പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഖത്തറിലെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുമായി ഇന്ന് ഖത്തറിലെ ദോഹയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. പശ്ചിമ ഏഷ്യയിലെ സമീപകാല പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും സമാധാനവും സ്ഥിരതയും ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഊന്നിപ്പറയുകയും ചെയ്തു.
തുടർന്ന് ഖത്തർ പ്രധാനമന്ത്രി ആദരസൂചകമായി ഒരുക്കിയ വിരുന്നിൽ പ്രധാനമന്ത്രി പങ്കെടുത്തു.
Had a wonderful meeting with PM @MBA_AlThani_. Our discussions revolved around ways to boost India-Qatar friendship. pic.twitter.com/5PMlbr8nBQ
— Narendra Modi (@narendramodi) February 14, 2024