In an interdependent and interconnected world, no country is immune to the effect of global disasters: PM
Lessons from the pandemic must not be forgotten: PM
Notion of "resilient infrastructure" must become a mass movement: PM

ദുരന്ത പ്രതിരോധ നിർമ്മിതിക്കായുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ
നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമാരാമ,
ഇറ്റലി പ്രധാനമന്ത്രി മാരിയോ ഡ്രാഗി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

ദേശീയ ഗവൺമെന്റുകൾ, അന്താരാഷ്ട്ര സംഘടനകൾ, അക്കാദമിക് സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയിൽ
നിന്നുള്ള വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.

നിലവിലെ സ്ഥിതിയെ അഭൂതപൂർവമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, “നൂറുവർഷത്തിലൊരിക്കൽ മാത്രം
ഉണ്ടാകുന്ന ദുരന്തമെന്ന് വിളിക്കപ്പെടുന്ന ഒരു സംഭവത്തിന് നാം സാക്ഷ്യം വഹിക്കുന്നു. പരസ്പരാശ്രിതവും
പരസ്പരബന്ധിതവുമായ ഒരു ലോകത്ത്, സമ്പന്ന രാഷ്ട്രമോ, ദരിദ്ര രാഷ്ട്രമോ ആകട്ടെ, കിഴക്കോ, പടിഞ്ഞാറോ,
തെക്കോ, വടക്കോ ആകട്ടെ ആഗോള ദുരന്തങ്ങളിൽ നിന്ന് മുക്തമല്ലെന്ന് കൊവിഡ് -19 മഹാമാരി നമ്മെ പഠിപ്പിച്ചു. ”

ലോകം എങ്ങനെ ഒരുമിക്കണമെന്ന് മഹാമാരി നമ്മെ പഠിപ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ആഗോള
വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള നവീനാശയങ്ങൾ എവിടെ നിന്നും വരാമെന്ന് മഹാമാരി നമുക്ക്
കാട്ടിതന്നു” പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നൂതനാശയങ്ങളെ
പിന്തുണയ്ക്കുന്ന ഒരു ആഗോള ആവാസവ്യവസ്ഥയെ വളർത്തിയെടുക്കാനും ഏറ്റവും ആവശ്യമുള്ള
സ്ഥലങ്ങളിലേക്ക് അത് കൊണ്ടെത്തിക്കാനും ശ്രീ മോദി ആഹ്വാനം ചെയ്തു. 2021 മഹാമാരിയിൽ നിന്ന് വേഗത്തിൽ
കരകയറുന്ന ഒരു വർഷമാകട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മഹാമാരിയിൽ നിന്നുള്ള പാഠങ്ങൾ മറക്കരുതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യ
ദുരന്തങ്ങൾക്ക് മാത്രമല്ല മറ്റ് ദുരന്തങ്ങൾക്കും അവ ബാധകമാണ്. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന്
നിരന്തരവും ഏകീകൃതവുമായ ശ്രമങ്ങൾ നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മുതൽമുടക്ക് നടത്തുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങൾ അപകടസാധ്യതയിലല്ല,
മറിച്ച് ദുരന്ത പ്രതിരോധ നിർമ്മിതിക്കായുള്ള നിക്ഷേപമാണ് ഇതെന്ന് ഉറപ്പ് വരുത്തണമെന്ന് പ്രധാനമന്ത്രി
ഊന്നിപ്പറഞ്ഞു. ലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്ന നിരവധി അടിസ്ഥാനസൌകര്യ സംവിധാനങ്ങൾ – ഡിജിറ്റൽ
പശ്ചാത്തല സൗകര്യങ്ങൾ, ഷിപ്പിംഗ് ലൈനുകൾ, വ്യോമയാന ശൃംഖലകൾ മുതലായവയ്ക്ക് ലോകത്തിന്റെ ഒരു
ഭാഗത്ത് ഉണ്ടാകുന്ന ദുരന്തത്തിന്റെ ആഘാതം ലോകമെമ്പാടും വേഗത്തിൽ വ്യാപിക്കും. ആഗോള വ്യവസ്ഥയുടെ
പുനഃസ്ഥാപനം ഉറപ്പാക്കാൻ സഹകരണം അനിവാര്യമാണ്.

2021 പ്രത്യേകിച്ചും പ്രധാനപ്പെട്ട വർഷമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സുസ്ഥിര വികസന ലക്ഷ്യങ്ങൾ, പാരീസ്
ഉടമ്പടി, സെൻഡായ് ചട്ടക്കൂട് എന്നിവയുടെ മധ്യഭാഗത്തേക്കാണ് നാം സമീപിക്കുന്നത്. ഈ വർഷാവസാനം ബ്രിട്ടനും,
ഇറ്റലിയും ആതിഥേയത്വം വഹിക്കുന്ന സിഒപി-26 ൽ നിന്നുള്ള പ്രതീക്ഷകൾ വളരെ കൂടുതലാണ്. പ്രതിരോധ
ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ഈ പങ്കാളിത്തം അത്തരം പ്രതീക്ഷകളിൽ ചിലത് നിറവേറ്റുന്നതിൽ
പ്രധാന പങ്ക് വഹിക്കണം, അദ്ദേഹം പറഞ്ഞു.

പ്രധാന മുൻ‌ഗണനാ മേഖലകളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ആദ്യമായി, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ
കേന്ദ്ര വാഗ്ദാനമായ "ആരെയും പിന്നിലാക്കരുത്" എന്നത് സിഡിആർഐ ഉൾക്കൊള്ളണം. അതായത് . ഇതിനർത്ഥം
ഏറ്റവും ദുർബലരായ രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും ആശങ്കകൾക്ക് നാം പ്രഥമസ്ഥാനം നൽകണം എന്നാണ്.
രണ്ടാമതായി, ആരോഗ്യ അടിസ്ഥാനസൌകര്യങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയുടെ പ്രകടനം
വിലയിരുത്തണം. പ്രത്യേകിച്ച് പകർച്ചവ്യാധിയുടെ സമയത്ത് പ്രധാന പങ്ക് വഹിച്ച ചില മുഖ്യമായ അടിസ്ഥാന
സൗകര്യ മേഖലകളുടെ. ഈ മേഖലകളിൽ നിന്നുള്ള പാഠങ്ങൾ എന്തൊക്കെയാണ്? ഭാവിയിലേക്ക് അവയെ എങ്ങനെ
കൂടുതൽ ഊർജ്ജസ്വലരാക്കാം? മൂന്നാമത്, പുനഃസ്ഥാപനത്തിനായുള്ള നമ്മുടെ അന്വേഷണത്തിൽ, ഒരു സാങ്കേതിക
സംവിധാനവും വളരെ അടിസ്ഥാനപരമോ വളരെ വിപുലമോ ആയി കണക്കാക്കരുത്. സി‌ഡി‌ആർ‌ഐ
സാങ്കേതികവിദ്യയുടെ ഉപയോഗം പരമാവധി വർദ്ധിപ്പിക്കണം. അവസാനമായി, "അടിസ്ഥാന സൗകര്യങ്ങൾ" എന്ന
ആശയം വിദഗ്ധരുടെ മാത്രമല്ല ഔപചാരിക സ്ഥാപനങ്ങളുടെയും ഊർജ്ജത്തെ വർദ്ധിപ്പിക്കുന്ന ഒരു ബഹുജന
പ്രസ്ഥാനമായി മാറണം, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക "

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
5 Days, 31 World Leaders & 31 Bilaterals: Decoding PM Modi's Diplomatic Blitzkrieg

Media Coverage

5 Days, 31 World Leaders & 31 Bilaterals: Decoding PM Modi's Diplomatic Blitzkrieg
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister urges the Indian Diaspora to participate in Bharat Ko Janiye Quiz
November 23, 2024

The Prime Minister Shri Narendra Modi today urged the Indian Diaspora and friends from other countries to participate in Bharat Ko Janiye (Know India) Quiz. He remarked that the quiz deepens the connect between India and its diaspora worldwide and was also a wonderful way to rediscover our rich heritage and vibrant culture.

He posted a message on X:

“Strengthening the bond with our diaspora!

Urge Indian community abroad and friends from other countries  to take part in the #BharatKoJaniye Quiz!

bkjquiz.com

This quiz deepens the connect between India and its diaspora worldwide. It’s also a wonderful way to rediscover our rich heritage and vibrant culture.

The winners will get an opportunity to experience the wonders of #IncredibleIndia.”