തന്ത്രപ്രദാനമായ ആക്രമണ ശേഷിയുള്ള ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ്. അരിഹാന്തിലെ ജോലിക്കാരെ പ്രധാനമന്ത്രി ഇന്ന് സ്വീകരിച്ചു.
ഐ.എന്‍.എസ്. അരിഹാന്തിന്റെ ആദ്യ ആക്രമണ പ്രതിരോധ പട്രോള്‍ ആണവ അന്തര്‍വാഹിനികളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം എന്നിവയ്ക്ക് ശേഷിയുള്ള ലോകത്തെ ഏതാനും രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ എത്തിച്ചു
ഐഎൻഎസ് അരിഹന്തിന്റെ വിജയം ഇന്ത്യയുടെ സുരക്ഷിതത്വം ഗണ്യമായി വർദ്ധിപ്പിക്കുന്നു. നമ്മുടെ മുഴുവൻ രാജ്യത്തിനും ഇത് ഒരു വലിയ നേട്ടമാണെന്നും പ്രധാനമന്ത്രി മോദി പറയുന്നു
 ആണവ ശക്തിയെ മുന്നിൽ നിർത്തിക്കൊണ്ട് ഭീഷണിപ്പെടുത്തുന്നവർക്ക്, ഐഎൻഎസ് അരിഹന്തിന്റെ വിജയം ഉചിതമായ മറുപടിയാണ്: : പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയുടെ ആണവത്രയം ആഗോള സമാധാനത്തിന്റെയും സ്ഥിരതയുടെയും ഒരു പ്രധാന തൂണായി മാറുമെന്ന്, പ്രധാനമന്ത്രി പറഞ്ഞു
ഇന്ത്യ സമാധാനാം ആഗ്രഹിക്കുന്ന രാജ്യമാണ് . നമ്മുടെ സംസ്കാരത്തിൽ കൂട്ടായ്മയുടെ മൂല്യങ്ങളെ ഉയർത്തിക്കാട്ടിയിട്ടുണ്ട്. സമാധാനം നമ്മുടെ ശക്തിയാണ് , നമ്മുടെ ബലഹീനത അല്ല: പ്രധാനമന്ത്രി മോദി
ഇന്ത്യയുടെ ആണവത്രയം ആഗോള സമാധാനത്തിന്റെയും സ്ഥിരതയുടെയും ഒരു പ്രധാന തൂണായി മാറുമെന്ന്, പ്രധാനമന്ത്രി പറഞ്ഞു

തന്ത്രപ്രദാനമായ ആക്രമണ ശേഷിയുള്ള ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ്. അരിഹാന്തിലെ ജോലിക്കാരെ പ്രധാനമന്ത്രി ഇന്ന് സ്വീകരിച്ചു. രാജ്യത്തിന്റെ അതിജീവന ശേഷിയുള്ള ആണവത്രയം സ്ഥാപിച്ചുകൊണ്ട് അതിന്റെ ആദ്യ ആക്രമണ പ്രതിരോധ പട്രോള്‍ പൂര്‍ത്തിയാക്കി അടുത്തിടെയാണ് അന്തര്‍വാഹിനി തിരിച്ചെത്തിയത്.

ഇന്ത്യയുടെ ആണവത്രയം പൂര്‍ത്തീകരിക്കുന്നതിന് ഐ.എന്‍.എസ്. അരിഹാന്തിന്റെ വിജയകരമായ വിന്യാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആണവ അന്തര്‍വാഹിനികളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം എന്നിവയ്ക്ക് ശേഷിയുള്ള ലോകത്തെ ഏതാനും രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ എത്തിച്ച നേട്ടത്തിന്, അന്തര്‍വാഹിനിയിലെ ജോലിക്കാരെയും, ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിച്ചു. 

ആണവ അന്തര്‍വാഹിനി തദ്ദേശീയമായി വികസിപ്പിച്ച് പ്രവര്‍ത്തന ക്ഷമമാക്കിയത് രാജ്യത്തിന്റെ സാങ്കേതിക  സാമര്‍ത്ഥ്യത്തിന്റെ സാക്ഷ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷിതത്വം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന ഈ നേട്ടം സാധ്യമാക്കിയതിന് ബന്ധപ്പെട്ട എല്ലാവരുടെയും അര്‍പ്പണ ബോധത്തിനും, പ്രതിബദ്ധതയ്ക്കും യോജിച്ച പ്രവര്‍ത്തനത്തിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു. 

ഇന്ത്യയുടെ ധീരരായ സൈനികരുടെ പ്രതിബദ്ധതയെയും, ശാസ്ത്രജ്ഞരുടെ പ്രതിഭയെയും, സ്ഥിരോത്സാഹത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇവരുടെ അക്ഷീണ യത്‌നങ്ങളാണ് ആണവ പരീക്ഷണങ്ങളുടെ ശാസ്ത്രീയ നേട്ടങ്ങള്‍ അതീവ സങ്കീര്‍ണ്ണവും, വിശ്വാസ യോഗ്യവുമായ ആണവ ത്രയം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചത്. ഇത് സംബന്ധിച്ച ഇന്ത്യയുടെ സാമര്‍ത്ഥ്യത്തെയും, നിശ്ചയദാര്‍ഢ്യത്തെയും കുറിച്ചുള്ള എല്ലാ സംശയങ്ങളും, ചോദ്യങ്ങളും അദ്ദേഹം ദൂരീകരിച്ചു. 

കരുത്തുറ്റ ഒരു ഇന്ത്യയാണ് ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷമെന്നും അതിനായി ഒരു നവ ഇന്ത്യ നിര്‍മ്മിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മാര്‍ഗ്ഗത്തിലെ എല്ലാ വെല്ലുവിളികളും തരണം ചെയ്യാന്‍ അവര്‍ അക്ഷീണം പരിശ്രമിച്ചു. ഇന്ത്യാക്കാരുടെ ആശായാഭിലാഷങ്ങള്‍ കരുത്തുറ്റ ഒരു ഇന്ത്യ നിറവേറ്റുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അനിശ്ചിതത്വങ്ങളും, ആശങ്കകളും നിറഞ്ഞ ഒരു ലോകത്ത് വിശ്വ സമാധാനത്തിനും, സ്ഥിരതയ്ക്കും വേണ്ടിയുള്ള ഒരു സുപ്രധാന സ്തംഭമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.

ദീപങ്ങളുടെ ഉത്സവമായ ദീപാവലിയുടെ വേളയില്‍ അന്തര്‍വാഹിനിയിലെ ജോലിക്കാര്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ അര്‍പ്പിച്ചു. എല്ലാത്തരം ഭയങ്ങളെയും, അന്ധകാരത്തെയും വെളിച്ചം ഇല്ലാതാക്കുന്നതുപോലെ രാജ്യത്തിന്റെ നിര്‍ഭയത്വത്തിന്റെ അഗ്രഗാമി ആയിരിക്കും ഐ.ഐ.എസ്. അരിഹാന്ത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രമെന്ന നിലയ്ക്ക്, അതിന്റെ ആണവ നിയന്ത്രണ അതോറിറ്റിക്ക് കീഴെ, കര്‍ശനമായ രാഷ്ട്രീയ നിയന്ത്രണത്തിനു കീഴില്‍ ശക്തമായ ആണവ ശാസന, നിയന്ത്രണ ഘടന ഇന്ത്യ സ്ഥാപിച്ചിട്ടുണ്ട്.  2003 ജനുവരി 04 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിയുടെ കീഴില്‍ ചേര്‍ന്ന സുരക്ഷിതത്വം സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി കൈക്കൊണ്ട തീരുമാനത്തില്‍ വിവക്ഷിക്കുന്നതുപോലെ 'ക്രെഡിബിള്‍ മിനിമം വിത്ത് ഡിറ്ററന്‍സ്, നോ ഫസ്റ്റ് യൂസ് 'എന്ന പ്രമാണത്തില്‍ ഇന്ത്യ  തുടര്‍ന്നും പ്രതിബദ്ധമായിരിക്കും.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage