ദല്‍ഹി ഹൈക്കോടതി സ്ഥാപിതമായതിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പങ്കെടുത്തു.
കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങള്‍ക്കിടെ ദല്‍ഹി ഹൈക്കോടതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരുടെ സംഭാവനകള്‍ക്ക് പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു. തങ്ങളിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം ഭരണഘടനയ്ക്കനുസൃതമായി നിറവേറ്റാന്‍ ബന്ധപ്പെട്ട എല്ലാവരും തയാറാവണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 31 സര്‍ദാര്‍ പട്ടേലിന്റെ ജന്‍മദിനം കൂടിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി തന്റെ ജീവിതം രാഷ്ട്രത്തിനായി സമര്‍പ്പിച്ച അഭിഭാഷകനായിരുന്നു അദ്ദേഹമെന്ന് വ്യക്തമാക്കി. ആള്‍ ഇന്ത്യ സിവില്‍ സര്‍വീസസ് സ്ഥാപിച്ചതടക്കം സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.
ബദല്‍ തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന നിയമ സമൂഹത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. നീതിന്യായവ്യവസ്ഥയ്ക്കു മുമ്പാകെയുള്ള വെല്ലുവിളികള്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി ഭാവിയിലേയ്ക്കാവശ്യമായ പ്രവര്‍ത്തനരേഖ തയാറാക്കാനും ആവശ്യപ്പെട്ടു.