ഗുജറാത്ത് ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീന്‍ദയാൽ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാനചടങ്ങിനെ പ്രധാനമന്ത്രി അനുഗ്രഹിച്ചു. 'മെണോക്രിസ്റ്റലൈന്‍ സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് പാനലിന്റെ 45 മെഗാവാട്ട് ഉല്‍പ്പാദന പ്ലാന്റ്' 'ജല സാങ്കേതികവിദ്യയുടെ മികവിന്റെ കേന്ദ്രം' എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. ' ഇന്നോവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷനും' 'ട്രാന്‍സിലേഷണല്‍ റിസര്‍ച്ച് സെന്ററും' 'കായിക സമുച്ചയവും' അദ്ദേഹം സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു.
ലോകം ഇത്തരത്തിലൊരു വലിയ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ ബിരുദം നേടുകയെന്നത് ഒരു ലളിതമായ കാര്യമല്ല, എന്നാല്‍ ഈ വെല്ലുവിളികളേക്കാള്‍ വളരെയധികം വലുതാണ് നിങ്ങളുടെ കഴിവുകളെന്ന് വിദ്യാര്‍ത്ഥികളെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ഇന്ത്യയിലെ ഊര്‍ജ്ജമേഖലയ്ക്ക് വളര്‍ച്ചയുടെയും സംരംഭകത്വത്തിന്റെയും തൊഴിലിന്റെയും അഗാധമായ ശേഷിയുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് 30-35% വരെ കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് രാജ്യം മുന്നോട്ടുനീങ്ങുന്നതെന്നും ഈ പതിറ്റാണ്ടില്‍ നമ്മുടെ ഊർജ്ജ ആവശ്യത്തിൽ പ്രകൃതിവാതകത്തിന്റെ ഉപഭോഗം നാലിരട്ടി വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിയതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഉത്തരവാദിത്വബോധത്തിലാണ് വിജയത്തിന്റെ വിത്തുകള്‍ കിടക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ ജീവിതത്തില്‍ ഉത്തരവാദിത്വബോധമുള്ളവരും അതിന്‍പ്രകാരം എന്തെങ്കലും ചെയ്യുന്നതുമായ ആളുകള്‍ക്ക് മാത്രമാണ് ജീവിതവിജയം നേടാനായിട്ടുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാദ്ധ്യതാബോധത്തില്‍ ജീവിക്കുന്നവരാണ് തങ്ങളുടെ ജീവിതത്തില്‍ പരാജയപ്പെടുന്നത്. ഉത്തരവാദിത്വബോധം ഒരാളുടെ ജീവിതത്തില്‍ അവസരബോധത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ തലമുറയോട്, 21-ാം നൂറ്റാണ്ടിലെ യുവത്വത്തോട് ഒരു പുതിയ തുടക്കവുമായി (ക്ലീന്‍ സ്‌ളേറ്റുമായി) മുന്നോട്ടുനീങ്ങാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പുതിയ തുടക്കവുംം (ക്ലീന്‍ സ്‌ളേറ്റ്), ശുദ്ധമായ ഹൃദയവും (ക്ലീന്‍ ഹാര്‍ട്ട്) എന്നത് ശുദ്ധമായ ഉദ്ദേശങ്ങളെയാണ് അര്‍ത്ഥമാക്കുന്നത്.
21-ാംനൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്നുള്ള ലോകത്തിന്റെ പ്രതീക്ഷകളും പ്രത്യാശകളും വളരെ വലുതും ഇന്ത്യയുടെ പ്രതീക്ഷകളും പ്രത്യാശകളും വിദ്യാര്‍ത്ഥികളിലും പ്രൊഫഷണലുകളുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
आज आप ऐसे समय में इंडस्ट्री में कदम रख रहे हैं, जब pandemic के चलते पूरी दुनिया के Energy sector में भी बड़े बदलाव हो रहे हैं।
— PMO India (@PMOIndia) November 21, 2020
ऐसे में आज भारत में Energy Sector में Growth की,
Entrepreneurship की, Employment की, असीम संभावनाएं हैं: PM
आज देश अपने carbon footprint को 30-35% तक कम करने का लक्ष्य लेकर आगे बढ़ रहा है।
— PMO India (@PMOIndia) November 21, 2020
प्रयास है कि इस दशक में अपनी ऊर्जा ज़रूरतों में Natural Gas की हिस्सेदारी को हम 4 गुणा तक बढ़ाएं: PM
एक ऐसे समय में graduate होना जब दुनिया इतने बड़े संकट से जूझ रही है,ये कोई आसान बात नहीं है।
— PMO India (@PMOIndia) November 21, 2020
लेकिन आपकी क्षमताएँ इन चुनौतियों से कहीं ज्यादा बड़ी हैं।
Problems क्या हैं, इससे ज्यादा महत्वपूर्ण ये है कि आपका purpose क्या है, आपकी Preference क्या है और आपका plan क्या है?: PM
ऐसा नहीं है कि सफल व्यक्तियों के पास समस्याएं नहीं होतीं,
— PMO India (@PMOIndia) November 21, 2020
लेकिन जो चुनौतियों को स्वीकार करता है, उनका मुकाबला करता है, उन्हें हराता है, समस्याओं का समाधान करता है, वो सफल होता है: PM
आप देखिए जीवन में वही लोग सफल होते है, वही लोग कुछ कर दिखाते है जिनके जीवन में Sense of Responsibility का भाव होता है। विफल वो होते है जो Sense of Burden में जीते है।
— PMO India (@PMOIndia) November 21, 2020
Sense of Responsibility का भाव व्यक्ति के जीवन में Sense of Opportunity को भी जन्म देता है: PM
आज की जो पीढ़ी है, 21वीं सदी का जो युवा है, उसको एक Clean Slate के साथ आगे बढ़ना होगा।
— PMO India (@PMOIndia) November 21, 2020
कुछ लोंगों के मन में ये जो पत्थर की लकीर बनी हुई है, कि कुछ बदलेगा नहीं, उस लकीर को Clean करना होगा।
और Clean Heart... Clean Heart मतलब साफ नीयत: PM
21वीं सदी में दुनिया की आशाएं और अपेक्षाएं भारत से हैं और भारत की आशा और अपेक्षा आपके साथ जुड़ी हैं।
— PMO India (@PMOIndia) November 21, 2020
हमें तेज गति से चलना ही होगा, आगे बढ़ना ही होगा: PM