പ്രധാനമന്ത്രി നരേന്ദ്ര മോദി കെവാഡിയയിലെ വാട്ടര്‍ എയ്‌റോഡ്രം, കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയും അഹമ്മദാബാദിലെ സബര്‍മതി റിവര്‍ ഫ്രണ്ടും ബന്ധിപ്പിക്കുന്ന സീ പ്ലെയ്ന്‍ സര്‍വീസ് എന്നിവ ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി അഹമ്മദാബാദിലെ സബര്‍മതി റിവര്‍ ഫ്രണ്ടിലെ വാട്ടര്‍ എയ്‌റോഡ്രം, സബര്‍മതി റിവര്‍ ഫ്രണ്ടിനെ കെവാഡിയയുമായി ബന്ധിപ്പിക്കുന്ന സീ പ്ലെയ്ന്‍ സര്‍വീസ് എന്നിവയും ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നടപ്പിലാക്കുന്ന നിരവധി വാട്ടര്‍ എയ്‌റോഡ്രം പദ്ധതികളുടെ ഭാഗമായാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
റണ്‍വേകളോ ലാന്‍ഡ് ചെയ്യാനുള്ള മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത പ്രദേശങ്ങളില്‍ സേവനം നല്‍കാന്‍ കഴിയുന്ന സീ പ്ലെയ്നുകള്‍ക്ക് കടലില്‍ ടെയ്ക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനുമുള്ള കഴിവുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളെ വിമാനത്താവളങ്ങളോ റണ്‍വേകളോ ഇല്ലാതെ തന്നെ വ്യോമയാന സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ സീ പ്ലെയ്നുകള്‍ക്ക് കഴിയും. തടാകങ്ങള്‍, കായലുകള്‍, അണക്കെട്ടുകള്‍, ചരല്‍പ്രദേശം, പുല്‍മേട് തുടങ്ങിയ സ്ഥലങ്ങളില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന ചെറിയ ചിറകുള്ള വിമാനത്തിന് നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാനാകും.