Quoteഒരുസംഘമായി ഗവൺമെന്റ് എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു പ്രധാനമന്ത്രി ചർച്ചചെയ്തു
Quoteപരിധികൾ മറികടന്നുള്ള ചിന്ത, സമഗ്രസമീപനം, ജനപങ്കാളിത്തമനോഭാവം എന്നിവയുടെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി
Quoteവികസിത ഇന്ത്യയെന്ന ലക്ഷ്യം അമൃതകാലത്തു കൈവരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്കു മുഖ്യപങ്കുണ്ട്: പ്രധാനമന്ത്രി
Quoteഒരു ജില്ല ഒരു ഉൽപ്പന്നം, വികസനം കാംക്ഷിക്കുന്ന ജില്ലാപരിപാടി എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു
Quoteജൻധൻ യോജന മുമ്പുകൈവരിച്ച വിജയം ചൂണ്ടിക്കാട്ടി, ഗ്രാമങ്ങളിലുടനീളമുള്ള ജനങ്ങൾ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലൂടെയും യുപിഐയിലൂടെയും കൂട്ടിയിണക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആഹ്വാനംചെയ്തു
Quote‘രാജ്പഥ്’ മനോഭാവം ഇപ്പോൾ ‘കർത്തവ്യപഥം’ എന്ന വികാരത്തിലേക്കു മാറിയിരിക്കുന്നു: പ്രധാനമന്ത്രി

2022ലെ അസിസ്റ്റന്റ് സെക്രട്ടറി പര‌ിപാടിയുടെ സമാപനസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരെ അഭിസംബോധനചെയ്തു. ഇന്നു രാവിലെ ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിലായിരുന്നു പരിപാടി.

അമൃതകാലത്തിന്റെ വേളയിൽ രാജ്യത്തെ സേവിക്കാനും ‘പഞ്ചപ്രാൺ’ സാക്ഷാത്കരിക്കാനും ഉദ്യോഗസ്ഥർക്ക് അവസരം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. അമൃതകാലത്തു വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ഉദ്യോഗസ്ഥർക്കു മുഖ്യപങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പരിധികൾ മറികടന്നുള്ള ചി‌ന്തയുടെയും ശ്രമങ്ങളിൽ സമഗ്രസമീപനം സ്വീകരിക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം സമഗ്രസമീപനത്തിന്റെ പ്രാധാന്യം പ്രകടിപ്പിക്കുന്നതിനു പിഎം ഗതിശക്തി ആസൂത്രണപദ്ധതി അദ്ദേഹം ഉദാഹരിച്ചു.

നവീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അതെങ്ങനെ കൂട്ടായ പരിശ്രമമായെന്നും രാജ്യത്തു തൊഴിൽ സംസ്കാരത്തിന്റെ ഭാഗമായെന്നും പ്രധാനമന്ത്രി ചർച്ചചെയ്തു. സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഗണ്യമായി കുതിച്ചുയരുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നിരവധി മന്ത്രാലയങ്ങൾ ഒത്തുചേർന്ന് ഒരുസംഘമായി പ്രവർത്തിച്ചതിനാലാണ് ഇതു സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.

ഭരണനിർവഹണത്തിന്റെ ഊന്നൽ ഡൽഹിക്കുപുറത്ത്, രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും മാറിയതെങ്ങനെയെന്നു പ്രധാനമന്ത്രി പരാമർശിച്ചു. ഡൽഹിക്കു പുറത്തുള്ള സ്ഥലങ്ങളിൽ എത്ര പ്രധാനപ്പെട്ട പദ്ധതികൾ ഇപ്പോൾ ആരംഭിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ തൊഴിൽമേഖലയുടെ പ്രാദേശിക സംസ്കാരത്തെക്കുറിച്ചു ധാരണ വളർത്തിയെടുക്കണമെന്നും താഴേത്തട്ടിൽ പ്രാദേശിക ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഒരു ജില്ല ഒരു ഉൽപ്പന്നം എന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാനും അവരുടെ ജില്ലയിലെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള അവസരങ്ങൾ കണ്ടെത്താനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വികസനം കാംക്ഷിക്കുന്ന ജില്ലകൾക്കുള്ള പരിപാടിക്കായി പ്രവർത്തനപദ്ധതി തയ്യാറാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. എംജിഎൻആർഇജിഎയെക്കുറിച്ചു സംസാരിക്കവേ, പദ്ധതി കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. ജനകീയപങ്കാളിത്തം എന്ന മനോഭാവത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. പോഷകാഹാരക്കുറവു പരിഹരിക്കുന്നതിൽ ഈ സമീപനത്തിനു പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
ജൻധൻ യോജന മുമ്പുകൈവരിച്ച വിജയം ചൂണ്ടിക്കാട്ടി, ഗ്രാമങ്ങളിലുടനീളമുള്ള ജനങ്ങൾ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലൂടെയും യുപിഐയിലൂടെയും കൂട്ടിയിണക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആഹ്വാനംചെയ്തു. കൂടാതെ, രാഷ്ട്രസേവനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഏവരും കടമകൾ നിർവഹിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ‘രാജ്പഥ്’ മനോഭാവം ഇപ്പോൾ ‘കർത്തവ്യപഥം’ എന്ന വികാരത്തിലേക്കു മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ അസിസ്റ്റന്റ് സെക്രട്ടറിമാർ എട്ടു വിഷയങ്ങൾ പ്രധാനമന്ത്രിക്കുമുന്നിൽ അവതരിപ്പിച്ചു. പോഷൺ അഭിയാൻ മ‌ികച്ച രീതിയിൽ നിരീക്ഷ‌ിക്കുന്നതിനുള്ള ഉപാധിയായ ‘പോഷൺ ട്രാക്കർ’, ‘ഭാഷിണി’യിലൂടെ ബഹുഭാഷാ ശബ്ദാധിഷ്ഠിത ഡിജിറ്റൽ പ്രവേശനം പ്രവർത്തനക്ഷമമാക്കൽ; കോർപ്പറേറ്റ് ഡാറ്റാ കൈകാര്യംചെയ്യൽ; ഇന്ത്യയുടെ ഭരണനിർവഹണത്തിനായുള്ള സംയോജിത ദേശീയ ജിയോപോർട്ടൽ ‘മാതൃഭൂമി ജിയോപോർട്ടൽ’; ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബിആർഒ) വിനോദസഞ്ചാരസാധ്യതകൾ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി) വഴി പോസ്റ്റ് ഓഫീസുകളുടെ മുഖച്ഛായ മാറ്റൽ; പാറകൾപോലുള്ള കൃത്രിമഘടനകളിലൂടെ തീരദേശ മത്സ്യബന്ധനവികസനം; ഭാവിയിലേക്കുള്ള ഇന്ധനം കംപ്രസ്ഡ് ബയോഗ്യാസ് എന്നിവ ഈ അവതരണവിഷയങ്ങളിൽ ഉൾപ്പെടുന്നു. ഈ വർഷം, 11.07.2022 മുതൽ 07.10.2022 വരെ 2020 ബാച്ചിലെ മൊത്തം 175 ഐഎഎസ് ഉദ്യോഗസ്ഥരെ ഇന്ത്യാഗവൺമെന്റിന്റെ 63 മന്ത്രാലയങ്ങളിൽ/വകുപ്പുകളിൽ അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ട്.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
For PM Modi, women’s empowerment has always been much more than a slogan

Media Coverage

For PM Modi, women’s empowerment has always been much more than a slogan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 8
March 08, 2025

Citizens Appreciate PM Efforts to Empower Women Through Opportunities