Prime Minister directs senior officers to take every possible measure to ensure that people are safely evacuated
Ensure maintenance of all essential services such as Power, Telecommunications, health, drinking water: PM
Special preparedness needed for COVID management in hospitals, vaccine cold chain and power back up and storage of essential medicines in vulnerable locations due to cyclone: PM

ടൗട്ടെ’  ചുഴലിക്കാറ്റിൽ നിന്ന് ഉണ്ടാകാനിടയുള്ള  സാഹചര്യങ്ങളെ നേരിടുന്നതിൽ  ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും തയ്യാറെടുപ്പുകൾ  അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉന്നതതല വിളിച്ചു ചേർത്തു.

മെയ് 18 ന് ഉച്ചതിരിഞ്ഞ് / വൈകുന്നേരം 175 കിലോമീറ്റർ കാറ്റിന്റെ വേഗതയിൽ ‘ടൗട്ടെ’’ ചുഴലിക്കാറ്റ് പോർബന്ദറിനും നാളിയയ്ക്കും ഇടയിൽ ഗുജറാത്ത് തീരത്ത് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  അറിയിച്ചു. ഗുജറാത്തിലെ തീരദേശ ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്, ജുനാഗഡ്, ഗിർ സോംനാഥ് എന്നിവിടങ്ങളിൽ കനത്ത മഴയും, സൗരാഷ്ട്ര കച്ച്, ഡിയു ജില്ലകളിലെ ഏതാനും സ്ഥലങ്ങളിൽ കനത്ത മഴയും   ഉണ്ടാകാൻ സാധ്യതയുണ്ട് . ഗിർ സോംനാഥ്, ഡിയു, ജുനാഗഡ്, പോർബന്ദർ , ദേവഭൂമി ദ്വാരക, അമ്രേലി, രാജ്കോട്ട്, ജാംനഗർ. മോർബി, കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കമു ണ്ടാകാനിടയുണ്ട്.    കൊടുങ്കാറ്റ് വീശുമെന്നും ഐ‌എം‌ഡി മുന്നറിയിപ്പ് നൽകി.  ചുഴലിക്കാറ്റ്  കര തൊടുന്ന നേരത്തു് വേലിയേറ്റത്തെ  തുടർന്ന്  2 മുതൽ 3 മീറ്റർ വരെ ഉയരത്തിലും പോർബന്ദർ, ജുനഗഡ്, ഡിയു, ഗിർ സോംനാഥ്, അമ്രേലി, ഭാവ് നഗർ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ  1-2 മീറ്ററിലും, ഗിർ സോംനാഥ്, ഡിയു, ജുനാഗഡ്, പോർബന്ദർ , ദേവഭൂമി ദ്വാരക, അമ്രേലി, രാജ്കോട്ട്, ജാംനഗർ. മോർബി, കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ ജില്ലകളിൽ   0.5 മുതൽ  1 മീറ്റർ വരെയും   തിരമാലകൾ  ഉയരാനിടയുണ്ട്.  ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങൾക്കും ഏറ്റവും പുതിയ പ്രവചനം   നൽകുന്നതിനായി മെയ് 13 മുതൽ  കേന്ദ്ര കാലാവസ്ഥാ  വകുപ്പ്  മൂന്ന് മണിക്കൂറി ലൊരിക്കൽ  ബുള്ളറ്റിനുകൾ പുറപ്പെടുവിക്കുന്നുണ്ട് .

എല്ലാ തീരദേശ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുമായും കേന്ദ്ര മന്ത്രാലയങ്ങൾ ഏജൻസികൾ എന്നിവ യുമായി  കാബിനറ്റ് സെക്രട്ടറി നിരന്തരം  ബന്ധപ്പെട്ട്  അവലോകനം ചെയ്യുന്നുണ്ട്. 
 
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിത്യവും 24 മണിക്കൂറും സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും, വിവിധ  കേന്ദ്ര ഏജൻസികളുമായും ബന്ധപ്പെട്ട് വരുന്നുണ്ട് സംസ്ഥാന  ദുരന്ത നിവാരണ നിധിയിൽ  നിന്നുള്ള ആദ്യ ഗഡു എല്ലാ സംസ്ഥാനങ്ങൾക്കും മുൻ‌കൂട്ടി അനുവദിച്ചിട്ടുണ്ട് . ആറ് സംസ്ഥാനങ്ങളിലായി ബോട്ടുകൾ, ട്രീ കട്ടറുകൾ, ടെലികോം ഉപകരണങ്ങൾ മുതലായവയോടെ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) 42 ടീമുകൾ  മുൻ‌കൂട്ടി  നിലയുറപ്പിച്ചിട്ടുണ്ട്, കൂടാതെ മറ്റൊരു  26 ടീമുകളെ സജ്ജരാക്കി  നിർത്തിയിട്ടുണ്ട്. 

തീരസംരക്ഷണ സേനയും നാവികസേനയും ദുരിതാശ്വാസ, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. 

ബോട്ടുകളും റെസ്ക്യൂ ഉപകരണങ്ങളുമുള്ള വ്യോമസേനയും കരസേനയുടെ എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സ് യൂണിറ്റുകളും വിന്യാസത്തിനായി കാത്തിരിക്കുകയാണ്. മാനുഷിക സഹായവും ദുരന്ത നിവാരണ യൂണിറ്റുകളുമുള്ള ഏഴ് കപ്പലുകൾ പടിഞ്ഞാറൻ തീരത്ത് നിലകൊള്ളുന്നു.  നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും പടിഞ്ഞാറൻ തീരത്ത്  നിരീക്ഷണം നടത്തുന്നുണ്ട് . തിരുവനന്തപുരം, കണ്ണൂർ, പശ്ചിമ തീരത്തെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ദുരന്ത നിവാരണ സംഘങ്ങളെയും, മെഡിക്കൽ ടീമുളെയും വിന്യസിച്ചിട്ടുണ്ട് .

വൈദ്യുതി മന്ത്രാലയം അടിയന്തിര പ്രതികരണ സംവിധാനങ്ങൾ സജീവമാക്കി, വൈദ്യുതി ഉടനടി പുന സ്ഥാപിക്കുന്നതിനായി  ട്രാൻസ്ഫോർമറുകൾ, ഡിജി സെറ്റുകൾ, ഉപകരണങ്ങൾ തുടങ്ങിയവ സൂക്ഷിക്കുന്നു. ടെലികോം മന്ത്രാലയം എല്ലാ ടെലികോം ടവറുകളും എക്സ്ചേഞ്ചുകളും നിരന്തരം നിരീക്ഷിച്ചുകൊണ്ടി രിക്കുകയാണ്, ടെലികോം ശൃംഖല പുന  സ്ഥാപിക്കാൻ പൂർണ്ണമായും സജ്ജമാണ്. 

ആരോഗ്യമേഖലയിലെ മുന്നൊരുക്കങ്ങൾക്കും ദുരിതം   ബാധിച്ചേക്കാവുന്ന പ്രദേശങ്ങളിലെ കോവിഡ്  കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം  സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശങ്ങൾ  നൽകിയിട്ടുണ്ട് . അടിയന്തിര മരുന്നുകളുമായി 10 ദ്രുത പ്രതികരണ മെഡിക്കൽ ടീമുകളും 5 പബ്ലിക് ഹെൽത്ത് റെസ്പോൺസ് ടീമുകളും തയ്യാറാക്കിയിട്ടുണ്ട്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം എല്ലാ കപ്പലുകളും സുരക്ഷിതമാക്കാൻ നടപടിയെടുക്കുകയും അടിയന്തര കപ്പലുകൾ (ടഗ്ഗുകൾ) വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. 

ദുരിതമുണ്ടാകാൻ ഇടയുള്ള  സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിൽ എൻ‌ഡി‌ആർ‌എഫ് സംസ്ഥാന ഏജൻസികളെ സഹായിക്കുന്നു, കൂടാതെ ചുഴലിക്കാറ്റ് സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച്  സാമൂഹ്യ  അവബോധ  പ്രചാരണം  തുടർച്ചയായി നടത്തുന്നു.

അവലോകനത്തിനുശേഷം, സംസ്ഥാന ഗവണ്മെന്റുകൾ  ആളുകളെ സുരക്ഷിതമായി കുടിയൊഴിപ്പിച്ചിട്ടുണ്ടെന്നും വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ , ആരോഗ്യം, കുടിവെള്ളം തുടങ്ങിയ എല്ലാ അവശ്യ സേവനങ്ങളുടെയും പരിപാലനം ഉറപ്പാക്കാനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി മുതിർന്ന ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അവർക്ക് സംഭവിച്ച നാശനഷ്ടങ്ങൾ. ആശുപത്രികളിലെ കോവിഡ് മാനേജ്മെൻറ്, വാക്സിൻ കോൾഡ് ചെയിൻ, വൈദ്യുതി ബാക്കപ്പ്, അവശ്യ മരുന്നുകളുടെ സംഭരണം എന്നിവയിൽ മറ്റ് മെഡിക്കൽ സൗകര്യങ്ങൾ എന്നിവയ്ക്കായി പ്രത്യേക തയ്യാറെടുപ്പ് ഉറപ്പാക്കാനും ഓക്സിജൻ ടാങ്കറുകളുടെ തടസ്സമില്ലാതെ സഞ്ചരിക്കാൻ പദ്ധതി തയ്യാറാക്കാനും   അദ്ദേഹം നിർദ്ദേശിച്ചു. കൺട്രോൾ റൂമുകളുടെ മുഴുവൻ സമയ പ്രവർത്തനത്തിനും അദ്ദേഹം നിർദ്ദേശിച്ചു. ജാംനഗറിൽ നിന്നുള്ള ഓക്സിജൻ വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായ സംവേദനക്ഷമതയ്ക്കും ദുരിതാശ്വാസ നടപടികൾക്കുമായി പ്രാദേശിക സമൂഹത്തെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

യോഗത്തിൽ ആഭ്യന്തരമന്ത്രി, ആഭ്യന്തര സഹമന്ത്രി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തരം , സിവിൽ വ്യോമയാനം , വൈദ്യുതി , ടെലികോം, ഷിപ്പിംഗ്, ഫിഷറീസ്,  മന്ത്രാലയങ്ങൾ വകുപ്പുകൾ, എൻ‌ഡി‌എം‌എ  ചെയർമാൻ, അംഗങ്ങൾ,  റെയിൽ‌വേ ബോർഡ് ചെയർമാൻ, എൻ‌ഡി‌ആർ‌എഫ്, കേന്ദ്ര കാലാവസ്ഥാ  വകുപ്പ്  ഡയറക്ടർ ജനറൽമാർ,പ്രധാനമന്ത്രിയുടെ ഓഫീസ് , ആഭ്യന്തര മന്ത്രലയം , കേന്ദ്ര കാലാവസ്ഥാ  വകുപ്പ് എന്നിവയിലെ  മുതിർന്ന ഉദ്യോഗസ്ഥർ. തുടങ്ങിയവർ പങ്കെടുത്തു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi paid homage today to Mahatma Gandhi at his statue in the historic Promenade Gardens in Georgetown, Guyana. He recalled Bapu’s eternal values of peace and non-violence which continue to guide humanity. The statue was installed in commemoration of Gandhiji’s 100th birth anniversary in 1969.

Prime Minister also paid floral tribute at the Arya Samaj monument located close by. This monument was unveiled in 2011 in commemoration of 100 years of the Arya Samaj movement in Guyana.