പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിഡ്‌നിയിൽ ഓസ്ട്രേലിയയിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായുള്ള വ്യവസായ വട്ടമേശസമ്മേളനത്തെ അഭിസംബോധന ചെയ്തു.
ഉരുക്ക്, ബാങ്കിങ്, ഊർജം, ഖനനം, ഐടി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളെ പ്രതിനിധാനംചെയ്ത് സിഇഒമാർ പങ്കെടുത്തു. ഓസ്ട്രേലിയയിലെ ചില പ്രമുഖ സർവകലാശാലകളിൽനിന്നുള്ള വൈസ് ചാൻസലർമാരും സമ്മേളനത്തിൽ പങ്കെടുത്തു.
വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനും സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനുമായി ഗവണ്മെന്റ് നടപ്പാക്കുന്ന വിവിധ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. അടിസ്ഥാനസൗകര്യ സമ്പർക്കസംവിധാന പദ്ധതികളിലേക്കുള്ള സംയോജിത സമീപനത്തിനുള്ള ഗതി ശക്തി ദൗത്യം; ജൻ ധൻ-ആധാർ-മൊബൈൽ സംവിധാനം; ദേശീയ വിദ്യാഭ്യാസനയം; ഹൈഡ്രജൻ ദൗത്യം 2050; ഉൽപ്പാദനബന്ധിത ആനുകൂല്യ പദ്ധതി; ബഹിരാകാശ - ജിയോസ്പേഷ്യൽ മേഖലകളിലെ സ്വകാര്യനിക്ഷേപം; ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ നിർമാണത്തിനായുള്ള പുതിയ നയം; ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി മുതലായവ ഇവയിൽ ഉൾപ്പെടുന്നു,
ഡിജിറ്റൽ അടിസ്ഥാനസൗകര്യം, ഐടി, ഫിൻടെക്, ടെലികോം, സെമികണ്ടക്ടറുകൾ, ബഹിരാകാശം, ഹരിത ഹൈഡ്രജൻ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജം, വിദ്യാഭ്യാസം, ഔഷധമേഖല, ആരോഗ്യസംരക്ഷണം ഉൾപ്പെടെയുള്ള ചികിത്സാ ഉപകരണങ്ങളുടെ നിർമാണം, പ്രധാന ധാതുക്കൾ ഉൾപ്പെടെയുള്ള ഖനനം, തുണിത്തരങ്ങൾ, കൃഷിയും ഭക്ഷ്യ സംസ്കരണവും എന്നിവയുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യമേഖലകളിൽ ഇന്ത്യ വാഗ്ദാനംചെയ്യുന്ന നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി സിഇഒമാരെ ക്ഷണിച്ചു.
ഇന്ത്യയിലെ സിഇഒമാരുമായി പരസ്പരപ്രയോജനകരമായ പങ്കാളിത്തം സൃഷ്ടിക്കാൻ പ്രധാനമന്ത്രി സിഇഒമാരെ പ്രോത്സാഹിപ്പിച്ചു.
Interacted with top CEOs during the business roundtable in Sydney. Elaborated on the business opportunities in India and the reform trajectory of our Government. Invited Australian businesses to invest in India. pic.twitter.com/vxxCY3P5ez
— Narendra Modi (@narendramodi) May 24, 2023