ബിജെപിക്ക് അടുത്ത 25 വർഷത്തേക്ക് ലക്ഷ്യങ്ങൾ നിശ്ചയിക്കാനുള്ള സമയമാണിത്, ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി സ്ഥിരമായി പ്രവർത്തിക്കണം: പ്രധാനമന്ത്രി മോദി
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ 8 വർഷം ദരിദ്രരുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടി സമർപ്പിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു
രാജ്യത്തിന്റെ വികസന പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാൻ ശ്രമിക്കും എന്നാൽ നിങ്ങൾ അവയിൽ ഉറച്ചുനിൽക്കണം: പ്രധാനമന്ത്രി മോദി ബിജെപി പ്രവർത്തകരോട്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജയ്പൂരിൽ ബിജെപി ദേശീയ ഭാരവാഹികളെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ സ്ഥാപകർ മുതൽ മാര്‍ഗദര്‍ശകർ വരെയുള്ള ബിജെപിയുടെ എല്ലാ അംഗങ്ങളുടെയും സംഭാവനകൾ അംഗീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്.

രാജ്യത്ത് ബിജെപി വിജയകരമായി കൊണ്ടുവന്ന മാതൃകാപരമായ മാറ്റത്തെ പ്രധാനമന്ത്രി മോദി ഉദാഹരിച്ചു. ഒരു വ്യക്തി ദീർഘനാളായി രോഗബാധിതനായിരിക്കുമ്പോൾ, അവർ സാഹചര്യങ്ങളെ അംഗീകരിക്കുകയും തിരിച്ച് ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയുമെന്ന്  പ്രതീക്ഷ അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളുവെന്ന്  പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി ഈ രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്നത് ഇതു തന്നെയാണ്, 2014ന് ശേഷം ബിജെപി രാജ്യത്തെ ഈ ചിന്താഗതിയിൽ നിന്ന് കരകയറ്റി. ഇന്ന് ഇന്ത്യയിലെ ജനങ്ങൾ അഭിലാഷങ്ങളാൽ നിറഞ്ഞിരിക്കുന്നു. അവർക്ക് ഫലങ്ങൾ വേണം, ഗവൺമെന്റുകൾ പ്രവർത്തിക്കുന്നത് കാണാൻ അവർ ആഗ്രഹിക്കുന്നു, അവർക്ക് സർക്കാരിൽ നിന്ന് ഫലങ്ങൾ വേണം.

ബിജെപി ഭാരവാഹികളോട് സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു, 18 സംസ്ഥാനങ്ങളിൽ പാർട്ടിക്ക് സർക്കാരുകളുള്ളതിനാൽ 400-ലധികം എംപിമാരും 1,300 എംഎൽഎമാരുമുള്ളതിനാൽ, ഇത്രയും മതിയെന്ന് ഒരു പക്ഷേ ചിന്തിച്ചേക്കാം. പക്ഷേ അങ്ങനെയായിരിക്കരുത്… ജനങ്ങൾക്കും അവരുടെ ക്ഷേമത്തിനും വേണ്ടി എപ്പോഴും  കഠിനാധ്വാനം ചെയ്യാൻ നമ്മുടെ സ്ഥാപക പിതാക്കന്മാർ നമ്മളെ പഠിപ്പിച്ചതിനാൽ നമ്മൾ  നിരന്തരമായി പ്രവർത്തിക്കണം.

പാർട്ടിയുടെ സമീപകാല വിജയങ്ങളിൽ സംതൃപ്തരാകരുതെന്ന് പാർട്ടി പ്രവർത്തകരെ ഉദ്‌ബോധിപ്പിച്ച അദ്ദേഹം, അടുത്ത 25 വർഷത്തേക്കുള്ള  അജണ്ട പാർട്ടി നിശ്ചയിക്കണമെന്ന് നിർദ്ദേശിച്ചു. “നമ്മൾ അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യം നിശ്ചയിക്കണം, എല്ലാ വെല്ലുവിളികളെയും അതിജീവിക്കുന്നതിനൊപ്പം ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി സ്ഥിരമായി പ്രവർത്തിക്കുന്നതിനൊപ്പം അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ ബിജെപി നിശ്ചയിക്കേണ്ട സമയമാണിത്,” പ്രധാനമന്ത്രി മോദി പറഞ്ഞു.

എൻഡിഎ സർക്കാരിന്റെ 8 വർഷം പൂർത്തിയാകുന്ന വേളയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു, ഈ 8 വർഷം സേവനത്തിനും സദ്ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്നു. രാജ്യത്തെ ചെറുകിട കർഷകരുടെയും ഇടത്തരക്കാരുടെയും പ്രതീക്ഷകൾ സാക്ഷാത്കരിക്കുന്നതിന് 8 വർഷം ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സർക്കാരിൽ, സർക്കാരിന്റെ ക്രമീകരണങ്ങളിൽ, സർക്കാരിന്റെ വിതരണ സംവിധാനത്തിൽ രാജ്യത്തിന് നഷ്ടപ്പെട്ട വിശ്വാസം ബിജെപി സർക്കാർ തിരികെ കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ സങ്കുചിതവും സ്വാർത്ഥവുമായ ചിന്താഗതി വിളിച്ചോതിക്കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, "ഈ രാഷ്ട്രീയ പാർട്ടികൾ അവരുടെ സ്വാർത്ഥതയ്ക്കായി സമൂഹത്തിന്റെ എല്ലാ ബലഹീനതകളെയും പ്രകോപിപ്പിക്കുകയാണ്, ചിലപ്പോൾ ജാതിയുടെ പേരിൽ, ചിലപ്പോൾ പ്രാദേശികതയുടെ പേരിൽ, അവർ ആളുകളെ പ്രകോപിപ്പിക്കുകയാണ്". രാഷ്ട്രത്തിന്റെ വികസനത്തിലേക്കുള്ള നമ്മുടെ പാതയിൽ ഈ പാർട്ടികൾ വഴിതിരിച്ചുവിടലുകളും തടസ്സങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം ഭാരവാഹികൾക്ക് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി മോദി പറഞ്ഞു, “ഇപ്പോൾ ചില പാർട്ടികളുടെ ആവാസവ്യവസ്ഥ രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളിൽ നിന്ന് ആളുകളെ ശക്തമായി   വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നത് നമ്മുക്ക് കാണാൻ കഴിയുന്നുണ്ട്. നമ്മൾ ഒരിക്കലും ഇത്തരം പാർട്ടികളുടെ കെണിയിൽ വീഴരുത്.

പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാൻ ഭാരത്, പിഎം-കിസാൻ, ദേശീയ വിദ്യാഭ്യാസ നയം തുടങ്ങി നിരവധി ദേശീയ പദ്ധതികൾ പ്രധാനമന്ത്രി മോദി പരാമർശിച്ചു. പ്രധാനമന്ത്രി മോദി പറഞ്ഞു, “ഇന്ന് പാവപ്പെട്ടവരിൽ ഏറ്റവും ദരിദ്രർ പോലും തങ്ങൾക്ക് ചുറ്റുമുള്ള ആളുകൾക്ക് വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് കാണുന്നു. ഒരു ദിവസം അയാൾക്ക്/അവൾക്ക് ഇത്തരം പദ്ധതിളിൽ നിന്നും തീർച്ചയായും പ്രയോജനം ലഭിക്കുമെന്ന്, ഇന്നത്തെ രാജ്യത്തെ ദരിദ്രർ പോലും വളരെ ആത്മവിശ്വാസത്തോടെ പറയുന്നു.”    

വികസന രാഷ്ട്രീയത്തെ രാജ്യത്തിന്റെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയാക്കിയത് ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait

Media Coverage

When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Under Rozgar Mela, PM to distribute more than 71,000 appointment letters to newly appointed recruits
December 22, 2024

Prime Minister Shri Narendra Modi will distribute more than 71,000 appointment letters to newly appointed recruits on 23rd December at around 10:30 AM through video conferencing. He will also address the gathering on the occasion.

Rozgar Mela is a step towards fulfilment of the commitment of the Prime Minister to accord highest priority to employment generation. It will provide meaningful opportunities to the youth for their participation in nation building and self empowerment.

Rozgar Mela will be held at 45 locations across the country. The recruitments are taking place for various Ministries and Departments of the Central Government. The new recruits, selected from across the country will be joining various Ministries/Departments including Ministry of Home Affairs, Department of Posts, Department of Higher Education, Ministry of Health and Family Welfare, Department of Financial Services, among others.