ഗുജറാത്തിലെ കെവാദിയ സംയോജിത വികസന പരിപാടിയുടെ ഭാഗമായി നിരവധി പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രിഷന്‍ പാര്‍ക്ക് എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രിഷന്‍ പാര്‍ക്ക് എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ആരോഗ്യവനം, ആരോഗ്യ കുടീരം.
17 ഏക്കര്‍ വിസ്തൃതിയിലുള്ള ആരോഗ്യ വനത്തില്‍ 380 വ്യത്യസ്ത ഇനത്തില്‍പ്പെട്ട അഞ്ചുലക്ഷത്തോളം സസ്യങ്ങളുണ്ട്. ശാന്തിഗിരി വെല്‍നസ് സെന്റര്‍ എന്ന പേരിലുള്ള പാരമ്പര്യ ചികിത്സ കേന്ദ്രമാണ് ആരോഗ്യ കുടീരം. ആയുര്‍വേദം, സിദ്ധ, പഞ്ചകര്‍മ്മ, യോഗ എന്നിവ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ ക്ഷേമ കേന്ദ്രമാണിത്.
Happening now- PM @narendramodi is inaugurating Aarogya Van at Kevadia. pic.twitter.com/1JMv6BeKQ4
— PMO India (@PMOIndia) October 30, 2020
Aarogya Van, inaugurated by PM @narendramodi focuses on India’s rich floral traditions, diverse plants as well as traditional methods of wellness and good health. pic.twitter.com/73K3gALDoO
— PMO India (@PMOIndia) October 30, 2020
ഏകതാ മാള്‍
രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം പ്രതിഫലിപ്പിക്കുന്ന,രാജ്യമെമ്പാടുമുള്ള കരകൗശലവസ്തുക്കളും പരമ്പരാഗത വസ്തുക്കളും 35,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ മാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
വ്യത്യസ്ത സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന 20 എംപോറിയങ്ങള്‍ മാളിലുണ്ട്. കേവലം 110 ദിവസം കൊണ്ടാണ് ഈ മാള്‍ നിര്‍മ്മിച്ചത്.
Ekta Mall was inaugurated by PM @narendramodi. Situated in Kevadia, Ekta Mall is a one stop place to discover India’s diverse culture of handicrafts. The Prime Minister spent time at the stalls that displayed handicrafts & products from Jammu and Kashmir as well as the Northeast. pic.twitter.com/x8iOmSwIEk
— PMO India (@PMOIndia) October 30, 2020
ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക്
സാങ്കേതികവിദ്യ അധിഷ്ഠിതമായുള്ള ലോകത്തിലെതന്നെ പ്രഥമ ചില്‍ഡ്രന്‍സ് ന്യൂട്രിഷന്‍ പാര്‍ക്കിന് 35,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ' ഫലശാഖ ഗ്രഹം', 'പയോനഗരി', 'അന്നപൂര്‍ണ്ണ', 'പോഷണ്‍ പൂരന്‍', 'സ്വസ്ഥ ഭാരതം' എന്നീ പേരുകളില്‍ കൗതുകകരമായ ആശയങ്ങളോട് കൂടിയ സ്റ്റേഷനുകളിലേക്ക് ഈ പാര്‍ക്കിനുള്ളിലൂടെ ഒരു 'ന്യൂട്രി ട്രെയിന്‍' സര്‍വീസ് നടത്തുന്നു.’
മിറര്‍ മെയ്‌സ്, 5D വെര്‍ച്ച്വല്‍ തിയേറ്റര്‍, ഓഗ്മെന്റഡ് റിയാലിറ്റി ഗെയിംസ് തുടങ്ങി വിദ്യാഭ്യാസ, വിനോദ പരിപാടികളിലൂടെ പോഷണത്തെ പറ്റിയുള്ള അവബോധം സൃഷ്ടിക്കുകയാണ് ഈ പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്.
The Children Nutrition Park in Kevadia is a creative effort to spread awareness on aspects relating to nutrition. One of the attractions here is a train ride, which will take you to different stations and showcase various exhibits. pic.twitter.com/QX3i1REHhJ
— PMO India (@PMOIndia) October 30, 2020