ഓയിൽഫീൽഡ്‌സ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെൻ്റ്) ആക്ട് 1948-ലെ നിദിഷ്ട ഭേദഗതികൾ രാജ്യസഭ ഇന്ന് പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഊർജ സുരക്ഷ വർധിപ്പിക്കുകയും ഇന്ത്യയുടെ അഭിവൃദ്ധിക്ക് സംഭാവന നൽകുകയും ചെയ്യുന്ന സുപ്രധാന നിയമനിർമ്മാണമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു :
"ഊർജ സുരക്ഷ വർധിപ്പിക്കുകയും സമൃദ്ധമായ ഇന്ത്യയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്ന സുപ്രധാന നിയമനിർമ്മാണമാണിത്."
This is an important legislation which will boost energy security and also contribute to a prosperous India. https://t.co/7DduJWrlU3
— Narendra Modi (@narendramodi) December 3, 2024