Quote"'ആന്റി ഫ്രജൈൽ' എന്നതിന്റെ അർത്ഥമെന്താണെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു"
Quote"100 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ കാട്ടിയ വൈദഗ്ധ്യം പഠിക്കുന്നതിലൂടെ 100 വർഷത്തിന് ശേഷം മനുഷ്യരാശി സ്വയം അഭിമാനിക്കും"
Quote"2014-ന് ശേഷം ഭരണത്തിന്റെ എല്ലാ ഘടകങ്ങളും പുനർവിചിന്തനം ചെയ്യാനും പുനർനിർമിക്കാനും ഞങ്ങൾ തീരുമാനിച്ചു"
Quote"ദരിദ്രരെ ശാക്തീകരിക്കുന്നതിനായി ക്ഷേമ വിതരണം എങ്ങനെ മെച്ചപ്പെടുത്താനാകുമെന്ന് ഞങ്ങൾ പുനർവിചിന്തനം ചെയ്തു"
Quote"ദരിദ്രരെ ശാക്തീകരിക്കുകയും രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് പൂർണ്ണ ശേഷിയോടെ സംഭാവന നൽകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതായിരുന്നു ഗവണ്മെന്റിന്റെ ശ്രദ്ധ"
Quote"നമ്മുടെ ഗവണ്മെന്റ് ഇതുവരെ വിവിധ സ്കീമുകൾക്ക് കീഴിൽ 28 ലക്ഷം കോടി രൂപ ഡിബിടി വഴി കൈമാറി"
Quote"അടിസ്ഥാന സൗകര്യങ്ങൾ പ്രതിസന്ധികളായി കാണുന്ന രീതി ഞങ്ങൾ അവസാനിപ്പിക്കുകയും അടിസ്ഥാന സൗകര്യ നിർമ്മാണം ഒരു മഹത്തായ തന്ത്രമായി പുനർരൂപകൽപ്പന ചെയ്യുകയും ചെയ്തു"
Quote"കഴിഞ്ഞ 9 വർഷത്തിനിടെ ഏകദേശം 3.5 ല
Quoteപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഇക്കണോമിക് ടൈംസ് ആഗോള വ്യാവസായിക ഉച്ചകോടിയെ അഭിസംബോധന ചെയ്തു.
Quoteഎന്നാൽ ഇന്ന് അത് ദരിദ്രരിലേക്കും എത്തുകയാണ്”, പ്രധാനമന്ത്രി പറഞ്ഞു.
Quoteഗ്രാമപ്രദേശങ്ങളിൽ ശുചിത്വ പരിരക്ഷ 40 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്തി, 2014 ന് ശേഷം 10 കോടി കക്കൂസുകൾ നിർമ്മിച്ചതായി ശ്രീ മോദി പറഞ്ഞു.
Quoteകഴിഞ്ഞ മൂന്നര വർഷത്തിനിടെ 8 കോടി പുതിയ ടാപ്പ് കണക്ഷനുകൾ കൂട്ടിച്ചേർത്തു.
Quoteഈ 9 വർഷം കൊണ്ട് 3 കോടി പാവപ്പെട്ടവരുടെ വീടുകൾ നിർമിച്ചു നൽകി".
Quoteഈ തീരുമാനത്തോടെ ഏകദേശം 1 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
Quoteഇന്ന് ലോകത്തെ തത്സമയ ഡിജിറ്റൽ പേയ്‌മെന്റിന്റെ 40 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഇക്കണോമിക് ടൈംസ് ആഗോള വ്യാവസായിക ഉച്ചകോടിയെ അഭിസംബോധന ചെയ്തു.

മൂന്ന് വർഷം മുമ്പ് ഇ.ടി. ആഗോള വ്യാവസായിക ഉച്ചകോടിയിൽ താൻ അവസാനമായി പങ്കെടുത്തതിന് ശേഷം ഉണ്ടായ മാറ്റങ്ങൾ പ്രധാനമന്ത്രി പരാമർശിച്ചു. കഴിഞ്ഞ ഉച്ചകോടിക്കുശേഷം, ലോകാരോഗ്യ സംഘടന കോവിഡിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ച് മൂന്നു ദിവസത്തിനു ശേഷമാണ് ആഗോളതലത്തിലും ഇന്ത്യയിലും വൻതോതിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കു കാരണമായതെന്ന് അദ്ദേഹം അനുസ്മരിച്ചു. 

|

'ആന്റിഫ്രജൈൽ' എന്ന ആശയത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സന്ദർഭം കാരണമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയമാണ് ആന്റി ഫ്രജൈൽ എന്ന ആശയം തന്റെ മനസ്സിൽ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ മൂന്ന് വർഷത്തെ യുദ്ധത്തിലും പ്രകൃതി ദുരന്തത്തിലും ഇന്ത്യയും ഇന്ത്യക്കാരും അതിശക്തമായ ദൃഢനിശ്ചയം പ്രകടമാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ആന്റിഫ്രജൈൽ എന്നതിന്റെ അർത്ഥമെന്താണെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു. മുമ്പ് ദുർബലമായ അഞ്ച് എന്നതിനെകുറിച്ച് സംസാരിച്ചിരുന്നിടത്ത്, ഇപ്പോൾ ഇന്ത്യ 'ആന്റിഫ്രജൈൽ' ആണെന്ന് തിരിച്ചറിയുന്നു. ദുരന്തങ്ങളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു. 100 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ കാണിച്ച വൈദഗ്ധ്യം പഠിക്കുന്നതിലൂടെ 100 വർഷത്തിന് ശേഷം മനുഷ്യരാശി സ്വയം അഭിമാനിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

2014-ൽ രാജ്യം നിലവിലെ ഗവണ്മെന്റിന് സേവനം ചെയ്യാൻ അവസരം നൽകിയപ്പോൾ, പുനർരൂപകൽപ്പന എങ്ങനെ സംഭവിച്ചുവെന്ന് ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം പരാമർശിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. കുംഭകോണങ്ങൾ മൂലം രാജ്യത്തിന്റെ യശസ് തകർക്കപ്പെട്ട സമയങ്ങൾ, അഴിമതിയാൽ ദരിദ്രർക്ക് നഷ്‌ടം സംഭവിക്കൽ, യുവാക്കളുടെ താൽപ്പര്യങ്ങൾ കുടുംബവാഴ്ചയാൽ ബലികഴിക്കപ്പെടുന്നത്, സ്വജനപക്ഷപാതവും നയപരമായ തളർച്ചയും പദ്ധതികൾ വൈകിപ്പിക്കുന്നത് എന്ന‌ിവ അദ്ദേഹം അനുസ്മരിച്ചു. “അതുകൊണ്ടാണ് ഭരണത്തിന്റെ ഓരോ ഘടകങ്ങളും പുനർവിചിന്തനം ചെയ്യാനും പുനർനിർമ്മിക്കാനും ഞങ്ങൾ തീരുമാനിച്ചത്. ദരിദ്രരെ ശാക്തീകരിക്കുന്നതിനായി സർക്കാരിന് ക്ഷേമ വിതരണം എങ്ങനെ മെച്ചപ്പെടുത്താനാകുമെന്ന് ഞങ്ങൾ പുനർവിചിന്തനം ചെയ്തു. ഗവൺമെന്റിന് എങ്ങനെ കൂടുതൽ കാര്യക്ഷമമായ രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനാകുമെന്ന് ഞങ്ങൾ പുനർവിചിന്തനം ചെയ്തു. രാജ്യത്തെ പൗരന്മാരുമായി ഗവൺമെന്റിന് എന്ത് തരത്തിലുള്ള ബന്ധമാണ് ഉണ്ടായിരിക്കേണ്ടതെന്ന് ഞങ്ങൾ പുനർവിചിന്തനം ചെയ്തു”, പ്രധാനമന്ത്രി പറഞ്ഞു. 

|

ബാങ്ക് അക്കൗണ്ടുകൾ, വായ്പകൾ, ഭവനം, സ്വത്തവകാശം, കക്കൂസ്, വൈദ്യുതി, ശുദ്ധമായ പാചക ഇന്ധനം എന്നിവയുടെ വിതരണത്തെ കുറിച്ചും ക്ഷേമ വിതരണത്തെ പുനർവിചിന്തനം ചെയ്യുന്നതിനെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. “ദരിദ്രരെ അവരുടെ മുഴുവൻ കഴിവുകളോടെയും, രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സംഭാവന ചെയ്യാൻ പ്രാപ്തരാക്കുക എന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ,” അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്റെ ഉദാഹരണം നൽകിക്കൊണ്ട്, ഒരു രൂപയിൽ 15 പൈസ മാത്രമാണ് ഉദ്ദേശിച്ച ഗുണഭോക്താക്കളിൽ എത്തിയത് എന്ന, പണം ചോരുന്നതിനെക്കുറിച്ചുള്ള, മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ പരാമർശം പ്രധാനമന്ത്രി അനുസ്മരിച്ചു. “നമ്മുടെ സർക്കാർ ഇതുവരെ 28 ലക്ഷം കോടി രൂപ വിവിധ സ്കീമുകൾ പ്രകാരം ഡിബിടി വഴി കൈമാറി. രാജീവ് ഗാന്ധിയുടെ പരാമർശം ഇന്നും സത്യമായിരുന്നെങ്കിൽ അതിന്റെ 85 ശതമാനവും, അതായത് 24 ലക്ഷം കോടി രൂപ, കൊള്ളയടിക്കപ്പെടുമായിരുന്നു. എന്നാൽ ഇന്ന് അത് ദരിദ്രരിലേക്കും എത്തുകയാണ്”, പ്രധാനമന്ത്രി പറഞ്ഞു. 

ഓരോ ഇന്ത്യക്കാരനും കക്കൂസ് സൗകര്യം ഉണ്ടാകുമ്പോൾ അതിന്റെ അർത്ഥം ഇന്ത്യ വികസനത്തിന്റെ ഒരു പുതിയ ഉയരത്തിലെത്തി എന്നാണെന്ന് നെഹ്‌റുജിക്ക് പോലും അറിയാമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ ശുചിത്വ പരിരക്ഷ 40 ശതമാനത്തിൽ നിന്ന്  100 ശതമാനമായി ഉയർത്തി, 2014 ന് ശേഷം 10 കോടി കക്കൂസുകൾ നിർമ്മിച്ചതായി ശ്രീ മോദി പറഞ്ഞു. 

2014-ൽ നൂറിലധികം ജില്ലകൾ വളരെ പിന്നോക്കാവസ്ഥയിലായിരുന്നുവെന്ന് പ്രധാനമന്ത്രി വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ ഉദാഹരണങ്ങൾ നൽകി ചൂണ്ടിക്കാട്ടി. “ഞങ്ങൾ ഈ പിന്നോക്കാവസ്ഥയെ പുനർവിചിന്തനം ചെയ്യുകയും ഈ ജില്ലകളെ വികസനത്വരയുള്ള  ജില്ലകളാക്കി മാറ്റുകയും ചെയ്തു”, പ്രധാനമന്ത്രി പറഞ്ഞു. യുപിയിലെ വികസനം കാംക്ഷിക്കുന്ന ജില്ലയായ  ഫത്തേപൂരിൽ വ്യവസ്ഥാപിത വിതരണം  47 ശതമാനത്തിൽ നിന്ന് 91 ശതമാനമായി വർധിച്ചതുപോലുള്ള നിരവധി ഉദാഹരണങ്ങൾ പ്രധാനമന്ത്രി നൽകി. മധ്യപ്രദേശിലെ വികസനം കാംക്ഷിക്കുന്ന ജില്ലയായ ബർവാനിയിൽ പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്ത കുട്ടികളുടെ എണ്ണം 40 ശതമാനത്തിൽ നിന്ന്  ഇപ്പോൾ 90 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലെ വികസനം കാംക്ഷിക്കുന്ന ജില്ലയായ വാഷിമിൽ, 2015-ൽ, ടിബി ചികിത്സയുടെ വിജയ നിരക്ക് 48 ശതമാനത്തിൽ നിന്ന് ഏകദേശം 90 ശതമാനമായി ഉയർന്നു. ഇപ്പോൾ കർണാടകയിലെ യാദ്‌ഗിറിലെ വികസനത്വരയുള്ള ജില്ലയിൽ  ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിയുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 20 ശതമാനത്തിൽ നിന്ന് 80 ശതമാനമായി ഉയർന്നു. “വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ കവറേജ് മൊത്തം രാജ്യത്തിന്റെ ശരാശരിയേക്കാൾ മെച്ചപ്പെടുന്ന ഇത്തരത്തിലുള്ള നിരവധി മാനദണ്ഡങ്ങളുണ്ട്” പ്രധാനമന്ത്രി പറഞ്ഞു. ശുദ്ധജല വിതരണത്തെക്കുറിച്ചു പരാമർശിക്കവേ, 2014ൽ 3 കോടി ടാപ്പ് കണക്ഷനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 8 കോടി പുതിയ ടാപ്പ് കണക്ഷനുകൾ കൂട്ടിച്ചേർത്തു. 

|

അതുപോലെ, അടിസ്ഥാനസൗകര്യത്തിൽ, രാജ്യത്തിന്റെ ആവശ്യങ്ങളേക്കാൾ രാഷ്ട്രീയ അഭിലാഷത്തിന് മുൻഗണന നൽകിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ ശക്തി വിലമതിക്കപ്പെട്ടില്ല. “അടിസ്ഥാന സൗകര്യങ്ങൾ പ്രതിസന്ധികളായി കാണുന്ന രീതി ഞങ്ങൾ അവസാനിപ്പിച്ചു. ഒരു മഹത്തായ തന്ത്രമെന്ന നിലയിൽ അടിസ്ഥാന സൗകര്യം കെട്ടിപ്പടുക്കൽ പുനർരൂപകൽപ്പന ചെയ്തു. ഇന്ന്, ഇന്ത്യയിൽ പ്രതിദിനം 38 കിലോമീറ്റർ എന്ന നിരക്കിൽ  ഹൈവേകൾ നിർമ്മിക്കപ്പെടുന്നു, കൂടാതെ പ്രതിദിനം 5 കിലോമീറ്ററിലധികം റെയിൽ പാതകൾ സ്ഥാപിക്കപ്പെടുന്നു. വരുന്ന 2 വർഷത്തിനുള്ളിൽ നമ്മുടെ തുറമുഖ ശേഷി 3000 എംടിപിഎയിൽ എത്തും. 2014 നെ അപേക്ഷിച്ച്, പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 74 ൽ നിന്ന് 147 എന്ന നിലയിൽ ഇരട്ടിയായി. ഈ 9 വർഷത്തിനുള്ളിൽ ഏകദേശം 3.5 ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകളും 80,000 കിലോമീറ്റർ ദേശീയ പാതകളും നിർമ്മിച്ചു. ഈ 9 വർഷം കൊണ്ട് 3 കോടി പാവപ്പെട്ടവരുടെ വീടുകൾ നിർമിച്ചു നൽകി". 

1984 മുതൽ ഇന്ത്യയിൽ മെട്രോ വൈദഗ്ധ്യം ഉണ്ടായിരുന്നെന്നും എന്നാൽ 2014 വരെ ഓരോ മാസവും അര കിലോമീറ്റർ മെട്രോ ലൈനുകൾ മാത്രമാണ് സ്ഥാപിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. അത് പ്രതിമാസം 6 കിലോമീറ്ററായി വർധിച്ചു. മെട്രോ പാതയുടെ ദൈർഘ്യത്തിന്റെ കാര്യത്തിൽ ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്താണ്. താമസിയാതെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തും. 

"പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിന് വേഗത നൽകുക മാത്രമല്ല, പ്രദേശ വികസനത്തിനും ജനങ്ങളുടെ വികസനത്തിനും ഊന്നൽ നൽകുകയും ചെയ്യുന്നു", ഗതിശക്തി പ്ലാറ്റ്‌ഫോമിൽ ലഭ്യമായ 1600ലധികം അടിസ്ഥാനസൗകര്യ രേഖപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അതിവേഗ പാതകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഏറ്റവും ഹ്രസ്വവും കാര്യക്ഷമവുമായ പാത തീരുമാനിക്കാൻ നിർമിത ബുദ്ധിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനസാന്ദ്രതയും ഏതെങ്കിലും ഒരു പ്രദേശത്തെ സ്കൂളുകളുടെ ലഭ്യതയും മാപ്പ് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യകതയുടെയോ രാഷ്ട്രീയ പരിഗണനയുടെയോ അടിസ്ഥാനത്തിൽ സ്‌കൂളുകൾ അനുവദിക്കുന്നതിന് പകരം സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ആവശ്യമുള്ള സ്ഥലങ്ങളിൽ സ്‌കൂളുകൾ നിർമ്മിക്കാൻ കഴിയുമെന്ന് അദ്ദേഹം അടിവരയിട്ടു. 

ഇന്ത്യയുടെ വ്യോമയാന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിലേക്ക് വെളിച്ചം വീശിക്കൊണ്ട്, നേരത്തെ, വ്യോമമേഖലയുടെ വലിയൊരു ഭാഗം പ്രതിരോധത്തിനായി പരിമിതപ്പെടുത്തിയിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.  ഇത് വിമാനങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ കൂടുതൽ സമയമെടുക്കാൻ കാരണമായി. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന്, സർക്കാർ സായുധ സേനയുമായി ചർച്ച നടത്തിയതിന്റെ ഫലമായി 128 വ്യോമപാതകൾ ഇന്ന് സിവിലിയൻ വിമാനങ്ങളുടെ സഞ്ചാരത്തിനായി തുറന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇത് വിമാനപാതകൾ ചെറുതാക്കുകയും സമയവും ഇന്ധനവും ലാഭിക്കുകയും ചെയ്തു. ഈ തീരുമാനത്തോടെ ഏകദേശം 1 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 

|

ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒരു പുതിയ മാതൃക ഇന്ത്യ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യം ഇതിന്റെ സംയോജിത ഉദാഹരണമാണന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 9 വർഷത്തെ നേട്ടങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, രാജ്യത്ത് 6 ലക്ഷം കിലോമീറ്ററിലധികം ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിച്ചിട്ടുണ്ടെന്നും മൊബൈൽ നിർമ്മാണ യൂണിറ്റുകളുടെ എണ്ണം പലമടങ്ങ് വർധിച്ചിട്ടുണ്ടെന്നും രാജ്യത്തെ ഇന്റർനെറ്റ് ഡാറ്റയുടെ നിരക്ക് 25 മടങ്ങ് കുറഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാശ്ചാത്യവിപണി സംഭാവന ചെയ്ത 75 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ, 2012-ലെ ആഗോള മൊബൈൽ ഡാറ്റാ ട്രാഫിക്കിന്റെ 2 ശതമാനം ഇന്ത്യയുടെ സംഭാവനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ 2022ൽ ആഗോള മൊബൈൽ ഡാറ്റാ ട്രാഫിക്കിന്റെ 21% ഇന്ത്യയ്‌ക്ക് ഉണ്ടായിരുന്നു. അതേസമയം വടക്കേ അമേരിക്കയിലും യൂറോപ്പിലും ഇതിന്റെ നാലിലൊന്നു വിഹിതം മാത്രമാണുള്ളത്.  ഇന്ന് ലോകത്തെ തത്സമയ ഡിജിറ്റൽ പേയ്‌മെന്റിന്റെ 40 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകാല സർക്കാരുകളുടെ പ്രബലമായ ‘മായ്-ബാപ്’ സംസ്കാരം നിരീക്ഷിച്ച പ്രധാനമന്ത്രി, ഭരിച്ചിരുന്നവർ സ്വന്തം രാജ്യത്തെ പൗരന്മാർക്കിടയിൽ യജമാനന്മാരെപ്പോലെയാണ് പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടി. ഇതിനെ പരിവാർവാദം, ഭായി-ഭതീജവാദ് (സ്വജനപക്ഷപാതം) എന്നിവയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അക്കാലത്തെ വിചിത്രമായ അന്തരീക്ഷത്തിലേക്ക് വെളിച്ചം വീശി, പൗരന്മാർ എന്ത് ചെയ്താലും സർക്കാർ അവരെ സംശയത്തോടെ നോക്കുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. എന്തും ചെയ്യുന്നതിന് മുമ്പ് പൗരന്മാർ സർക്കാരിന്റെ അനുമതി വാങ്ങണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

|

സർക്കാരിനും പൗരന്മാർക്കും ഇടയിൽ പരസ്പര അവിശ്വാസത്തിന്റെയും സംശയത്തിന്റെയും അന്തരീക്ഷത്തിലേക്ക് അത് നയിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ടിവിയും റേഡിയോയും പോലുള്ളവ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ പുനരുപയോഗ ലൈസൻസുകളെ കുറിച്ച് അദ്ദേഹം ചടങ്ങിൽ പങ്കെടുത്ത മുതിർന്ന മാധ്യമപ്രവർത്തകരെ ഓർമ്മിപ്പിച്ചു. തൊണ്ണൂറുകളിലെ പഴയ തെറ്റുകൾ നിർബന്ധം മൂലം തിരുത്തിയെങ്കിലും പഴയ ‘മായ്-ബാപ്’ മനോഭാവം പൂർണമായും ഇല്ലാതായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014 ന് ശേഷം, 'സർക്കാർ-ആദ്യം' എന്ന മാനസികാവസ്ഥ 'ജനങ്ങൾ-ആദ്യം' എന്ന സമീപനമായി പുനർവിചിന്തനം ചെയ്യപ്പെട്ടുവെന്നും സർക്കാർ അതിന്റെ പൗരന്മാരെ വിശ്വസിക്കുക എന്ന തത്വത്തിലാണ് പ്രവർത്തിച്ചതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. സ്വയം സാക്ഷ്യപ്പെടുത്തൽ, താഴ്ന്ന റാങ്കിലുള്ള ജോലികൾക്കുള്ള അഭിമുഖങ്ങൾ നിർത്തലാക്കൽ, ചെറിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ കുറ്റവിമുക്തമാക്കൽ, ജൻ വിശ്വാസ് ബിൽ, ഈടുരഹിത മുദ്രാ വായ്പകൾ, സർക്കാർ എംഎസ്എംഇകൾക്ക് ഈടുനിൽക്കുന്നതായി മാറിയത് തുടങ്ങിയ ഉദാഹരണങ്ങൾ പ്രധാനമന്ത്രി പറഞ്ഞു. "എല്ലാ പരിപാടികളിലും നയങ്ങളിലും ജനങ്ങളെ വിശ്വസിക്കുക എന്നതാണു ഞങ്ങളുടെ തത്വം", പ്രധാനമന്ത്രി പറഞ്ഞു. 

നികുതി പിരിവിന്റെ ഉദാഹരണം വിശദമാക്കിയ പ്രധാനമന്ത്രി, 2013-14ൽ രാജ്യത്തിന്റെ മൊത്ത നികുതി വരുമാനം ഏകദേശം 11 ലക്ഷം കോടി രൂപയായിരുന്നുവെന്നും, എന്നാൽ 2023-24ൽ ഇത് 33 ലക്ഷം കോടി രൂപയിലേറെയാകുമെന്നു കണക്കാക്കുന്നതായും പറഞ്ഞു. മൊത്ത നികുതി വരുമാനം വർധിച്ചതിന്, നികുതി കുറച്ചതിനാണു പ്രധാനമന്ത്രി ഖ്യാതി നൽകിയത്.  “9 വർഷത്തിനുള്ളിൽ മൊത്ത നികുതി വരുമാനം 3 മടങ്ങ് വർദ്ധിച്ചു, ഞങ്ങൾ നികുതി നിരക്ക് കുറച്ചപ്പോഴാണ് ഇത് സംഭവിച്ചത്.” അടയ്‌ക്കുന്ന നികുതി കാര്യക്ഷമമായി ചെലവഴിക്കുന്നു എന്നറിയുമ്പോൾ നികുതിദായകർക്ക് പ്രചോദനം ലഭിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "നിങ്ങൾ വിശ്വസിക്കുമ്പോൾ ജനങ്ങൾ നിങ്ങളെ വിശ്വസിക്കും", പ്രധാനമന്ത്രി പറഞ്ഞു. പ്രക്രിയകൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ഫേസ്‌ലെസ് മൂല്യനിർണയത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

ആദായനികുതി റിട്ടേണുകൾ മുമ്പ് ശരാശരി 90 ദിവസം കൊണ്ട് പ്രോസസ്സ് ചെയ്തിരുന്നതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആദായനികുതി വകുപ്പ് ഈ വർഷം 6.5 കോടിയിലധികം റിട്ടേണുകൾ പ്രോസസ്സ് ചെയ്തതായി ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനുള്ളിൽ 3 കോടി റിട്ടേണുകൾ പ്രോസസ്സ് ചെയ്യുകയും കുറച്ച് ദിവസങ്ങൾക്കുള്ളിൽ പണം റീഫണ്ട് ചെയ്യുകയും ചെയ്തു. 

|

ഇന്ത്യയുടെ അഭിവൃദ്ധി ലോകത്തിന്റെ അഭിവൃദ്ധിയാണെന്നും ഇന്ത്യയുടെ വളർച്ച ലോകത്തിന്റെ വളർച്ചയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജി-20ക്കായി തിരഞ്ഞെടുത്ത 'ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി' എന്ന പ്രമേയത്തിൽ ലോകത്തിലെ പല വെല്ലുവിളികൾക്കും പരിഹാരമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിച്ച് പൊതുവായ പ്രമേയങ്ങൾ കൈക്കൊള്ളുന്നതിലൂടെ മാത്രമേ ലോകം നന്നാവൂ എന്നും അദ്ദേഹം പറഞ്ഞു. “ഈ ദശകവും അടുത്ത 25 വർഷവും ഇന്ത്യയിൽ അഭൂതപൂർവമായ ആത്മവിശ്വാസം സൃഷ്ടിക്കുന്നു. എല്ലാവരുടെയും പരിശ്രമം കൊണ്ട് മാത്രമേ ഇന്ത്യയുടെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാൻ കഴിയൂ എന്ന് പറഞ്ഞു പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ വികസന യാത്രയിൽ പരമാവധി പങ്കാളികളാകാൻ സന്നിഹിതരായ എല്ലാവരോടും ആഹ്വാനം ചെയ്തു. "നിങ്ങൾ ഇന്ത്യയുടെ വളർച്ചാ യാത്രയുമായി ബന്ധപ്പെടുമ്പോൾ, ഇന്ത്യ നിങ്ങൾക്ക് വളർച്ചയുടെ ഉറപ്പ് നൽകുന്നു"- അദ്ദേഹം ഉപസംഹരിച്ചു.

 

 

 

 

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • Reena chaurasia August 29, 2024

    मोदी
  • pm Kisan online customer care number 7605848473 March 20, 2023

    Kisi bhi Kisan bhaiyon ko business loan chahie to .100000.se.10. lakh .Tak emergency loan. Chahie . Customer care mein call Karen Diye hue number per.7605848473.Karen
  • pradeepshukla human rights Reform Org. March 12, 2023

    माननीय प्रधान मंत्री श्री नरेन्द्र मोदी जी से विनती है प्रिया दुर्गेश मिश्रा आयु 30 वर्ष पति की हाट अटैक से मृत्यु हो गई 1बेटा मुम्बई में पति के नाम से घर है मीरा रोड गोल्डेन नेस्ट गोल्डन हार्वेस्ट में 302 number हमारे पति 5भाई है सब का अपना अपना मकान है फिर भी हमारे घर को हड़पना चाहते है मै असहाय हु कुछ नहीं कर पा रही हूं अब एक ही रास्ता बचा है अपने बेटे के साथ आत्महत्या कर लू मुझे कुछ सूझ नहीं रहा क्या करू मेरे ससुर राधेश्याम मिश्रा आयु 75 मकान में नामनी है सभी 4भाई मिलकर बहका फुसला कर मेरे घर को हड़प रहे हैं मेरे घर वाले गरीब होने के नाते उनका कुछ कर नहीं पा रहे मेरे भाई ने इस एप के माध्यम से आप तक अपनी बात को पहुंचाने के लिए मार्ग दर्शन किया है मुझे आप पर विश्वास है मुझ जैसी असहाय महिला का मदद करेंगे मो. न.8419810710 मुझे आप के हेल्प का भरोसा है
  • Dipak Dubedi March 05, 2023

    भारत माता को समर्पित स्वच्छता अभियान परिवार द्वारा 227 तम सप्ताहिक स्वच्छता अभियान सफलतापूर्वक किया जो मातृभूमि को समर्थन है।
  • Jayakumar G February 25, 2023

    #MeghalayaElections2023 #Meghalaya #MeghalayaWithModi #VoteWisely #Elections2023 @RiturajSinhaBJP
  • CHANDRA KUMAR February 21, 2023

    अधिकांश छात्रों को UPSC के OTR की सही जानकारी नहीं थी, इसी वजह से कई छात्र upsc ias का फॉर्म जमा नहीं कर सका। अतः upsc ias का फॉर्म जमा करने की तिथि बढ़ाया जाना चाहिए। विशेष रूप से उन छात्राओं के लिए जिन्होंने पहली बार upsc ias की परीक्षा देने के बारे में सोच रही है। उन्हें प्रोत्साहित किया जाना चाहिए। और बीजेपी सरकार को विभिन्न मंचों सोशल मीडिया से प्रचार भी करना चाहिए, की बीजेपी सरकार ने पहली बार upsc ias के लिए 1105 रिक्तियां पर भर्ती परीक्षा का आयोजन करने जा रही है। सभी छात्र छात्राएं उत्साह पूर्वक इस प्रतिष्ठित परीक्षा में भाग लें।
  • Jatin Tank February 21, 2023

    👍👍👍
  • Tribhuwan Kumar Tiwari February 20, 2023

    वंदेमातरम सादर प्रणाम सर
  • SRS SwayamSewak RSS February 20, 2023

    नमामी शमीशान निर्वाण रूपं, विभुं व्यापकं ब्रह्म वेदः स्वरूपम् । निजं निर्गुणं निर्विकल्पं निरीहं, चिदाकाश माकाशवासं भजेऽहम्। 🚩ॐ नमः शिवाय हर हर महादेव🚩
  • MONICA SINGH February 20, 2023

    Jai Hind, Jai Bharat🙏 🌻🌳🇮🇳
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Average Electricity Supply Rises: 22.6 Hours In Rural Areas, 23.4 Hours in Urban Areas

Media Coverage

India’s Average Electricity Supply Rises: 22.6 Hours In Rural Areas, 23.4 Hours in Urban Areas
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
This Women’s Day, share your inspiring journey with the world through PM Modi’s social media
February 23, 2025

Women who have achieved milestones, led innovations or made a meaningful impact now have a unique opportunity to share their stories with the world through this platform.

On March 8th, International Women’s Day, we celebrate the strength, resilience and achievements of women from all walks of life. In a special Mann Ki Baat episode, Prime Minister Narendra Modi announced an inspiring initiative—he will hand over his social media accounts (X and Instagram) for a day to extraordinary women who have made a mark in their fields.

Be a part of this initiative and share your journey with the world!