സര്‍ഗ്ഗാത്മകതയ്ക്കും വിജ്ഞാനത്തിനും പരിധിയില്ല : പ്രധാനമന്ത്രി
ടാഗോര്‍ ബംഗാളിനെക്കുറിച്ച് അഭിമാനിച്ചിരുന്നു, ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചും അദ്ദേഹം അത്രതന്നെ
അഭിമാനിച്ചിരുന്നു : പ്രധാനമന്ത്രി
രാഷ്ട്രം ആദ്യം സമീപനം പരിഹാരങ്ങളിലേക്ക് നയിക്കുന്നു : പ്രധാനമന്ത്രി
ഏക ഭാരതം-ശ്രേഷ്ഠ ഭാരതത്തിന് പ്രചോദനം ബംഗാള്‍ : പ്രധാനമന്ത്രി
ദേശീയ വിദ്യാഭ്യാസ നയം ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ നിര്‍മ്മിതിയില്‍ പ്രധാന നാഴികക്കല്ല് : പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിശ്വഭാരതി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിനെ വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണറും വിശ്വഭാരതി റെക്ടറുമായ ശ്രീ ജഗ്ദീപ്ധന്‍ഖര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, യൂണിയന്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീസഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യവേ ഇന്ത്യയുടെ ഐക്യത്തിനായി ആഹ്വാനം ചെയ്തു കൊണ്ട് തന്നെപ്രചോദിപ്പിച്ച വീര ശിവജിയെക്കുറിച്ചുള്ള ഗുരുദേവ് രവീന്ദ്ര നാഥ ടാഗോറിന്റെ കവിത പ്രധാനമന്ത്രിഉദ്ധരിച്ചു.വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരു സര്‍വകലാശാലയുടെ കേവലം ഭാഗം മാത്രമല്ലെന്നും, ഊര്‍ജ്ജസ്വലമായ പാരമ്പര്യമുള്ളവരാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിശ്വഭാരതിയില്‍ പഠിക്കാന്‍ വരുന്നഏതൊരാളും ഇന്ത്യയുടേയും ഭാരതീയതയുടേയും വീക്ഷണകോണില്‍ നിന്ന് ലോകം മുഴുവന്‍ കാണുമെന്നപ്രതീക്ഷിച്ചതിനാലാണ് ഗുരുദേവ് സര്‍വകലാശാലയ്ക്ക് ആഗോള സര്‍വ്വകലാശാല എന്നര്‍ത്ഥം വരുന്ന വിശ്വ ഭാരതി
എന്ന പേര് നല്‍കിയത്.

അതിനാല്‍ ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തില്‍ കാണാന്‍ കഴിയുന്ന ഒരു പഠന കേന്ദ്രമായി അദ്ദേഹംവിശ്വഭാരതിയെ മാറ്റി. ദരിദ്രരില്‍ ദരിദ്രരായവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ പൈതൃകത്തെ കുറിച്ച്ഗവേഷണം നടത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഗുരുദേവ് ??ടാഗോറിന് വിശ്വ ഭാരതി കേവലം വിജ്ഞാനം പകര്‍ന്ന്കൊടുക്കാനുള്ള ഒരു സ്ഥാപനം മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറ്റവും ഉയര്‍ന്ന ലക്ഷ്യമായസ്വയം നേടലിലേയ്ക്കുള്ള ഒരു ശ്രമമായിരുന്നു. വൈവിധ്യമാര്‍ന്ന പ്രത്യയശാസ്ത്രങ്ങളിലും വൈജാത്യങ്ങളിലും നാംസ്വയം കണ്ടെത്തേണ്ടതുണ്ടെന്ന് ഗുരുദേവ് വിശ്വസിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ടാഗോര്‍ ബംഗാളിനെക്കുറിച്ച്അഭിമാനിക്കാറുണ്ടെന്നും അതേസമയം, ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ച് അത്ര തന്നെ അഭിമാനിച്ചിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഗുരുദേവിന്റെ കാഴ്ചപ്പാട് മൂലമാണ് മാനവികത ശാന്തിനികേതന്റെ തുറന്ന ആകാശത്തിന്‍ കീഴില്‍ വളരുന്നത്.അനുഭവത്തിലൂന്നിയ വിദ്യാഭ്യാസം അടിത്തറ പാകിയ വിശ്വഭാരതിയെ വിജ്ഞാനത്തിന്റെ അനന്തസമുദ്രമായിഅദ്ദേഹം പ്രശംസിച്ചു. സര്‍ഗ്ഗാത്മകതയ്ക്കും വിജ്ഞാനത്തിനും പരിധിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈചിന്തയോടെയാണ് ഗുരുദേവ് ഈ മഹത്തായ സര്‍വകലാശാല സ്ഥാപിച്ചത്. അറിവും ചിന്തയും നൈപുണ്യവുംസ്ഥിരമല്ല, ചലനാത്മകവും നിരന്തരവുമായ പ്രക്രിയയാണെന്ന് എപ്പോഴും ഓര്‍മ്മിക്കണമെന്ന് പ്രധാനമന്ത്രിവിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. വിജ്ഞാനത്തിനും, അധികാരത്തിനുമൊപ്പം ഉത്തരവാദിത്തവും വരും.അധികാരത്തിലിരിക്കുന്ന ഒരാള്‍ എങ്ങനെയാണോ സംയമനം പാലിക്കുകയും, സംവേദനക്ഷമത കാണിക്കുകയുംചെയ്യുന്നത് അതുപോലെ ഓരോ പണ്ഡിതനും അറിവില്ലാത്തവരോട് ഉത്തരവാദിത്തമുള്ളവനായിരിക്കണമെന്നുംപ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അറിവ് നിങ്ങളുടേത് മാത്രമല്ല, സമൂഹത്തിന്റെതാണെന്നും അത് രാജ്യത്തിന്റെ പൈതൃകമാണെന്നുംവിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളുടെ അറിവിനും, നൈപുണ്യത്തിനുംഒരു രാഷ്ട്രത്തെ അഭിമാനഭരിതമാക്കാന്‍ കഴിയും അല്ലെങ്കില്‍ സമൂഹത്തെ അപവാദത്തിന്റെയും നാശത്തിന്റെയുംഅന്ധകാരത്തിലേക്ക് തള്ളിവിടാനും. ലോകമെമ്പാടും ഭീകരതയും അക്രമവും പ്രചരിപ്പിക്കുന്ന പല ഉന്നതവിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പോലുള്ള ഒരുമഹാമാരിയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തി ആശുപത്രികളിലും ലാബുകളിലുംനിലയുറപ്പിക്കുന്നവരുണ്ട്. ഇത് പ്രത്യയശാസ്ത്രത്തെക്കുറിച്ചല്ല, മറിച്ച് മാനസികാവസ്ഥയാണ്. ക്രിയാത്മകമായാലും,നിഷേധാത്മകമായാലും രണ്ടിനും അവസരമുണ്ട്. അതുപോലെ തന്നെ രണ്ടിനുമുള്ള പാതയും തുറന്നുകിടപ്പുണ്ട്.രണ്ടിനും അവസരമുണ്ട്. പ്രശ്‌നത്തിന്റെ ഭാഗമാകണോ അതോ പരിഹാരമാണോ എന്ന് തീരുമാനിക്കണമെന്ന്അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. അവര്‍ രാജ്യത്തിന് ഒന്നാം സ്ഥാനം നല്‍കിയാല്‍ അവരുടെ എല്ലാതീരുമാനങ്ങളും എന്തെങ്കിലും പരിഹാരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തീരുമാനമെടുക്കുക്കുന്നതില്‍ ഭയപ്പെടരുതെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. പുതുമ കണ്ടെത്താനുംഅപകടസാധ്യതകള്‍ ഏറ്റെടുക്കാനും മുന്നോട്ട് പോകാനുമുള്ള അഭിനിവേശം രാജ്യത്തെ യുവാക്കള്‍ക്ക് ഉള്ളടത്തോളംകാലം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ ശ്രമത്തില്‍ യുവാക്കള്‍ക്ക് ഗവണ്മെന്റ് പിന്തുണ നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.പരമ്പരാഗത ഇന്ത്യന്‍വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചരിത്രപരമായ കരുത്ത് അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ഗാന്ധിയന്‍ ശ്രീധരംപാലിന്റെ 'ദ ബ്യൂട്ടിഫുള്‍ ട്രീ- പതിനെട്ടാം നൂറ്റാണ്ടിലെ തദ്ദേശീയ ഇന്ത്യന്‍ വിദ്യാഭ്യാസം' എന്ന പുസ്തകത്തെപരാമര്‍ശിച്ചു. 1820 ലെ സര്‍വേയില്‍ ഓരോ ഗ്രാമത്തിലും ഒന്നില്‍ കൂടുതല്‍ ഗുരുകൂലങ്ങളുണ്ടായിരുന്ന്‌നുവെന്നുംഅവ പ്രാദേശിക ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സാക്ഷരതാ നിരക്ക് വളരെ ഉയര്‍ന്നതാണെന്നുംഅദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പണ്ഡിതന്മാരും ഇത് അംഗീകരിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസത്തെആധുനികവല്‍ക്കരിക്കുന്നതിനും അടിമത്തത്തിന്റെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കുന്നതിനുമുള്ളസംവിധാനങ്ങള്‍ ഗുരുദേവ് രവീന്ദ്രനാഥ് വിശ്വഭാരതിയില്‍ വികസിപ്പിച്ചെടുത്തു.അതുപോലെ, പുതിയ ദേശീയവിദ്യാഭ്യാസ നയവും പഴയ നിയന്ത്രണങ്ങള്‍ ലംഘിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മുഴുവന്‍ കഴിവുകളുംമനസ്സിലാക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും പ്രബോധന മാദ്ധ്യമത്തിലുംഇത് അയവും അനുവദിക്കുന്നു.സംരംഭകത്വത്തെയും സ്വയം തൊഴിലിനെയും, ഗവേഷണത്തെയും പുതുമയയെയും നയം പ്രോത്സാഹിപ്പിക്കുന്നു; .'ഈ വിദ്യാഭ്യാസ നയം ഒരു ആത്മനിര്‍ഭര്‍ ഭാരത് നിര്‍മ്മിക്കുന്നതിലെ ഒരു പ്രധാന നാഴികക്കല്ലാണ്', പ്രധാനമന്ത്രിപറഞ്ഞു. അടുത്തിടെ പണ്ഡിതന്മാര്‍ക്ക് ലക്ഷക്കണക്കിന് ജേണലുകളിലേക്ക് സര്‍ക്കാര്‍ സൗജന്യ പ്രവേശനംനല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനിലൂടെ ഗവേഷണത്തിനായി ഈവര്‍ഷത്തെ ബജററ്റില്‍ 5 വര്‍ഷത്തതേയ്ക്കു അന്പത്തിനായിരം കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട് . ഈ വിദ്യാഭ്യാസനയം പെണ്‍കുട്ടികള്‍ക്ക് പുതിയ ആത്മവിശ്വാസം നല്‍കുന്ന ജന്‍ഡര്‍ ഇന്‍ക്ലൂഷന്‍ ഫണ്ടിനായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.പെണ്‍കുട്ടികളുടെ ഉയര്‍ന്ന ഡ്രോപ്പ് ഔട്ട് നിരക്ക് ആഴത്തില്‍ പഠിക്കുകയും എന്‍ട്രി-എക്‌സിറ്റ് ഓപ്ഷനുകള്‍ക്കുംഡിഗ്രി കോഴ്‌സുകളില്‍ വാര്‍ഷിക ക്രെഡിറ്റിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

ഏക ഭാരതം -ശ്രേഷ്ഠ ഭാരതത്തിന് ബംഗാള്‍ പ്രചോദനമായി എന്ന് പറഞ്ഞുകൊണ്ട്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെവിജ്ഞാന സമ്പദ്വ്യവസ്ഥയില്‍ വിശ്വ ഭാരതി വലിയ പങ്കുവഹിക്കുമെന്നും ഇന്ത്യന്‍ അറിവും സ്വത്വവുംലോകത്തിന്റെ എല്ലാ കോണുകളിലേക്കും കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . 2047 ല്‍വിശ്വഭാരതിയുടെ ഏറ്റവും വലിയ 25 ലക്ഷ്യങ്ങളെക്കുറിച്ച് അടുത്ത 25 വര്‍ഷത്തേക്കുള്ള ഒരു ദര്‍ശന രേഖതയ്യാറാക്കാന്‍ ശ്രീ മോദി പ്രശസ്തമായ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഇന്ത്യയെക്കുറിച്ച്അവബോധം സൃഷ്ടിക്കാനും പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ സന്ദേശം വഹിക്കുന്നതിനും
ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നതിനും വിശ്വഭാരതി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയുംനയിക്കണം. അടുത്തുള്ള ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും അവരുടെഉല്‍പ്പന്നങ്ങള്‍ ആഗോളതലത്തില്‍ എത്തിക്കാനും ശ്രമിക്കണമെന്ന് വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തുകൊണ്ടാണ്പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet extends One-Time Special Package for DAP fertilisers to farmers

Media Coverage

Cabinet extends One-Time Special Package for DAP fertilisers to farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister greets on the occasion of Urs of Khwaja Moinuddin Chishti
January 02, 2025

The Prime Minister, Shri Narendra Modi today greeted on the occasion of Urs of Khwaja Moinuddin Chishti.

Responding to a post by Shri Kiren Rijiju on X, Shri Modi wrote:

“Greetings on the Urs of Khwaja Moinuddin Chishti. May this occasion bring happiness and peace into everyone’s lives.