Quote'' അറിവിന്റെയും കടമയുടെയും സത്യത്തിന്റെയും നിധിപേടകമായാണ് കാശി അറിയപ്പെടുന്നത്, തീര്‍ച്ചയായും അത് ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ തലസ്ഥാനമാണ് ''
Quote''ഇന്ത്യയില്‍ ഞങ്ങള്‍ ഞങ്ങളുടെ ശാശ്വതവും വൈവിദ്ധ്യപൂര്‍ണ്ണവുമായ സംസ്‌കാരത്തെക്കുറിച്ച് അഭിമാനിക്കുന്നു. ഞങ്ങളുടെ അസ്പഷ്ടമായ സാംസ്‌കാരിക പൈതൃകത്തിനും നാം വലിയ മൂല്യം നല്‍കുന്നു''
Quote'' 'യുഗേ യുഗീന്‍ ഭാരത്' ദേശീയ മ്യൂസിയം പൂര്‍ത്തിയാകുമ്പോള്‍, 5,000 വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി മാറും''
Quote''മൂര്‍ത്തമായ പൈതൃകം ഭൗതിക മൂല്യം മാത്രമല്ല, അത് ഒരു രാജ്യത്തിന്റെ ചരിത്രവും സ്വത്വവുമാണ്''
Quote''പൈതൃകം എന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കും വൈവിദ്ധ്യവല്‍ക്കരണത്തിനുമുള്ള ഒരു സുപ്രധാന സ്വത്താണ്, 'വികാസ് ഭി വിരാസത് ഭി' എന്ന ഇന്ത്യയുടെ മന്ത്രത്തില്‍ അത് പ്രതിധ്വനിക്കുന്നു''
Quote''ഇന്ത്യയുടെ നാഷണല്‍ ഡിജിറ്റല്‍ ഡിസ്ട്രിക്റ്റ് റിപ്പോസിറ്ററി സ്വാതന്ത്ര്യ സമരഗാഥകളെ വീണ്ടും കണ്ടെത്താന്‍ സഹായിക്കുന്നു''
Quote''സംസ്‌കാരം, സര്‍ഗ്ഗാത്മകത, വാണിജ്യം, സഹകരണം എന്നീ നാല് സികളുടെ പ്രാധാന്യം കര്‍മ്മസമിതി പ്രതിഫലിപ്പിക്കുന്നു ''

കാശി എന്നറിയപ്പെടുന്ന വരാണസിയിലേക്ക് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, തന്റെ പാര്‍ലമെന്റ് മണ്ഡലം കൂടിയായ നഗരത്തില്‍ ജി20 സാംസ്‌കാരിക മന്ത്രിമാരുടെ യോഗം നടക്കുന്നതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ന് നിലവിലുള്ള ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് കാശിയെന്ന് പരാമര്‍ശിച്ച പ്രധാനമന്ത്രി, ബുദ്ധന്‍ തന്റെ ആദ്യ ധര്‍മ്മപ്രബോധനം നടത്തിയ സാരാനാഥിന്റെ അടുത്തുള്ള പട്ടണമാണെന്നും പറഞ്ഞു. ''അറിവിന്റെയും കടമയുടെയും സത്യത്തിന്റെയും നിധിപേടകമായാണ് കാശി അറിയപ്പെടുന്നത്, തീര്‍ച്ചയായും അത് ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ തലസ്ഥാനമാണ്'', ഗംഗാ ആരതി പരിപാടിക്ക് സാക്ഷ്യം വഹിക്കുന്നതിനും സാരാനാഥ് സന്ദര്‍ശിക്കുന്നതിനും ശ്രമിക്കാനും രുചികരമായ കാശിയുടെ പലഹാരങ്ങള്‍ രുചിക്കാനും പ്രധാനമന്ത്രി അതിഥികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

മുഴുവന്‍ മാനവരാശിക്കും വലിയ പ്രാധാന്യമുള്ളതാണ് ജി20 സാംസ്‌കാരിക മന്ത്രിമാരുടെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് സംസ്‌കാരത്തിന്റെ അന്തര്‍ലീനമായ സാദ്ധ്യതകള്‍ക്ക് വൈവിദ്ധ്യമാര്‍ന്ന പശ്ചാത്തലങ്ങളും വീക്ഷണങ്ങളും മനസ്സിലാക്കാന്‍ നമ്മെ പ്രാപ്തരാക്കാനും ഏകീകരിക്കാനുമാകുമെന്നത് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യയില്‍ ഞങ്ങള്‍ ഞങ്ങളുടെ ശാശ്വതവും വൈവിദ്ധ്യപൂര്‍ണ്ണവുമായ സംസ്‌കാരത്തെക്കുറിച്ച് അഭിമാനിക്കുന്നു. അസ്പഷ്ടമായ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിനും ഞങ്ങള്‍ വലിയ മൂല്യം കല്‍പ്പിക്കുന്നു'', ഇന്ത്യ അതിന്റെ പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും കഠിനമായി പരിശ്രമിക്കുകയാണെന്നതിന് അടിവരയിട്ടുകൊണ്ടു അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരിക ആസ്തികളെയും കലാകാരന്മാരെയും ദേശീയ തലത്തിലും ഗ്രാമതലത്തിലും മാപ്പ് ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യയുടെ സംസ്‌കാരം ആഘോഷിക്കുന്നതിനായി നിരവധി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത് പരാമര്‍ശിച്ച അദ്ദേഹം ഇന്ത്യയുടെ ഗോത്ര സമൂഹങ്ങളുടെ ഊര്‍ജ്ജസ്വലമായ സംസ്‌ക്കാരം പ്രദര്‍ശിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഗോത്ര മ്യൂസിയങ്ങളുടെ ഉദാഹരണം നല്‍കുകയും ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിമാരുടെ മ്യൂസിയത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കാനുള്ള ഒരുതരം ശ്രമമാണിതെന്ന് പറഞ്ഞു. 'യുഗേ യുഗീന്‍ ഭാരത്' നാഷണല്‍ മ്യൂസിയം വികസിപ്പിക്കുന്നതിനെക്കുറിച്ച് പ്രസ്താവിച്ച അദ്ദേഹം, ഇത് പൂര്‍ത്തിയാകുമ്പോള്‍ 5,000 വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി മാറുമെന്നും പറഞ്ഞു.

സാംസ്‌കാരിക സ്വത്ത് വീണ്ടെടുക്കല്‍ എന്ന സുപ്രധാന വിഷയത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കര്‍മ്മസമിതിയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യുകയും മൂര്‍ത്തമായ പൈതൃകം എന്നത് ഭൗതിക മൂല്യം മാത്രമല്ല, അത് ഒരു രാജ്യത്തിന്റെ ചരിത്രവും സ്വത്വവുമാണെന്നും പറഞ്ഞു. ''ഓരോരുത്തര്‍ക്കും അവരവരുടെ സാംസ്‌കാരിക പൈതൃകം പ്രാപ്യമാക്കാനും ആസ്വദിക്കാനും അവകാശമുണ്ട്'' എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. 2014 മുതല്‍, ഇന്ത്യയുടെ പുരാതന നാഗരികതയുടെ മഹത്വം പ്രകടമാക്കുന്ന നൂറുകണക്കിന് പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവന്നതായും പ്രധാനമന്ത്രി അറിയിച്ചു. ലീവിംഗ് ഹെരിറ്റേജിനെയും (നമ്മുടെ പൂര്‍വ്വീകരില്‍ നിന്നും പാരമ്പര്യമായി കിട്ടിയതും പിന്‍തലമുറകകളിലേക്ക് കൈമാറ്റം ചെയ്തതും) 'ലൈഫ് ന് വേണ്ടിയുള്ള സംസ്‌ക്കാര'ത്തിന്റെ സംഭാവനകളേയും അദ്ദേഹം അഭിനന്ദിച്ചു. എല്ലാത്തിനുമുപരി, സാംസ്‌കാരിക പൈതൃകം എന്നത് കല്ലില്‍ കൊത്തിവച്ചിരിക്കുന്നത് മാത്രമല്ല, അത് തലമുറകളായി കൈമാറിവരുന്ന പാരമ്പര്യങ്ങളും ആചാരങ്ങളും ഉത്സവങ്ങളുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍മ്മസമിതിയുടെ പ്രയത്‌നങ്ങള്‍ സുസ്ഥിരമായ രീതികളും ജീവിതരീതികളും വളര്‍ത്തിയെടുക്കുമെന്ന് ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

പൈതൃകം എന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കും വൈവിദ്ധ്യവല്‍ക്കരണത്തിനുമുള്ള ഒരു സുപ്രധാന സ്വത്താണെന്നും വികസനവും പൈതൃകവും എന്നര്‍ത്ഥമുള്ള 'വികാസ് ഭി വിരാസത് ഭി' എന്ന ഇന്ത്യയുടെ മന്ത്രത്തില്‍ അത് പ്രതിധ്വനിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അടിവരയിട്ടു. ''ഏകദേശം 3,000 അതുല്യമായ കലകളും കരകൗശല വസ്തുക്കളും ഉള്ള 2,000 വര്‍ഷം പഴക്കമുള്ള കരകൗശല പൈതൃകത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു'', സ്വയം പര്യാപ്ത പരിപോഷിപ്പിക്കുന്ന അതേസമയം തന്നെ ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെ തനിമ പ്രകടമാക്കുന്ന 'ഒരു ജില്ല, ഒരു ഉല്‍പ്പന്നം' മുന്‍കൈയും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഉള്‍ച്ചേര്‍ക്കുന്ന സാമ്പത്തിക വികസനം സുഗമമാക്കുകയും സര്‍ഗ്ഗാത്മകതയെയും നൂതനാശയങ്ങളേയും പിന്തുണയ്ക്കുകയും ചെയ്യന്നതിനാല്‍ സാംസ്‌കാരികവും ക്രിയാത്മകവുമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജി 20 രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് പരമമായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു, 1.8 ബില്യണ്‍ ഡോളറിന്റെ പ്രാരംഭ ചെലവില്‍ വരുന്ന മാസത്തില്‍, പി.എം വിശ്വകര്‍മ്മ യോജനയ്ക്ക് ഇന്ത്യ തുടക്കം കുറിയ്ക്കാന്‍ പോകുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്ക് പിന്തുണയുടെ ഒരു ആവാസവ്യവസ്ഥ ഇത് സൃഷ്ടിക്കുമെന്നും കരകൗശലങ്ങളില്‍ അഭിവൃദ്ധി പ്രാപിക്കാനും ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ സംരക്ഷണത്തിന് സംഭാവന നല്‍കുന്നതിനും അവരെ ഇത് പ്രാപ്തമാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

സംസ്‌കാരം ആഘോഷിക്കുന്നതില്‍ സാങ്കേതികവിദ്യ ഒരു പ്രധാന സഖ്യകക്ഷിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സ്വാതന്ത്ര്യസമരത്തിന്റെ കഥകള്‍ വീണ്ടും കണ്ടെത്തുന്നതിന് സഹായിക്കുന്ന ഇന്ത്യയുടെ നാഷണല്‍ ഡിജിറ്റല്‍ ഡിസ്ട്രിക്റ്റ് റിപ്പോസിറ്ററിയെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. സാംസ്‌കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളെ കൂടുതല്‍ വിനോദസഞ്ചാര സൗഹൃദമാക്കുന്നതിനൊപ്പം അതിന്റെ സാംസ്‌കാരിക നാഴികകല്ലുകളുടെ മികച്ച സംരക്ഷണം ഉറപ്പാക്കാനും ഇന്ത്യ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്നതിനും അദ്ദേഹം ഊന്നല്‍ നല്‍കി.

ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി- എന്ന വസുധൈവ കുടുംബകത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്ന 'സംസ്‌കാരം എല്ലാവരെയും ഒന്നിപ്പിക്കുന്നു' എന്ന സംഘടിതപ്രവര്‍ത്തനത്തിന് ജി20 സാംസ്‌കാരിക മന്ത്രിമാരുടെ കര്‍മ്മസമിതി സമാരംഭം കുറിച്ചതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. മൂര്‍ത്തമായ ഫലങ്ങളോടെയുള്ള ഒരു ജി20 കര്‍മ്മപദ്ധതി രൂപപ്പെടുത്തുന്നതിലെ അവരുടെ നിര്‍ണ്ണായക പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. ''സംസ്‌കാരം, സര്‍ഗ്ഗാത്മകത, വാണിജ്യം, സഹകരണം എന്നീ നാല് സികളുടെ പ്രാധാന്യം നിങ്ങളുടെ പ്രവര്‍ത്തി പ്രതിഫലിപ്പിക്കുന്നു. അനുകമ്പയുള്ളതും ഉള്‍ച്ചേര്‍ക്കുന്നതും സമാധാനപൂര്‍ണവുമായ ഒരു ഭാവി കെട്ടിപ്പടുക്കാന്‍ സംസ്‌കാരത്തിന്റെ ശക്തി പ്രയോജനപ്പെടുത്താന്‍ ഇത് നമ്മെ പ്രാപ്തരാക്കും'', പ്രധാനമന്ത്രി ഉപസംഹരിച്ചു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • Guru Mathapati September 08, 2023

    Bharat mata ki Jai
  • Mintu Kumar September 01, 2023

    नमस्कार सर, मैं कुलदीप पिता का नाम स्वर्गीय श्री शेरसिंह हरियाणा जिला महेंद्रगढ़ का रहने वाला हूं। मैं जून 2023 में मुम्बई बांद्रा टर्मिनस रेलवे स्टेशन पर लिनेन (LILEN) में काम करने के लिए गया था। मेरी ज्वाइनिंग 19 को बांद्रा टर्मिनस रेलवे स्टेशन पर हुई थी, मेरा काम ट्रेन में चदर और कंबल देने का था। वहां पर हमारे ग्रुप 10 लोग थे। वहां पर हमारे लिए रहने की भी कोई व्यवस्था नहीं थी, हम बांद्रा टर्मिनस रेलवे स्टेशन पर ही प्लेटफार्म पर ही सोते थे। वहां पर मैं 8 हजार रूपए लेकर गया था। परंतु दोनों समय का खुद के पैसों से खाना पड़ता था इसलिए सभी पैसै खत्म हो गऍ और फिर मैं 19 जुलाई को बांद्रा टर्मिनस से घर पर आ गया। लेकिन मेरी सैलरी उन्होंने अभी तक नहीं दी है। जब मैं मेरी सैलरी के लिए उनको फोन करता हूं तो बोलते हैं 2 दिन बाद आयेगी 5 दिन बाद आयेगी। ऐसा बोलते हुए उनको दो महीने हो गए हैं। लेकिन मेरी सैलरी अभी तक नहीं दी गई है। मैंने वहां पर 19 जून से 19 जुलाई तक काम किया है। मेरे साथ में जो लोग थे मेरे ग्रुप के उन सभी की सैलरी आ गई है। जो मेरे से पहले छोड़ कर चले गए थे उनकी भी सैलरी आ गई है लेकिन मेरी सैलरी अभी तक नहीं आई है। सर घर में कमाने वाला सिर्फ मैं ही हूं मेरे मम्मी बीमार रहती है जैसे तैसे घर का खर्च चला रहा हूं। सर मैंने मेरे UAN नम्बर से EPFO की साइट पर अपनी डिटेल्स भी चैक की थी। वहां पर मेरी ज्वाइनिंग 1 जून से दिखा रखी है। सर आपसे निवेदन है कि मुझे मेरी सैलरी दिलवा दीजिए। सर मैं बहुत गरीब हूं। मेरे पास घर का खर्च चलाने के लिए भी पैसे नहीं हैं। वहां के accountant का नम्बर (8291027127) भी है मेरे पास लेकिन वह मेरी सैलरी नहीं भेज रहे हैं। वहां पर LILEN में कंपनी का नाम THARU AND SONS है। मैंने अपने सारे कागज - आधार कार्ड, पैन कार्ड, बैंक की कॉपी भी दी हुई है। सर 2 महीने हो गए हैं मेरी सैलरी अभी तक नहीं आई है। सर आपसे हाथ जोड़कर विनती है कि मुझे मेरी सैलरी दिलवा दीजिए आपकी बहुत मेहरबानी होगी नाम - कुलदीप पिता - स्वर्गीय श्री शेरसिंह तहसील - कनीना जिला - महेंद्रगढ़ राज्य - हरियाणा पिनकोड - 123027
  • RatishTiwari Advocate August 28, 2023

    भारत माता की जय जय जय
  • अनिल गौड August 28, 2023

    श्री नरेंद्र मोदी जी के नेतृत्व में भारतीय संस्कृति पर गर्व महसूस होता है जो आपके ओजस्वीवाणी मार्गदर्शन सें करोड़ों लोगों को ऊर्जावान बनाया है |
  • Reena Chaurasia August 28, 2023

    जय हो मोदी जी की
  • Mayank Maheshwari August 27, 2023

    jai hind
  • Narayan Singh August 27, 2023

    जब धर्म के नाम पर बंटवारा हो गया था। तो अब हिन्दू राष्ट्र घोषित किया जाय।जो दुसरे इस देश में नहीं रहना चाहते तो।चले जायें।
  • Narayan Singh August 27, 2023

    हिन्दू राष्ट्र घोषित किया जाय।
  • Ambikesh Pandey August 26, 2023

    👌
  • Sukhdev Rai Sharma Kharar Punjab August 26, 2023

    यदा यदा हि धर्मस्य ग्लानिर्भवति भारत ।अभ्युत्थानमधर्मस्य तदात्मानं सृजाम्यहम् ॥ परित्राणाय साधूनां विनाशाय च दुष्कृताम् । धर्मसंस्थापनार्थाय सम्भवामि युगे युगे ॥
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Beyond Freebies: Modi’s economic reforms is empowering the middle class and MSMEs

Media Coverage

Beyond Freebies: Modi’s economic reforms is empowering the middle class and MSMEs
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 24
March 24, 2025

Viksit Bharat: PM Modi’s Vision in Action