പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജമ്മു കശ്മീരില്‍ നടന്ന ദേശീയ പഞ്ചായത്തി രാജ് ദിനാഘോഷത്തില്‍ പങ്കെടുത്ത് രാജ്യത്തെ എല്ലാ ഗ്രാമസഭകളെയും അഭിസംബോധന ചെയ്തു. സാംബ ജില്ലയിലെ പള്ളി പഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി രാജ്യത്തെ ഗ്രാമസഭകളെ അഭിസംബോധന ചെയ്തത്. 20,000 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാകുന്ന വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച പ്രധാനമന്ത്രി അമൃത് സരോവര്‍ പദ്ധതിയും ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, ഡോ. ജിതേന്ദ്ര സിംഗ്, കപില്‍ മൊറേശ്വര്‍ പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിയില്‍ സംസാരിക്കവെ ജമ്മുകശ്മീരിന്റെ വികസന പാതയിലെ നാഴികക്കല്ലായ ദിവസമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിലെ ജനങ്ങളുടെ പ്രയ്തനത്തിനും കഠിനാധ്വാനത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ജമ്മു കശ്മീരുമായുള്ള ദീര്‍ഘകാലത്തെ അടുപ്പത്തിന്റെ ഫലമായി താന്‍ മനസിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ സമ്പര്‍ക്കത്തിന് ഊന്നല്‍ നല്‍കിയതായും പദ്ധതികള്‍ പഞ്ചായത്ത് രാജ് ദിനമായ ഇന്ന് തന്നെ തറക്കല്ലിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി സംസ്ഥാനത്ത് സമ്പര്‍ക്കം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട 20,000 കോടി രൂപ ചെലവ് വരുന്ന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ജമ്മുകശ്മീരിന്റെ വികസനത്തിന് പുതിയ മാനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വികസന പദ്ധതികള്‍ ജമ്മു കശ്മീരിലെ യുവജനതയ്ക്ക് വ്യാപകമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇന്ന് നിരവധി കുടുംബങ്ങള്‍ക്ക് ഗ്രാമങ്ങളിലെ തങ്ങളുടെ വീടുകളുടെ ഉടമസ്ഥാവകാശ കാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഈ കാര്‍ഡുകള്‍ ഗ്രാമങ്ങളില്‍ പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കും. ജമ്മു കശ്മീരിലെ പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുടുംബങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭിക്കുന്നതിനായി 100 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ പദ്ധതികളും ജമ്മുകശ്മീരിലും നടപ്പാക്കുന്നുണ്ടെന്നും അവയില്‍ നിന്ന് ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എല്‍പിജി, ശൗചാലയങ്ങള്‍, വൈദ്യുതി, ഭൂവുടമസ്ഥ അവകാശങ്ങള്‍, ജല കണക്ഷനുകള്‍ എന്നിവയ്ക്കായുള്ള പദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഗ്രാമീണരാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ സംബന്ധിക്കുന്നതിന് മുമ്പ് യുഎഇയില്‍ നിന്നുള്ള പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് വികസനത്തിന്റെ പുതിയ അധ്യായം സൃഷ്ടിക്കപ്പെടുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നിരവധി സ്വകാര്യ നിക്ഷേപകര്‍ ജമ്മു കശ്മീരില്‍ നിക്ഷേപിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതായും വ്യക്തമാക്കി. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും ജമ്മു കശ്മീരില്‍ ഇതുവരെ 17,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം മാത്രമേ നടത്താന്‍ കഴിഞ്ഞിട്ടുള്ളു. എന്നാല്‍ ഇപ്പോള്‍ ഇത് ഏകദേശം 38,000 കോടി രൂപയിലേക്ക് വര്‍ധിച്ചിരിക്കുകയാണ്. വിനോദ സഞ്ചാര മേഖല ഓരോ ദിവസവും അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരിലെ വികസന രംഗത്തെ മാറ്റത്തിന് ഉദാഹരണമായി പ്രധാനമന്ത്രി മൂന്നാഴ്ച കാലയളവില്‍ സ്ഥാപിക്കുന്ന 500 കിലോവാട്ട് സൗരോര്‍ജ പ്ലാന്റിനെക്കുറിച്ച് വിശദീകരിച്ചു. മുമ്പ് ഡല്‍ഹിയില്‍ നിന്നുള്ള ഫയല്‍ നീക്കത്തിന് പോലും 2-3 ആഴ്ചകള്‍ വേണ്ടിവന്നിരുന്നു. പള്ളി പഞ്ചായത്തിലെ എല്ലാ വീടുകളിലും സൗരോര്‍ജ്ജം ലഭിക്കുന്നത് ഗ്രാമ ഊര്‍ജ്ജ സ്വരാജിന്റെ മികച്ച ഉദാഹരണമാണെന്ന് പറഞ്ഞ നരേന്ദ്ര മോദി പുതിയ വികസന നയം ജമ്മു കശ്മീരിനെ ഉയരങ്ങളിലെത്തിക്കുമെന്നും പറഞ്ഞു. ''സുഹൃത്തുക്കളേ, എന്റെ വാക്കുകള്‍ വിശ്വസിക്കൂ, താഴ്‌വരയിലെ യുവജനം എന്റെ വാക്കുകളെ വിലയ്‌ക്കെടുക്കൂ. നിങ്ങളുടെ മാതാപിതാക്കടക്കമുള്ള പഴയ തലമുറ നേരിട്ട ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കുണ്ടാകില്ല. ഈ വാക്ക് ഞാന്‍ നിറവേറ്റും, അത് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നത്'' -ജമ്മുവിലെ യുവജനങ്ങളോടായി അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര പാരിസ്ഥിതിക-കാലാവസ്ഥാ വ്യതിയാന യോഗങ്ങളില്‍ ഇന്ത്യ നേതൃത്വം വഹിച്ചതിനെ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി രാജ്യത്തെ ആദ്യ കാര്‍ബണ്‍രഹിത പഞ്ചായത്തായി മാറാന്‍ പള്ളി പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചു. ''രാജ്യത്തെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തായി പള്ളി പഞ്ചായത്ത് മാറുകയാണ്. ഇന്ന് പള്ളി എന്ന ഗ്രാമത്തിലെ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്താനുള്ള അവസരവും എനിക്ക് ലഭിച്ചു. ഈ വലിയ നേട്ടത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജമ്മു കശ്മീരിനെ അഭിനന്ദിക്കുന്നു'' -അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരില്‍ ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷം ഒരു വലിയ മാറ്റത്തിന് വഴിയൊരുക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സംസ്ഥാനത്ത് ജനാധിപത്യം വികേന്ദ്രീകൃത രൂപം കൈവരിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ''ജനാധിപത്യമായാലും വികസനത്തിനായുള്ള ദൃഢനിശ്ചയമായാലും, ഇന്ന് ജമ്മു കശ്മീര്‍ ഒരു പുതിയ മാതൃകയാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ 2-3 വര്‍ഷത്തിനുള്ളില്‍ ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കപ്പെട്ടു''- പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരില്‍ ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, ഡിഡിസി എന്നീ ത്രിതല പഞ്ചായത്ത് രാജ് സംവിധാനത്തിലേക്ക് ആദ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
രാജ്യത്തിന്റെ വികസന പുരോഗതിയില്‍ ജമ്മുകശ്മീരിനെ ഉള്‍പ്പെടുത്തുന്നതിനായി സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി 175 ലധികം കേന്ദ്ര നിയമങ്ങള്‍ സംസ്ഥാനത്ത് ബാധകമാക്കിയതായി അറിയിച്ചു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സംസ്ഥാനത്തെ സ്ത്രീകളും ദരിദ്രരും നിരാലംബരുമായ വിഭാഗങ്ങളാണ്. സംവരണ വ്യവസ്ഥകളിലെ അപാകതകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'വാല്‍മീകി സമാജം പതിറ്റാണ്ടുകളായി അവരുടെ കാലില്‍ ബന്ധിക്കപ്പെട്ടിരുന്ന ചങ്ങലകളില്‍ നിന്ന് മോചിതരായി. ഇന്ന് ഓരോ സമുദായത്തിലെയും വരും തലമുറകള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള സാഹചര്യം വന്നിരിക്കുന്നു. വര്‍ഷങ്ങളായി ജമ്മു കശ്മീരില്‍ സംവരണാനുകൂല്യം ലഭിക്കാത്തവര്‍ക്കും ഇപ്പോള്‍ സംവരണം ലഭിക്കുന്നുണ്ട്''- അദ്ദേഹം പറഞ്ഞു.
''ദൂരമോ ഹൃദയങ്ങളോ ഭാഷകളോ ആചാരങ്ങളോ വിഭവങ്ങളോ ആകട്ടെ, അവയുടെ വ്യത്യാസങ്ങളെ ഇല്ലാതാക്കി ഒരുമിക്കുക എന്നതിനാണ് നാം ഇന്ന് പ്രധാന്യം കല്‍പ്പിക്കുന്നത്'' എന്ന് ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന തന്റെ കാഴ്ചപ്പാടു പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തില്‍ പഞ്ചായത്തുകളുടെ പങ്കിനെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി സ്വാതന്ത്ര്യത്തിന്റെ ഈ 'അമൃത കാലം' ഇന്ത്യയുടെ സുവര്‍ണ കാലമാണെന്ന് പറഞ്ഞു. ഇക്കാര്യത്തിലുള്ള ദൃഢനിശ്ചയം കൂട്ടായ പരിശ്രമം വഴി സാക്ഷാത്കരിക്കാന്‍ പോകുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ഘടകമായ ഗ്രാമ പഞ്ചായത്തുകളും നിങ്ങള്‍ എല്ലാ സഹപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ നിര്‍ണായക സംഭാവന നല്‍കുന്നു'' - അദ്ദേഹം പറഞ്ഞു. ഗ്രാമവികസനവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളുടെയും ആസൂത്രണത്തിലും നടത്തിപ്പിലും പഞ്ചായത്തുകള്‍ നിര്‍ണായക പങ്ക് വഹിക്കണമെന്ന നിലപാടാണ് ഗവണ്മെന്റിന്റേതെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതോടെ ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പഞ്ചായത്ത് ഒരു പ്രധാന കണ്ണിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ഓഗസ്റ്റ് 15ഓടെ രാജ്യത്തെ ഓരോ ജില്ലകളിലും 75 സരോവറുകള്‍ വീതം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സരോവറുകള്‍ക്ക് രക്തസാക്ഷികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും പേര് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഗ്രാമ പഞ്ചായത്തുകളുടെ സുതാര്യതയ്ക്കും ശാക്തീകരണത്തിനുമായുള്ള നടപടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇ-ഗ്രാം സ്വരാജ് പോലുള്ള നടപടികള്‍ ആസൂത്രണം മുതല്‍ പണമടയ്ക്കല്‍ വരെയുള്ള നടപടികളെ ബന്ധിപ്പിക്കുന്നു. പഞ്ചായത്തുകള്‍ക്ക് ഓണ്‍ലൈനായി ഓഡിറ്റ് ചെയ്യപ്പെടാനാകുന്നതിനൊപ്പം എല്ലാ ഗ്രാമസഭകള്‍ക്കും സിറ്റിസണ്‍ ചാര്‍ട്ടര്‍ സംവിധാനം മുഖേന നിരവധി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന് സഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. ഈ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും, പ്രത്യേകിച്ച് ജലവിതരണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സ്ത്രീകളുടെ പങ്കുണ്ടാകേണ്ടതി നെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
ജൈവ കൃഷി രീതിയിലുള്ള തന്റെ താല്‍പര്യം വ്യക്തമാക്കിയ പ്രധാനമന്ത്രി, ഭൂമിയെയും ഭൂഗര്‍ഭജലത്തെയും ദോഷകരമായി ബാധിക്കുന്നതിനാല്‍ രാജ്യത്തെ രാസവസ്തുക്കളില്‍ നിന്ന് മോചിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി. നമ്മുടെ ഗ്രാമങ്ങള്‍ പ്രകൃതിദത്ത കൃഷിയിലേക്ക് മാറുകയാണെങ്കില്‍ അത് മാനവരാശിക്ക് മുഴുവന്‍ പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ പ്രകൃതി കൃഷി രീതിയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ആലോചിക്കണമെന്നും ഇക്കാര്യത്തില്‍ യോജിച്ച പരിശ്രമം ആവശ്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അതുപോലെ ഗ്രാമപഞ്ചായത്തുകള്‍ കൂട്ടായ പരിശ്രമ ത്തിന്റെ സഹായത്തോടെ പോഷകാഹാരക്കുറവ് നേരിടുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോഷകാഹാരക്കുറവില്‍ നിന്നും വിളര്‍ച്ച രോഗത്തില്‍ നിന്നും രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ കേന്ദ്രം സ്വീകരിച്ച നടപടികള്‍ സാധാരണക്കാരിലെത്തുന്നതിന് ബോധവല്‍ക്കരണം ആവശ്യമാണ്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴില്‍ അരി നല്‍കുന്നത് ഇപ്പോള്‍ വ്യാപിപ്പിക്കുകയാണ്''- അദ്ദേഹം പറഞ്ഞു.
2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഭരണഘടനാ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചതുമുതല്‍ ഭരണം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും അഭൂതപൂര്‍വമായ വേഗത്തില്‍ മേഖലയിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനും വിപുലമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഉദ്ഘാടനം ചെയ്തതും തറക്കല്ലിട്ടതുമായ പദ്ധതികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും മേഖലയിലെ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുന്നതിനും ഏറെ സഹായകരമാകും.
ചടങ്ങില്‍ 3100 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മിച്ച ബനിഹാല്‍ ഖാസിഗുണ്ട് റോഡ് തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 8.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ തുരങ്കം ബനിഹാലിനും ഖാസിഗുണ്ടിനും ഇടയിലുള്ള റോഡ് ദൂരം 16 കിലോമീറ്ററും യാത്രാ സമയം ഒന്നര മണിക്കൂറും കുറയ്ക്കും. ഈ ഇരട്ട ട്യൂബ് തുരങ്കത്തില്‍ യാത്രയുടെ ഓരോ ദിശയിലും അറ്റകുറ്റപ്പണികള്‍ക്കും അടിയന്തിര ഒഴിപ്പിക്കലിനുമായി ഓരോ 500 മീറ്ററിലും ഒരു ക്രോസ് പാസേജ് ഉപയോഗിച്ച് ഇരട്ട ട്യൂബുകള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ എല്ലാ കാലാവസ്ഥയിലും സമ്പര്‍ക്കം നിലനിര്‍ത്താനും ഇരു പ്രദേശങ്ങളെയും കൂടുതല്‍ അടുപ്പിക്കാനും തുരങ്കം സഹായിക്കും.
7500 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഡല്‍ഹി-അമൃത്സര്‍ -കത്ര അതിവേഗ പാതയുടെ മൂന്ന് റോഡ് പാക്കേജുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. അവ 4/6 വരി പ്രവേശന നിയന്ത്രിത ഡല്‍ഹി-കത്ര-അമൃത്സര്‍ എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണത്തി നുള്ളതാണ്. എന്‍എച്ച് -44 ലെ ബാല്‍സുവ മുതല്‍ ഹിരാനഗറിലെ ഗുര്‍ഹബൈല്‍ദരന്‍ വരെ; ഗുര്‍ഹബൈല്‍ദരന്‍, ഹിരാനഗര്‍ മുതല്‍ ജാഖ് വരെ, വിജയ്പൂര്‍; ജമ്മു വിമാനത്താവളത്തിലേക്കുള്ള സമ്പര്‍ക്കമുള്ള ജാഖ്, വിജയ്പൂര്‍, കുഞ്ച്വാനി, ജമ്മു എന്നിവയാണ് അവ.
രത്‌ലെ-ക്വാര്‍ ജലവൈദ്യുത പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയില്‍ 5300 കോടി രൂപ ചെലവിലാണ് 850 മെഗാവാട്ട് ശേഷിയുള്ള രത്‌ലെ ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കുന്നത്. 540 മെഗാവാട്ട് ശേഷിയുള്ള ക്വാര്‍ ജലവൈദ്യുത പദ്ധതി കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയില്‍ 4500 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. രണ്ട് പദ്ധതികളും ഈ മേഖലയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് കരുതാം.
ജമ്മു കശ്മീരില്‍ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതിനും കുറഞ്ഞ വിലയ്ക്ക് മികച്ച ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിനുമായി സ്ഥാപിച്ച 100 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പള്ളിയില്‍ അദ്ദേഹം 500 കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. പള്ളി രാജ്യത്തെ ആദ്യത്തെ കാര്‍ബണ്‍രഹിത പഞ്ചായത്തായി മാറുമെന്ന് കരുതുന്നു.
ചടങ്ങില്‍ പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് സ്വാമിത്വ കാര്‍ഡുകള്‍ കൈമാറി. ദേശീയ പഞ്ചായത്ത് രാജ് ദിനം വിവിധ വിഭാഗങ്ങളിലായി നല്‍കുന്ന അവാര്‍ഡ് ജേതാക്കളായ പഞ്ചായത്തുകള്‍ക്ക് അദ്ദേഹം സമ്മാനിച്ചു. ഈ മേഖലയുടെ ഗ്രാമീണ പൈതൃകത്തെ ചിത്രീകരിക്കുന്ന ഇന്‍ടാക്ക് ഫോട്ടോ ഗാലറി, ഇന്ത്യയില്‍ മികച്ച സ്മാര്‍ട്ട് ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത ഗ്രാമീണ സംരംഭകത്വ അധിഷ്ഠിത മാതൃക നോക്കിയ സ്മാര്‍ട്ട്പുര്‍ എന്നിവയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
ജലസ്രോതസുകളുടെ പുനരുജ്ജീവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ അമൃത് സരോവര്‍ എന്ന പേരിലുള്ള പുതിയ സംരംഭത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ ജില്ലയിലെയും 75 ജലാശയങ്ങള്‍ വീതം വികസിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
यहां कनेक्टिविटी और बिजली से जुड़े 20 हज़ार करोड़ रुपए के प्रोजेक्ट्स का लोकार्पण और शिलान्यास हुआ है।
— PMO India (@PMOIndia) April 24, 2022
जम्मू-कश्मीर के विकास को नई रफ्तार देने के लिए राज्य में तेजी से काम चल रहा है।
इन प्रयासों से बहुत बड़ी संख्या में जम्मू-कश्मीर के नौजवानों को रोज़गार मिलेगा: PM
आज अनेक परिवारों को गांवों में उनके घर के प्रॉपर्टी कार्ड भी मिले हैं।
— PMO India (@PMOIndia) April 24, 2022
ये स्वामित्व कार्ड गांवों में नई संभावनाओं को प्रेरित करेंगे।
100 जनऔषधि केंद्र जम्मू कश्मीर के गरीब और मिडिल क्लास को सस्ती दवाएं, सस्ता सर्जिकल सामान देने का माध्यम बनेंगे: PM @narendramodi
पल्ली पंचायत देश की पहली कार्बन न्यूट्रल पंचायत बनने की तरफ बढ़ रही है।
— PMO India (@PMOIndia) April 24, 2022
आज मुझे पल्ली गांव में, देश के गांवों के जन प्रतिनिधियों के साथ जुड़ने का भी अवसर मिला है।
इस बड़ी उपलब्धि और विकास के कामों के लिए जम्मू-कश्मीर को बहुत-बहुत बधाई: PM @narendramodi
इस बार का पंचायती राज दिवस, जम्मू कश्मीर में मनाया जाना, एक बड़े बदलाव का प्रतीक है।
— PMO India (@PMOIndia) April 24, 2022
ये बहुत ही गर्व की बात है, कि जब लोकतंत्र जम्मू कश्मीर में ग्रास रूट तक पहुंचा है, तब यहां से मैं देशभर की पंचायतों से संवाद कर रहा हूं: PM @narendramodi
बात डेमोक्रेसी की हो या संकल्प डेवलपमेंट का, आज जम्मू कश्मीर नया उदाहरण प्रस्तुत कर रहा है।
— PMO India (@PMOIndia) April 24, 2022
बीते 2-3 सालों में जम्मू कश्मीर में विकास के नए आयाम बने हैं: PM @narendramodi
दशकों-दशक से जो बेड़ियां वाल्मीकि समाज के पांव में डाल दी गई थीं, उनसे वो मुक्त हुआ है।
— PMO India (@PMOIndia) April 24, 2022
आज हर समाज के बेटे-बेटियां अपने सपनों को पूरा कर पा रहे हैं।
जम्मू-कश्मीर में बरसों तक जिन साथियों को आरक्षण का लाभ नहीं मिला, अब उन्हें भी आरक्षण का लाभ मिल रहा है: PM @narendramodi
जब मैं एक भारत, श्रेष्ठ भारत की बात करता हूं, तब हमारा फोकस कनेक्टिविटी पर होता है, दूरियां मिटाने पर भी होता है।
— PMO India (@PMOIndia) April 24, 2022
दूरियां चाहे दिलों की हो, भाषा-व्यवहार की हो या फिर संसाधनों की, इनको दूर करना आज हमारी बहुत बड़ी प्राथमिकता है: PM @narendramodi
आज़ादी का ये अमृतकाल भारत का स्वर्णिम काल होने वाला है।
— PMO India (@PMOIndia) April 24, 2022
ये संकल्प सबका प्रयास से सिद्ध होने वाला है।
इसमें लोकतंत्र की सबसे ज़मीनी ईकाई, ग्राम पंचायत की, आप सभी साथियों की भूमिका बहुत अहम है: PM @narendramodi
सरकार की कोशिश यही है कि गांव के विकास से जुड़े हर प्रोजेक्ट को प्लान करने, उसके अमल में पंचायत की भूमिका ज्यादा हो।
— PMO India (@PMOIndia) April 24, 2022
इससे राष्ट्रीय संकल्पों की सिद्धि में पंचायत अहम कड़ी बनकर उभरेगी: PM @narendramodi
धरती मां को कैमिकल से मुक्त करना ही होगा।
— PMO India (@PMOIndia) April 24, 2022
इसलिए प्राकृतिक खेती की तरफ हमारा गांव, हमारा किसान बढ़ेगा तो पूरी मानवता को लाभ होगा।
ग्राम पंचायत के स्तर पर कैसे प्राकृतिक खेती को हम प्रोत्साहित कर सकते हैं, इसके लिए भी सामूहिक प्रयासों की आवश्यकता है: PM @narendramodi
ग्राम पंचायतों को सबका साथ लेकर एक और काम भी करना होगा।
— PMO India (@PMOIndia) April 24, 2022
कुपोषण से, अनीमिया से, देश को बचाने का जो बीड़ा केंद्र सरकार ने उठाया है उसके प्रति ज़मीन पर लोगों को जागरूक भी करना है।
अब सरकार की तरफ से जिन योजनाओं में भी चावल दिया जाता है, उसको फोर्टिफाई किया जा रहा है: PM