മഹരാഷ്ട്രയിലെ പൂനെയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി(ഐസര്‍)ലെ ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.
മാലിന്യമുക്തമായ ഊര്‍ജം സംബന്ധിച്ച നൂതന വസ്തുക്കളും ഉപകരണങ്ങളും, കാര്‍ഷിക ബയോടെക്‌നോളജി, പ്രകൃതിവിഭവങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച അവതരണങ്ങള്‍ ഐസറിലെ ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു.
അറിവു പകരുന്ന അവതരണങ്ങള്‍ നടത്തിയതിനു ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്നതും ഇന്ത്യയുടെ വളര്‍ച്ചയുടെ വേഗം വര്‍ധിപ്പിക്കുന്നതുമായ ചെലവു കുറഞ്ഞ സാങ്കേതിക വിദ്യ വികസിപ്പിക്കണമെന്ന് അവരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ഐസറിന്റെ പൂനെ ക്യാംപസ് നേരത്തേ സന്ദര്‍ശിച്ച പ്രധാനമന്ത്രി, വിദ്യാര്‍ഥികളും ഗവേഷകരുമായി സംവദിച്ചു. ഐസറില്‍ സി-ഡാക് പ്രദര്‍ശിപ്പിച്ച 797 ടെറഫ്‌ളോപ്‌സ് കംപ്യൂട്ടിങ് ശേഷിയുള്ള മികച്ച സൂപ്പര്‍ കംപ്യൂട്ടറായ പരം ബ്രഹ്മയും അദ്ദേഹം കണ്ടു.
ഐസറുകള്‍ ഇന്ത്യയിലെ മുന്‍നിര ശാസ്ത്രപഠന, ഗവേഷണ കേന്ദ്രങ്ങളാണ്.
പൂനെയില്‍ ഡി.ജ.പിമാരുടെ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണു പ്രധാനമന്ത്രി.