Steps are being taken to double farmers' income by 2022: PM
Our efforts are on modernizing the agriculture sector by incorporating latest technology: PM Modi
Govt is focussing on promoting agricultural technology-based startups: PM Modi

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന മൂന്നാമത് ആഗോള ഉരുളക്കിഴങ്ങ് കോണ്‍ക്ലേവിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്തു. കഴിഞ്ഞ രണ്ടു ആഗോള ഉരുളക്കിഴങ്ങ് കോണ്‍ഫറന്‍സുകള്‍ 1999-ലും 2008-ലുമാണ് നടന്നത്. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, ഷിംലയിലെ ഐ.സി.എ.ആര്‍-കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം, പെറുവിലെ ലിമയിലെ അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് കേന്ദ്രം എന്നിവരുടെ സഹായത്തോടെ ഇന്ത്യന്‍ പൊട്ടറ്റോ അസോസിയേഷന്‍ (ഐ.പി.എ)ആണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

ഭക്ഷ്യ-പോഷകാഹാര ആവശ്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാനമായ വിഷയങ്ങള്‍ അടുത്ത കുറച്ചുദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞര്‍, ഉരുളക്കിഴങ്ങ് കര്‍ഷകര്‍, മറ്റ് ഗുണഭോക്താക്കള്‍ ആഗോള ഉരുളക്കിഴങ്ങ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.

ഉരുളക്കിഴങ്ങ് കോണ്‍ഫറന്‍സ്, കാര്‍ഷിക പ്രദര്‍ശനം, ഉരുളക്കിഴങ്ങ് ഫീല്‍ഡ് ദിവസം എന്നിവയെല്ലാം ഒരേ സമയത്ത് നടക്കുന്നുവെന്നതാണ് മൂന്നാമത് കോണ്‍ക്ലേവിന്റെ പ്രത്യേകതയെന്ന് കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഫീല്‍ഡ് ദിവസം 6,000 കര്‍ഷകര്‍ ഫീല്‍ഡ് സന്ദര്‍ശനത്തിനായി പോകുന്നുവെന്നത് വളരെ പ്രശംസനീയമായ പ്രയത്‌നമാണെന്ന് അദ്ദേഹം പറഞ്ഞു.

ഉരുളക്കിഴങ്ങ് ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗുജറാത്തില്‍ വച്ചുതന്നെ മൂന്നാമത് ഉരുളക്കിഴങ്ങ് കോണ്‍ക്ലേവ് നടക്കുന്നത് വളരെ ശ്രദ്ധേയമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഉരുളക്കിഴങ്ങ് കൃഷിയില്‍ കഴിഞ്ഞ പതിനൊന്നുവര്‍ഷത്തിനുള്ളില്‍ ഏകദേശം 20% വര്‍ദ്ധനയുണ്ടായപ്പോള്‍, ഗുജറാത്തില്‍ ആ കാലളവില്‍ ഏകദേശം 170% വര്‍ദ്ധനയാണുണ്ടായതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കൃഷിക്കായി സ്പ്രിംഗ്‌ളര്‍, തുള്ളി നന പോലുള്ള ആധുനിക കാര്‍ഷികരീതികളിലേക്ക് സംസ്ഥാനത്തെ നയിച്ച നയപരമായ മുന്‍കൈകള്‍ക്കും തീരുമാനങ്ങള്‍ക്കും അതോടൊപ്പം മികച്ച ശീതീകരണ സംഭരണസൗകര്യങ്ങള്‍ക്കും ഭക്ഷ്യസംസ്‌ക്കരണ വ്യവസായങ്ങളുമായുള്ള ബന്ധിപ്പിക്കലിനുമാണ് ഇതിന് വലിയതോതില്‍ കടപ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഗുജറാത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട ഉരുളക്കിഴങ്ങ് സംസ്‌ക്കരണ കമ്പനികളുള്ളത്, അതുപോലെ ഏറ്റവുംകൂടുതല്‍ ഉരുളക്കിഴങ്ങ് കയറ്റുമതിക്കാരും ഗുജറാത്ത് ആസ്ഥാനമായുള്ളവരാണ്. ഇതാണ് സംസ്ഥാനത്തെ രാജ്യത്തെ പ്രധാനപ്പെട്ട ഉരുളക്കിഴങ്ങ് ഹബ്ബായി ഉയര്‍ത്തുന്നതിലേക്ക് നയിച്ചത്.

കര്‍ഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തിനായി തന്റെ ഗവണ്‍മെന്റ് അതിവേഗത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ പ്രയത്‌നത്തിന്റെയും ഗവണ്‍മെന്റിന്റെ നയങ്ങളുടെയും സംയുക്തമായ പരിശ്രമ ഫലമായി പല ഭക്ഷ്യ ധാന്യങ്ങളുടെയും മറ്റ് ഭക്ഷ്യവിഭാഗങ്ങളുടെയും ഉല്‍പ്പാദനത്തില്‍ ലോകത്ത് ഇന്ന് ഇന്ത്യ ആദ്യത്തെ മൂന്നു സ്ഥാനങ്ങള്‍ക്കുള്ളിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യസംസ്‌ക്കരണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ മേഖലയില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്നുകൊടുത്തത്, പ്രധാനമന്ത്രി കിസാന്‍ സമ്പാദ യോജനയിലൂടെ മൂല്യവര്‍ദ്ധനയ്ക്കും മൂല്യവര്‍ദ്ധിത ശൃംഖല വികസിപ്പിക്കുന്നതിനും സഹായിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അദ്ദേഹം അക്കമിട്ട് നിരത്തി.

ഈ മാസം ആദ്യം 6 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 12,000 കോടി രൂപ നേരിട്ട് കൈമാറ്റം ചെയ്തുകൊണ്ട് പുതിയ ഒരു റെക്കാര്‍ഡും സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലുള്ള ഇടത്തരക്കാരെയും മറ്റ് തലങ്ങളേയും കുറച്ചുകൊണ്ടുവരുന്നതാണ് തന്റെ ഗവണ്‍മെന്റിന്റെ മുന്‍ഗണയെന്നും അദ്ദേഹം സൂചിപ്പിച്ചു. കാര്‍ഷിക സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നു എന്നും മികച്ചതും കൃത്യതയാര്‍ന്നതുമായ കൃഷിക്ക് ആവശ്യമായ കര്‍ഷകരുടെ വിവരങ്ങളും കാര്‍ഷിക സഞ്ചയങ്ങളും ഉപയോഗിക്കാന്‍ ഇതിലൂടെ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആധുനിക ജൈവ സാങ്കേതിക വിദ്യ, നിര്‍മ്മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, ഡ്രോണ്‍ സാങ്കേതികവിദ്യ എന്നിവയിലൂടെ കാര്‍ഷികമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് അഭ്യര്‍ത്ഥിച്ചു. ഒരാളും തന്നെ വിശപ്പുള്ളവരും പോഷകാഹാരകുറവുള്ളവരുമായി അവശേഷിക്കരുത് എന്ന് ഉറപ്പുവരുത്തുകയാണ് ശാസ്ത്ര സമൂഹത്തിന്റെയും നയരൂപീകരുടെയും ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പശ്ചാത്തലം :-
ഉരുളക്കിഴങ്ങുമായി ബന്ധപ്പെട്ട മേഖലയിലെ എല്ലാ ഗുണഭോക്താക്കളേയും ഒരു വേദിയില്‍ കൊണ്ടുവരാനും അതിലൂടെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാനും ഈ മേഖലയില്‍പ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്തികൊണ്ട് ഭാവി പരിപാടിക്ക് രൂപം നല്‍കാനും മൂന്നാമത് ആഗോള ഉരുളക്കിഴങ്ങ് കോണ്‍ക്ലേവ് അവസരം ലഭ്യമാക്കും. ഈ സവിശേഷ പരിപാടിയിലൂടെ ഉരുളക്കിഴങ്ങ് ഗവേഷണത്തിലെ അറിവുകളും നവീനാശങ്ങളും പങ്കുവയ്ക്കാന്‍ കഴിയും.1) ഉരുളക്കിഴങ്ങ് കോണ്‍ഫറന്‍സ് 2) കാര്‍ഷികപ്രദര്‍ശനം 2) പൊട്ടറ്റോ ഫീല്‍ഡ് ഡയറി എന്നിങ്ങളെ മൂന്ന് ഘടകങ്ങള്‍ ഈ വമ്പന്‍ പരിപാടിക്കുണ്ട്.

ഇന്ന് മുതല്‍ ഈ മാസം 30 വരെ മൂന്നുദിവസമാണ് പൊട്ടറ്റോ കോണ്‍ഫറന്‍സ് നടക്കുന്നത്. ഇതിന് പത്തു പ്രമേയങ്ങളാണുള്ളത്. അതില്‍ എട്ടെണ്ണം അടിസ്ഥാനപരവും പ്രായോഗികപരവുമായ ഗവേഷണത്തിലധിഷ്ഠിതമാണ്. മറ്റു രണ്ടു പ്രമേയങ്ങള്‍ ഉരുളക്കിഴങ്ങ് വ്യാപാരം, മൂല്യവര്‍ദ്ധിത ശൃംഖല പരിപാലനവും നയപരമായ പ്രശ്‌നങ്ങളും എന്നിവയ്ക്ക് ഊന്നല്‍ നല്‍കും.
ഉരുളക്കിഴങ്ങ് അധിഷ്ഠിത വ്യവസായങ്ങള്‍, വ്യാപാരം, സംസ്‌ക്കരണം, ഉരുളക്കിഴങ്ങ് വിത്ത് ഉല്‍പ്പാദനം, ബയോടെക്‌നോളജി, സാങ്കേതിക വിദ്യാ കൈമാറ്റത്തിലെ പൊതു- സ്വകാര്യ പങ്കാളിത്തം, കര്‍ഷകരുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനത്തിനായി ഇന്ന് മുതല്‍ 30 വരെ കാര്‍ഷികപ്രദര്‍ശനം സംഘടിപ്പിക്കും.

ഉരുളക്കിഴങ്ങ് ഫീല്‍ഡ് ദിവസം 2020 ജനുവരി 31 നാണ് സംഘടിപ്പിക്കുന്നത്. ഉരുളക്കിഴങ്ങ് മേഖലയിലെ യന്ത്രവല്‍ക്കരണം, വിവിധതരത്തിലുള്ള ഉരുളക്കിഴങ്ങുകള്‍, ആധുനിക സാങ്കേതികവിദ്യ എന്നിവയിലുണ്ടായിട്ടുള്ള പുരോഗതികള്‍ പ്രദര്‍ശിപ്പിക്കും.

നടീല്‍ വസ്തുക്കളുടെ ലഭ്യതകുറവ്, വിതരണശൃംഖലകളുടെ അപര്യാപ്ത, വിളവെടുപ്പിന് ശേഷമുള്ള നഷ്ടങ്ങള്‍, സംസ്‌ക്കരണം ഉയര്‍ത്തുന്നതിന്റെ ആവശ്യകത, കയറ്റുമതിയും ഉപയോഗത്തിലെ വൈവിദ്ധ്യവല്‍ക്കരണവും, ആവശ്യമായ നയപരമായ പിന്തുണ, സര്‍ട്ടിഫൈ ചെയ്ത വിത്തുകളുടെ ഉല്‍പ്പാദനവും ഉപയോഗവും, ദീര്‍ഘദൂരത്തേയ്ക്ക് കൊണ്ടുപോകല്‍, കയറ്റുമതിപ്രോത്സാഹനം എന്നിവയെല്ലാം കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും.

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'

Media Coverage

'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi condoles loss of lives due to stampede at New Delhi Railway Station
February 16, 2025

The Prime Minister, Shri Narendra Modi has condoled the loss of lives due to stampede at New Delhi Railway Station. Shri Modi also wished a speedy recovery for the injured.

In a X post, the Prime Minister said;

“Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.”