Once the people of India decide to do something, nothing is impossible: PM Modi
Banks were nationalised but that did not give the poor access to these banks. We changed that through Jan Dhan Yojana: PM
All round and inclusive development is essential. Even in the states with strong development indicators there would be areas which would need greater push for development: PM
Serving in less developed districts may not be glamorous but it will give an important platform to make a positive difference: PM Modi

ന്യൂഡെല്‍ഹിയില്‍ ഡോ. അംബേദകര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നിതി ആയോഗ് സംഘടിപ്പിച്ച സമ്മേളനത്തില്‍ വികസനം ആഗ്രഹിക്കുന്ന ജില്ലകളിലെ കളക്ടര്‍മാരുമായും ചുമതലക്കാരായ ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി. 
2022 ആകുമ്പോഴേക്കും ഇന്ത്യയെ പരിഷ്‌കരിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചത്. വികസനകാര്യങ്ങളില്‍ പിന്നില്‍നില്‍ക്കുന്ന 115 ജില്ലകളുടെ അതിവേഗമുള്ള പുരോഗതിക്കായി ഗൗരവമേറിയ നയങ്ങളാണു കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിവരുന്നത്.

ഉദ്യോഗസ്ഥരുടെ ആറു സംഘങ്ങള്‍ പോഷകാഹാരം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, കൃഷി, ജല വിഭവങ്ങള്‍, ഇടതു തീവ്രവാദം തുടച്ചുനീക്കല്‍, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, നൈപുണ്യ വികസനം എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു. 
ഒട്ടേറെ കേന്ദ്രമന്ത്രിമാരും കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത സമ്മേളനത്തില്‍ സംവദിക്കവേ, ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന ആദ്യത്തെ ഔദ്യോഗിക പരിപാടിയാണ് ഇതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 
ചില മേഖലകള്‍ പിന്നോക്കം നില്‍ക്കുന്നു എന്നത് അത്തരം പ്രദേശങ്ങളിലെ ജനതയോടു കാട്ടുന്ന അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയര്‍ച്ചയ്ക്കായി യത്‌നിച്ച ഡോ. അംബേദ്കറുടെ വീക്ഷണം മുന്‍നിര്‍ത്തിയാണ് പിന്നോക്കംപോയ 115 ജില്ലകളില്‍ വികസനമെത്തിക്കാന്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ജന്‍ധന്‍ യോജന, ശൗചാലയ നിര്‍മാണം, ഗാമീണ മേഖലയുടെ വൈദ്യുതീകരണം എന്നീ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഉറച്ച പ്രതിബദ്ധതയുണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ണു പരിശോധന പോലെയുള്ള പുതിയ പദ്ധതികളില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതും പ്രധാനമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി. 
അതിരുകൡാത്തത്ര സാധ്യതകളും ശേഷിയും അവസരങ്ങളും ഇന്ത്യക്ക് ഇപ്പോഴുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് ചെയ്യുന്നത് എളുപ്പമായിത്തീര്‍ന്ന കാര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ വിജയത്തിന് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയും ടീം ഇന്ത്യയെയും അദ്ദേഹം അഭിനന്ദിച്ചു. 
മുകളില്‍നിന്നു താഴോട്ടുള്ള ഇടപെടലിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ തന്നെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടുന്ന സാഹചര്യമുണ്ടാകണം. ഉദ്യോഗസ്ഥര്‍ നടത്തിയ വിഷയാവതരണങ്ങളില്‍ പ്രകടമായ ചിന്തകളിലെ തെളിമയെയും ദൃഢവിശ്വാസത്തിന്റെ കരുത്തിനെയും അദ്ദേഹം അഭിനന്ദിച്ചു. 
പ്രാദേശിക അസന്തുലിതാവസ്ഥ അനിശ്ചിതമായി തുടരാന്‍ അനുവദിക്കരുതെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതിനാല്‍ത്തന്നെ, പിന്നോക്കം നില്‍ക്കുന്ന ജില്ലകളുടെ വികസനം അനിവാര്യമാണ്. ഈ മേഖലകളില്‍ നിലനില്‍ക്കുന്ന പരാജയബോധവും അത്തരത്തിലുള്ള മാനസികാവസ്ഥയും മാറ്റിയെടുക്കുന്നതിനു വിജയഗാഥകള്‍ ഉണ്ടാവേണ്ടതു പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അശുഭപ്രതീക്ഷയെ ശുഭപ്രതീക്ഷയാക്കി മാറ്റുക എന്നതാണ് ആദ്യപടിയെന്നു പ്രധാനമന്ത്രി പറഞ്ഞു. 

കേന്ദ്രസ്ഥാനത്തുള്ള സംഘത്തില്‍പ്പെട്ടവരുടെ മനസ്സുകള്‍ സംഗമിക്കേണ്ടത് വികസനത്തിനായുള്ള പൊതു മുന്നേറ്റങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി, ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള കൂടിച്ചേരലുകള്‍ ജില്ലാതലങ്ങളില്‍ നടത്തുന്നതു നല്ലതായിരിക്കുമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജനപങ്കാളിത്തം ഉറപ്പുവരുത്താനായി വ്യവസ്ഥാപിതമായ സജ്ജീകരണങ്ങള്‍ ഉണ്ടാവണമെന്ന് സ്വച്ഛ് ഭാരത് അഭിയാന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. വികസനലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സൃഷ്ടിപരമായ വിശദീകരണങ്ങള്‍ക്കും ശുഭപ്രതീക്ഷയ്ക്കുമുള്ള പ്രാധാന്യം പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. 
വളര്‍ച്ച കാംക്ഷിക്കുന്ന ജില്ലകളിലെ ജനങ്ങളുടെ പ്രതീക്ഷകളെ തിരിച്ചറിയാനും അവയ്ക്കു ദിശാബോധം പകരാനും നമുക്കു സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങളും ഗവണ്‍മെന്റ് പദ്ധതികളും പൊതുപങ്കാളിത്തത്തിലൂടെ യോജിച്ചുപോകുന്ന സാഹചര്യമുണ്ടാകണമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വികസനം കൊതിക്കുന്ന ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് വികസനലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുക വഴി, നീണ്ടുനില്‍ക്കുന്ന സംതൃപ്തിക്കു പാത്രമാകാനുള്ള അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെല്ലുവിളികളാണു ജീവിതത്തില്‍ വിജയം പ്രദാനം ചെയ്യുകയെന്നും ഈ ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് അത്തരമൊരു സാഹചര്യം ഉണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 14ന് ബാബാ സാഹേബ് അംബേദ്കറുടെ ജന്മവാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും പ്രകടമായ ഫലം നേടിയെടുക്കുന്നതിനായി കൂട്ടായ ശ്രമം ഉണ്ടാവണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അത്തരത്തില്‍ വികസനം നേടിയെടുത്ത ഒരു ജില്ല ഏപ്രിലില്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി വെളിപ്പെടുത്തുകയും ചെയ്തു. പുതിയ ഇന്ത്യയുടെ വികാസത്തിനുള്ള അടിത്തറയായിത്തീരാന്‍ ഈ 115 ജില്ലകള്‍ക്കു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
‘Make in India’ is working, says DP World Chairman

Media Coverage

‘Make in India’ is working, says DP World Chairman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi condoles loss of lives due to stampede at New Delhi Railway Station
February 16, 2025

The Prime Minister, Shri Narendra Modi has condoled the loss of lives due to stampede at New Delhi Railway Station. Shri Modi also wished a speedy recovery for the injured.

In a X post, the Prime Minister said;

“Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.”