അഹമ്മദാബാദില്‍ ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പഞ്ചായത്ത് പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
ബാപ്പുവിന്റെയും സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെയും നാടാണ് ഗുജറാത്തെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമവികസനത്തെക്കുറിച്ചും സ്വാശ്രിത ഗ്രാമങ്ങളെക്കുറിച്ചും ബാപ്പു എപ്പോഴും സംസാരിച്ചു. ഇന്ന് നാം അമൃത് മഹോത്സവം ആഘോഷിക്കുമ്പോള്‍ ബാപ്പുവിന്റെ, 'ഗ്രാമീണവികസനം്' എന്ന സ്വപ്നം സാക്ഷാത്കരിക്കണം.
മഹാമാരിയെ അഭിമുഖീകരിച്ചതിലെ അച്ചടക്കമുള്ളതും മികച്ചതുമായ ഏകോപനത്തില്‍ ഗുജറാത്തിലെ പഞ്ചായത്തുകളുടെയും ഗ്രാമങ്ങളുടെയും പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഗുജറാത്തില്‍ വനിതാ പഞ്ചായത്ത് പ്രതിനിധികളുടെ എണ്ണം പുരുഷ പ്രതിനിധികളേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഒന്നര ലക്ഷത്തിലധികം പഞ്ചായത്ത് ജനപ്രതിനിധികള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്യുന്നതിൽ കവിഞ്ഞ് മറ്റൊന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയെ പ്രതീകവൽക്കരിക്കുന്നില്ല.
ചെറുതും എന്നാല്‍ വളരെ അടിസ്ഥാനപരവുമായ സംരംഭങ്ങളിലൂടെ ഗ്രാമവികസനം എങ്ങനെ ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി പഞ്ചായത്ത് അംഗങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. അവരുടെ സ്‌കൂളിന്റെ ജന്മദിനമോ സ്ഥാപക ദിനമോ ആഘോഷിക്കാന്‍ അദ്ദേഹം ഉപദേശിച്ചു. അതിലൂടെ, സ്‌കൂളിന്റെ കാമ്പസും ക്ലാസുകളും വൃത്തിയാക്കാനും സ്‌കൂളിനായി നല്ല പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചു. 2023 ഓഗസ്റ്റ് വരെ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, ഈ കാലയളവില്‍ ഗ്രാമത്തില്‍ 75 പ്രഭാതഭേരികള്‍ (പ്രഭാത ഘോഷയാത്രകള്‍) സംഘടിപ്പിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഈ കാലയളവില്‍ 75 പരിപാടികള്‍ സംഘടിപ്പിക്കണം. അതില്‍ മുഴുവന്‍ ഗ്രാമവാസികളും ഒത്തുചേരുകയും ഗ്രാമത്തിന്റെ സമഗ്രവികസനത്തെക്കുറിച്ച് ചിന്തിക്കുകയും വേണം. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ സ്മരണയ്ക്കായി ഗ്രാമങ്ങള്‍ 75 മരങ്ങള്‍ നട്ടുപിടിപ്പിച് ഒരു ചെറിയ വനം സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ഗ്രാമത്തിലും പ്രകൃതിദത്തമായ കൃഷിരീതി അവലംബിക്കുന്ന 75 കര്‍ഷകരെങ്കിലും ഉണ്ടായിരിക്കണം. രാസവളങ്ങളുടെയും രാസവസ്തുക്കളുടെയും വിഷത്തില്‍ നിന്ന് ഭൂമി മാതാവ് മോചനം നേടണമെന്ന് അദ്ദേഹം പറഞ്ഞു. മഴവെള്ളം സംരക്ഷിക്കുന്നതിനായി കൃഷിയിടങ്ങളിൽ 75 കുളങ്ങള്‍ നിര്‍മ്മിക്കണം. അതുവഴി ഭൂഗര്‍ഭജലനിരപ്പ് ഉയരുകയും വേനല്‍ക്കാലത്ത് അത് സഹായകമാവുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കുളമ്പുരോഗത്തില്‍ നിന്ന് രക്ഷനേടാന്‍ ഒരു കന്നുകാലിയെപ്പോലും കുത്തിവയ്പ് എടുക്കാതെ വിടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പഞ്ചായത്തിലെ ഭവനങ്ങളിലും തെരുവുകളിലും വൈദ്യുതി ലാഭിക്കുന്നതിന് എല്‍ഇഡി ബള്‍ബുകള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി അവരോട് അഭ്യര്‍ത്ഥിച്ചു. വിരമിച്ച ഗവണ്‍മെന്റ് ജീവനക്കാരെ ഗ്രാമത്തില്‍ അണിനിരത്തി ഗ്രാമത്തിന്റെ ജന്മദിനം ആഘോഷിക്കണം. അതില്‍ ആളുകള്‍ ഒത്തുകൂടുകയും ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യണം. ഒരു അംഗം ദിവസത്തില്‍ ഒരിക്കലെങ്കിലും, 15 മിനിറ്റെങ്കിലും പ്രാദേശിക സ്‌കൂളിലെത്തണമെന്ന് അദ്ദേഹം പഞ്ചായത്ത് അംഗങ്ങളോട് ഉപദേശിച്ചു, അതുവഴി ഗ്രാമത്തിലെ സ്‌കൂള്‍ കര്‍ശനമായ നിരീക്ഷണത്തിലായിരിക്കും; നല്ല വിദ്യാഭ്യാസ നിലവാരവും ശുചിത്വവും നിലനിര്‍ത്തുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഗവണ്‍മെന്റിലേക്കുള്ള വിശാലപാതകളായ പൊതുസേവാ കേന്ദ്രങ്ങളുടെ (സിഎസ്സി) പരമാവധി പ്രയോജനം ലഭിക്കുന്നതിന് ജനങ്ങളെ ഉണര്‍ത്താന്‍ അദ്ദേഹം പഞ്ചായത്ത് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. റെയില്‍വേ ബുക്കിംഗിനും മറ്റും വന്‍ നഗരങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുന്നതിന് ഇത് ആളുകളെ സഹായിക്കും. സ്‌കൂളില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകരുതെന്നും സ്‌കൂളിലോ അങ്കണവാടിയിലോ ഒരു കുട്ടിയെയും അവരുടെ യോഗ്യത അനുസരിച്ച് പ്രവേശിപ്പിക്കാതിരിക്കരുതെന്നും പ്രധാനമന്ത്രി പഞ്ചായത്ത് അംഗങ്ങളെ ഉപദേശിച്ചു.പഞ്ചായത്ത് അംഗങ്ങള്‍ വാക്കുതരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ വന്‍ കരഘോഷത്തോടെ പഞ്ചായത്തംഗങ്ങള്‍ അദ്ദേഹത്തിന് ഉറപ്പു നല്‍കി.
This is the land of Bapu and Sardar Vallabhbhai Patel.
— PMO India (@PMOIndia) March 11, 2022
Bapu always talked about rural development, self-reliant villages.
Today, as we are marking Amrit Mahotsav, we must fulfil Bapu's dream of 'Grameen Vikas': PM @narendramodi