തായ്ലാൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തിന്റെ നടപടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഇന്ന്, ബാങ്കോക്കിലെ ലിറ്റിൽ ഇന്ത്യയിലെ പഹുറാത്തിൽ, തായ്ലാൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്, ‘അമേസിങ് തായ്ലാൻഡ് ദീപാവലി ഫെസ്റ്റിവൽ 2024’ ഉദ്ഘാടനം ചെയ്തു. മേളയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. ഇത് ഇന്ത്യയും തായ്ലാൻഡും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ ആഴം വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തിന്റെ നടപടിയിൽ സന്തോഷമുണ്ട്. തായ്ലാൻഡ് ദീപാവലി ഉത്സവത്തിന് എന്റെ ആശംസകൾ. ഇത് ഇന്ത്യയും തായ്ലാൻഡും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ ആഴം വർധിപ്പിക്കട്ടെ.” @ingshin - എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
Delighted by PM Paetongtarn Shinawatra’s gesture. My best wishes for the Amazing Thailand Diwali Festival. May it deepen the cultural bonds between India and Thailand. @ingshin https://t.co/7TDRP5eKKn
— Narendra Modi (@narendramodi) October 30, 2024