ചണ വർഷമായ 2023-24 ലേക്കുള്ള പാക്കേജിംഗിൽ ചണം നിർബന്ധമായും ഉപയോഗിക്കണമെന്ന തീരുമാനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകരിച്ചു. ഈ തീരുമാനം ചണമേഖലയുടെ പുനരുജ്ജീവനത്തിന് സഹായകമാകുമെന്ന് ശ്രീ മോദി പറഞ്ഞു.
ഇത് നമ്മുടെ കരകൗശല തൊഴിലാളികൾക്കും കർഷകർക്കും ഒരു വലിയ ഉത്തേജനം കൂടിയാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. ഈ തീരുമാനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇവിടെ കാണാം: https://pib.gov.in/PressReleasePage.aspx?PRID=1984208
കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു; “ഈ തീരുമാനം ചണമേഖലയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും! ഇത് നമ്മുടെ കരകൗശല തൊഴിലാളികൾക്കും കർഷകർക്കും ഒരു വലിയ ഉത്തേജനം നൽകുന്നു."
This decision will contribute towards the revitalizing the jute sector! It also marks a major boost for our artisans and farmers. https://t.co/lCUKZDpw2y
— Narendra Modi (@narendramodi) December 9, 2023