാണ്. നിങ്ങളുടെ രോഗം എന്റെ കുടുംബാംഗങ്ങളുടെതാണ്. അതുകൊണ്ടാണ് എന്റെ എല്ലാ സഹ പൗരന്മാരും ആരോഗ്യത്തോടെയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.
പാവപ്പെട്ടവരുടെയും ഇടത്തരം കുടംബങ്ങളുടെയും സുഹൃത്തായി ജന്‍ ഔഷധി യോജന മാറിയിരിക്കുന്നു എന്നു പ്രധാനമന്ത്രി തദവസരത്തില്‍ പറഞ്ഞു. അത് ഇപ്പോള്‍ ഒരേ സമയം സേവനത്തിന്റെയും തൊഴിലിന്റെയും ഉപകരണമായി മാറിയിരിക്കുന്നു.
ഷില്ലോങ്ങില്‍ ജന്‍ ഔഷധിയുടെ 7500-ാമത് കേന്ദ്രസമര്‍പ്പണം വടക്കു കിഴക്കന്‍ മേഖലയില്‍ എത്ര വേഗത്തിലാണ് ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വ്യാപിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ്. പര്‍വത, ഗോത്രവര്‍ഗ്ഗ പ്രദേശങ്ങളിലും വടക്കു കിഴക്ക് മേഖലകളിലും ഈ പദ്ധതി കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നു - ശ്രീ മോദി ചൂണ്ടിക്കാട്ടി.7500 -ാമത് കേന്ദ്രത്തിന്റെ സമര്‍പ്പണം സുപ്രധാനമാണ് എന്ന് അദ്ദേഹം പറഞ്ഞു, കാരണം ആറു വര്‍ഷം മുമ്പ് ഇന്ത്യയില്‍ 100 കേന്ദ്രങ്ങള്‍ പോലും ഇല്ലായിരുന്നു. അതിനാല്‍ നമ്മുടെ ലക്ഷ്യം 10000 കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്നതാണ്. പാവപ്പെട്ടവരും സാധാരണക്കാരും പ്രതിവര്‍ഷം 3600 കോടി രൂപയാണ് മരുന്നുകള്‍ക്കുള്ള ചെലവില്‍ നിന്നു ലാഭിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ 1000 കേന്ദ്രങ്ങലെങ്കിലും സ്ത്രീകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്, അങ്ങനെ ഇതു വഴി നാം ആത്മ നിര്‍ഭർ ഭാരത് പദ്ധതിയെയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
പദ്ധതിയുടെ പ്രോത്സാഹനാര്‍ത്ഥം ഇതിന്റെ സഹായധനം 2.5 ലക്ഷത്തില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തിയതു കൂടാതെ ദളിത് ആദിവാസി സ്ത്രീകള്‍ക്കും കിഴക്കു വടക്കു മേഖലകളില്‍ ഉള്ളവര്‍ക്കും അധിക സഹായമായി 2 ലക്ഷം രൂപയും ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ക്ക് ആവശ്യകത വര്‍ധിച്ചിരിക്കുന്നതായി പ്രധാന മന്ത്രി വ്യക്തമാക്കി. ആവശ്യകത മുന്‍ നിര്‍ത്തി ഉത്പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്. വന്‍ തോതില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ 75 ഇനം ആയൂഷ് മരുന്നുകള്‍ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ ലഭ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ആയൂഷ് മരുന്നുകള്‍ക്ക് വില കുറവാണ്. ആയൂര്‍വേദ വിഭാഗത്തില്‍ ആയൂഷ് മരുന്നുകളാണ് കൂടുതലായി ഉപയോഗിക്കുന്നത് എന്ന പ്രയോജനവും രോഗികള്‍ക്കുണ്ട്.
ദീര്‍ഘകാലം ഗവണ്‍മെന്റ് കരുതിയിരുന്നത് രോഗത്തിനുള്ള ചികിത്സ മാത്രമാണ് ആരോഗ്യ പരിചരണം എന്നാണ്- പ്രധാനമന്ത്രി പറഞ്ഞു. പക്ഷെ, ആരോഗ്യം രോഗവും ചികിത്സയും മാത്രമല്ല, അത് രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ഘടനയെ കൂടി ബാധിക്കുന്നതാണ്. സമഗ്ര ാരോഗ്യ സമീപനത്തില്‍ ഗവണ്‍മെന്റ് രോഗ കാരണം കൂടി കണ്ടുപിടിക്കാന്‍ പരിശ്രമിക്കുന്നു. സ്വഛ് ഭാരത് അഭിയാന്‍, സൗജന്യ എല്‍ പിജി, ആയൂഷാമാന്‍ ഭാരത് മിഷന്‍ ഇന്ദ്ര ധനുഷ്, പോഷണ്‍ അഭിയാന്‍ യോഗ തുടങ്ങിയവ ഗവണ്‍മെന്റിന്റെ ആരോഗ്യ ദിശയിലേയ്ക്കുള്ള സമഗ്ര സമീപനമാണ് എന്നു പ്രധാനമന്ത്രി പറഞ്ഞു.ഐക്യരാഷ്ട്ര സഭ 2023 നെ ചെറു ധാന്യങ്ങളുടെ വര്‍ഷമായി പ്രഖ്യാപിച്ചിട്ടുള്ള കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരുക്കന്‍ ധാന്യങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് ഏറ്റവും പോഷകസമ്പന്നമായ ധാന്യമാണെന്നു മാത്രമല്ല കൃഷിക്കാര്‍ക്ക് ഇതിന്റെ കൃഷി വളരെ ആദായകരവുമാണ്.
പാവപ്പെട്ട കുടുംബങ്ങളുടെ മേല്‍ ചികിത്സ ഏല്‍പ്പിക്കുന്ന ഭീമമായ ഭാരം ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അടുത്ത കാലത്തായി ചികിത്സാ മേഖലയില്‍ എല്ലാ തരത്തിലുമുള്ള വിവേചനം അവസാനിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങളെ ചൂണ്ടിക്കാട്ടുകയും ചെയ്തു. പാവങ്ങള്‍ക്ക് രാജ്യത്ത് ഇപ്പോള്‍ എല്ലാ വിധത്തിലുമുള്ള ചികിത്സകളും ലഭ്യമാകുന്നുണ്ട്. അവശ്യ ഔഷധങ്ങള്‍, ഹൃദയ സെ്റ്റന്ത്, കാല്‍മുട്ട് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ തുടങ്ങിയവയുടെ എല്ലാം ചെലവ് കുറച്ചിരിക്കുന്നു. പ്രധാന മന്ത്രി പറഞ്ഞു. അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സ ആയൂഷ്മാന്‍ യോജനയുടെ കീഴില്‍ സൗജന്യമാക്കിയിരിക്കുന്നു. ഇത് രാജ്യത്തെ 50 കോടി ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്നു. ഇതുവരെ 1.5 കോടി ആളുകള്‍ ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി 30000 കോടി രൂപ ലാഭിച്ചു കഴിഞ്ഞു.
ഇന്ത്യയില്‍ കൊറോണ പ്രതിരോധ മരുന്ന് നിര്‍മ്മിച്ച ശാസ്ത്രജ്ഞരെ പ്രധാന മന്ത്രി അഭിനന്ദിച്ചു. ഇന്ന് രാജ്യത്തിനകത്തു മാത്രമല്ല ലോകരാജ്യങ്ങളിലും ഈ മരുന്ന് ഉപയോഗിക്കുന്നു. പാവങ്ങള്‍ക്കു ഇടത്തരക്കാര്‍ക്കും പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കാന്‍ ഗവണ്‍മെന്റ് പ്രത്യേകം ശ്രദ്ധിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ് ഗവണ്‍മെന്റ് ആശുപത്രികളില്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികള്‍ 250 രൂപ ഈടാക്കുന്നു. ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചാര്‍ജാണ്.
ഫലപ്രദമായ ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ലഭ്യത വളരെ ആവശ്യമുണ്ട് എന്ന് പ്രധാന മന്ത്രി പറഞ്ഞു. ഗ്രാമങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടുതല്‍ സൗകര്യമുള്ള മികച്ച ആശുപത്രികളാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ ഗവണ്‍മെന്റ് നടത്തി വരികയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് രാജ്യത്തെ ആരോഗ്യ പരിപാലനം മെച്ചപ്പെടുത്താന്‍ ഗവണ്‍മെന്റ് നടത്തിയ പരിശ്രമങ്ങളെ പ്രധാനമന്ത്രി വിലയിരുത്തി. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് രാജ്യത്തെ മെഡിക്കല്‍കോളജുകളില്‍ 55000 എംബിബിഎസ് സീറ്റുകള്‍ കൂടുതലായി സൃഷ്ടിച്ചു. 2014 ല്‍ 30000 സീറ്റുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുപോലെ 30000 പിജി സീറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 24000 കൂടി കൂട്ടി ചേര്‍ത്തു. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ 180 പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങി.ഗ്രാമങ്ങളില്‍ 1.5 ലക്ഷം ക്ഷേമ കേന്ദ്രങ്ങള്‍ ആരംഭിച്ചു.ഇതില്‍ 50000 ഇപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങി. പ്രാദേശികമായി എത്തുന്ന രോഗികളെ ഇവിടെ ചികിത്സിക്കുന്നു. ബജറ്റില്‍ വന്‍ തുകയാണ് ആരോഗ്യ മേഖലയ്ക്ക് ഓരോ വര്‍ഷവും നീക്കി വയ്ക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ ജില്ലകളിലും ഡ.ഗ്നോസ്റ്റിക് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 600 ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രികളും സ്ഥാപിച്ചു കഴിഞ്ഞു. മൂന്നു ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് ഒന്ന് എന്ന നിരക്കിലാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുന്നത്. പ്രധാന മന്ത്രി പറഞ്ഞു.
ചെലവു കുറഞ്ഞ ചികിത്സാ എല്ലാവര്‍ക്കും എന്നതാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം.ഈ ലക്ഷ്യം കൈവരിക്കാന്‍ എല്ലാ നയങ്ങലും പരിപാടികളും ഗവമെന്റ് ആവിഷ്‌കരിച്ചു വരികയാണ്. പ്രധാന്‍ മന്ത്രി ജന്‍ ഔഷധി പദ്ധതി ശ്രംഖല അതിവേഗത്തില്‍ എല്ലായിടത്തും എത്തട്ടെ എല്ലാ ജനങ്ങളിലും എത്തട്ടെ എന്ന അദ്ദേഹം കൂട്ടി ചേര്‍ത്തു.
जनऔषधि योजना को देश के कोने-कोने में चलाने वाले और इसके कुछ लाभार्थियों से मेरी जो चर्चा हुई है, उससे स्पष्ट है कि ये योजना गरीब और मध्यम वर्गीय परिवारों की बहुत बड़ा साथी बन रही है।
— PMO India (@PMOIndia) March 7, 2021
ये योजना सेवा और रोज़गार दोनों का माध्यम बन रही है: PM @narendramodi
इस योजना से पहाड़ी क्षेत्रों में, नॉर्थईस्ट में, जनजातीय क्षेत्रों में रहने वाले देशवासियों तक सस्ती दवा देने में मदद मिल रही है।
— PMO India (@PMOIndia) March 7, 2021
आज जब 7500वे केंद्र का लोकार्पण किया गया है तो वो शिलॉन्ग में हुआ है।
इससे स्पष्ट है कि नॉर्थईस्ट में जनऔषधि केंद्रों का कितना विस्तार हो रहा है: PM
लंबे समय तक देश की सरकारी सोच में स्वास्थ्य को सिर्फ बीमारी और इलाज का ही विषय माना गया।
— PMO India (@PMOIndia) March 7, 2021
लेकिन स्वास्थ्य का विषय सिर्फ बीमारी और इलाज तक सीमित नहीं है, बल्कि ये देश के पूरे आर्थिक और सामाजिक ताने-बाने को प्रभावित करता है: PM @narendramodi
आज मोटे अनाजों को ना सिर्फ प्रोत्साहित किया जा रहा है, बल्कि अब भारत की पहल पर संयुक्त राष्ट्र ने वर्ष 2023 को International Year of Millets भी घोषित किया है।
— PMO India (@PMOIndia) March 7, 2021
Millets पर फोकस से देश को पौष्टिक अन्न भी मिलेगा और हमारे किसानों की आय भी बढ़ेगी: PM @narendramodi
बीते वर्षों में इलाज में आने वाले हर तरह के भेदभाव को समाप्त करने का प्रयास किया गया है, इलाज को हर गरीब तक पहुंचाया गया है।
— PMO India (@PMOIndia) March 7, 2021
ज़रूरी दवाओं को, हार्ट स्टेंट्स को, नी सर्जरी से जुड़े उपकरणों की कीमत को कई गुना कम कर दिया गया है: PM @narendramodi
आज सरकारी अस्पतालों में कोरोना का फ्री टीका लगाया जा रहा है।
— PMO India (@PMOIndia) March 7, 2021
प्राइवेट अस्पतालों में दुनिया में सबसे सस्ता यानि सिर्फ 250 रुपए का टीका लगाया जा रहा है: PM @narendramodi
देश को आज अपने वैज्ञानिकों पर गर्व है कि हमारे पास मेड इन इंडिया वैक्सीन अपने लिए भी है और दुनिया की मदद करने के लिए भी है।
— PMO India (@PMOIndia) March 7, 2021
हमारी सरकार ने यहां भी देश के गरीबों का, मध्यम वर्ग का विशेष ध्यान रखा है: PM @narendramodi
2014 से पहले जहां देश में लगभग 55 हज़ार MBBS सीटें थीं, वहीं 6 साल के दौरान इसमें 30 हज़ार से ज्यादा की वृद्धि की जा चुकी है।
— PMO India (@PMOIndia) March 7, 2021
इसी तरह PG सीटें भी जो 30 हज़ार हुआ करती थीं, उनमें 24 हज़ार से ज्यादा नई सीटें जोड़ी जा चुकी हैं: PM @narendramodi
आज सरकार की कोशिश ये है कि मेडिकल साइंस के लाभ से कोई भी वंचित ना रहे।
— PMO India (@PMOIndia) March 7, 2021
इलाज सस्ता हो, सुलभ हो, सर्वजन के लिए हो, इसी सोच के साथ आज नीतियां और कार्यक्रम बनाए जा रहे हैं: PM @narendramodi