പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് കര്‍ണ്ണാടത്തിലെ കലബുറാഗിയിലും, തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തും സുപ്രധാന വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.
കര്‍ണ്ണാടകത്തിലെ കലബുറാഗിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ബംഗലൂരൂ ഇ.എസ്.ഐ.സി. ആശുപത്രിയും മെഡിക്കല്‍കോളേജും രാഷ്ട്രത്തിന് സമര്‍പ്പിച്ച് കൊണ്ടുള്ള ഫലകം അനാവരണം ചെയ്തു. ഹുബ്ബള്ളിയിലെ കിംസിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ബംഗലൂരൂവിലെ ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ കെട്ടിടം, ബംഗലൂരൂ സര്‍വ്വകലാശാലയില്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള വനിതാ ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം ഒരു ബട്ടന്‍ അമര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ബിപിസിഎല്ലിന്റെ റായ്ച്ചൂര്‍ ഡിപ്പോ കലാബുറാഗിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് തറക്കല്ലിട്ടുകൊണ്ടുള്ള ഫലകവും പ്രധാനമന്ത്രി അനാവരണം ചെയ്തു.
ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പ്രധാനമന്ത്രി നിരവധി ദേശീയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ദേശീയപാത – 45 സിയിലെ വിക്രവണ്ടി മുതല്‍ തഞ്ചാവൂര്‍ വരെയും ദേശീയപാത 4 ല്‍ കാരായിപേട്ട – വാലജാപേട്ട് ഭാഗം ആറ് വരിയാക്കുന്നതിന് അദ്ദേഹം തറക്കല്ലിട്ടു.
എണ്ണോര്‍ എല്‍.എന്‍.ജി ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
പ്രതിവര്‍ഷം അഞ്ച് ദശലക്ഷം മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള എണ്ണോര്‍ എല്‍.എന്‍.ജി ടെര്‍മിനല്‍ തമിഴ്‌നാട്ടിലെയും സമീപ സംസ്ഥാനങ്ങളിലെയും എല്‍.എന്‍.ജി വാതക ആവശ്യങ്ങള്‍ നേരിടും.
ഈറോഡ് – കരൂര്‍ – തിരുച്ചിറപ്പള്ളി, സേലം- കരൂര്‍ -ഡിണ്ടുഗല്‍ റെയില്‍പാതകള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
ചെന്നൈയിലെ ഡോ. എം.ജി.ആര്‍ ജാനകി വനിതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഡോ. എം.ജി. രാമചന്ദ്രന്റെ പ്രതിമയും പ്രധാനമന്ത്രി വീഡിയോ ലിങ്കിലൂടെ അനാച്ഛാദനം ചെയ്തു.
ഇന്ന് ഉദ്ഘാടനം ചെയ്ത വികസന പദ്ധതികള്‍ കര്‍ണ്ണാടകത്തിലെയും, തമിഴ്‌നാട്ടിലെയും ജനങ്ങള്‍ക്ക് വലിയതോതില്‍ പ്രയോജനം ചെയ്യും.