''സത്യസന്ധമായ ഒരു ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളും ശാക്തീകരിക്കപ്പെട്ട പാവപ്പെട്ടരുടെ പ്രയത്‌നങ്ങളും ഒരുമിക്കുമ്പോള്‍ ദാരിദ്ര്യം പരാജയപ്പെടുന്നു''
''പാവപ്പെട്ടവര്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നല്‍കാനുള്ള സംഘടിതപ്രവര്‍ത്തനം വെറുമൊരു ഗവണ്‍മെന്റ് പദ്ധതി മാത്രമല്ല, പാവപ്പെട്ട ഗ്രാമീണരില്‍ ആത്മവിശ്വാസം ഉള്‍ച്ചേര്‍ക്കാനുള്ള പ്രതിബദ്ധതകൂടിയാണ്''
''പദ്ധതികള്‍ പൂർത്തിയാക്കുക്കുകയെന്ന ലക്ഷ്യമിടുന്ന ഗവണ്‍മെന്റ് വിവേചനത്തിന്റെയും അഴിമതിയുടെയും സാദ്ധ്യത ഇല്ലാതാക്കുന്നു''
എല്ലാ ജില്ലയിലും 75 അമൃത് സരോവരങ്ങള്‍ക്കായി ഓരോ സംസ്ഥാന ഗവണ്‍മെന്റുകളും തദ്ദേശ സ്ഥാപനവും പഞ്ചായത്തും പ്രവര്‍ത്തിക്കണം

മദ്ധ്യപ്രദേശിലെ പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമിണിന്റെ ഏകദേശം 5.21 ലക്ഷം ഗുണഭോക്താക്കളുടെ 'ഗൃഹ പ്രവേശത്തില്‍' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്തു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന നിയമസഭാ സാമാജികര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിക്രം സംവത്തിന്റെ വരാനിരിക്കുന്ന പുതുവര്‍ഷത്തില്‍ ഗുണഭോക്താക്കളെ അവരുടെ ഗൃഹപ്രവേശത്തിന് ഈ അവസരത്തില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു. മുന്‍പ്, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടും പാവപ്പെട്ടവര്‍ക്കായി വേണ്ടത്ര ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഒരിക്കല്‍ പാവപ്പെട്ടവര്‍ ശാക്തീകരിക്കപ്പെട്ടുകഴിഞ്ഞാല്‍, ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ധൈര്യം അവര്‍ക്കുണ്ടാകും. സത്യസന്ധമായ ഒരു ഗവണ്‍മെന്റിന്റെ ശ്രമങ്ങളും ശാക്തീകരിക്കപ്പെട്ട പാവപ്പെട്ടവരുടെ പരിശ്രമവും ഒരുമിക്കുമ്പോള്‍ ദാരിദ്ര്യം പരാജയപ്പെടും'', അദ്ദേഹം പറഞ്ഞു.

''പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ ഗ്രാമങ്ങളില്‍ നിര്‍മ്മിച്ച ഈ 5.25 ലക്ഷം വീടുകള്‍ വെറും സ്ഥിതിവിവരക്കണക്കുകളല്ല, ഈ 5.25 ലക്ഷം വീടുകള്‍ രാജ്യത്ത് ശക്തമാകുന്ന പാവപ്പെട്ടവരുടെ സ്വതമാണ്''പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. പാവപ്പെട്ടവര്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നല്‍കാനുള്ള ഈ സംഘടിതപ്രവര്‍ത്തനം വെറുമൊരു ഗവണ്‍മെന്റ് പദ്ധതിയല്ലെന്നും പാവപ്പെട്ട ഗ്രാമീണരില്‍ ആത്മവിശ്വാസം ഉള്‍ച്ചേര്‍ക്കുന്നതിനുള്ള പ്രതിബദ്ധതയാണെന്നും ശ്രീ മോദി പറഞ്ഞു. ''പാവപ്പെട്ടവരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതിനുള്ള ആദ്യ ചുവടുവെപ്പാണിത''്, അദ്ദേഹം പറഞ്ഞു. ''സേവന മനോഭാവവും ഗ്രാമങ്ങളിലെ സ്ത്രീകളെ ലക്ഷാതിപതി ആക്കാനുള്ള സംഘടിതപ്രവര്‍ത്തനം പ്രതിഫലിപ്പിക്കുന്നവയാണ് ഈ വീടുകള്‍'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍പ് ഏതാനും ലക്ഷം വീടുകള്‍ നിര്‍മ്മിച്ചിടത്ത്, ഈ ഗവണ്‍മെന്റ് ഇതിനകം 2.5 കോടി അടച്ചുറപ്പുള്ള വീടുകള്‍ കൈമാറിയിട്ടുണ്ടെന്നും അതില്‍ 2 കോടി ഗ്രാമപ്രദേശങ്ങളിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിക്ക് പോലും ഈ സംഘടിതപ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കാന്‍ കഴിഞ്ഞില്ല, പ്രധാനമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശില്‍ അംഗീകരിച്ച 30 ലക്ഷം വീടുകളില്‍ 24 ലക്ഷം ഇതിനകം പൂര്‍ണ്ണമായി പൂര്‍ത്തിയാക്കി. ഇതിന്റെ പ്രയോജനം മറ്റുള്ളവര്‍ക്കൊപ്പം ബൈഗ, സഹരിയ, ഭരിയ സമൂഹങ്ങളിലെ ആളുകള്‍ക്കും ലഭിക്കുന്നുണ്ട്. പി.എം.എ.വൈയുടെ കീഴിലുള്ള വീടുകളില്‍ ശൗച്യാലയം, സൗഭാഗ്യ യോജന വൈദ്യുതി കണക്ഷന്‍, ഉജാല പദ്ധതി എല്‍.ഇ.ഡി ബള്‍ബ്, ഉജ്ജ്വല ഗ്യാസ് കണക്ഷന്‍, ഹര്‍ ഘര്‍ ജലിനു കീഴിലുള്ള വാട്ടര്‍ കണക്ഷന്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്, ഇതിന് വേണ്ടി ഗുണഭോക്താക്കള്‍ക്ക് ഓടിമുഷിയേണ്ടിവരില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

പി.എം.എ.വൈ പദ്ധതി പ്രകാരം നിര്‍മ്മിച്ച പാര്‍പ്പിടങ്ങളില്‍ രണ്ട് കോടിയോളം വീടുകള്‍ സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബത്തിന്റെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകളുടെ പങ്കാളിത്തം ഈ ഉടമസ്ഥതാവകാശം ശക്തിപ്പെടുത്തി. സ്ത്രീകളുടെ അന്തസ്സും ജീവിത സൗകര്യവും വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച പ്രധാനമന്ത്രി, കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 6 കോടിയിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനായി ടാപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിനായി ഗവണ്‍മെന്റ് രണ്ടുലക്ഷത്തി അറുപതിനായിരം കോടി രൂപ ചെലവഴിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി അടുത്ത 6 മാസത്തേക്ക് നീട്ടിയതോടെ ഇതിനായി 80,000 കോടി രൂപ അധികമായി ചെലവഴിക്കും. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് മുഴുവന്‍ ആനുകൂല്യവും നല്‍കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, 4 കോടി അനര്‍ഹരായ ഗുണഭോക്താക്കളെ ഗവണ്‍മെന്റ് രേഖകളില്‍ നിന്ന് ഒഴിവാക്കി. 2014-ന് ശേഷം ഈ പ്രവര്‍ത്തനം ആരംഭിച്ചത്, പാവപ്പെട്ടവര്‍ക്ക് അവര്‍ക്ക് അര്‍ഹമായ ആനുകൂല്യം ലഭിക്കുന്നതിനും, ആദര്‍ശരഹിതമായ ഘടകങ്ങള്‍ തട്ടിയെടുക്കുന്നതില്‍ നിന്ന് പണം ലാഭിക്കുന്നതിനും വേണ്ടിയായിരുന്നു. ഓരോ ഗുണഭോക്താവിലും അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കാനാണ് അമൃത് കാലിലെ ശ്രമം. പദ്ധതികള്‍ പൂരിതമാക്കുന്നത് ലക്ഷ്യമടുന്ന ഗവണ്‍മെന്റ് വിവേചനത്തിന്റെയും അഴിമതിയുടെയും സാദ്ധ്യത ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വാമിത്വ പദ്ധതി പ്രകാരം ആസ്തി രേഖകള്‍ ഔപചാരികമാക്കുന്നതിലൂടെ, ഗ്രാമങ്ങളിലെ വ്യാപാര അന്തരീക്ഷം ഗവണ്‍മെന്റ് ലഘൂകരിക്കുകയാണ്. മദ്ധ്യപ്രദേശില്‍ എല്ലാ ജില്ലകളിലുമായി 50,000 ഗ്രാമങ്ങളില്‍ സര്‍വേ നടത്തുന്നു. ദീര്‍ഘകാലമായി ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കൃഷിയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡ്രോണുകള്‍ പോലെയുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ പ്രോത്സാഹനത്തോടൊപ്പം സ്വാഭാവിക കൃഷിരീതികള്‍ പോലുള്ള പുരാതന സംവിധാനങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന ഗവണ്‍മെന്റ് ഗ്രാമങ്ങളില്‍ പുതിയ വഴികള്‍ തുറക്കുന്നു. എ.ംഎസ്.പി (താങ്ങുവില) സംഭരണത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചതിന് മദ്ധ്യപ്രദേശ് ഗവണ്‍മെന്റിനേയും മുഖ്യമന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ മദ്ധ്യപ്രദേശിലെ കര്‍ഷകര്‍ക്ക് 13,000 കോടി രൂപയും ലഭിച്ചു. വരുന്ന പുതുവര്‍ഷത്തില്‍ എല്ലാ ജില്ലകളിലും 75 അമൃത് സരോവറുകള്‍ (കുളങ്ങള്‍) നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഈ സരോവരങ്ങള്‍ പുതിയതും വലുതുമായിരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. എം.എന്‍.ആര്‍.ഇ.ജി.എ ഫണ്ട് ഇതിനായി വിനിയോഗിക്കാമെന്നും ഭൂമി, പ്രകൃതി, ചെറുകിട കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവര്‍ക്കും പക്ഷിമൃഗാദികള്‍ക്കുപോലും ഇത് ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളോടും തദ്ദേശ സ്ഥാപനങ്ങളോടും പഞ്ചായത്തുകളോടും ഈ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക"

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi